മലയാളമെഴുതുമ്പോള്‍ മനഃപാഠമാക്കണം ഇനി പറയുന്ന നിയമങ്ങള്‍!


ഡിസൈൻ: രൂപേഷ്‌

പഴയ ലിപിയും പുതിയ ലിപിയും ചേര്‍ന്ന് സങ്കരലിപിയാണ് ഇന്ന് മലയാളത്തിന്. അതുമാറ്റി ഏകീകൃത ലിപിയും ലിപിവിന്യാസവും കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഭാഷാ മാര്‍ഗനിര്‍ദേശ വിദഗ്ധസമിതി രൂപവത്കരിച്ചത്. ഒപ്പം ഭാഷയ്‌ക്കൊരു ശൈലീപുസ്തകം രൂപപ്പെടുത്താനും. പഴയ ലിപിയിലക്ക് ഭാഗികമായി മടങ്ങാനാണ് സമിതി നിര്‍ദേശിച്ചത്. ആ സമിതിയുടെ ആദ്യറിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ ഉന്നതതല യാഗം അംഗീകരിച്ചു. ഏകീകൃത ലിപിയും ലിപിവിന്യാസവും നടപ്പാക്കാന്‍ ഏറെ കടമ്പകളുണ്ട്. ഇതേക്കുറിച്ച് വ്യത്യസ്ത അഭിപ്രായമുള്ളവരുമുണ്ട്. സമിതിയുടെ ആദ്യ റിപ്പോര്‍ട്ട് മാതൃഭൂമിപ്രസിദ്ധീകരിക്കുന്നു.

കേരളത്തിലെ പഠിതാക്കള്‍ മലയാളഭാ ഭാഷാപഠനത്തിന്റെ ഭാഗമായി മലയാള അക്ഷരമാല പഠിക്കേണ്ടതിനാല്‍, അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് സമിതിയംഗങ്ങള്‍ ഐകകണ്‌ഠ്യേന ശുപാര്‍ശ ചെയ്യുന്നു.

മലയാള അക്ഷരമാലയില്‍ സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍ എന്നിവയും സ്വരങ്ങളുടെ അവസാനം ബ്രാക്കറ്റില്‍ പേരുനല്‍കി അനുസ്വാരം, വിസര്‍ഗം എന്നിവയും ഉള്‍പ്പെടുത്തേണ്ടതാണ്.

അക്ഷരമാല

സ്വരങ്ങള്‍ (13) അ,ആ,ഇ,ഈ,ഉ,ഊ,ഋ,എ,ഏ,ഐ,ഒ,ഓ,ഔ,അം(അനുസാരം) അ:(വിസര്‍ഗം) 2

വ്യജ്ഞനങ്ങള്‍ (36)
ക ഖ ഗ ഘ ങ ച ഛ ഡ ഝ ഞ ട ഠ ഡ ഢ ണ ത ഥ ദ ധ ന പ ഫ ബ ഭ മ യ ര ല വ ശ ഷ സ ഹ ള ഴ റ

കംപ്യൂട്ടര്‍ കീ ബോര്‍ഡിലും ടൈപ്പ് റൈറ്ററിലും മലയാളം ടൈപ്പുചെയ്യുന്നതിന് വളരെ ലളിതമായ ലിപിവ്യവസ്ഥ ആവശ്യമാണ്. അതിന് കീ ബോര്‍ഡില്‍ ഇന്ന് നിലവിലുള്ള ലിപിവിന്യാസരീതി തുടരാവുന്നതാണ്. 1971-ലെ ലിപിപരിഷ്‌കരണ ഉത്തരവില്‍ ~ എന്നത് ഉപചിഹ്നമായി ഉള്‍പ്പെടുത്തിയിരുന്നില്ല. അതുകൂടി ഉള്‍പ്പെടുത്താവുന്നതാണ്. എഴുത്തിനും അച്ചടിക്കും ഉ,ഊ എന്നിവയുടെ ഉപചിഹ്നങ്ങളായ 'ു' ' ൂ' എന്നിവമാത്രം തുടര്‍ന്നുപയോഗിക്കേണ്ടതാണ്.

ഋ, റ് / ര് എന്നിവയുടെ ഉപചിഹ്നങ്ങള്‍ എഴുത്തിനും അച്ചടിക്കും വ്യഞ്ജനങ്ങളോടൊപ്പം ചേര്‍ത്തുമാത്രം ഉപയോഗിക്കേണ്ടതാണ്. തൃ, ശൃ,സൃ, ക്ര, പ്ര, ത്ര, ഗ്ര, ശ്ര എന്നിങ്ങനെ എഴുതുന്നത് കൈയെഴുത്തിനും ഈ ഉപചിഹ്നങ്ങള്‍ എല്ലാ വ്യഞ്ജനങ്ങളോടുമൊപ്പം ഒരേ രീതിയില്‍ ചേര്‍ന്നുവരുന്നതിനാല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനും സൗകര്യപ്രദമാണ്. മാത്രമല്ല, ൃ, ്യ , എന്നീ ഉപചിഹ്നങ്ങളെഴുതുന്നതിലെ സന്ദേഹം ഒഴിവാക്കുന്നതിനും ഇത് സഹായകമാണ്.
മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ നടപ്പില്‍ വരു ത്തുന്നതിനുവേണ്ടി സോഫ്‌റ്റ്വേറുകളില്‍ ആവശ്യമായ മാറ്റം വരുത്തേണ്ടതാണ്.

മലയാള ലിപികള്‍

മായരുത് മലയാളം

മലയാളപദങ്ങളില്‍ സാര്‍വത്രികമായ 26 കൂട്ടക്ഷരങ്ങള്‍ മാത്രമാണ് 1971-ലെ ഉത്തകരവിലുള്ളത്. മറ്റുള്ളവ ചന്ദ്രക്കലയിട്ട് എഴുതണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇന്ന്, മറ്റ് ധാരാളം കൂട്ടക്ഷരങ്ങള്‍ നാം ഉപയോഗിക്കുന്നുണ്ട്. ഉദാ- ക്ത, ന്ഥ, സ്ഥ, സ്റ്റ തുടങ്ങിയവ. അതിനാല്‍ എഴുത്തിലും അര്‍ഥത്തിലും അക്ഷരങ്ങള്‍ പിരിച്ചെഴുതേണ്ട ആവശ്യം വരാത്ത സാഹചര്യങ്ങളില്‍ താഴെപ്പറയുന്നവ കൂട്ടക്ഷരങ്ങളായി ഉപയോഗിക്കാവുന്നതാണ്.

കൂട്ടക്ഷരങ്ങള്‍ പിരിച്ചെഴുതുമ്പോള്‍ ഒരേ വര്‍ണത്തിന്റെ ഇരട്ടിപ്പ് ഒരിക്കലും പിരിച്ചെഴുതരുത്. ഉദാ: ക്+ക്+അ= ക്ക. ച്+ച്+ അ= ച്ച. മറ്റുള്ളവ ആവശ്യമെങ്കില്‍ ചന്ദ്രക്കല ചേര്‍ത്ത് ഇണക്കിയെഴുതാം. എന്നാല്‍ 'ന്റ' ഇതേ രീതിയില്‍ത്തന്നെ രേഖപ്പെടുത്തണം. ഒരിക്കലും ൻ​റ എന്നെഴുതാന്‍ പാടില്ല. ന്റ യല്ലാതെ ൻ​റ വരുന്ന രൂപങ്ങളും മലയാളത്തിലുപയോഗിക്കാറുണ്ട്. ഉദാ: ഹെൻ​റി.എന്നാല്‍ മറ്റ് അക്ഷരത്തോടൊപ്പം ചേര്‍ന്നു വരുന്ന (ഉദാ: സ്റ്റ, ഫ്റ്റ) സാഹചര്യങ്ങളൊഴികെ റ്റ' ഇതേ രീതിയില്‍ത്തന്നെ രേഖപ്പെടുത്തേണ്ടതാണ്.

ലിപിവിന്യാസം

അകലമിടല്‍

(1 സമസ്തപദങ്ങള്‍ ചേര്‍ത്തെഴുതണം

ഉദാ. രാജ്യസഭ, മുഖ്യമന്ത്രി, മലയാളഭാഷ, ആഭ്യന്തരവകുപ്പ്, ലിപിവിന്യാസം, ലിപിവ്യവസ്ഥ, വിദഗ്ധസമിതി

(2 സന്ധി വരുന്നിടത്ത് പദങ്ങള്‍ ചേര്‍ത്തെഴുതണം. ഉദാ. അവന്റേതല്ല, വാഴയില, പുളിങ്കൊമ്പ്

(3)ഗതി മുന്‍പദത്തോടു ചേര്‍ത്തെഴുതണം.

ഉദാ. അതുകൊണ്ട്, അവനെക്കൊണ്ട്, ഉപ്പുമുതല്‍ കര്‍പ്പൂരംവരെ

(4)ഉം, ഏ, ഓ തുടങ്ങിയവ മുന്‍പദത്തോടു ചേര്‍ത്തെഴുതണം. ഉദാ. സീതയും, ശങ്കരനേ, അവളോ

(5), ഏ, ഒ, തുടങ്ങിയവയുടെ പിന്നില്‍ ഒരു പദവും ചേര്‍ത്തെഴുതരുത്.

ഉദാ. അതാ ഒരു. ഏതോ ഒരു, പോയേ തീരൂ

(6)ദ്വന്ദ്വസമാസത്തില്‍ ഘടകപദങ്ങള്‍ ചേര്‍ത്തെഴുതണം. ഉദാ. കൈകാലുകള്‍, മാതാപിതാക്കള്‍

(7)ഉം, ഓ എന്നിവ ചേര്‍ന്ന നാമങ്ങള്‍ക്കുശേഷം പറ്റി, ആയ, ആണ്, അല്ല തുടങ്ങിയ പദങ്ങള്‍ അകലമിട്ട് എഴുതുക.

ഉദാ. രാമനെയോ സീതയെയോ പറ്റി, ഗുണമോ ദോഷമോ ആയ കാര്യം.

(8) ഒരുമിച്ചുനില്‍ക്കുമ്പോള്‍ പുതിയ അര്‍ഥമുണ്ടാക്കുന്ന പദങ്ങള്‍ ചേര്‍ത്തെഴുതണം. ഉദാ. പെട്ടുപോയി, പറഞ്ഞുകളഞ്ഞു, പറഞ്ഞുതന്നു, വന്നുചേര്‍ന്നു, മാറ്റിവെച്ചു

(9) വ്യാക്ഷേപകവും സംബോധനയും വിട്ടെഴുതണം. ഉദാ. അയ്യോ! രാമാ, സുഹൃത്തുക്കളേ, വരൂ.

(10) ഉച്ചാരണത്തില്‍ വിടവുവരാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ചേര്‍ത്തെഴുതണം.

ഉദാ. വരള്‍ച്ചമൂലം, മുന്‍വഴിയിലൂടെ

(11) വികല്പത്തില്‍ അക്കങ്ങള്‍ അക്ഷരത്തിലെഴുതുമ്പോള്‍ ചേര്‍ത്തെഴുതരുത്.

ഉദാ. അമ്പതോ നൂറോ പത്തോ ഇരുപതോ

(12) ഉച്ചാരണത്തില്‍ ഒന്നായിവരുന്ന അക്കങ്ങളും സംഖ്യകളും അക്ഷരത്തിലെഴുതുമ്പോള്‍ ചേര്‍ത്തെഴുതണം. ഉദാ. പത്തിരുപത്, പതിമ്മൂന്ന്

(14) 'ചെയ്യുക', 'നടത്തുക' തുടങ്ങിയവ ചേര്‍ന്നുവരുന്ന ക്രിയകള്‍ ഒരുമിച്ചെഴുതുക.

ഉദാ. ഫോണ്‍ചെയ്തു, ധര്‍ണനടത്തി, പൊയ്ക്കളഞ്ഞു

(15) 'ഒരു' എന്ന പദം ആള്‍, എണ്ണം, ഇടം, മാതിരി, തരം, പോലെ മുതലായവയോടു ചേരുമ്പോള്‍ അകലമിടാതെ എഴുതുക.

ഉദാ. ഒരാള്‍, ഒരെണ്ണം, ഒരിടം, ഒരുമാതിരി, ഒരുവിധം, ഒരുപോലെ

(16) എന്ത്, എത്ര, ആര്, എങ്ങനെ, എപ്പോള്‍, ഏത് തുടങ്ങിയ ചോദ്യരൂപങ്ങള്‍ക്കുശേഷം ആണ്, അല്ല, ഇല്ല, ഉണ്ട്, മാത്രം, മാതിരി, ഒക്കെ, തരം എന്നീ പദങ്ങള്‍ ചേരുമ്പോള്‍ ഒരുമിച്ചെഴുതണം. ഉദാ. എന്താണ്, എങ്ങനെയൊക്കെ, എത്രതരം, എപ്പോഴൊക്കെ

(17) ഉപസര്‍ഗം ചേര്‍ന്നുവരുന്ന പദങ്ങള്‍ ചേര്‍ത്തെഴുതുക.

ഉദാ. സാദരം, പ്രാക്പ്രയോഗം, പ്രതിപക്ഷം, പ്രതിനായകന്‍, ആഗമിക്കുക

(18) പൂര്‍ണമായോ ഭാഗികമായോ ആവര്‍ത്തിക്കുന്ന പദങ്ങള്‍/രൂപങ്ങള്‍ ചേര്‍ത്തെഴുതുക.

ഉദാ. പാടിപ്പാടി, നടന്നുനടന്ന്, ഓടിയോടി, ചിരിച്ചുചിരിച്ച്, നനുനനെ, പളപളാ

(19) രണ്ടിലധികം ഘടകങ്ങളുള്ള സമസ്തപദങ്ങളില്‍ അകലമിടുന്നത് അര്‍ഥബോധമോ ഉച്ചാരണമോ എളുപ്പമാകുന്ന വിധത്തിലായിരിക്കണം.

ഉദാ. ചെറുകിടകര്‍ഷക വികസന ഏജന്‍സി

(20) പിന്‍വിനയെച്ചത്തിനുശേഷം അകലമിടണം. ഉദാ. വരാന്‍ പറഞ്ഞു, എഴുതാന്‍ തന്നു, പഠിക്കാന്‍ പോയി

(21) വിശേഷണവും നാമവും തമ്മില്‍ അകലമിടണം. ഉദാ. ചെറിയ കുട്ടി, ധാരാളം പുസ്തകങ്ങള്‍

(22) പേരെച്ചത്തിനുശേഷം അകലമിട്ട് എഴുതണം. ഉദാ: ചെയ്ത കാര്യം, വെളുത്ത കുട്ടി, ചിരിക്കുന്ന കുഞ്ഞ്, ഓടുന്ന വണ്ടി, പഠിക്കുന്ന ബാലിക, പാടുന്ന കുട്ടി,

ചന്ദ്രക്കല

വാക്യാവസാനത്തിലും സ്വരാദിയായ പദത്തിനുമുമ്പും ചന്ദ്രക്കല ഉപയോഗിക്കുക.

ഉദാ. .....നാം സഹായിക്കേണ്ടത്, ......നല്‍കുകയാണു വേണ്ടത്. അവന് എത്ര രൂപ നല്‍കണം? അവനാണ് ആരോഗ്യമുള്ളത്.


Content Highlights: unique style for writing in malayalam language

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented