തെരേസ വിംസ് മോൻത്
മാര്‍ച്ച് 21 ലോക കവിതാദിനത്തില്‍, ജീവിതവും പ്രണയവും എരിച്ചുകളഞ്ഞ ചിലിയന്‍ കവി തെരേസയെക്കുറിച്ച് മാതൃഭൂമി ദിനപത്രത്തിലെ 'വാക്കോള'ത്തില്‍ ജയകൃഷ്ണന്‍ എഴുതിയ ലേഖനം വായിക്കാം...
എഴുത്തുകാരി മാത്രമായിരുന്നില്ല, അതിസുന്ദരിയും അരാജകവാദിയും കൂടിയായിരുന്നു അവൾ. മറ്റുപലരെയുംപോലെ അവനും അവളുടെ ആരാധകനായി. ഹോർഹെ ലൂയിസ് ബോർഹെസ്, വിക്ടോറിയ ഒകാംപോ, വീസെന്തെ ഉയിദോവ്രോ തുടങ്ങിയ ലോകപ്രശസ്തരായിരുന്നു അവൾക്കുചുറ്റും. അവനുപക്ഷേ, അവളോട് വെറും ആരാധനയല്ല, കടുത്ത പ്രണയംതന്നെയായിരുന്നു.
എന്നാൽ, പ്രശസ്തരുടെ പിന്നിൽ ഒതുങ്ങിനിന്നിരുന്ന, അന്തർമുഖനും അത്രയൊന്നും അറിയപ്പെടാത്ത കവിയുമായ, വെറും പതിനെട്ടുവയസ്സുമാത്രമുള്ള ആ പയ്യനെ അവൾ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഒടുവിൽ അവളൊരിക്കലും തന്നെ പ്രണയിക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ, ഒരു വൈകുന്നേരം അവൻ അവളുടെ മുന്നിലേക്കുചെന്ന് തന്റെ ഹൃദയം വെളിപ്പെടുത്തി, അതേ ഹൃദയത്തിലേക്ക് തോക്കെടുത്ത് നിറയൊഴിച്ചു.
ഈ ദുരന്തകഥയിലെ നായികയുടെ പേര് തെരേസ വിംസ് മോൻത് (Teresa Wilms Montt) എന്നായിരുന്നു. ഏത് സാങ്കല്പികകഥയെക്കാളും വിചിത്രമായിരുന്നു അവരുടെ ജീവിതം.
Content Highlights: Teresa Wilms Montt, Chilean poet, Write-up, Jayakrishnan, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..