ആനക്കാര്യങ്ങളുടെ കാരണവര്‍


സതീഷ് കരീപ്പാടത്ത്

'മാടമ്പ് മനയിലെ മാണിക്യം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച ആ അഭിമുഖം വേറിട്ട ഒരു അനുഭവമായി ഇന്നും മനസ്സില്‍ നില്ക്കുന്നു.

മാടമ്പ്

ആനക്കഥകളുടെ കൗതുകച്ചെപ്പുമായി മലയാളികൾക്കിടയിലേക്ക് കടന്നുവന്ന E4Elephant എന്ന പ്രോഗ്രാമിന്റെ അവതാരകനായി മാടമ്പ് എത്തിയപ്പോൾ അനുവാചകർക്ക് അതൊരു വേറിട്ട അനുഭവമായി മാറി. പാലകാപ്യന്റെ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലേയും പാലകാപ്യന്റെ ഹസ്ത്യായുർവ്വേദത്തെയുമെല്ലാം തന്റെ അനർഗളമായ സംഭാഷണങ്ങൾക്കിടയിൽ അദ്ദേഹം സന്നിവേശിപ്പിച്ചു.

മലയാളിയുടെ 'ആനപ്രാന്തിന്റെ' മറ്റൊരു ഘട്ടം ആരംഭിക്കുന്നത് സത്യത്തിൽ ശ്രീകുമാർ അരൂക്കുറ്റിയുടെ E4Elephant പ്രക്ഷേപണം ചെയ്യുവാൻ തുടങ്ങിയതോടെയാണ്. ഒരോ ആനയുടെയും ചരിത്രവും അതുമായി ബന്ധപ്പെട്ട കഥകളും മാടമ്പ് പറയുമ്പോൾ അത് പ്രേക്ഷകരുടെ ഹൃദയത്തിലാണ് സന്നിവേശിപ്പിക്കപ്പെട്ടത് . ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വീരേതിഹാസങ്ങളും, മുറിവാലൻ മുകുന്ദന്റെ പിടിവാശിയും സങ്കടങ്ങളും മണ്മറഞ്ഞ തിരുവമ്പാടി ശിവസുന്ദറിന്റെ ത്യാഗത്തിന്റെ കഥകളുമെല്ലാം മലയാളി ശ്വാസം പിടിപ്പിച്ചിരുന്ന് ആസ്വദിച്ചു കാണുകയും കേൾക്കുകയും ചെയ്തു. ഒപ്പം ആനപരിപാലന രംഗത്തെ നെറികേടുകൾ അവയുടെ നിലനിൽപിന് തന്നെ ഭീഷണിയാകും എന്ന മുന്നറിയിപ്പ് പലപ്പോഴായി അദ്ദേഹം പങ്കുവെച്ചു.

ജയരാജ് സംവിധാനം ചെയ്ത 'ആനച്ചന്തം' എന്ന സിനിമയുടെ രചനയിലേക്ക് ആ തൂലിക നീണ്ടതും ആനക്കാര്യങ്ങളോടുള്ള മലയാളിയുടെ അടങ്ങാത്ത കൗതുകം തന്നെ. ആനയെന്ന ജീവിയോട് അതിരറ്റ സ്നേഹം ഉണ്ടാകുന്ന അതിന്റെ കാര്യങ്ങൾക്ക് മറ്റെന്തിനേക്കാൾ പ്രാധാന്യം നല്കുന്ന അനേകം ആനപ്രാന്തന്മാരിൽ ഒരാൾ ആയിരുന്നു ജയറാം അവതരിപ്പിച്ച കൃഷ്ണപ്രസാദ് എന്ന കഥാപാത്രം.

ദുബായിലെ ആനപ്രേമികളുടെ കൂട്ടായ്മയായ ദാസിന്റെ ഉദ്ഘാടനത്തിന് എത്തിയ മാടമ്പിനൊപ്പം രണ്ടുമൂന്ന് ദിവസങ്ങൾ ചിലവഴിക്കുവാൻ അവസരം ഉണ്ടായി. ഞങ്ങളാരും അന്നുവരെ വായിച്ചതും കേട്ടതുമായ ആനക്കഥകൾ ആയിരുന്നില്ല അദ്ദേഹം പറഞ്ഞത്. മനസ്സു നിറയെ സൂക്ഷിച്ചുവച്ചിരിക്കുന്ന കാണാത്തതും കേൾക്കാത്തതുമായ നിരവധി ആനകളെയും ആനക്കാര്യങ്ങളെയും പറ്റി പുലർകാലം വരെ നീണ്ടുപോയ സംസാരം.

ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ പുലർകാലത്ത് എഴുതുന്ന പതിവ് ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം തന്റെ പേനയും പേപ്പറുമെടുത്ത് ഉന്മേഷത്തോടെ എഴുതുന്ന കാഴ്ചയാണ് കണ്ടത്.

ഒരു അഭിമുഖത്തിനായി ആദ്യമായി മാടമ്പ് മനയിലേക്ക് കയറിച്ചെല്ലുമ്പോൾ ഉള്ളിൽ അല്പം ഭയം ഇല്ലാതിരുന്നില്ല. നിറപുഞ്ചിരിയോടെ സ്വീകരിച്ചു, മനയുടെ നീളൻ വരാന്തയിലെ ചാരുകസേരയിൽ ഇരുന്ന് സംസാരിക്കുവാൻ ആരംഭിച്ചു. സിനിമയേയും ആനക്കാര്യങ്ങളെയും കുറിച്ച് സംസാരിക്കുവാൻ ചെന്ന് ഒടുവിൽ സാഹിത്യവും ചരിത്രവും പുരാണവുമെല്ലാം അദ്ദേഹത്തിന്റെ സംഭാഷണത്തിന്റെ യാത്രയിൽ സ്പർശിച്ചുകൊണ്ട് കടന്നു പോയി. ഒരു ഋഷിയുടേയും കൊച്ചുകുഞ്ഞിന്റെയും വ്യത്യസ്ഥഭാവങ്ങൾ മിന്നിമറഞ്ഞ അഞ്ചുമണിക്കൂറുകൾ.

'മാടമ്പ് മനയിലെ മാണിക്യം' എന്ന പേരിൽ പ്രസിദ്ധീകരിച്ച ആ അഭിമുഖം വേറിട്ട ഒരു അനുഭവമായി ഇന്നും മനസ്സിൽ നില്ക്കുന്നു. അറിവും സരസമായ സംഭാഷണവും പ്രൗഢമായ രചനകളും കൊണ്ട് അത്ഭുതപ്പെടുത്തിയ അസാമാന്യ പ്രതിഭയാണ് വിടപറഞ്ഞത്. ആനക്കാര്യങ്ങളുടെ കാരണവർക്ക് പ്രണാമം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented