പ്രിന്‍സിപ്പലിന്റെ കൊലപാതകത്തിനു പിന്നാലെ പ്രചരിച്ച ഭാര്യയുടെ അവിഹിതത്തിന്റെ കെട്ടുകഥകള്‍!


ജി.ആര്‍ ഇന്ദുഗോപന്‍



ത്രത്തില്‍വരുന്ന ഊഹോപോഹങ്ങള്‍ സത്യസന്ധമായ വിചാരണയ്ക്ക് തടസ്സമാകുമെന്ന് സ്വാമിനാഥന്‍ കോടതിയെ ബോധ്യപ്പെടുത്തി. പത്രറിപ്പോര്‍ട്ട് സത്യവാങ്മൂലത്തോടൊപ്പം അന്ന് കോടതിയില്‍ സമര്‍പ്പിച്ചത് പില്‍ക്കാലം മാതൃഭൂമി പ്രതാധിപരായ സാക്ഷാല്‍ കെ.പി. കേശവമേനോനായിരുന്നു.

ചിത്രീകരണം: ലിജീഷ് കാക്കൂർ

ജി.ആര്‍ ഇന്ദുഗോപന്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതുന്ന മര്‍ഡര്‍ ഇന്‍ മദ്രാസ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മദ്രാസില്‍ നടന്ന യഥാര്‍ഥ കൊലപാതകങ്ങളുടെ ചരിത്രവും വിശകലനവുമാണ് പറയുന്നത്. പ്രമാദമായ പ്രിന്‍സിപ്പല്‍ ക്ലമന്റ് ഡെലേഹ കൊലക്കേസ് വായിക്കാം.

പ്രിന്‍സിപ്പല്‍ ക്ലമന്റ് ഡെേെലഹയുടെ കൊലപാതകത്തിന്റെ വിചാരണ തുടങ്ങുകയാണ്. മക്കളെ കേസില്‍നിന്ന് രക്ഷിച്ചെടുക്കാനായി നാട്ടുരാജാക്കന്മാര്‍ പണമെറിഞ്ഞ് അഭിഭാഷകരെ കൊണ്ടുവന്നു; വാദത്തിന്റെ കോടതി മാറ്റി. അപ്പോഴും സംഭവത്തിന്റെ സത്യാവസ്ഥ പുകമറയ്ക്കുള്ളിലായിരുന്നു



പ്രിന്‍സിപ്പല്‍ ക്ലെമന്റ് ഡെലെഹേ കൊലക്കേസ് വിചാരണ ശ്രദ്ധേയമായിരുന്നു. മൂന്ന് ബ്രിട്ടീഷുകാരും രണ്ട് ഇന്ത്യക്കാരുമടങ്ങുന്ന ഒമ്പതംഗ ജൂറി മദ്രാസ് ഹൈക്കോടതിയില്‍ വാദം കേട്ടു. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സര്‍ നോമന്‍ മാക് ലിയോ അധ്യക്ഷനായെത്തി. വിഗ്ഗും ചുവന്ന ഗൗണും മുട്ടുവരെ നീളുന്ന കാലുറയും പട്ടുകൊണ്ടുള്ള നീളന്‍ സോക്സും അണിഞ്ഞ് ഔദ്യോഗികവേഷത്തിലായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ചൂടേറിയ കാലാവസ്ഥയില്‍ അത് അപൂര്‍വമായിരുന്നു. കേസിന്റെ പ്രാധാന്യം അത്രയ്ക്കുണ്ടായിരുന്നു.

പതിനെട്ടുകാരനായ കഡംബൂരും പതിനാറുകാരനായ സിംഗംപ്പട്ടിയും കുറ്റക്കാരെന്ന് ജൂറി കണ്ടെത്തി. കഡംബൂര്‍ വെടിവെക്കുകയും സിംഗംപ്പട്ടി പിന്തുണനല്‍കി ഒപ്പംനിന്നെന്നുമായിരുന്നു കണ്ടെത്തല്‍.

എങ്ങനെയും സിംഗംപ്പട്ടിയെ കുറ്റവിമുക്തനാക്കാനുള്ള ശ്രമം കുടുംബം തുടങ്ങി. തലശ്ശേരിയില്‍നിന്നുള്ള പ്രശസ്ത വക്കീല്‍ ടി. റിച്ച്മണ്‍ഡിനെ അവര്‍ വിചാരണയ്‌ക്കെത്തിച്ചു. അദ്ദേഹം ഒരു തന്ത്രം പ്രയോഗിച്ചു. അതിന്റെ ഭാഗമായി ദി സ്യൂ ഇന്ത്യന്‍ മദ്രാസ് ന്യൂസ്പേപ്പറില്‍ സിംഗംപ്പട്ടിയുടെ മൊഴി ഇങ്ങനെ അച്ചടിച്ചുവന്നു: കഡംബൂരിന്റെ ഭീഷണിക്കുവഴങ്ങി ഞാന്‍ ഒപ്പംനില്‍ക്കുക മാത്രമായിരുന്നു. അല്ലെങ്കില്‍ കഡംബൂര്‍ എന്നെയും വെടിവെക്കുമായിരുന്നു.

തന്ത്രം ഫലിച്ചു. കേസില്‍ സിംഗംപ്പട്ടിയെ മാപ്പുസാക്ഷിയാക്കി.

Also Read

മുകൾനിലയിൽനിന്ന് ഒരു വെടിയൊച്ച; നെറ്റി ...

കഡംബൂര്‍ കുടുംബം വെറുതേയിരുന്നില്ല. മലബാറില്‍നിന്ന് സിംഗംപ്പട്ടി വിദേശിയെ എത്തിച്ചെങ്കില്‍ കഡംബൂര്‍, ലണ്ടനില്‍ പഠിച്ച മദ്രാസിലെ പ്രഗല്ഭ ക്രിമിനല്‍ വക്കീലും മലയാളിയായ അമ്മു സ്വാമിനാഥന്റെ ഭര്‍ത്താവുമായ എസ്. സ്വാമിനാഥനെ സമീപിച്ചു. സ്വാമിനാഥനും സഹായി എത്തിരാജും കഡംബൂരിനായി ഹാജരായി. സമ്പന്നനാട്ടുരാജാക്കന്മാര്‍ പണമെറിഞ്ഞ് കേസില്‍ ഇടപെട്ടതോടെ വിചാരണയുടെ പരിവേഷം മാറി. പത്രത്തില്‍വരുന്ന ഊഹോപോഹങ്ങള്‍ സത്യസന്ധമായ വിചാരണയ്ക്ക് തടസ്സമാകുമെന്ന് സ്വാമിനാഥന്‍ കോടതിയെ ബോധ്യപ്പെടുത്തി. പത്രറിപ്പോര്‍ട്ട് സത്യവാങ്മൂലത്തോടൊപ്പം അന്ന് കോടതിയില്‍ സമര്‍പ്പിച്ചത് പില്‍ക്കാലം മാതൃഭൂമി പ്രതാധിപരായ സാക്ഷാല്‍ കെ.പി. കേശവമേനോനായിരുന്നു.

വിചാരണ ബോംബെ ഹൈക്കോടതിയിലേക്ക് കേസ് മാറ്റണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു. ഫുള്‍ബെഞ്ചില്‍ ഇന്ത്യക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ഹൈക്കോടതിയായിരുന്നു അവിടെ. അത് പ്രതിഭാഗത്തിന് ഗുണമായി. മദ്രാസ് ഗവര്‍ണര്‍ വില്ലിങ്ഡണ്‍ പ്രഭു അന്നത്തെ വൈസ്രോയി ചെംസ്ഫോര്‍ഡ് പ്രഭുവിനോട് അപേക്ഷിച്ചതുപ്രകാരമാണ് ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് സെക്ഷന്‍ 27 അനുസരിച്ച് കേസ് ബോംബെയ്ക്കു മാറ്റിയത്. സ്വാമിനാഥനൊപ്പം ബോംബെയിലെ പ്രമുഖ ക്രിമിനല്‍ വക്കീല്‍ ആര്‍.ഡി.എന്‍. വാഡിയയും ചേര്‍ന്നതോടെ കഡംബൂരിനെ മാത്രം കുറ്റക്കാരനാക്കുക എന്ന പ്രോസിക്യൂഷന്റെ ലക്ഷ്യം താളംതെറ്റി. കൊലനടന്ന മൈനര്‍ ബംഗ്ലാവിലെ വിദ്യാര്‍ഥികളെ സാക്ഷികളായി ബോംബെയില്‍ കൊണ്ടുവന്നു വിജയിച്ചുനില്‍ക്കുകയായിരുന്നു പ്രോസിക്യൂഷന്‍. എന്നാല്‍, 'കൂടുതല്‍ പ്രതികള്‍, കൂടുതല്‍ പേരിലേക്ക് സംശയം' എന്നതായിരുന്നു കഡംബൂരിന്റെ വക്കീലന്മാരുടെ ബുദ്ധി. ഊര്‍ക്കാടും (ഈ നാട്ടിലെ രണ്ടു കുട്ടികള്‍ മൈനര്‍ ബംഗ്ലാവില്‍ പഠിക്കുന്നുണ്ടായിരുന്നു) പ്രമുഖനായ രാമനാട് രാജാവും തമ്മിലുള്ള അടുത്തബന്ധംവെച്ച് കൊലപാതകത്തില്‍ അവര്‍ക്കും പങ്കുണ്ടെന്നുവരെ ആരോപിക്കപ്പെട്ടു. ബ്രിട്ടീഷ്ഭരണത്തിനുകീഴില്‍ നാട്ടുരാജ്യങ്ങള്‍ക്ക് സ്വയംഭരണപദവി നല്‍കണമെന്നായിരുന്നു ഹോംറൂളിലൂടെ ഇന്ത്യക്കാരുടെ ആവശ്യം. ഡെലെഹേ ഹോംറൂളിന് എതിരായിരുന്നു. ഇതില്‍ രാമനാട് രാജാവിന് അമര്‍ഷമുണ്ടായിരുന്നു.

കേസില്‍ വിവിധ വാദങ്ങള്‍ ഇങ്ങനെയായിരുന്നു.

പ്രോസിക്യൂഷന്‍ വാദം

കൊല നടക്കുന്ന ദിവസം രാത്രി 7.30-ന് ന്യൂവിങ്ടണ്‍ ഹൗസിലെ (മൈനര്‍ ബംഗ്ലാവ്) ബില്യാഡ് റൂമില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു.

ഇവരില്‍ 'തലവങ്കോട്ടൈ'ക്കാരന്‍ നല്‍കിയ നിര്‍ണായകമൊഴി ഇങ്ങനെയായിരുന്നു:

''കഡംബൂര്‍, സിംഗംപ്പട്ടി എന്നിവര്‍ തലേദിവസം വൈകുന്നേരം ഗൂഢാലോചന നടത്തി. ഇതു ഞാന്‍ ചൂണ്ടി, ബേരികൈ, ഊര്‍ക്കാട് സഹോദരന്മാരില്‍ ഇളയവന്‍ എന്നിവരോട് പറഞ്ഞിരുന്നു. എന്നാല്‍, കഡംബൂരിനെ ഭയന്ന് പ്രിന്‍സിപ്പല്‍ ഡെലെഹേയോട് മിണ്ടിയില്ല. രാത്രി 9.30-ന് സിംഗംപ്പട്ടിയും കഡംബൂരും മുറിയില്‍നിന്ന് എടുത്ത തോക്കും തിരകളുമായി പോകുന്നതുകണ്ടു.''

ബേരികൈക്കാരന്‍ വിദ്യാര്‍ഥി നല്‍കിയ മൊഴി: ''ഞാന്‍ ഉറക്കത്തില്‍ വെടിയൊച്ചകേട്ടാണ് ഞെട്ടിയുണര്‍ന്നത്. സിംഗംപ്പട്ടിയും കഡംബൂരും ഓടിപ്പോകുന്നതുകണ്ടു. പ്രിന്‍സിപ്പലിന്റെ മുറിയില്‍ച്ചെന്നപ്പോള്‍ കരയുന്ന ഡോറോത്തിയെ കണ്ടു. അവര്‍ തന്നോട് പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. പോലീസെത്തിയപ്പോള്‍ 12 തിരകള്‍ കൊള്ളുന്ന തോക്ക് താഴെ പോര്‍ച്ചിനടുത്ത് പൂന്തോട്ടത്തില്‍ കിടക്കുന്നു. അതില്‍ ഒരു തിര ഉപയോഗിച്ചതായിക്കണ്ടു.''

സിംഗംപ്പട്ടിയുടെ മൊഴി:

''പ്രിന്‍സിപ്പല്‍ ഡെലെഹേ ഇന്ത്യക്കാരെ, പ്രത്യേകിച്ച് തമിഴന്മാരെ 'പ്രാകൃതന്മാര്‍' എന്ന് അധിക്ഷേപിച്ചു. വ്യക്തിപരമായ അപമാനം കൂടിയായപ്പോള്‍ ഡെലെഹേയെ അവസാനിപ്പിക്കണമെന്ന് കഡംബൂര്‍ പറഞ്ഞു. ആദ്യം തടയാന്‍ ശ്രമിച്ചു. പിന്നീട് വഴങ്ങി. രാത്രി തോക്കിരുന്ന മുറിയിലേക്ക് പോയി ഇരുവരും രണ്ടു തോക്കും മൂന്നുപെട്ടി വെടിയുണ്ടകളുമെടുത്തു. കുറച്ച് തിരകള്‍ അവിടവിടെയായി വാരിയിടാന്‍ കഡംബൂര്‍ നിര്‍ദേശിച്ചു. ആരെങ്കിലും അതിക്രമിച്ചു കടന്നതാകാമെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു അത്.

12.30-ന് കഡംബൂര്‍, എന്നെയുംകൊണ്ട് പടികയറി ബാല്‍ക്കണിയിലേക്ക് പോയി. താന്‍ ധ്വര(ഡെലെഹേ)യെ വെടിവെക്കുമെന്നു പറഞ്ഞു. പിടിക്കപ്പെട്ടാല്‍ വെടിവെക്കണമെന്നാവശ്യപ്പെട്ട് എന്റെ കൈയിലും ഒരു തോക്ക് നല്‍കി. ഞാന്‍ വാതില്‍ക്കല്‍ കാത്തുനിന്നു. അകത്തുകടന്ന കഡംബൂര്‍ പ്രിന്‍സിപ്പലിനെ വെടിവെച്ചു. ശേഷം ഞങ്ങള്‍ രണ്ടുപേരും ഓടി കിടപ്പുമുറിയിലേക്കുപോയി. തോക്ക് ജനലിലൂടെ പൂന്തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞിരുന്നു.''

പ്രിന്‍സിപ്പലിന്റെ ഭാര്യ ഡോറോത്തിയുടെ മൊഴി:

''15-ാം തിയതി 9.30-ന് കിടപ്പുമുറിയിലേക്കു പോയി. ഭര്‍ത്താവിന്റെ ഇടതുവശത്തായിരുന്നു എന്റെ കട്ടില്‍. ഞാനുറങ്ങുമ്പോഴും അദ്ദേഹം ഉറങ്ങിയിരുന്നില്ല. കാതടപ്പിക്കുന്ന ഒച്ചകേട്ടാണ് ഉണര്‍ന്നത്. ഭര്‍ത്താവിനെ വിളിച്ചു. ഉണര്‍ന്നില്ല. ഭാരമുള്ള വസ്തു പുറത്തെവിടെയോ വീഴുന്ന ഒച്ചകേട്ടു. ഭര്‍ത്താവിന്റെ കൊതുകുവലയില്‍നിന്ന് പുകയുയരുന്നതുകണ്ടു. എഴുന്നേറ്റപ്പോള്‍ അദ്ദേഹം രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. ഞാന്‍ ഉച്ചത്തില്‍ അലറി. ശബ്ദംകേട്ട് ആദ്യമെത്തിയത് ബേരികൈ (ആന്ധ്രക്കാരനായ പതിനെട്ടുകാരനായ വിദ്യാര്‍ഥി) ആയിരുന്നു. തൊട്ടുപിറകേ ചൂണ്ടി (പത്തൊമ്പതുകാരനായ ആന്ധ്ര വിദ്യാര്‍ഥി). ഞാന്‍ ഓഫീസ് മുറിയിലേക്കു പാഞ്ഞപ്പോള്‍ സിംഗംപ്പട്ടി, കഡംബൂര്‍, സപ്തൂര്‍ എന്നീ വിദ്യാര്‍ഥികള്‍ വന്നു. കഡംബൂര്‍ ഒരു മുണ്ടുമാത്രമേ ഉടുത്തിരുന്നുള്ളൂ. സിംഗംപ്പട്ടി കഴുത്തുവരെ മറയുന്ന കുപ്പായവും മുണ്ടും ധരിച്ചിരുന്നു. സിംഗംപ്പട്ടി ഭയചകിതനായിരുന്നു. അതേസമയം കഡംബൂര്‍ ഇരുകൈയും പിറകില്‍ക്കെട്ടി അക്ഷോഭ്യനായിരുന്നു.''

ഡെലെഹേ ക്രിക്കറ്റിനു പിറകെപ്പോയപ്പോള്‍ ഡോറോത്തിക്ക് വിദ്യാര്‍ഥികളുമായി അവിഹിതബന്ധമുണ്ടായിരുന്നെന്ന് മദ്രാസില്‍ കെട്ടുകഥകള്‍ പ്രചരിച്ചിരുന്നു. ഇതുപോലും പ്രതിഭാഗം ആയുധമാക്കി. ഡോറിയുടെ അറിയാക്കഥകള്‍ വെളിച്ചത്താകുമെന്നു ഭയന്നാണ് അവര്‍ ഭര്‍ത്താവിന്റെ മരണശേഷം സ്ഥലംവിട്ടതെന്ന് വാദിച്ചു. ജീവന് ഭീഷണിയുണ്ടായിരുന്നതിനാലാണ് ഇന്ത്യവിട്ടതെന്നായിരുന്നു ഡോറോത്തിയുടെ മറുവാദം.

(അടുത്തലക്കം: പ്രതികൂലവിധികേട്ട് കൈകൊട്ടിയ ഡോറോത്തി)

Content Highlights: G R Indugopan, Murder in Madras, K.P Kesavamenon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented