ജയറാം രമേഷ്
ശ്രീബുദ്ധന്റെ ജീവിതവും തത്വചിന്തകളും പ്രമേയമാക്കി ഇംഗ്ലീഷ് കവിയും പത്രപ്രവര്‍ത്തകനുമായിരുന്ന എഡ്വിന് ആര്‍നോള്‍ഡ് 1879-ല്‍ എഴുതിയ വിഖ്യാത കാവ്യരചനയാണ് ലൈറ്റ് ഓഫ് ഏഷ്യ എന്ന പുസ്തകം. ലോകപ്രശസ്തരായ ഒരുപാട് മഹത്വ്യക്തികളുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഈ പുസ്തകത്തിന്റെ ഇന്ത്യയിലുള്ള സ്വാധീനം തേടി നടത്തിയ ജയറാം രമേഷിന്റെ യാത്രയാണ് 'ദ ലൈറ്റ് ഓഫ് ഏഷ്യ: ദ പോയം ദാറ്റ് ഡിഫൈന്‍ഡ് ദ ബുദ്ധ' എന്ന പുസ്തകം.
ബുദ്ധന് ജന്മം നല്കിയ ഉപഭൂഖണ്ഡത്തില്‍ ബുദ്ധന്റെ ജീവിതവും സന്ദേശവും ആഖ്യാനം ചെയ്യുന്ന ലൈറ്റ് ഓഫ് ഏഷ്യക്കുള്ള സ്വാധീനം വളര്‍ന്നതിനുള്ള കാരണവും രീതിയുമറിയാണ് ജയറാം രമേഷ് നടത്തിയ അന്വേഷണങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ്. 1879ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ലൈറ്റ് ഓഫ് ഏഷ്യ സ്വാമി വിവേകാനന്ദന്, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, ബി.ആര് അംബദ്കര്‍, സി.വി രാമന് തുടങ്ങി നിരവധി പ്രമുഖരെ വലിയ രീതിയില്‍ സ്വാധീനിച്ചിരുന്നതായി പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ 20 വര്‍ഷമായി ജയറാം രമേഷ് നടത്തിയ ഗവേഷണത്തിന്റെ പുസ്തകരൂപമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സംസ്കാരത്തെയും സാഹിത്യത്തെയും ലൈറ്റ് ഓഫ് ഏഷ്യ സ്വാധീനിച്ചതെങ്ങനെയെന്ന് പുസ്തകത്തില്‍ വിശദീകരിക്കുന്നു. ടിബറ്റിന്റെ ആധ്യാത്മികാചാര്യന് ദലൈലാമയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ആര്‍നോള്‍ഡിന്റെ കാവ്യസമാഹാരത്തിന്റെ മലയാള ഭാഷ്യങ്ങളെക്കുറിച്ചും പുസ്തകം വിശദമായി പരാമര്‍ശിക്കുന്നു.
നാലപ്പാട്ട് നാരായണ മേനോന്, മഹാകവി കുമാരനാശാന് തുടങ്ങിയവരുടെ ലൈറ്റ് ഓഫ് ഏഷ്യ പരിഭാഷകളെയും പുസ്തകം വിലയിരുത്തുന്നുണ്ട്. 1914ല്‍ നാലപ്പാട്ട് നാരായണ മേനോനാണ് ലൈറ്റ് ഓഫ് ഏഷ്യക്ക് പൗരസ്ത്യദീപം എന്ന പേരില്‍ സമ്പൂര്‍ണ പരിഭാഷ ആദ്യമായി പുറത്തിറക്കിയതെങ്കിലും അതിന് മുമ്പ് തന്നെ മൊഴിമാറ്റത്തിനുള്ള ശ്രമങ്ങള്‍ മലയാളത്തില്‍ നടന്നിരുന്നുവെന്ന് ജയറാം രമേഷ് പറയുന്നു. ബഹുഭാഷാ പണ്ഡിതയായിരുന്ന ടി.അമ്മാളു അമ്മ 1912 ല്‍ ബുദ്ധചരിതം എന്ന പുസ്തകം തയ്യാറാക്കിയത് ലൈറ്റ് ഓഫ് ഏഷ്യയെ അടിസ്ഥാനമാക്കിയായിരുന്നു.
Content Highlights: The Light of Asia: The Poem that Defined the Buddha Book by Jairam Ramesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..