പെയിന്റിങ് തൊഴിലാളിയുടെ നേതൃത്വത്തില്‍ പ്രതിമാസ പുസ്തക ചര്‍ച്ച; സാഹിത്യതീരം രണ്ടുവര്‍ഷം പിന്നിടുന്നു


കെ ശരത്‌

രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ത്തന്നെ മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും സാഹിത്യതീരത്തില്‍ പങ്കെടുക്കാനെത്തി. 25 പുസ്തകങ്ങള്‍ ചര്‍ച്ചചെയ്തു.

സാഹിത്യതീരത്തിൽ ബഷീർ പെരുവളത്തുപറമ്പ് സംസാരിക്കുന്നു

ല്ലാ മാസവും ഒരു ഞായറാഴ്ച ബഷീര്‍ പെരുവളത്തുപറമ്പ് എന്ന പെയിന്റിങ് തൊഴിലാളിയുടെ നേതൃത്വത്തില്‍ ശ്രീകണ്ഠപുരം പുഴയോരത്ത് സാഹിത്യത്തില്‍ താത്പര്യമുള്ളവര്‍ ഒത്തുചേരും. പുസ്തകങ്ങള്‍ ചര്‍ച്ചചെയ്യും... സാധാരണ വായനക്കാരുടെ അഭിപ്രായങ്ങളും പുതിയ ആശയങ്ങളും പങ്കുവെക്കും. രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ത്തന്നെ മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും സാഹിത്യതീരത്തില്‍ പങ്കെടുക്കാനെത്തി. 25 പുസ്തകങ്ങള്‍ ചര്‍ച്ചചെയ്തു.

ബഷീറിന്റെ ഇച്ഛാശക്തിയിലാണ് മുന്നോട്ടുപോകുന്നത്. 'ഞാന്‍ അധ്വാനിക്കുന്നതിന്റെ ഒരു വിഹിതം ഉപയോഗിച്ചാണ് സാഹിത്യതീരം നടത്തുന്നത്. പുസ്തകങ്ങള്‍ വിലകൊടുത്ത് വാങ്ങിയാണ് ചര്‍ച്ചാപരിപാടി നടത്തുന്നത് - അത് തിരിച്ചുകിട്ടിയാലും ഇല്ലെങ്കിലും പരിപാടി മുന്നോട്ടുപോകും. പ്രതിഭകള്‍ക്ക് പ്രോത്സാഹനം നല്‍കി അവരുടെ വളര്‍ച്ചയില്‍ സന്തോഷിക്കുക എന്നതാണ് വലിയ കാര്യം-ബഷീര്‍ പറഞ്ഞു. സാഹിത്യതീരത്തില്‍ സ്ഥിരമായി പങ്കെടുക്കുന്ന ആറു പേരുടെ ആദ്യപുസ്തകത്തിന്റെ പ്രകാശനവും ബഷീറിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്.

book

ചര്‍ച്ചയുടെ തുടക്കം

പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ബഷീര്‍ മാതൃഭൂമി സ്റ്റഡിസര്‍ക്കിളിലൂടെയാണ് സാംസ്‌കാരികരംഗത്തേക്ക് കടന്നുവന്നത്. പുസ്തകങ്ങളോടും വായനയോടുമുള്ള ഇഷ്ടം സാഹിത്യരചനയിലേക്കെത്തിച്ചു. വിധി തന്ന നിധി, ഇത്രയും ഉയരത്തില്‍, തലവര എന്നീ കഥാസമാഹാരങ്ങളും കാലിക തുടിപ്പുകള്‍ എന്ന ലേഖനസമാഹാരവും ഒറ്റപ്പെട്ടവര്‍ എന്ന നോവലും അക്ഷരചിന്തകള്‍ എന്ന കവിതാസമാഹാരവും രചിച്ചു.

സാഹിത്യകൃതികള്‍ ജനകീയമായി ചര്‍ച്ചചെയ്യാന്‍ ഒരു വേദിയുണ്ടാക്കുക എന്ന ചിന്തയില്‍നിന്നാണ് സാഹിത്യതീരം എന്ന പുസ്തക ചര്‍ച്ചാ പരിപാടി തുടങ്ങിയതെന്ന് ബഷീര്‍ പറയുന്നു. അങ്ങനെ 2018-ല്‍ ശ്രീകണ്ഠപുരം മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ പുഴയോരത്ത് ഈയ്യ വളപട്ടണത്തിന്റെ 'ഉയരങ്ങള്‍ക്ക് മീതെ ആകാശം' എന്ന പുസ്തകചര്‍ച്ചയിലൂടെ സാഹിത്യതീരത്തിന് തുടക്കമായി.

എഴുത്തുകാരുടെ പിന്തുണ

സാഹിത്യതീരത്തില്‍ പങ്കെടുക്കണമെന്ന് ബഷീര്‍ ആവശ്യപ്പെട്ട എഴുത്തുകാരെല്ലാം പൂര്‍ണമായും സഹകരിച്ചു. മലയാളത്തിലെ പ്രശസ്ത കഥാകൃത്തുക്കളും കവികളും നിരൂപകരും ബഷീറിനൊപ്പം പുസ്തക ചര്‍ച്ചയുടെ ഭാഗമായി. എന്‍.പ്രഭാകരന്‍, ശിഹാബുദ്ദീന്‍ പൊയ്തുംകടവ്, പവിത്രന്‍ തീക്കുനി, വി.എസ്. അനില്‍കുമാര്‍, ടി.പി.വേണുഗോപാല്‍, എ.വി.പവിത്രന്‍, സോമന്‍ കടലൂര്‍, കരിവെള്ളൂര്‍ മുരളി, ഫ്രാന്‍സിസ് നൊറോണ, മജിദ് സെയ്ദ്, സുദിപ് ടി.ജോര്‍ജ്, മാധവന്‍ പുറച്ചേരി എന്നിങ്ങനെ നീളുന്നു സാഹിത്യതീരത്തിലെ അതിഥികളുടെ നിര.

സാഹിത്യപുരസ്‌കാരം

സാഹിത്യതീരത്തിന്റെ വാര്‍ഷികത്തിന് ചെങ്ങളായി ഗ്രാമോദ്ധാരണ വായനശാലയുടെ സഹകരണത്തോടെ സാഹിദ് സ്മാരക സാഹിത്യതീരം പുരസ്‌കാരവും നല്കുന്നുണ്ട്. ആദ്യവര്‍ഷം ഫ്രാന്‍സിസ് നൊറോണയുടെ 'തൊട്ടപ്പന്‍'എന്ന കഥാസമാഹാരത്തിനും രണ്ടാം വര്‍ഷം സുദീപ് ടി.ജോര്‍ജിന്റെ 'ടൈഗര്‍ ഓപ്പറ' എന്ന കഥാസമാഹരത്തിനുമാണ് പുരസ്‌കാരം നല്കിയത്. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം.

സാഹിത്യതീരം @ 26

കോവിഡ്‌-19 മുന്‍കരുതലിന്റെ പശ്ചാത്തലത്തില്‍ ഈ മാസം സാഹിത്യതീരം നടത്തുന്നില്ല. 26-ാമത് സാഹിത്യതീരം പുസ്തകചര്‍ച്ച അടുത്തമാസം നടക്കും. കെ.ടി.ബാബുരാജിന്റെ 'സമകാലം' എന്ന കഥാസമാഹാരമാണ് ചര്‍ച്ചചെയ്യുന്നത്. എഴുത്തുകാരന്‍ നാരായണന്‍ അമ്പലത്തറ ചര്‍ച്ച ഉദ്ഘാടനം ചെയ്യും. അഭിലാഷ് കണ്ടക്കൈ, സുസ്മിത ബാബു എന്നിവര്‍ പുസ്തകാവതരണം നടത്തും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented