മാടമ്പിന് പ്രണാമം- വൈശാഖന്‍


വ്യക്തിപരമായി എന്റെ സുഹൃത്തുകൂടിയായിരുന്നു മാടമ്പ്. സഹോദരതുല്യമായ ബന്ധം ഞങ്ങള്‍ സൂക്ഷിച്ചിരുന്നു. മാടമ്പിന്റെ വിയോഗം തികച്ചും ദു:ഖകരമാണ്. തമ്മില്‍ കണ്ടുമുട്ടുമ്പോഴെല്ലാം ഞങ്ങളുടെ ചര്‍ച്ചകള്‍ സാഹിത്യവും സമൂഹവും തന്നെയായിരുന്നു.

മാടമ്പ് കുഞ്ഞുകുട്ടൻ. ഫോട്ടോ: വി.പി. ഉല്ലാസ്

എഴുത്തുകാരൻ മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ അനുശോചനമർപ്പിക്കുകയാണ് എഴുത്തുകാരനും കേരളസാഹിത്യ അക്കാദമിയുടെ അധ്യക്ഷനുമായ വൈശാഖൻ.

മാടമ്പ് കുഞ്ഞുകുട്ടൻ മലയാളനോവൽസാഹിത്യത്തിൽ വേറിട്ട നടത്തം വരുത്തിയ ഒരാളാണ്. പുരാണ കഥാപാത്രങ്ങളെ സമകാലീനസംഭവങ്ങളുമായി ഇണക്കിചേർത്തുകൊണ്ട് നിർവഹിച്ച രചനകൾ വായനാശ്രദ്ധ പിടിച്ചുപറ്റിയവയായിരുന്നു. 1983-ൽ 'മഹാപ്രസ്ഥാനം' എന്ന കൃതിക്കാണ് കേരളസാഹിത്യഅക്കാദമിയുടെ അവാർഡ് നേടിയത്. ' ഭ്രഷ്ട്' എന്ന നോവലിലൂടെ നമ്പൂതിരി സമുദായത്തിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ സാമൂഹികപ്രശ്നമായി അവതരിച്ചു അദ്ദേഹം. ദേശാടനം എന്ന സിനിമ മലയാള സിനിമാസംസ്കാരത്തിന്റെ, സിനിമാപഠനത്തിന്റെ ഭാഗമാക്കാൻ തിരക്കഥാകൃത്ത് എന്ന നിലയിൽ അദ്ദേഹത്തിന് കഴിഞ്ഞു. എഴുത്തുകാരൻ, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ തന്റെ സാംസ്കാരികധർമം അദ്ദേഹം നിറവേറ്റി. വ്യക്തിപരമായി എന്റെ സുഹൃത്തുകൂടിയായിരുന്നു മാടമ്പ്. സഹോദരതുല്യമായ ബന്ധം ഞങ്ങൾ സൂക്ഷിച്ചിരുന്നു. മാടമ്പിന്റെ വിയോഗം തികച്ചും ദു:ഖകരമാണ്. തമ്മിൽ കണ്ടുമുട്ടുമ്പോഴെല്ലാം ഞങ്ങളുടെ ചർച്ചകൾ സാഹിത്യവും സമൂഹവും തന്നെയായിരുന്നു. മാടമ്പിന് ആരദാഞ്ജലികൾ അർപ്പിക്കുന്നു.

Content Highlights : Obit note to Writer Madambu Kunjukuttan by Writer Vyshakhan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented