കിടപ്പാടമില്ലാത്ത രോഹിത്തിന്റെ കാര്‍ മോഹം; ജീവിതത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ച കോച്ച് ലാഡ്!


പി.ജെ.ജോസ്

തന്റെ പ്രോവിഡന്റ് ഫണ്ടില്‍ നിന്നുള്ള പൈസയെടുത്ത് താന്‍ താമസിക്കുന്ന കെട്ടിട സമുച്ചയത്തില്‍ ദിനേശ് ലാഡ്, രോഹിതിന്റെ മാതാപിതാക്കള്‍ക്ക് ഒരു അപാര്‍ട്മെന്റ് വാടകയ്ക്കെടുത്ത് നല്‍കി അവരെ അവിടെ താമസിപ്പിക്കുകയാണ്.

രോഹിത് ശർമ, പുസ്തകത്തിന്റെ കവർ

രിയറിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ 'അലസനായ ജീനിയസ്' എന്നറിയപ്പെട്ടിരുന്ന താരമാണ് രോഹിത് ശര്‍മ. പ്രതിഭയുടെ ധാരാളിത്തമുണ്ടായിരുന്നെങ്കിലും പെട്ടെന്നുണ്ടായ പണവും പ്രശസ്തിയുമെല്ലാമായപ്പോള്‍ തുടക്കകാലത്തുതന്നെ രോഹിത്തിന് ചുവടുതെറ്റി. അതിന്റെ ബാക്കിപത്രമായിരുന്നു 2011-ലെ ലോകകപ്പ് ടീമില്‍ സ്ഥാനം നേടാനാകാതെ പോയത്. രോഹിത്തിന്റെ മാതൃകാ പുരുഷന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെ സാക്ഷിയാക്കി മഹേന്ദ്രസിങ് ധോണിയും സംഘവും കിരീടമുയര്‍ത്തിയപ്പോള്‍ തനിക്ക് നഷ്ടമായ വമ്പന്‍ നേട്ടത്തിന്റെ വ്യാപ്തി മുംബൈ താരത്തിന് ഒരിക്കല്‍ക്കൂടി ബോധ്യമായി. ആ തിരിച്ചടികളില്‍ അയാള്‍ പതറുകയല്ല ചെയ്തത്. പിഴവുകള്‍ തിരുത്തി ശക്തമായി തിരിച്ചുവന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റേതായ സ്ഥാനം നേടി. ഇപ്പോള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ നായകനുമായി. രോഹിത് ശര്‍മയെന്ന താരത്തെ കണ്ടറിഞ്ഞ ദിനേശ് ലാഡെന്ന പരിശീലകനാണ് കരിയറിലെ തിരിച്ചുവരവിനും തുണയാകുന്നത്.

പ്രശസ്ത് സ്പോര്‍ട്സ് ലേഖകരായ വിജയ് ലോകപള്ളിയും ജി. കൃഷ്ണനും ചേര്‍ന്നെഴുതിയ 'ദഹിറ്റ്മാന്‍; ദ രോഹിത് ശര്‍മ സ്റ്റോറി' എന്ന പുസ്തകത്തില്‍ ദിനേശ് ലാഡ് എങ്ങനെയാണ് രോഹിത് ശര്‍മയെന്ന താരത്തെ കണ്ടെത്തുന്നതെന്നും വളര്‍ച്ചയിലും തളര്‍ച്ചയിലും കൂടെ നിന്നതുമൊക്കെ വ്യക്തമായി വിവരിക്കുന്നുണ്ട് 'ത്രൂ ദ ഐസ് ഓഫ് ഹിസ് കോച്ച് ' എന്ന അധ്യായത്തില്‍. തീര്‍ത്തും പരിമിതമായ ചുറ്റുപാടില്‍ നിന്നും വരുന്ന രോഹിത് എന്ന ബാലനെ മുംബൈയിലെ ഒരു സ്‌കൂള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനിടെ ദിനേശ് ലാഡ് കണ്ടെത്തുകയാണ്. നല്ലൊരു ഹിറ്ററും ഓഫ് സ്പിന്നറുമൊക്കെയായ പയ്യന്റെ പ്രതിഭ കണ്ടറിഞ്ഞ ലാഡ് മാനേജ്മെന്റുമായി സംസാരിച്ച് ഫീസില്ലാതെ പയ്യനെ താന്‍ പരിശീലപ്പിക്കുന്ന സ്വാമി വിവേകാനന്ദ സ്‌കൂളില്‍ ചേര്‍ക്കുന്നു. പന്ത് മിഡില്‍ ചെയ്യാന്‍ അസാമാന്യ പ്രതിഭയുള്ള രോഹിത് സ്‌കൂളിലെ സിമന്റ് പിച്ചില്‍ ലാഡ് എറിഞ്ഞുകൊടുത്ത പന്തുകളിലാണ് തന്റെ ട്രേഡ് മാര്‍ക്ക് ഷോട്ടുകളായ കട്ടും പുള്ളുമൊക്കെ പരിശീലിച്ചെടുക്കുന്നത്.

വളര്‍ച്ചയുടെ പടവുകളില്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെത്തിയ രോഹിത് വൈകാതെ പ്രഥമ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ഇടം നേടുന്നു. ഫൈനലിലടക്കം കിട്ടിയ അവസരങ്ങളില്‍ നല്ല പ്രകടനം കാഴ്ച വച്ചതോടെ രോഹിത് ശ്രദ്ധിക്കപ്പെട്ടു. ട്വന്റി 20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ പണവും പ്രശസ്തിയുമൊക്കെ യുവതാരത്തിന് കിട്ടിത്തുടങ്ങി. സ്വന്തമായി ഒരു വീട് ഇല്ലാത്ത രോഹിത് അതിനു മുമ്പെ ആഡംബര കാര്‍ വാങ്ങാന്‍ ശ്രമിക്കുന്നതും കോച്ച് ശിഷ്യനെ ഉപദേശിക്കുന്നതുമൊക്കെ വിവരിക്കുന്നുണ്ട് 'ഹിറ്റ്മാനില്‍'. തന്റെ പ്രോവിഡന്റ് ഫണ്ടില്‍ നിന്നുള്ള പൈസയെടുത്ത് താന്‍ താമസിക്കുന്ന കെട്ടിട സമുച്ചയത്തില്‍ ദിനേശ് ലാഡ്, രോഹിതിന്റെ മാതാപിതാക്കള്‍ക്ക് ഒരു അപാര്‍ട്മെന്റ് വാടകയ്ക്കെടുത്ത് നല്‍കി അവരെ അവിടെ താമസിപ്പിക്കുകയാണ്.

2009-ഓടെ ബാന്ദ്രയില്‍ സ്വന്തമായി ഒരു വീടുവാങ്ങിയ രോഹിത് അവിടേയ്ക്ക് കൂട്ടുകാര്‍ക്കൊപ്പം താമസം മാറ്റുന്നു. വൈകാതെ രോഹിതിന് ചുവടുപിഴയ്ക്കുകയാണ്. കൂട്ടുകാരും പാര്‍ട്ടിയുമൊക്കെയായി നടക്കുന്നതിനിടെ പരിശീലനത്തിന് താല്‍പര്യം കുറഞ്ഞു. പ്രകടനങ്ങള്‍ മോശമായി. ഇതിന്റെ അവസാന ഫലമായിരുന്നു 2011-ലെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടത്, ആകെ തകര്‍ന്നുപോയ രോഹിത് വീണ്ടും ദിനേശ് ലാഡിന്റെ അടുത്തെത്തുകയാണ്. മുപ്പതു മിനിറ്റോളം നീണ്ട് സംഭാഷണത്തില്‍ കോച്ച്, ശിഷ്യന് സംഭവിച്ച പാളിച്ചകള്‍ മനസ്സിലാക്കി കൊടുക്കുന്നു.

പുതിയൊരു തുടക്കത്തിന് പ്രേരിപ്പിക്കുന്നു. ഒരു സ്വഭാവിക പ്രതിഭ പാളിച്ചകള്‍ മനസ്സിലാക്കി വീണ്ടും കഠിന പരിശീലനത്തിലേക്കിറങ്ങിയാല്‍ അയാളെ ആര്‍ക്കും പിടിച്ചുകെട്ടാനാകില്ലെന്നതിന്റെ തെളിവാണ് 2011 ലോകകപ്പിനു ശേഷമുള്ള രോഹിത് ശര്‍മയുടെ പ്രകടനം. ഒരു ടീമിനെ നയിക്കാനുള്ള ശിഷ്യന്റെ പ്രതിഭ മനസ്സിലാക്കി സ്‌കൂള്‍ തലത്തില്‍ തന്നെ ലാഡ്, രോഹിതിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കുന്നുണ്ട്. യാതൊരു സമ്മര്‍ദ്ദവും കൂടാതെ ടീമിനെ നയിക്കുകയും റണ്‍സ് സ്‌കോര്‍ ചെയ്യുകയും വിക്കറ്റെടുക്കുകയും ചെയ്ത രോഹിത് അക്കാലത്തെ വിസ്മയ കാഴ്ചയായിരുന്നു. ഇതൊക്കെ 'ദ ഹിറ്റ്മാനില്‍ ' ദിനേശ് വ്യക്തമാക്കുന്നുണ്ട്.

വിവിധ ഏജ് ഗ്രൂപ്പ് ക്രിക്കറ്റില്‍ നിരവധി താരങ്ങളെ പരിശീലിപ്പിച്ച് മുന്‍നിരയിലെത്തിച്ച പരിശീലകനാണ് വെസ്റ്റേണ്‍ റെയില്‍വേയുടെ മുന്‍താരം കൂടിയാ ദിനേശ് ലാഡ്. മുംബൈ രഞ്ജി താരം സിദ്ദേഷ് ലാഡ് ദിനേശിന്റെ മകനാണ്. ശിഷ്യനും. ഇന്ത്യന്‍ പേസ് ബൗളര്‍ ശാര്‍ദൂല്‍ താക്കൂറും ദിനേശിന്റെ പ്രമുഖ ശിഷ്യന്‍മാരിലൊരാളാണ്. രോഹിതിന്റെ കരിയറും ജീവിതവും പറയുന്ന 'ദ ഹിറ്റ്മാന്റെ ' പ്രസാധകര്‍ ബ്ലൂംസ്ബെറിയാണ്.

Content Highlights :The Hitman; The Rohit Sharma story review by p j jose


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented