ജീവിതം, സ്വപ്‌നങ്ങള്‍, സ്ത്രീകള്‍, സത്യങ്ങള്‍, മിഥ്യകള്‍... അലക്‌സാണ്ടര്‍ പുഷ്‌കിന്‍ ദ ഗ്രേറ്റ്!


സാര്‍ ചക്രവര്‍ത്തിയായ അലക്‌സാണ്ടര്‍ ഒന്നാമന്റെ നികൃഷ്ടഭരണത്തിനെതിരേ വിവാദമായ ഒരു കവിതയെഴുതി-'ഓഡ് റ്റു ലിബര്‍ട്ടി'. പുഷ്‌കിനെ നാടുകടത്താന്‍ തക്ക പലകാരണങ്ങളില്‍ ഒന്നായി ആ കവിത മാറുകയും ചെയ്തു

-

ആയിരം സ്വപ്നങ്ങളെ സ്വപ്നം കാണുന്നതാണ് ഒരിക്കലെങ്കിലും ഒരു സ്വപ്നംപോലും കാണാത്തതിലും നല്ലത്!

ജീവിതം നിങ്ങളെ വഞ്ചിക്കുകയാണെങ്കിൽ ഒരിക്കലും സങ്കടപ്പെടരുത്, കോപിക്കരുത്! നിങ്ങളുടെ സങ്കടത്തിന് വഴങ്ങുക- സന്തോഷത്തിനുള്ള നിങ്ങളുടെ സമയം വരും. എന്നെ വിശ്വസിക്കൂ...

ഒരു അപമാനത്തിനും ഭയപ്പെടാതെ, കിരീടം ആവശ്യപ്പെടാതെ, മുഖസ്തുതിയെയും അപവാദത്തെയും നിസ്സംഗതയോടെ സ്വീകരിക്കുക, ഒരു വിഡ്ഢിയുമായി തർക്കിക്കരുത്.

പതിനായിരം സത്യങ്ങളേക്കാൾ നല്ലത് നമ്മെ പ്രചോദിപ്പിക്കുന്ന മിഥ്യാധാരണകളാണ്.

ഒരു സ്ത്രീയോടുള്ള സ്നേഹവും അവളുടെ സന്തോഷവും നമ്മൾ എത്രമാത്രം വിലകുറച്ചു കാണുന്നുവോ അത്രമാത്രം നമ്മളവളെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ആധുനിക റഷ്യൻ സാഹിത്യത്തിന്റെ പ്രചാരകനായ അലക്സാണ്ടർ പുഷ്കിൻ ലോകത്തിന് നല്കിയ ഉപദേശങ്ങളാണിവ. പതിനഞ്ചാം വയസ്സിൽ തന്റെ ആദ്യകവിത പ്രകാശിപ്പിച്ചുകൊണ്ട് റഷ്യൻ സാഹിത്യലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ പുഷ്കിൻ, സാർ ചക്രവർത്തിയായ അലക്സാണ്ടർ ഒന്നാമന്റെ നികൃഷ്ടഭരണത്തിനെതിരേ വിവാദമായ ഒരു കവിതയെഴുതി-'ഓഡ് റ്റു ലിബർട്ടി'. പുഷ്കിനെ നാടുകടത്താൻ തക്ക പലകാരണങ്ങളിൽ ഒന്നായി ആ കവിത മാറുകയും ചെയ്തു. സാർ ചക്രവർത്തിയുടെ പോലീസിന്റെ നോട്ടപ്പുള്ളിയായതോടെ പുഷ്കിന് തന്റെ രചനകൾ പ്രസിദ്ധീകരിക്കാൻ പറ്റാത്ത സാഹചര്യമായി. ആ അവസ്ഥയാണ് റഷ്യൻ സാഹിത്യം എക്കാലവും കൊണ്ടാടിയ നാടകമായ ബോറിസ് ഗൊഡുനോവ് പിറവി കൊള്ളാൻ കാരണമായത്.

1799 ജൂൺ ആറിന് റഷ്യയിലെ മോസ്കോയിലെ പ്രഭു കുടുംബത്തിൽ ജനിച്ച അലക്സാണ്ടർ പുഷ്കിൻ തന്റെ പൂർവ്വികരുടെ സാമൂഹികസ്ഥാനമാനങ്ങളിൽ അഭിരമിക്കാതെ സ്വന്തം ചിന്തകളിൽ മുഴുകിക്കഴിയുന്ന പ്രകൃതക്കാരനായിരുന്നു. റഷ്യൻ പ്രഭുകുടുംബങ്ങളിലെ പല ആഭിജാത്യമര്യാദകളെയും അദ്ദേഹം സ്വന്തം കാര്യത്തിൽ ഗൗനിക്കാറില്ലായിരുന്നു. റഷ്യയുടെ രാഷ്ട്രീയദുരന്തമാണ് സാർ ഭരണമെന്ന് അദ്ദേഹം തന്റെ കൃതികളിലൂടെ ജനങ്ങളോട് സംവദിച്ചു.

വളരെ ചെറുപ്പത്തിലേ തന്റെ ആയയിൽ നിന്നും ഫ്രഞ്ച് ഭാഷ സ്വായത്തമാക്കിയ പുഷ്കിൻ, ഫ്രഞ്ച് സാഹിത്യങ്ങളോടും തത്വചിന്തകളോടും വളരെ നല്ല അടുപ്പം പുലർത്തിയിരുന്നു. ഫ്രഞ്ച് നവോത്ഥാനവും വോൾട്ടയർ, ദിദേറോ പോലുള്ള ചിന്തകരും പുഷ്കിന്റെ വായനയെ സ്വാധീനിച്ചു. റഷ്യയിലെ സാമൂഹികപരിഷ്കാരങ്ങൾക്ക് ചുക്കാൻപിടിക്കാൻ തുടങ്ങിയതോടെ ഭരണാധികാരികളുമായി പുഷ്കിൻ ഇടഞ്ഞു.

ആയിടയ്ക്കാണ് ഗ്രീക്ക് വിപ്ളവവുമായും പുഷ്കിൻ ആശയപരമായി സഹകരിക്കുന്നത്. സാമ്പത്തികമായ ചില ബുദ്ധിമുട്ടുകൾ അലട്ടിയപ്പോൾ പുഷ്കിൻ തന്റെ ഇഷ്ടവിനോദങ്ങളിലൊന്നായ ദ്വന്ദയുദ്ധത്തിനായി ഇറങ്ങിപ്പുറപ്പെട്ടു. ജോർജസ് ഡി എൻതേസ് എന്ന ഫ്രഞ്ച് മിലിറ്ററി ഓഫീസറോട് ഏറ്റുമുട്ടാനിറങ്ങിയ പുഷ്കിൻ പക്ഷേ ജോർജസിന്റെ നിറതോക്കിൽ നിന്നേറ്റ വെടിയാൽ വയറിന് ഗുരുതരമായി പരിക്കേറ്റ് 1837-ൽ മരണമടയുകയാണുണ്ടായത്.

കവി, നോവലിസ്റ്റ്, നാടകകാരൻ, തത്വചിന്തകൻ തുടങ്ങിയ നിലകളിലെല്ലാം പുഷ്കിൻ തന്റെ സാന്നിധ്യം ആധുനിക റഷ്യൻ സാഹിത്യത്തിലുറപ്പിച്ചു. ദ ബ്രോൺസ് ഹോഴ്സ്മാൻ എന്ന കവിതയും ദ സ്റ്റോൺ ഗസ്റ്റ് എന്ന നാടകവും യൂജിൻ വൺഗിൻ എന്ന നോവലും ഇതിന് മികച്ച ഉദാഹരണങ്ങളാണ്. ഗാനരചയിതാവ് എന്ന നിലയിൽ റഷ്യൻ സംഗീതമേഖലയിലും പുഷ്കിൻ നിലയുറപ്പിച്ചിരുന്നു. റഷ്യൻ റൊമാന്റിസിസത്തിന്റെ പ്രോത്ഘാടകരിൽ പ്രധാനിയാണ് പുഷ്കിൻ എന്ന് നിരൂപകർ നിരീക്ഷിക്കുന്നുണ്ട്. എന്നാലും റൊമാന്റിക് പോയറ്റ് എന്ന പട്ടികയിൽപ്പെടുത്താൻ സമ്മതിക്കാതെ നിയോകാളാസിക്കൽ ശൈലിയുടെ പിന്തുടർച്ചക്കാരനാണ് പുഷ്കിൻ എന്നും വാദിക്കുന്നവരുണ്ട്. ഒരേ സമയം തന്നെ റൊമാന്റിക്കും അതേപോലെ റൊമാന്റിക്കല്ലാത്ത സ്വഭാവവും കാണിക്കുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ.

Content Highlights: RememberingRussian Writer Alexander Pushkin on his 221 birth Anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented