പെരുവനം ദേശാന്തര ഗ്രാമോത്സവ വേദിയിൽ മുകേഷ് കപില.
ആദ്യത്തെ ഇന്ത്യ-പാകിസ്താന്‍ യുദ്ധമുണ്ടാകുമ്പോള്‍ മുകേഷ് കപിലയ്ക്ക് ഏഴ് വയസ്സായിരുന്നു. അന്ന് മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ചണ്ഡീഗഢിലായിരുന്നു. പാക് വിമാനങ്ങളുടെ മുരള്‍ച്ച കേള്‍ക്കുമ്പോള്‍ കപിലയുമായി അവര്‍ ട്രഞ്ചിലേക്കോടും. അക്ഷരാര്‍ഥത്തില്‍ അരക്ഷിതത്വമെന്തെന്ന് അറിഞ്ഞ കാലം.
കാലം പോകെ മുകേഷ് കപില ലോകമറിഞ്ഞ പൊതുജനാരോഗ്യ, അന്താരാഷ്ട്രകാര്യ വിദഗ്ധനായി. ഓക്‌സ്ഫഡില്‍നിന്ന് മെഡിക്കല്‍ ബിരുദം നേടിയശേഷം ഡോക്ടറായി ജോലിയെടുക്കുമ്പോള്‍ സ്ഥിരംരോഗികളിലെ സ്ഥിരംരോഗങ്ങള്‍ക്ക് ചികിത്സിച്ചുമടുത്ത്, എന്തുകൊണ്ട് ഒരാള്‍ക്ക് ഒരേരോഗംതന്നെ വീണ്ടുംവീണ്ടും വരുന്നുവെന്ന ചോദ്യത്തിനുത്തരം തേടി ലോകം കാണാനിറങ്ങുകയായിരുന്നു താനെന്ന് ഡോ. മുകേഷ് കപില പറയുന്നു.
പൊതുജനാരോഗ്യത്തെ ബാധിച്ച പ്രശ്‌നങ്ങളുടെ മൂലകാരണം പാരിസ്ഥിതിക, സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നുവെന്നതാണ് ഈ യാത്രയില്‍നിന്ന് മനസ്സിലായത്. വിശാലമായൊരു തിരിച്ചറിവായിരുന്നു അത്. സമൂഹത്തിന്റെ ദുര്‍ബലതയെന്താണെന്ന് അടുത്തകാലത്താണ് കോവിഡ് നമുക്ക് ബോധ്യപ്പെടുത്തിത്തന്നത്. സാമൂഹിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്നതാണ് പൊതുജനാരോഗ്യം മികച്ചതാക്കാനുള്ള ഏകമാര്‍ഗം.
നല്ല യുദ്ധവും ചീത്തയുദ്ധവും
വ്യക്തിപരമായി യുദ്ധങ്ങളെ ഞാനെതിര്‍ക്കുന്നു. എന്നാല്‍ ചില സമയങ്ങളില്‍ അനിവാര്യമായ മാറ്റത്തിന് കാരണമാകുമെങ്കില്‍ യുദ്ധവും സംഘര്‍ഷവും ന്യായീകരിക്കപ്പെടും. ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനുമേല്‍ അന്യായമായി ശക്തി പ്രയോഗിക്കുമ്പോള്‍, ആര്‍ക്കെങ്കിലും നീതി നിഷേധിക്കപ്പെടുമ്പോള്‍ ഏറ്റുമുട്ടല്‍ അനിവാര്യമാകുന്നു. പിന്നിലുള്ള കാരണം നീതിയുക്തമായിരിക്കണമെന്നുമാത്രം.
പാലിക്കപ്പെടാത്ത അന്താരാഷ്ട്രനിയമങ്ങള്‍
ചോരചിന്തുന്നതാണെങ്കിലും യുദ്ധത്തിന് അതിന്റേതായ നിയമങ്ങളുണ്ട്. സാധാരണക്കാരെ ലക്ഷ്യമിടരുത്, ജനവാസമേഖലകള്‍, ആശുപത്രി, ജലസ്രോതസ്സുകള്‍ എന്നിവയ്ക്കുനേരെ ആക്രമണമരുത് തുടങ്ങിയ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍.
ഇന്നത്തെ യുദ്ധത്തില്‍ ഏറ്റവുമാദ്യം ലംഘിക്കപ്പെടുന്നത് ഇത്തരം അംഗീകരിക്കപ്പെട്ട ''അരുതു''കളാണ്. ഇന്ത്യ കണ്ട യുദ്ധങ്ങളില്‍ ഇത്തരം സാഹചര്യമുണ്ടായിട്ടില്ല. ശത്രുക്കളെ ബഹുമാനിക്കുകയെന്നതും യുദ്ധത്തില്‍ പ്രധാനമാണ്. ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ കീഴടങ്ങാനുള്ള പാക് തീരുമാനത്തെ ഇന്ത്യ ബഹുമാനത്തോടെയാണ് കണ്ടത്.
Content Highlights: Professor Mukesh Kapila, Peruvanam gramotsavam, Thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..