'എപ്പോഴുമൊപ്പോഴും നാമ്പിടുമാശകളെത്രനാളിങ്ങനെ നുള്ളാം!'..തിരുനെല്ലൂരിനെ ഓര്‍ക്കുമ്പോള്‍


കയര്‍തൊഴിലാളിയായ റാണിയും വള്ളക്കാരനായ നാണുവും തമ്മിലുള്ള പ്രണയമാണ് 'റാണി'യുടെ ഇതിവൃത്തം. പാവപ്പെട്ട തൊഴിലാളികളുടെ ആശകളും സ്വപ്നങ്ങളും കവി വിവരിക്കുന്നു. സഫലമാകാതെ പോകുന്ന സ്വപ്നവും  ദുരന്താന്ത്യവുമാണ് റാണിയുടെ പ്രമേയം.

തിരുനെല്ലൂർ കരുണാകരൻ | Photo: Mathrubhumi Archives

'പൂത്ത പൂവൊക്കെയും വാടും
കരളുമായ് കാത്തിരിക്കാനിനി വയ്യ
എപ്പോഴുമൊപ്പോഴും നാമ്പിടുമാശക-
ളെത്രനാളിങ്ങനെ നുള്ളാം!

സ്വന്തമായിത്തിരി മണ്ണു വാങ്ങിച്ചതിൽ
കൊച്ചൊരു കൂരയും കെട്ടി
മാനമായ് നിന്നെ ഞാൻ
കൊണ്ടു പോവില്ലയോ
താലിയും മാലയും ചാർത്തി!

ചങ്ങമ്പുഴയുടെ 'രമണ'നുശേഷം കേരളക്കരയൊന്നാകെ പാടിനടന്ന തിരുനെല്ലൂർ കരുണാകരന്റെ 'റാണി'. തന്റെ പ്രണയപരവശതകൾ നായകനായ നാണുവിനോട് പറഞ്ഞുപരിഭവിക്കുമ്പോൾ നായകൻ പുലർത്തേണ്ടതായ കുലീനതയും പെണ്ണിനോട് കാണിക്കേണ്ട ഔചിത്യവും മറുപടിയായി കൊടുക്കുന്ന നാണു. സ്വന്തമായി മണ്ണുവാങ്ങി അതിലൊരു കൂരയുംകെട്ടി, താലി ചാർത്തി താൻ റാണിയെ സുരക്ഷിതയായി, മാനം മര്യാദമായി കൂടെ കൊണ്ടുപോകും എന്നേറ്റുപാടിയഅനേകമനേകം നാണുമാരെ സൃഷ്ടിച്ച റാണിയെന്ന പ്രണയ(ദുരന്ത)കാവ്യം... സാഹിത്യകാരനും ഭാഷാ പണ്ഡിതനും വിവർത്തകനും അദ്ധ്യാപകനുമായിരുന്ന തിരുനല്ലൂർ കരുണാകരൻ എന്ന വിപ്ളവകാരിയുടെ, പുരോഗമനാശയക്കാരന്റെ, 'റാണി'യെ ഏറ്റെടുക്കുമ്പോൾ മലയാളം വീണ്ടും വീണ്ടും ജനപ്രിയതയെന്തെന്ന് തെളിയിക്കുകയായിരുന്നു. തിരുനെല്ലൂരിന്റെ തൊണ്ണൂറ്റിയാറാം ജന്മവാർഷികദിനമാണ് ഇന്ന്.

കയർതൊഴിലാളിയായ റാണിയും വള്ളക്കാരനായ നാണുവും തമ്മിലുള്ള പ്രണയമാണ് 'റാണി'യുടെ ഇതിവൃത്തം. പാവപ്പെട്ട തൊഴിലാളികളുടെ ആശകളും സ്വപ്നങ്ങളും കവി വിവരിക്കുന്നു. സഫലമാകാതെ പോകുന്ന സ്വപ്നവും ദുരന്താന്ത്യവുമാണ് റാണിയുടെ പ്രമേയം. അഷ്ടമുടിക്കായലും അതിനെചുറ്റിപറ്റിയുള്ള ജീവിതങ്ങളുമാണ് പശ്ചാത്തലം. കായലിന്റെ വർണ്ണനയാണ് കവിത ശ്രദ്ധയാർജ്ജിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. പ്രധാനകഥാപാത്രങ്ങളിൽ ഒന്ന് കായൽ തന്നെയാണെന്ന് നിരൂപകർ വിലയിരുത്തുന്നു.

1924 ഒക്ടോബർ 8-ന് കൊല്ലം താലൂക്കിൽ അഷ്ടമുടിക്കായൽത്തീരഗ്രാമമായ പെരിനാട് പി.കെ.പത്മനാഭന്റെയും എൻ. ലക്ഷ്മിയുടെയും മകനായാണ് തിരുനല്ലൂർ കരുണാകരൻ ജനിച്ചത്. പ്രാഥമികവിദ്യാഭ്യാസവും സംസ്കൃതപഠനവും നേടിയശേഷം ബിരുദവും മലയാളസാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടുകയും മലയാളം അധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്ത തിരുനല്ലൂർ ആറ് വർഷക്കാലം പബ്ളിക് സർവീസ് കമ്മീഷൻ അംഗമായതിനുശേഷമാണ് സർവീസിൽ നിന്നും വിരമിച്ചത്.

തിരുനെല്ലൂർ രചിച്ച ലളിതഗാനങ്ങൾ, കുട്ടിക്കവിതകൾ, നാടകഗാനങ്ങൾ, പ്രകടന ഗാനങ്ങൾ, കഥാപ്രസംഗങ്ങൾ ,സംസ്കൃത കവിതകൾ തുടങ്ങി നിരവധി രചനകൾ സാഹിത്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. കുമാരനാശാന്റെ 'ചണ്ഡാല ഭിക്ഷുകി'യുടെ സംസ്കൃത പരിഭാഷയും ഭാരതീയ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളും അദ്ദേഹത്തിേെന്റതായിട്ടുണ്ട്. ലഘുവായ ഭാവഗീതങ്ങൾ,ദീർഘമായ ആഖ്യാനകവിതകൾ, കുട്ടിക്കവിതകൾ, നാടൻപാട്ടിന്റെ ലളിത്യമുള്ള ഗാനങ്ങൾ ,പുരാണ പുനർവ്യാഖ്യാനങ്ങൾ എന്നിങ്ങനെ വിവിധ ശൈലിയിലുള്ള രചനകളുൾക്കൊള്ളുന്ന കാവ്യപ്രപഞ്ചമാണ് തിരുനല്ലൂരിന്റേത്.

ഇന്ത്യൻ തത്ത്വചിന്തയിലും മാർക്സിസമുൾപ്പെടെയുള്ള പാശ്ചാത്യ ചിന്തയിലും പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ജീവിതാന്ത്യം വരെ കമ്മ്യൂണിസ്റ്റാശയങ്ങളിൽ വിശ്വാസം പുലർത്തിയിരുന്നു. രാമായണത്തെ പുനർ വ്യാഖ്യാനം ചെയ്യുന്ന, പന്ത്രണ്ട് സർഗ്ഗങ്ങളായി വിഭാവനം ചെയ്ത 'സീത' എന്ന ദീർഘ കാവ്യത്തിന്റെ രചനയിലിരിക്കെ 2006 ജൂലൈ 5-ന് തന്റെ 82-ാം വയസ്സിൽ അന്തരിച്ചു. ഭാരതീയ തത്ത്വചിന്ത മുഖ്യമായും ഭൗതികവാദപരമാണെന്നും ഭഗവദ്ഗീതയെയും ശങ്കരദർശനത്തെയും വിമർശനപരമായി വിലയിരുത്തേണ്ടതുണ്ടെന്നുമായിരുന്നു തിരുനെല്ലൂരിന്റെ വാദം.

Content Highlights: Remembering Veteran Writer Thirunellur Karunakaran on hid 96 Birth Anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented