ഫോട്ടോ: ബിജു.സി
അത്യന്ത തമസ്സിൽ പെട്ടുഴലും ലോകത്തിന്
സത്യത്തിൻ പ്രഭാപൂരം കാട്ടിയെന്നതിനാലെ
മുൾക്കിരീടവും ചാർത്തി അങ്ങു വിശ്രമം കൊൾവൂ
മൂർഖമാം നിയമത്തിൻ നാരാജ മുനകളിൽ
അത്യന്ത തമസ്സിൽ പെട്ടുഴലും ലോകത്തിന്
സത്യത്തിൻ പ്രഭാപൂരം കാട്ടിയെന്നതിനാലെ
മുൾക്കിരീടവും ചാർത്തി അങ്ങു വിശ്രമം കൊൾവൂ
മൂർഖമാം നിയമത്തിൻ നാരാജ മുനകളിൽ
ആഹന്ത കുരിശിൽതൻ പൂവൽമെയ് തറയ്ക്കപ്പെട്ടാ-
കുലാത്മാവായ് കിടക്കുന്നൊരി സമയത്തും
സ്നേഹശീലനാം ഭവാൻ ഈശനോടപേക്ഷിയ്ക്കും
ഈ കടുംകൈ ചെയ്തോർക്ക് മാപ്പു നൽകുവാൻ മാത്രം
ആഹന്ത കുരുശ്ശിൽതൻ പൂവൽമെയ് തറയ്ക്കപ്പെട്ടാ-
കുലാത്മാവായ് കിടക്കുന്നൊരി സമയത്തും
സ്നേഹശീലനാം ഭവാൻ ഈശനോടപേക്ഷിയ്ക്കും
ഈ കടുംകൈ ചെയ്തോർക്ക് മാപ്പു നൽകുവാൻ മാത്രം
ദേവാ നിൻ മുറിവിൽ നിന്നിറ്റു വീഴുന്നോരി
ജീവരക്തത്തിൻ തപ്തമാമോരു കണികയും
കാരൂണി രസം നിറഞ്ഞി സർവ്വം സഹയിങ്കൽ
ചാരു ചെമ്പനീർ പൂവായ് ഉൽഭുല്ലമാകും നാളെ
ദേവാ നിൻ മുറിവിൽ നിന്നിറ്റു വീഴുന്നോരി
ജീവരക്തത്തിൻ തപ്തമാമോരു കണികയും
കാരൂണി രസം നിറഞ്ഞി സർവ്വം സഹയിങ്കൽ
ചാരു ചെമ്പനീർ പൂവായ് ഉൽഭുല്ലമാകും നാളെ
കാന്തിചൂഴുമാ ത്യാഗ സൂനങ്ങൾ വാടാതെന്നും
ശാന്തി സൌരഭം വീശും ഭൂവിലും, സ്വർഗ്ഗത്തിലും
കാന്തിചൂഴുമാ ത്യാഗ സൂനങ്ങൾ വാടാതെന്നും
ശാന്തി സൌരഭം വീശും ഭൂവിലും, സ്വർഗ്ഗത്തിലും
പട്ടക്കാരിൽ പലരെക്കണ്ടു,
മെത്രാന്മാരിൽ ചിലരെക്കണ്ടൂ.
മാർപാപ്പാനെ കണ്ടൂ-കണ്ടില്ലെന്നു നടിച്ചു.
നരകത്തിലെ കാഴ്ച.... ('കുരിശിൽ', എം. പി. അപ്പൻ)
മഹാകവി എം.പി അപ്പൻ ഓർമയായിട്ട് ഇന്നേക്ക് പതിനേഴ് വർഷം. മലയാളകവിതയിലെ വേറിട്ട താളവും
ശബ്ദവും മുഴക്കിയ എം.പി അപ്പൻ തന്റെ ചുറ്റുപാടുകളിൽ നിന്നും കണ്ടെടുത്തത് കവിതയുടെ മഹാപ്രപഞ്ചം തന്നെയായിരുന്നു. ഉദ്യാനസൂനം, വെള്ളിനക്ഷത്രം, സുവർണോദയം തുടങ്ങി നാല്പതോളം കവിതാസമാഹാരങ്ങൾ മലയാളഭാഷയ്ക്ക് അദ്ദേഹം സംഭാവന ചെയ്തു. താളനിബദ്ധമായ അപ്പൻ കവിതകൾ ദേശഭാഷാതിർത്തികൾ കടന്ന് ശ്രദ്ധേയമായവയാണ്. 1913-ൽ തിരുവനന്തപുരത്ത് ജനിച്ച എം.പി അപ്പൻ ഉന്നതവിദ്യാഭ്യാസങ്ങൾ നടത്തിയത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലായിരുന്നു. അധ്യാപകനായി സേവനമനുഷ്ഠിക്കുകയും 1957 മുതൽ പത്തുവർഷക്കാലം കേരളസാഹിത്യഅക്കാദമി അംഗമായി പ്രവർത്തിക്കുകയും ചെയ്തു. എഴുത്തച്ഛൻ അവാർഡ്, കേരളസാഹിത്യഅക്കാദമി അവാർഡ്,വള്ളത്തോൾ അവാർഡ് തുടങ്ങി ധാരാളം പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ മലയാളകവിതാസാഹിത്യത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന എം. പി അപ്പൻ 2003 ഡിസംബർ പത്തിനാണ് അന്തരിച്ചത്.
Content Highlights: Remembering Mahakavi MP Appan on his 17th Death Anniversary
Content Highlights: MP Appan,Books,Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..