എന്റെ ശരീരമാകെ തളരുകയാണ്, എന്തു സംഭവിക്കുമെന്ന് എനിക്കറിയാം, സഖാക്കളേ മുന്നോട്ട്


കേരളത്തില്‍ കൃഷ്ണപിള്ള അറിയാത്ത ഗ്രാമങ്ങളോ പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല. ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ചാണ് കേഡര്‍മാരെ റിക്രൂട്ട് ചെയ്യുകയും ഒളിവില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഷെല്‍ട്ടറുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നത്.

-

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി കൃഷ്ണപിള്ളയുടെ ചരമവാര്‍ഷിക ദിനമാണ് ആഗസ്റ്റ് 19. പ്രവര്‍ത്തകര്‍ക്കിടയില്‍ സഖാവ് എന്ന് അറിയപ്പെട്ടിരുന്ന കൃഷ്ണപിള്ള കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. 42 -ാം വയസ്സില്‍ അന്തരിച്ച അദ്ദേഹം കേരളം കണ്ട മികച്ച സംഘാടകരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്.

ഹിന്ദി പ്രചാരസഭയുടെ കീഴില്‍ ഹിന്ദി പ്രചാരകനായി സാമൂഹ്യപ്രവര്‍ത്തനമാരംഭിച്ച കൃഷ്ണപിള്ള ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തുകൊണ്ടാണ് രാഷ്ട്രീയ രംഗത്തേക്കു പ്രവേശിക്കുന്നത്. രാഷ്ട്രീയത്തില്‍ സജീവമായതുമുതല്‍തന്നെ ബ്രീട്ടീഷ് രാജിനെതിരേ പ്രവര്‍ത്തിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത. ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പോലീസ് അറസ്റ്റു ചെയ്തു ജയിലലടച്ചു. ജയിലില്‍ നിന്നും മോചിതനായ കൃഷ്ണപിള്ള നേരെ പോയത് ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കാനാണ്. അവര്‍ണ്ണര്‍ എന്നു മുദ്രകുത്തി ക്ഷേത്രപ്രവേശനം നിരോധിച്ചിരുന്ന മറ്റു ജാതിയിലുള്ളവര്‍ക്കു കൂടി ക്ഷേത്രപ്രവേശനം സാധ്യമാക്കണമെന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ആവശ്യം. സമരത്തിന് ശ്രദ്ധകിട്ടണമെന്ന ഉദ്ദേശത്തോടെ, സവര്‍ണ്ണമേധാവിത്വത്തെ പ്രകോപിച്ചുകൊണ്ട് അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറി മണിമുഴക്കി. സവര്‍ണ്ണമേധാവികള്‍ തങ്ങളുടെ കിങ്കരന്മാരെ വിട്ട് കൃഷ്ണപിള്ളയെ മര്‍ദ്ദിച്ചു. 'ഉശിരുള്ള നായര്‍ മണിയടിക്കും, എച്ചില്‍പെറുക്കി നായര്‍ അവന്റെ പുറത്തടിക്കും' എന്ന് കാവല്‍ക്കാരെ പരിഹസിച്ചുകൊണ്ട് ഈ കൊടിയ മര്‍ദ്ദനം മുഴുവന്‍ അവഗണിക്കപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി കൃഷ്ണപിള്ള ഏറ്റുവാങ്ങി.

തിരുവിതാംകൂര്‍ സ്വാതന്ത്ര്യ സമരത്തിലും, പിന്നീട് ആലപ്പുഴയിലെ പുന്നപ്രവയലാര്‍ സമരത്തിലും, കൊച്ചിയിലെ ദേശീയപ്രസ്ഥാന രംഗത്തും മലബാറിലെ കാര്‍ഷിക സമരങ്ങളിലും മില്‍ത്തൊഴിലാളി സമരങ്ങളിലും കൃഷ്ണപിള്ളയുടെ സാന്നിദ്ധ്യം വളരെ പ്രധാനമായിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരിലൊരാളായി. ദീര്‍ഘകാലം പ്രസ്ഥാനത്തിനു വേണ്ടി ഒളിവിലും, ജയിലിലും കഴിച്ചുകൂട്ടി. ജനകീയ യുദ്ധകാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മുന്നില്‍ നിന്നും നയിച്ചു. പുന്നപ്ര-വയലാര്‍ സമരത്തിന്റെ പ്രധാന പ്രചോദനകേന്ദ്രം കൃഷ്ണപിള്ളയായിരുന്നു. തിരുവിതാംകൂറിലെ തൊഴിലാളികളെ സമരമുഖത്തേക്കു കൊണ്ടുവന്നുതു മുതല്‍, ക്യാമ്പിലെ സന്നദ്ധഭടന്മാര്‍ക്ക് വിമുക്തഭടന്മാരുടെ സഹായത്താല്‍ പരിശീലനം കൊടുത്തിരുന്നതുവരെ കൃഷ്ണപിള്ളയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലായിരുന്നു.

പിണറായി-പാറപ്രം രഹസ്യസമ്മേളനത്തില്‍ പങ്കെടുത്ത കൃഷ്ണപിള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളഘടകത്തിന്റെ പ്രഥമ സെക്രട്ടറിയായി. ഇതിഹാസതുല്യമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മരണം പോലും ഒളിവിലിരിക്കെയായിരുന്നു. കേരളത്തില്‍ കൃഷ്ണപിള്ള അറിയാത്ത ഗ്രാമങ്ങളോ പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല. ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ചാണ് കേഡര്‍മാരെ റിക്രൂട്ട് ചെയ്യുകയും ഒളിവില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഷെല്‍ട്ടറുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നത്.

കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്തിനടുത്തുള്ള ഇടലാക്കുടി സ്വദേശി തങ്കമ്മ ആയിരുന്നു ഭാര്യ. ആലപ്പുഴയിലെ മുഹമ്മയ്ക് സമീപമുള്ള കഞ്ഞിക്കുഴിയിലെ കണ്ണര്‍കാട് എന്ന പ്രദേശത്തെ ഒരു കയര്‍ത്തൊഴിലാളിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്ന സമയത്ത് 1948 ആഗസ്റ്റ് 19 ന് അദ്ദേഹത്തിന് പാമ്പുകടിയേറ്റു. അന്നു രാത്രി ഒമ്പതു മണിയോടെ, കൃഷ്ണപിള്ള അന്തരിച്ചു. മരണസമയത്ത് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ യുടെ കേരള ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു.

വൈക്കം മുഹമ്മദ് ബഷീര്‍ തന്റെ 'കാല്‍പ്പാട് ' എന്ന കഥയില്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്ന ആ നേതാവ് 42ാം വയസ്സില്‍ ഈ ലോകത്തില്‍ നിന്ന് വിടവാങ്ങി. പുന്നപ്ര-വയലാറിലാണ് കൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്നത്. പാമ്പുകടിയേറ്റ ശേഷം അവസാന സമയത്ത് എഴുതിക്കൊണ്ടിരുന്ന സ്വയം വിമര്‍ശനമില്ല, വിമര്‍ശനമുണ്ട് എന്ന കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു- ''എന്റെ കണ്ണില്‍ ഇരുള്‍ വ്യാപിച്ചുവരുന്നു. എന്റെ ശരീരമാകെ തളരുകയാണ്, എന്തു സംഭവിക്കുമെന്ന് എനിക്കറിയാം, സഖാക്കളേ മുന്നോട്ട്... ലാല്‍ സലാം''.

Content Highlights: P Krishna Pillai death anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section
Most Commented