ആദാ ജഫ്രി; ഉര്‍ദു സാഹിത്യത്തിലെ പ്രഥമ കവയിത്രി


സ്ത്രീകളോട് കാണിക്കുന്ന സാമൂഹ്യ വിവേചനവും അവഹേളനവും രതി ഉപകരണമായി മാത്രം സ്ത്രീയെ പരിഗണിക്കുന്ന പുരുഷാധിപത്യ സമൂഹത്തോടുള്ള പുച്ഛവുമായിരുന്നു ആദയുടെ എഴുത്തുകള്‍.

ആദാ ജഫ്രി

പ്രഥമ ഉർദു കവയിത്രിയായി അറിയപ്പെടുന്ന ആദാ ജഫ്രിയുടെ ആറാം ചരമവാർഷികമാണ് ഇന്ന്. 1924 ഓഗസ്റ്റ് ഇരുപത്തിരണ്ടിന് ഉത്തർപ്രദേശിലെ ബദായുൻ പട്ടണത്തിലാണ് ആസിസ് ജഹാൻ എന്ന ആദാ ജഫ്രി ജനിച്ചത്. മൂന്നുവയസ്സുള്ളപ്പോൾ പിതാവ് മൗലവി ബദ്റുൾ ഹസൻ മരണപ്പെട്ടു. അമ്മയുടെ സംരക്ഷണയിലാണ് പിന്നെ ജഫ്രി വളർന്നത്. പന്ത്രണ്ട് വയസ്സുള്ളപ്പോൾ മുതൽ കവിതകൾ എഴുതിത്തുടങ്ങിയ അവർ ആദം ബദയുനി എന്ന തൂലികാനാമമായിരുന്നു സ്വീകരിച്ചിരുന്നത്. അക്കാലത്ത് നിലനിന്നിരുന്ന സാമൂഹ്യവിലക്കുകളെ യാതൊരു പ്രതിബന്ധങ്ങളുമില്ലാതെ തരണം ചെയ്യാൻ എഴുത്തുകാരിയ്ക്ക് കഴിഞ്ഞിരുന്നു.

ഇരുപത്തിമൂന്നാം വയസ്സിലാണ് ലഖ്നൗ സ്വദേശിയായ നൂറുൽ ഹസൻ ജഫ്രിയെ വിവാഹം ചെയ്യുന്നത്. വിവാഹാനന്തരം ആദാ ജഫ്രി എന്ന പേരിലാണ് എഴുത്തു തുടർന്നത്. ഉയർന്ന റാങ്കിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു നൂറുൽ ജഫ്രി. 1947-ൽ ഇന്ത്യാ-പാക് വിഭജനം സാധ്യമായതോടെ കറാച്ചിയിലേക്ക് സ്ഥിരതാമസമാക്കിയ ദമ്പതികൾ പിന്നീട് എഴുത്താണ് തങ്ങളുടെ ജീവിതലക്ഷ്യമാക്കി സ്വീകരിച്ചത്. ഉർദു ഭാഷയെ ഉന്നതിയിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചിരുന്ന അംജുമാൻ-ഇ-തറാഖി ഉർദു എന്ന സംഘടനയിൽ പ്രവർത്തിച്ചുകൊണ്ട് ഉർദും ഭാഷയെയും സാഹിത്യത്തെയും ലോകത്തെല്ലായിടങ്ങളിലും എത്തിക്കാൻ അവർ ശ്രമം തുടങ്ങി. നൂറുൽ ജഫ്രിയാകട്ടെ, ഇംഗ്ലീഷ് പത്രങ്ങളിലും ഉർദു പത്രങ്ങളിലും സ്ഥിരമായി കോളങ്ങളെഴുതിയിരുന്നു. പ്രഥമ ഉർദു കവയിത്രി എന്ന വിശേഷണം ആദാ ജഫ്രിയ്ക്കു വന്നുചേരാനുണ്ടായ കാരണം തന്നെ നൂറുൽ ജഫ്രിയുടെ പ്രോത്സാഹനമാണ്. 1995-ലാണ് നൂറുൽ ജഫ്രി അന്തരിക്കുന്നത്. ഭർത്താവിന്റെ മരണശേഷം കറാച്ചിയിൽതന്നെ തുടർന്ന ആദാ ജഫ്രി തന്റെ മുഴുവൻ സമയവും ഉർദു സാഹിത്യത്തിനായി നീക്കിവെക്കുകയായിരുന്നു. സബിത, അസ്മി, ആമിർ എന്നീ മൂന്നു മക്കളാണ് ജഫ്രി ദമ്പതിമാർക്കുള്ളത്.

തികച്ചും യാഥാസ്ഥിതിക പാകിസ്താൻ സമൂഹത്തിന്റെ ഭാഗമായി ജീവിക്കുക എന്നത് ആദാ ജഫ്രിയുടെ പരിഗണയിൽ പോലുമില്ലാതിരുന്ന വിഷയമായിരുന്നു. സ്ത്രീകൾ സ്വതന്ത്രമായി ചിന്തിക്കുന്നതോ, ആവിഷ്കാരസ്വാതന്ത്ര്യം ആസ്വദിക്കുന്നതോ വിലക്കപ്പെട്ടിരുന്ന കാലത്താണ് ആദാ ജഫ്രി ഉർദു റൊമാന്റിക് കവിതകൾ എഴുതിയത്. പരമ്പരാഗത ഉർദു കവിതകളുടെ കെട്ടും മട്ടും പാടെ അവഗണിച്ചുകൊണ്ട് ആധുനികതയെ ഉർദു സാഹിത്യത്തിലേക്ക് ക്ഷണിച്ചിരുത്തിയ കവയിത്രികൂടിയാണവർ. 1950-ഓടു കൂടിയാണ് പ്രഥമ ഉർദു കവയിത്രി പട്ടം ആദാ ജഫ്രിയ്ക്കു വന്നുചേരുന്നത്. സാമൂഹികമായി എന്തൊക്കെ വിഘ്നങ്ങൾ നേരിടേണ്ടി വന്നാലും തന്റെതായ വഴിയിലൂടെ മുന്നോട്ടു തുടരാൻ പ്രേരണയായതാവട്ടെ ജഫ്രിയുടെ മാതാവും ഭർത്താവുമായിരുന്നു. ഉർദു സാഹിത്യത്തിലെ മഹാരഥന്മാരായ അക്തർ ഷീരാനി, ജാഫർ അലി ഖാൻ അസർ ലഖ്നാവി തുടങ്ങിയവരുടെ ശിഷ്യയായിരുന്നു ആദാ ജഫ്രി.

സ്ത്രീകളോട് കാണിക്കുന്ന സാമൂഹ്യ വിവേചനവും അവഹേളനവും രതി ഉപകരണമായി മാത്രം സ്ത്രീയെ പരിഗണിക്കുന്ന പുരുഷാധിപത്യ സമൂഹത്തോടുള്ള പുച്ഛവുമായിരുന്നു ആദയുടെ എഴുത്തുകൾ. ഗസലുകളായിരുന്നു പലപ്പോഴും അവർ എഴുതിയിരുന്നത്. 2015 മാർച്ച് പന്ത്രണ്ടിന് തൊണ്ണൂറാം വയസ്സിലാണ് ആദാ ജഫ്രി അന്തരിച്ചത്. കവയിത്രിയുടെ ഓർമദിനം ആധുനിക ഉർദു കവിതയ്ക്കായി സമർപ്പിച്ചിരിക്കുകയാണ് പാകിസ്താൻ സാഹിത്യലോകം.

Content Highlights:Remembering Ada Jafarey the first female Urdu Poet on her sixth Death Anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented