'കഥയില്‍ നിന്നുള്ള സിനിമ; കഥ സിനിമയാക്കാന്‍ ഒരു സംവിധായകനെയും സമീപിച്ചിട്ടില്ല' - ടി. പത്മനാഭന്‍


ഷബിത

ഞാനിതെല്ലാം പറയുന്നത് കഴിവുള്ള സംവിധായകരുടെ കാര്യമാണ്. മലയാളത്തില്‍ പതിനായിരക്കണക്കിന്, ലക്ഷക്കണക്കിന് എന്നുതന്നെ പറയാം, കഥാകൃത്തുക്കളുണ്ട്. ടി.പത്മനാഭന്മാര്‍ അധികമൊന്നുമില്ല.

ടി. പത്മനാഭൻ/ ഫോട്ടോ: ലതീഷ് പൂവത്തൂർ

കഥാകൃത്തിനെ കഥാവശേഷനാക്കുമോ സിനിമ എന്ന ചര്‍ച്ചയില്‍ ടി. പത്മനാഭന്‍ തന്റെ കാഴ്ചപ്പാട് വിശദമാക്കുന്നു.

സിനിമയുമായി എനിക്ക് ബന്ധമില്ല, താല്‍പര്യവുമില്ല. കെ.ജി ജോര്‍ജിന് ഹ്രസ്വചിത്രങ്ങള്‍ നിര്‍മിക്കാനായി നാലോ അഞ്ചോ കഥകള്‍ ഞാന്‍ കൊടുത്തു. കെ.ജി ജോര്‍ജ് മലയാള സിനിമയില്‍ കത്തിനില്‍ക്കുന്ന കാലത്ത് അക്കാലത്തെ ഏറ്റവും മികച്ച നടീനടന്മാരെ ഉപയോഗിച്ചുകൊണ്ട് അദ്ദേഹം എന്നോട് റൈറ്റ് വാങ്ങിയ കഥകള്‍ സിനിമയാക്കി. അവയെല്ലാം കാണാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. കാണേണ്ടതില്ല എന്നെനിക്കു തോന്നി. കാരണം സിനിമ തികച്ചും വേറിട്ടൊരു കലയാണ്. എന്റെ കഥകള്‍ വാങ്ങിക്കൊണ്ടുപോയ ആള്‍ ആ കലയില്‍ നൈപുണ്യമുള്ളയളാണ്. എന്റെ കഥ അന്വേഷിച്ചുവരുമ്പോള്‍ വരുന്നയാളുടെ യോഗ്യതകൂടി ഞാന്‍ കണക്കിലെടുക്കാറുണ്ടെന്നത് വേറെ കാര്യം.

'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' എന്ന കഥയ്ക്ക് സംവിധായകന്‍ ജയരാജ് തിരക്കഥയൊരുക്കിയപ്പോള്‍ അതുമായി കാണാന്‍ വന്നു. ഞാന്‍ വായിക്കേണ്ടതില്ല എന്നാണ് ജയരാജിനോട് പറഞ്ഞത്. പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയില്‍ നിന്നും ജയരാജ് സാംശീകരിച്ചതെന്താണോ അത് സിനിമയായി വരും. ജയരാജ് കഴിവ് തെളിയിച്ചയാളാണ്. അദ്ദേഹത്തിന്റെ കയ്യിലാണ് എന്റെ കഥയിരിക്കുന്നത്. തിരക്കഥ വായിക്കുന്നില്ല എന്ന് പറയാന്‍ കാരണം എന്റെ കഥയുടെ അളവുകോല്‍ വെച്ചാണ് ഞാന്‍ തിരക്കഥയെ സമീപിക്കുക. അത് ശരിയല്ല. ഞാന്‍ ഇങ്ങനെയല്ല എഴുതിയത് എന്ന് തിരക്കഥയെ നോക്കി പറയാന്‍ പാടില്ല. എന്റെ കഥയ്ക്ക് സിനിമയില്‍ എന്തുസംഭവിക്കുന്നു എന്ന് ആകുലപ്പെടേണ്ടതില്ല. കഥയും സിനിമയും രണ്ട് മാധ്യമമാണെന്ന ബോധ്യം എനിക്കുണ്ട്. സിനിമ എന്ന മാധ്യമത്തിന്റെ പിറകേ ഞാന്‍ പോകുന്നില്ല.

Also Read
In Depth

എഴുത്തുകാരനെ കഥാവശേഷനാക്കുമോ സംവിധായകൻ? ...

ഒരു കൃതിയുടെ ഏതെങ്കിലും ഒരു അംശമായിരിക്കും സിനിമാക്കാരന്‍ ഡെവലപ് ചെയ്യുന്നത്. അത് അയാളുടെ സ്വാതന്ത്ര്യമാണ്. അയാളുടെ മേഖലയാണത്. അതില്‍ക്കയറി മേയാന്‍ എനിക്കധികാരമില്ല. ഞാനിതെല്ലാം പറയുന്നത് കഴിവുള്ള സംവിധായകരുടെ കാര്യമാണ്. മലയാളത്തില്‍ പതിനായിരക്കണക്കിന്, ലക്ഷക്കണക്കിന് എന്നുതന്നെ പറയാം, കഥാകൃത്തുക്കളുണ്ട്. ടി.പത്മനാഭന്മാര്‍ അധികമൊന്നുമില്ല. ആയിരക്കണക്കിന് സംവിധായകരുമുണ്ട്. ഇന്നേവരെ ഒരു സിനിമാക്കാരനോടും എന്റെ കഥ സിനിമയാക്കൂ എന്നുപറഞ്ഞ് ഞാന്‍ സമീപിച്ചിട്ടില്ല. എന്റെ കഥയൊന്നു സിനിമയാക്കൂ എന്ന് മുറവിളികൂട്ടുന്ന ചില കഥാകൃത്തുക്കളെ പേടിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങുന്നതിനുപകരം ഫറോക്ക് സ്‌റ്റേഷനില്‍ ഇറങ്ങി ടാക്‌സി പിടിച്ച് കോഴിക്കോട് വന്നിരുന്ന കഥ കേട്ടിട്ടുണ്ട്.

കഥ എന്ന ശക്തമായ മാധ്യമത്തിലൂടെ എനിക്ക് പറയാനുള്ളത് പറയാം, അതുകൊണ്ട് ഞാന്‍ സിനിമയെ അത്രയേ പരിഗണിക്കുന്നുള്ളൂ എന്നൊന്നും വളച്ചൊടിക്കരുത്. സിനിമ വലിയ മാധ്യമമാണ്. പുതിയ കാലത്തിന്റെ ഏറ്റവും ശക്തവും ഫലപ്രദവുമായ കലാരൂപമാണ് സിനിമ. അതില്‍ താല്‍പര്യമുള്ളവര്‍ ചെയ്യട്ടെ. കഴിവുള്ളവര്‍ സിനിമ ചെയ്യട്ടെ. ആയിരക്കണക്കിന് സിനിമാക്കാര്‍ ഉണ്ട്. നമ്മള്‍ എത്രപേരെ ഓര്‍ക്കുന്നു? പതിനായിരക്കണക്കിന് കഥാകൃത്തുക്കളുണ്ട് എത്രപേര്‍ ഓര്‍മിക്കപ്പെടുന്നു?


Content Highlights: T.Padmanabhan, Adaptation, Literature and Film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented