വള്ളത്തോള്‍ സ്മരണ മലയാണ്മയുടെ നിത്യപ്രചോദനം- ബാലചന്ദ്രന്‍ ചുള്ളിക്കാട്


ബാലചന്ദ്രന്‍ ചുള്ളിക്കാട്

സംസ്‌കൃതഭാഷയില്‍ പാണ്ഡിത്യം നേടിയ ആ ശൂദ്രന്‍ വേദവും ഇതിഹാസവും പുരാണവും കാവ്യനാടകാദികളും ശാസ്ത്രഗ്രന്ഥങ്ങളും ബൗദ്ധഗ്രന്ഥങ്ങളും നാട്ടുഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു.

മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ അറുപത്തി രണ്ടാം ചരമവാര്‍ഷികമാണ് ഇന്ന്. ആദര്‍ശവും വിപ്ലവവും കലയും സംസ്‌കാരവും ഒരേപോലെ കെടാതെസൂക്ഷിച്ച ആ കവിത്വത്തെ സ്മരിക്കുകയാണ് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ കേരളത്തിന്റെ ഏറ്റവും വലിയ സാംസ്‌കാരികപ്രതിരോധമായിരുന്നു വള്ളത്തോള്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യാക്കാരെ പഠിപ്പിച്ചത് ഇന്ത്യയ്ക്ക് സംസ്‌കാരം ഇല്ലെന്നായിരുന്നു. ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് ആദ്യം ബോധവാന്മാരാകേണ്ടത് ഭാരതീയരാണെന്നും അതാണ് സ്വാതന്ത്ര്യത്തിന്റെ ആദ്യപടി എന്നും വള്ളത്തോള്‍ വിശ്വസിച്ചു. സംസ്‌കൃതഭാഷയില്‍ പാണ്ഡിത്യം നേടിയ ആ ശൂദ്രന്‍ വേദവും ഇതിഹാസവും പുരാണവും കാവ്യനാടകാദികളും ശാസ്ത്രഗ്രന്ഥങ്ങളും ബൗദ്ധഗ്രന്ഥങ്ങളും നാട്ടുഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു.

ചെറുശ്ശേരിയുടെയും എഴുത്തച്ഛന്റെയും വെണ്‍മണിയുടെയും ഭാഷാസംസ്‌കാരങ്ങളെ സമന്വയിപ്പിച്ച സുതാര്യമായ കാവ്യഭാഷയില്‍ ദേശാഭിമാനപ്രചോദകമായ കാവ്യങ്ങള്‍ രചിച്ചു. ഭാരതീയ പുരാവൃത്തസഞ്ചയത്തിലെ പ്രമേയങ്ങളില്‍ വര്‍ത്തമാനകാലപ്രശ്‌നങ്ങളെ സന്നിവേശിപ്പിച്ച് ആത്മാരോഗ്യദായകമായ കാവ്യരസായനകല്പന ചെയ്തു. ഇന്ത്യയുടെ സാംസ്‌കാരികശക്തി തെളിയിക്കാന്‍ കഥകളിയുടെ പതാകയേന്തി ലോകവേദികളില്‍ ജൈത്രയാത്ര നടത്തി.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന വള്ളത്തോള്‍ ലോകസമാധാന പ്രസ്ഥാനത്തിന്റെയും സ്ഥിതിസമത്വചിന്തകളുടെയും ഊര്‍ജംകൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് അരങ്ങൊഴിഞ്ഞത്. ആധുനികകേരളത്തിന്റെ സംസ്‌കാരശില്പികളില്‍ പ്രമുഖനായ വള്ളത്തോള്‍ നാരായണമേനോന്റെ സ്മരണ മലയാണ്മയുടെ നിത്യപ്രചോദനമാണ്.

Content Highlights: Poet Vallathol Narayana Menon 62 Death Anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented