സാഹിത്യം തട്ടകമാക്കിയ പട്ടാളക്കാരന്‍


പതിനൊന്നു നോവലുകള്‍, പത്ത് കഥാസമാഹാരങ്ങള്‍, മൂന്ന് ലേഖനസമാഹാരങ്ങള്‍, ഒരു നാടകം, പിന്നെ കുറേ അനുഭവങ്ങളും. കോവിലനെ വായിച്ചാലും വായിച്ചാലും തീരില്ല. 

-

ണ്ടാണിശ്ശേരി വട്ടപ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ അഥവാ വി.വി അയ്യപ്പൻ എന്ന മലയാളസാഹിത്യത്തിന്റെ കോവിലൻ ഓർമയായിട്ട് ഇന്നേക്ക് പത്തുവർഷം. ഇന്ത്യൻസാഹിത്യത്തിൽ ഏറ്റവും കൂടുതൽ കൊണ്ടാടപ്പെട്ട എഴുത്തുകാരിൽ ഒരാൾ. പതിനൊന്നു നോവലുകൾ, പത്ത് കഥാസമാഹാരങ്ങൾ, മൂന്ന് ലേഖനസമാഹാരങ്ങൾ, ഒരു നാടകം, പിന്നെ കുറേ അനുഭവങ്ങളും. കോവിലനെ വായിച്ചാലും വായിച്ചാലും തീരില്ല.

ആധുനികമലയാള സാഹിത്യത്തിലെ വേറിട്ട ആഖ്യാനപരതയും പട്ടാളക്കഥകളും തട്ടകമാക്കിയ കോവിലന്റെ പ്രശസ്തകൃതികളിലൊന്നിന്റെ പേരും തട്ടകം എന്നു തന്നെ. ഹിമാലയത്തിലെ തണുത്തുറഞ്ഞുപോകുന്ന പ്രഭാതങ്ങളിൽ അക്ഷരങ്ങളിലൂടെ അദ്ദേഹം തൃശൂർ നാട്ടിലേക്കും തിരിച്ച് ഹിമാലയത്തിലേക്കും ഓരോ വായനക്കാരനേയും വഴി നടത്തിച്ചു. കോവിലന്റെ പട്ടാളക്കഥകൾ മലയാളത്തിൽ പുതിയൊരോളമുണ്ടാക്കി. തോറ്റങ്ങൾ, എ മൈനസ് ബി, ഏഴാമിടങ്ങൾ തുടങ്ങിയ നോവലുകളിലൂടെ മനുഷ്യൻ തന്റെ അസ്തിത്വ പ്രതിസന്ധിയുടെ അങ്ങേത്തലയും കടന്ന് ജീവിതയാഥാർഥ്യങ്ങളുടെ ഇടയിൽ നിന്നുഴറി. തട്ടകം എന്ന നോവലാണ് കോവിലനെ പുരസ്കാരങ്ങളുടെ കൊടുമുടിയേറ്റിയത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ ഇന്ത്യയിൽ ലഭ്യമായ എല്ലാ പുരസ്കാരങ്ങളും കോവിലനെത്തേടിയെത്തി.

ലളിതമായ ജീവിതം, സങ്കീർണമായ കഥാപാത്രങ്ങൾ. ജീവിതയാഥാർഥ്യങ്ങൾ പ്രമേയങ്ങളായപ്പോൾ കൃത്യതയാർന്ന കഥാപാത്രങ്ങൾ തുടങ്ങിയവ കോവിലന്റെ തൂലികയ്ക്കു സ്വന്തമായി. ഇന്ത്യയുടെ എല്ലാ പ്രദേശത്തുനിന്നു ആളുകളും കഥാപാത്രങ്ങളാവുന്ന ആദ്യത്തെ ഇന്ത്യൻ നോവൽ എന്ന പ്രത്യേകത എ മൈനസ് ബിയ്ക്കു മാത്രമാണ് ഉള്ളത്. ഒരു കേന്ദ്രകഥാപാത്രമോ ശരിയായ തുടക്കമോ ഒടുക്കമോ ഇല്ലാത്ത നോവൽ എന്ന പ്രത്യേകതയും ഈ നോവലിനുണ്ട്.

വ്യത്യസ്തമായ ആഖ്യാനം, തികച്ചും അപരിചിതമായ പശ്ചാത്തലം, വിസ്മയകരമായ പദസങ്കലനം... കോവിലൻ അക്ഷരാർഥത്തിൽ ആധുനിക ഇന്ത്യൻ സാഹിത്യത്തിൽ മലയാളത്തിന്റെ സാന്നിധ്യം ഊട്ടിയുറപ്പിക്കുകയായിരുന്നു.

Content Highlights: Remembering Veteran Writer Kovilan on His Death Anniversary

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented