എം.ടി വാസുദേവൻ നായർ/ ഫോട്ടോ: എ.കെ ബിജുരാജ്
മലയാളത്തിന്റെ പ്രിയകഥാകാരന്‍ എം.ടി വാസുദേവന്‍ നായരുമൊത്തുള്ള അനുഭവങ്ങള്‍ പങ്കിടുകയാണ് നിരൂപകനും ഗവേഷകനുമായ മേലാറ്റൂര്‍ രാധാകൃഷ്ണന്‍.
മലയാളത്തിന്റെ സര്‍ഗവസവന്തമായി എം.ടി വാസുദേവന്‍ നായരെ പരിചയപ്പെടുന്നത് 1956 നവംബര്‍ രണ്ടിനാണ്. ഞാനന്ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ സീനിയര്‍ ഇന്റര്‍ മീഡിയറ്റ് വിദ്യാര്‍ഥിയായിരുന്നു. ആനിഹാളിനടുത്തായി എം.ടി താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകള്‍നിലയില്‍ച്ചെന്നാണ് അദ്ദേഹത്തെ കണ്ടത്. അതൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു.
1978 മേയിലാണെന്നുതോന്നുന്നു. അഞ്ച് പുസ്തകങ്ങള്‍ എനിക്ക് അദ്ദേഹം നിരൂപണത്തിന് അയച്ചുതന്നു; 'വളരുന്ന സാഹിത്യ'ത്തില്‍ എഴുതാന്‍. പിന്നീട് പലതവണ എന്റെ ലേഖനങ്ങളും നിരൂപണങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രകാശനം ചെയ്യപ്പെട്ടു. മേലാറ്റൂരിലെ എന്റെ വീട്ടില്‍ എം.ടി പലതവണ വന്നിട്ടുണ്ട്. ഓരോ വരവും ഞങ്ങള്‍ക്ക് ഒരാഘോഷമായിരുന്നു.
ആദ്യത്തെ സന്ദര്‍ശനം 1960 മാര്‍ച്ച് നാലിനായിരുന്നു. ദേശീയ ഗ്രന്ഥാലയത്തിന്റെ നൂറാം വാര്‍ഷികമായിരുന്നു സന്ദര്‍ഭം. 1994,2013,14 വര്‍ഷങ്ങളിലും മേലാറ്റൂരിലെ ഞങ്ങളുടെ വീട്ടില്‍ അദ്ദേഹം എത്തി. 1990 മേയില്‍ എം.ടിയിലൂടെ എന്റെ മകള്‍ ദിവ്യശ്രീയുടെ ചിത്രം ആഴ്ചപ്പതിപ്പിന്റെ കവര്‍ച്ചിത്രമായി. എന്റെ പേരക്കുട്ടികളെ എഴുത്തിനിരുത്തിയതും എം.ടി തന്നെ. തുഞ്ചന്‍ ഉത്സവത്തിലുള്‍പ്പെടെ പല പരിപാടികളിലും പലപ്രാവശ്യം അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.
എം.ടി ആരാധ്യനായ എഴുത്തുകാരന്‍ എന്നതിനൊപ്പം എനിക്കും കുടുംബത്തിനും ഉള്ളുനിറയ്ക്കുന്ന ഓര്‍മകളുടെ ശേഖരമാണ്. 1969 മുതല്‍ എന്റെ പത്‌നി തയ്യാറാക്കിയ എം.ടി ചിത്രശേഖരവും വാര്‍ത്തകളും ലേഖനങ്ങളും പഠനങ്ങളും തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന ആദരപരിപാടിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
എം.ടിക്ക് നവതിമംഗളം നേരുന്നു!
Content Highlights: Sadaram, Melattur Radhakrishnan, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..