എഴുത്ത് പോരാട്ടമാക്കിയ തോപ്പില്‍ ഭാസി


'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന ഒറ്റ നാടകത്തിലൂടെയാണ് കെ.പി.എ.സി.യെ അദ്ദേഹം ജനഹൃദയങ്ങളിലെത്തിച്ചത്. മലയാള നാടകരംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിച്ച കെ.പി.എ.സി.യുടെ രണ്ടാമത്തെ നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി

-

'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന ഒറ്റ നാടകത്തിലൂടെ കേരളത്തിലെ രാഷ്ട്രീയ-കലാ രംഗത്തെ മഹാരഥനാണ് തോപ്പില്‍ ഭാസി. നാടകം, തിരക്കഥ, ചെറുകഥ, ആത്മകഥ, ചലച്ചിത്രസംവിധാനം എന്നീ മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഏപ്രില്‍ 8 അദ്ദേഹത്തിന്‍െ ജന്മവാര്‍ഷിക ദിനമാണ്.

924 ഏപ്രില്‍ എട്ടിന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ജനിച്ചു. തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍നിന്ന് വൈദ്യകലാനിധി പാസായി. പഠനകാലത്ത് വിദ്യാര്‍ഥി കോണ്‍ഗ്രസില്‍ അംഗമായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. 1946-ലെ പുന്നപ്ര വയലാര്‍ സമരത്തോടെ കോണ്‍ഗ്രസില്‍നിന്ന് അകന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.

ഭൂവുടമകള്‍ക്കുനേരെ കര്‍ഷകരെ അണിച്ചേര്‍ത്ത് നടത്തിയ സമരത്തിന്റെ ഭാഗമായ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒളിവില്‍ കഴിയുന്ന സമയത്താണ് ആദ്യ നാടകമായ 'മുന്നേറ്റം' രണ്ടാമത്തെ നാടകമായ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്നിവ എഴുതുന്നത്. 1952 ഡിസംബര്‍ ആറിന് കെ.പി.എ.സി.യുടെ രണ്ടാമത്തെ നാടകമായി 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' അരങ്ങിലെത്തി. പിന്നീട് 4000-ത്തോളം വേദികളില്‍ ഈ നാടകം അവതരിപ്പിച്ചു. നാടകരംഗത്ത് കെ.പി.എ.സി.ക്ക് ഒരു മേല്‍വിലാസം നേടിക്കൊടുക്കാന്‍ ഈ നാടകത്തിനായി.

'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന ഒറ്റ നാടകത്തിലൂടെയാണ് കെ.പി.എ.സി.യെ അദ്ദേഹം ജനഹൃദയങ്ങളിലെത്തിച്ചത്. മലയാള നാടകരംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിച്ച കെ.പി.എ.സി.യുടെ രണ്ടാമത്തെ നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. ശൂരനാട് ഡിഫന്‍സ് ഫണ്ടിലേക്ക് പണം സംഭരിക്കാന്‍വേണ്ടി സോമന്‍ എന്ന തൂലികാനാമത്തിലാണ് തോപ്പില്‍ ഭാസി ഈ നാടകം എഴുതി പ്രസിദ്ധീകരിച്ചത്. കെ.പി.എ.സി. ഈ നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അടൂര്‍ ലോക്കപ്പിലായിരുന്നു അദ്ദേഹം.

1952 ഡിസംബര്‍ ആറിനായിരുന്നു നാടകം അരങ്ങിലെത്തിയത്. നാടകം സര്‍ക്കാര്‍ നിരോധിച്ചു. ഹൈക്കോടതിയുടെ അനുകൂല വിധി നേടിയാണ് നാടകാവതരണം തുടര്‍ന്നത്. പിന്നീട് കെ.പി.എ.സി. അവതരിപ്പിച്ച നാടകങ്ങളില്‍ പതിനെട്ടെണ്ണവും തോപ്പില്‍ ഭാസി രചിച്ചവയാണ്.

മുടിയനായ പുത്രന്‍, പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം, സര്‍വേക്കല്ല്, മൂലധനം എന്നിങ്ങനെ നീളുന്നു ഇവ. നാടകത്തിനു പുറമേ നിരവധി സിനിമകളിലും കൈയൊപ്പുചാര്‍ത്തിയിട്ടാണ് തോപ്പില്‍ ഭാസി വിടപറഞ്ഞത്. നൂറിലധികം സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതി. പതിനാറ് സിനിമകള്‍ സംവിധാനം ചെയ്തു. ഇരുപത്തിയഞ്ചിലധികം കൃതികള്‍ രചിച്ചു.

കേന്ദ്ര സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ശൂരനാട് വിപ്ലവത്തിന്റെ നായകരിലൊരാളായ തോപ്പില്‍ ഭാസി 1953-ല്‍ വള്ളികുന്നം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായി. 1954-ലും 57-ലും നിയമസഭാംഗവുമായിരുന്നു. 1992 ഡിസംബര്‍ എട്ടിനായിരുന്നു അന്ത്യം.

Content Highlights: Thoppil bhasi birth anniversary

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented