'മിസിസ് വൂള്‍ഫ്, സ്ത്രീയ്ക്കുവേണ്ടത് പണവും മുറിയുമല്ല, സ്വന്തമായൊരു ജോലിയാണ് '


വിര്‍ജീനിയ വൂള്‍ഫിനെ തിരുത്തിയെഴുതിയ ബാര്‍ബറ മുറെ ഹോളണ്ട് ചില്ലറക്കാരിയല്ലായിരുന്നു. അമേരിക്കന്‍ സാഹിത്യത്തിലെ പുതിയ പരീക്ഷണങ്ങള്‍ക്കുമുന്നിലെ തെളിവാര്‍ന്ന പേരായി ബാര്‍ബറ മാറിയത് വളരെക്കാലത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ്.

ബാർബറ മുറെ ഹോളണ്ട്

1929-ൽ 'വിർജീനിയ വൂൾഫ് എ റൂം ഓഫ് വൺസ് ഓൺ' എന്ന പുസ്തകത്തിൽ ഇങ്ങനെ പ്രസ്താവിച്ചു: ''സ്ത്രീയ്ക്ക് സ്വന്തമായി പണവും സ്വന്തമായി ഒരു മുറിയും ഉണ്ടെങ്കിലേ അവൾക്ക് കഥയെഴുതാനുള്ള സാഹചര്യമുണ്ടാവുകയുള്ളൂ'.' കാൽനൂറ്റാണ്ട് കഴിഞ്ഞപ്പോൾ ആ പ്രസ്താവനയ്ക്ക് മറുപടി വന്നു: ''അങ്ങനെയല്ല മിസിസ് വൂൾഫ്, എഴുതണമെങ്കിൽ അവൾക്ക് സ്വന്തമായൊരു ജോലി നിർബന്ധമായും വെണമെന്നാണ് പറയേണ്ടത്.'' വിർജീനിയ വൂൾഫിനെ തിരുത്തിയെഴുതിയ ബാർബറ മുറെ ഹോളണ്ട് ചില്ലറക്കാരിയല്ലായിരുന്നു. അമേരിക്കൻ സാഹിത്യത്തിലെ പുതിയ പരീക്ഷണങ്ങൾക്കുമുന്നിലെ തെളിവാർന്ന പേരായി ബാർബറ മാറിയത് വളരെക്കാലത്തെ തയ്യാറെടുപ്പുകൾക്ക് ശേഷമാണ്.

ആധുനികജീവിതത്തിലെ മദ്യം, ലഹരി, പുകവലി, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെ അമിതോപയോഗം എന്നിവയ്ക്കെതിരേ നിരന്തരം എഴുതിയിരുന്ന അമേരിക്കൻ എഴുത്തുകാരി ബാർബറ മുറെ ഹോളണ്ട് ഓർമയായിട്ട് ഒരു ദശകം തികഞ്ഞിരിക്കുന്നു. 1933 ഏപ്രിൽ അഞ്ചിന് വാഷിങ്ടണിലെ സാധാരണ കുടുംബത്തിൽ ജനിച്ച ബാർബറ വളരെ ചെറുപ്പം മുതലേ ശിഥിലമായ കുടുംബത്തിലെ വിഷമതകൾ അനുഭവിച്ചായിരുന്നു വളർന്നത്. ബാർബറയ്ക്ക് അഞ്ചു വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും വേർപിരിഞ്ഞു. അമ്മ മരിയൻ ഹോളണ്ട് രണ്ടാമത് വിവാഹം ചെയ്ത തോമസ് ഹോളണ്ടിനെ മനസാവാചാ ബാർബറ വെറുത്തിരുന്നു. ആ വെറുപ്പാണ് ലോകത്തിലെ എല്ലാ അച്ഛന്മാരുടെ പെൺമക്കളിലേക്കും തന്റെ ഓർമക്കുറിപ്പിലൂടെ എഴുത്തുകാരി പകർന്നത്-''എന്നെപ്പോലെ എന്റെ കൂട്ടുകാരും ഞങ്ങളുടെ പിതാക്കന്മാരെ ഭയപ്പെട്ടിരുന്നു...അച്ഛന്മാർ എല്ലായ്പ്പോഴും കുപിതരായിരുന്നു; അവരുടെ പണിതന്നെ അതായിരുന്നു!''

മരിയൻ ഹോളണ്ട് അല്പം ബാലസാഹിത്യങ്ങളൊക്കെ എഴുതിയായിരുന്നു തന്റെ സംഘർഷങ്ങളെ മറികടക്കാൻ ശ്രമിച്ചത്. അതുകൊണ്ടുതന്നെ മകളും എഴുത്തിലായിരുന്നു ആശ്രയം കണ്ടെത്തിയത്. കവിതയിലാണ് ആദ്യം ബാർബറ പരീക്ഷിച്ചത്. അത് വിജയകരമായിത്തീർന്നത് നാഷണൽ സ്കൊളാസ്റ്റിക് പോയട്രി മത്സരത്തിൽ തുടർച്ചയായി രണ്ടുവർഷം ഒന്നാം സമ്മാനം നിലനിർത്തിക്കൊണ്ടായിരുന്നു. അതിനുശേഷം നിരവധി കഥകളും ബാലസാഹിത്യങ്ങളും ലേഖനങ്ങളും എഴുതിക്കൊണ്ട് ബാർബറ നിറഞ്ഞുനിന്നു. 'വെൻ ഓൾ ദ വേൾഡ് വാസ് യങ്' എന്ന ഓർമപ്പുസ്തകത്തിലൂടെ രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീതി നിറഞ്ഞ അനുഭവങ്ങൾ ബാർബറ പങ്കുവെച്ചു. 2010ൽ ശ്വാസകോശാർബുദം ബാധിച്ച് എഴുപത്തിയേഴാം വയസ്സിലാണ് ഊർജസ്വലയായ എഴുത്തുകാരി വിടപറഞ്ഞത്.

Content Highlights: Remembering American Writer Barbara Murray Holland

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented