ജീവിതത്തില്‍ അറിഞ്ഞതും ചിന്തകൊണ്ട് അനുഭവിച്ചതും എഴുത്താക്കിയ ടി. പി രാജീവൻ


പ്രശാന്ത് പാലേരി

അച്ഛന്റെ നാടായ പാലേരിയുടെയും അമ്മയുടെ നാടായ കോട്ടൂരിന്റെയും നാട്ടുവഴികളില്‍നിന്ന് കഥാകാരന്‍ ആരുംപറയാത്ത കഥകള്‍ കണ്ടെടുത്തു. ചരിത്രവും ഭാവനയും ഇടകലര്‍ന്ന നോവലുകള്‍ നാടിന്റെ അബോധമെന്നപോലെ വായനക്കാര്‍ തൊട്ടറിഞ്ഞു.

ടി.പി.രാജീവൻ|Photo :mathrubhumi

പേരാമ്പ്ര: ''ജീവിതത്തില്‍ അറിയുകയോ ചിന്തകൊണ്ടെങ്കിലും അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത ഒന്നും ഞാന്‍ എഴുതിയിട്ടില്ല'' -എഴുത്തുകാരനായ ടി.പി. രാജീവന്‍ എപ്പോഴും എടുത്തുപറഞ്ഞിരുന്നു ഇക്കാര്യം.
സ്വന്തം നാടിന്റെ സൂക്ഷ്മമായ ജീവിതത്തുടിപ്പുകള്‍ കണ്ടെടുത്ത് നോവലുകള്‍ക്ക് ആധാരമാക്കിമാറ്റിയതിലും തെളിഞ്ഞുകാണുന്നത് ഇതുതന്നെയാണ്.
കുട്ടിക്കാലത്ത് കളിച്ചുവളര്‍ന്ന, അച്ഛന്റെ നാടായ പാലേരിയുടെയും അമ്മയുടെ നാടായ കോട്ടൂരിന്റെയും നാട്ടുവഴികളില്‍നിന്ന് കഥാകാരന്‍ ആരുംപറയാത്ത കഥകള്‍ കണ്ടെടുത്തു. ചരിത്രവും ഭാവനയും ഇടകലര്‍ന്ന നോവലുകള്‍ നാടിന്റെ അബോധമെന്നപോലെ വായനക്കാര്‍ തൊട്ടറിഞ്ഞു.

'പാലേരി മാണിക്കം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെ.ടി.എന്‍. കോട്ടൂര്‍- എഴുത്തും ജീവിതവും, ക്രിയാശേഷം എന്നിങ്ങനെ ടി.പി. രാജീവന്റെ മൂന്ന് നോവലുകള്‍ സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമുള്ള കേരളത്തിന്റെ സൂക്ഷ്മചരിത്രം സര്‍ഗാത്മകമായി വരച്ചിട്ടു.പാലേരി മുഞ്ഞോറ ഭാഗത്തുള്ള തച്ചംപൊയിലായിരുന്നു രാജീവന്റെ വീട്. വടക്കുമ്പാട് ഹൈസ്‌കൂളിലായിരുന്നു പഠനം.

നാട്ടിലെ കൊല്ലപ്പെട്ട മാണിക്യത്തിന്റെ കഥ കേട്ടുവളര്‍ന്നതാണ് രാജീവന്റെ ബാല്യം. സ്‌കൂളില്‍പോകുന്ന വഴിയില്‍ വീടിന് അടുത്തുതന്നെ ഒഴിഞ്ഞുകിടക്കുന്ന മാണിക്യത്തിന്റെ വീട് കാണാം. അതിനടുത്തെത്തിയാല്‍ കുട്ടികള്‍ പേടിച്ചോടും. നോവലെഴുതാന്‍ ഒരുങ്ങിയപ്പോള്‍ ഈ കഥകളിലേക്ക് വീണ്ടും അദ്ദഹം അന്വേഷിച്ചിറങ്ങി. രേഖകള്‍ പലതും പരിശോധിച്ചു. അന്നത്തെ സ്ത്രീജീവിതം, ജാതി, സമ്പത്തുള്ളവരുടെ അധികാരം, രാഷ്ട്രീയത്തിലെ പിന്നാമ്പുറക്കാഴ്ചകള്‍.... അവയില്‍നിന്ന് രേഖപ്പെടുത്താത്ത സാധാരണക്കാരുടെ മറ്റൊരു ചരിത്രം വാക്കുകളില്‍ തെളിഞ്ഞു. പരിചിതമായ നാട്ടുമുഖങ്ങളില്‍നിന്ന് സവിശേഷവ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ പിറന്നു.

കേരളപ്പിറവിക്കുശേഷമുള്ള നാടാണ് 'പാലേരി മാണിക്യ'ത്തില്‍ തെളിഞ്ഞത്. ആദ്യസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷമുള്ള പ്രമാദമായ കൊലപാതകക്കേസ്. കെ.ടി.എന്‍. കോട്ടൂരിന്റെ കഥയായിരുന്നു ആദ്യം എഴുതാന്‍ മനസ്സിലുണ്ടായിരുന്നത്. എഴുതാന്‍ തുടങ്ങിയപ്പോള്‍ ആദ്യം പാലേരി മാണിക്യത്തിന്റെ കഥയായി.

സ്വാതന്ത്ര്യത്തിനുമുമ്പുള്ള മലബാറിന്റെ ലോകമാണ് കെ.ടി.എന്‍. കോട്ടൂരിന്റേത്. രാജീവന്റെ അച്ഛനും അച്ഛച്ഛനുമെല്ലാം ദേശീയസമരവുമായി ബന്ധംപുലര്‍ത്തിയവരായിരുന്നു. അവരില്‍നിന്നെല്ലാം െവെവിധ്യമാര്‍ന്ന കഥകള്‍ കേട്ടു. ദേശീയസമരത്തിനൊപ്പംചേര്‍ന്ന അറിയപ്പെടാതെപോയ മനുഷ്യരുടെ ജീവിതത്തില്‍നിന്നാണ് കെ.ടി.എന്‍. കോട്ടൂരെന്ന കഥാപാത്രം ജനിക്കുന്നത്. സര്‍ഗാത്മകത കെടാതെ മനസ്സില്‍ സൂക്ഷിച്ച രാഷ്ട്രീയക്കാരന്റെ ആന്തരികസംഘര്‍ഷത്തിന്റെ കഥകൂടിയാണത്.

എഴുത്തിന്റെ ലോകത്ത് ചവിട്ടിനില്‍ക്കാനുള്ള ഒരുസ്ഥലം -ചരിത്രം ടി.പി. രാജീവന് എന്നും അതായിരുന്നു. പാലേരിയുടെയും കോട്ടൂരിന്റെയും അനുഭവലോകത്തെ, ചരിത്രവുമായി കണ്ണിചേര്‍ത്തപ്പോള്‍ വേറിട്ട സാഹിത്യസൃഷ്ടികളായി അവമാറി. രണ്ട് നാടും നാട്ടുകാരും അദ്ദേഹത്തിന് എന്നും പ്രിയപ്പെട്ടവരായിരുന്നു.

കൂട്ടുകാരെത്തേടി അദ്ദേഹം ഇടയ്ക്കിടെ പാലേരിയിലെത്തി. യൂണിവേഴ്‌സിറ്റിയില്‍നിന്ന് വിരമിച്ചശേഷം കോട്ടൂര്‍ നരയംകുളത്ത് വീടുണ്ടാക്കി താമസമാക്കി. അവിടെ അദ്ദേഹത്തിന് 'എഴുത്തുഗ്രാമം' എന്ന സ്വപ്നവുമുണ്ടായിരുന്നു. വിദേശസാഹിത്യകാരന്മാര്‍ക്ക് വന്നുതാമസിക്കാനും എഴുതാനുമുള്ള ഇടമൊരുക്കുകയായിരുന്നു ലക്ഷ്യം.

അക്കാദമികളാന്നും പിന്തുണ നല്‍കാത്തതിനാല്‍ അത് നടന്നില്ല. പ്രണയത്തെപ്പറ്റി നൂറുകവിതകള്‍ അദ്ദേഹമെഴുതിയിരുന്നു. ഏകാന്തതയെപ്പറ്റി ആയിരം കവിതകള്‍ എഴുതണമെന്ന സ്വപ്നവും അദ്ദേഹത്തിനുണ്ടായിരുന്നു.

നാട്ടില്‍ പരിസ്ഥിതിസംരക്ഷണത്തിനായിനടന്ന ചെങ്ങോട് മല സമരത്തിനൊപ്പവും ആദ്യവസാനം അദ്ദേഹം കണ്ണിചേര്‍ന്നു. അതിന്റെ പേരില്‍ ഭീഷണികള്‍വരെ ഉണ്ടായെങ്കിലും എന്നും നിലപാടിലുറച്ചുനിന്നു, നിര്‍ഭയനായ ടി.പി. രാജീവന്‍.

Content Highlights: t p rajeevan,malayalam literature, paleri manikyam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented