റാണി, ഈ ജന്മത്തില്‍ നീയെനിക്ക് ദേവിയാണ്.. അടുത്ത ജന്മത്തില്‍ അമ്മയാകട്ടെ


വിവ: ഡോ. ആര്‍സു

എന്റെ ഇന്നത്തെസ്ഥിതി. എനിക്കെല്ലാം നഷ്ടമായിരിക്കുന്നു. എന്റെ നിധി പൂര്‍ണമായും കൈമോശംവന്നിരിക്കുന്നു. ഇന്നു ഞാന്‍ എന്നെയോര്‍ത്ത് വിഷമിക്കുകയാണ്. എന്റെ വിചാരങ്ങളും വിശ്വാസങ്ങളും ആകെ കടപുഴകുകയാണ്. ഇതെന്റെ ജീവിതത്തിലെ അമാവാസിയാണ്.

പ്രേംചന്ദ് ഭാര്യ ശിവറാണി ദേവി

സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ രബീന്ദ്രനാഥ് ടാഗോറിനോളം തലപ്പൊക്കമുള്ള എഴുത്തുകാരനായിരുന്നു പ്രേംചന്ദ്. ഹിന്ദിയിലും ഉറുദുവിലുമെഴുതിയ പ്രേംചന്ദിന്റെ കഥകളും നോവലുകളും സമൂഹത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന മനുഷ്യരുടെ ജീവിതം തുറന്നുകാട്ടി. അവരുടെ വേദനകള്‍ വാക്കുകളായി വിതുമ്പി. പ്രേംചന്ദിന്റെ ഭാര്യ എഴുതിയ ഈ കുറിപ്പ് ഹംസ് മാസികയിലാണ് പ്രസിദ്ധീകരിച്ചത്. ജൂലായ് 31നാണ് പ്രേംചന്ദ് ജയന്തി.

'25 ജൂണ്‍ 1936. ഒരു കാതരസ്വരം ഞാന്‍ കേട്ടു മോനേ ധന്നൂ (മൂത്തമകന്‍ അമൃത്‌റായ്) നീ ഒന്ന് ഫാന്‍ ഇടൂ. വല്ലാതെ ചൂടെടുക്കുന്നു. അല്പനിമിഷത്തിനകം ഇളയമകന്‍ ബന്നു (ശ്രീപത്‌റായ്) എന്റെ മുറിയില്‍ ഓടിയെത്തി. ''അച്ഛന്‍ ഛര്‍ദിക്കുകയാണ്.'' അവന്‍ പറഞ്ഞു. ആശങ്ക, ഭയം, ദുഃഖം എല്ലാം എന്റെ മനസ്സില്‍ കടന്നുകൂടി. ഞാനാകെ ഞെട്ടി. അദ്ദേഹം ചോര ഛര്‍ദിക്കുന്നരംഗം കണ്ട് ഞാന്‍ തരിച്ചുനിന്നു. എന്റെ ദേഹമാകെ ആരോ കറന്റ് കടത്തിവിട്ട് മുറിവേല്‍ക്കുന്നതുപോലെ തോന്നി. തെല്ലുനേരം കഴിഞ്ഞപ്പോള്‍ ആ ചുണ്ടുകള്‍ മെല്ലെ ചലിക്കാന്‍ തുടങ്ങി. പറയുന്നത് തികച്ചും അവ്യക്തമായിരുന്നു. ''റാണീ, ഞാന്‍ പോവുകയാണ്.''

ദുഃഖത്തിന്റെ കൊടുങ്കാറ്റടിക്കുകയായിരുന്നു. എങ്കിലും അല്പം ധൈര്യം സംഭരിച്ച് ഞാന്‍ ശാസനയുടെ സ്വരത്തില്‍ പറഞ്ഞു: ''ഒന്ന് മിണ്ടാതിരിക്കൂ. നിങ്ങള്‍ക്ക് എന്നെ വിട്ടെങ്ങും പോകാനാവില്ല.'' അപ്പോള്‍ ചോരയിലേക്ക് വിരല്‍ചൂണ്ടി അദ്ദേഹം പറഞ്ഞു: ''ഇത്രയും ചോര ഛര്‍ദിച്ച ഒരാള്‍ ഇനി ജീവിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാകും''

ഞാന്‍ ചോദിച്ചു: ''എന്തിനാണ് നിങ്ങള്‍ പ്രതീക്ഷ കൈവിടുന്നത്? ഞാന്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ.''

അപ്പോള്‍ അദ്ദേഹം മുഖം തിരിച്ചുകിടന്നു. ഞാന്‍ ധന്നുവിനെ വിട്ട് ഡോക്ടറെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞു. ഡോക്ടര്‍ വേഗമെത്തി. ഞങ്ങളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: ''പിത്തത്തിന്റെ തകരാറുണ്ട് അത്ര പേടിക്കാനൊന്നുമില്ല. ഞാനിത്തരം കുറച്ചു രോഗികളെ ചികിത്സിച്ച് രോഗം ഭേദമാക്കിയിട്ടുണ്ട്.'' ഡോക്ടറുടെ ആശ്വാസവാക്കുകള്‍ കേട്ടപ്പോള്‍ ഭര്‍ത്താവിന്റെ ആരോഗ്യം മെച്ചപ്പെടുമെന്ന വിശ്വാസമെനിക്കുണ്ടായി.

അന്നുമുതല്‍ അദ്ദേഹത്തിന് സുഖമായുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. രാത്രിയിലും ലൈറ്റിട്ട് എഴുതുകയും വായിക്കുകയുമാണ് അദ്ദേഹം ചെയ്തത്. ഘോരമായ വേദന കടിച്ചിറക്കുന്ന സമയത്തും എഴുതിയതിനെപ്പറ്റി അദ്ദേഹം 'മംഗള്‍ സൂത്ര്' നോവലില്‍ പരാമര്‍ശിച്ചു. ആ വിവരം ഇരുപതോളം താളുകളില്‍ വാര്‍ന്നുവീണു.

ഈ സമയത്തും ഇങ്ങനെ എഴുതിയാല്‍ താങ്കളുടെ ആരോഗ്യം ക്ഷയിക്കുമെന്ന് ഞാന്‍ ഓര്‍മപ്പെടുത്തി. എഴുത്ത് നിര്‍ത്താന്‍ ഞാന്‍ താണുകേണപേക്ഷിച്ചു. പറഞ്ഞസമയത്ത് അതനുസരിച്ചു. എന്നാല്‍, കുറച്ചുകഴിഞ്ഞപ്പോള്‍ എഴുത്തു തുടരുകയാണുണ്ടായത്. എനിക്കത് തുടര്‍ന്നും തടയാനായില്ല. ഉറക്കമില്ലാത്ത രാത്രികളിലൂടെയാണദ്ദേഹം കടന്നുപോയത്. മനസ്സിനല്പം സുഖം കിട്ടട്ടെയെന്ന് കരുതി ഞാന്‍ പുസ്തകം കൊടുത്തു. രാപകല്‍ ഞാന്‍ അദ്ദേഹത്തിന്റെ കട്ടിലിന് ചുറ്റും നടന്നു. ഇടയ്ക്കിടെ ഞാന്‍ തല തലോടിക്കൊണ്ടിരുന്നു. എന്റെ വിഷമം പുറത്തുകാണിക്കാതെ ചെറുപുഞ്ചിരിയോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ നിന്നത്.

വയറുവേദന കലശലായിക്കൊണ്ടിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ തലയ്ക്കരികെത്തന്നെയായിരുന്നു. വേദനയ്ക്ക് അല്പം ശമനം തോന്നിയപ്പോള്‍ അദ്ദേഹം പതുങ്ങിയ സ്വരത്തില്‍ പറഞ്ഞു: ''റാണി, എനിക്കിപ്പോള്‍ നിന്നെയും ബന്നുവിനെയും കുറിച്ചാണ് വലിയ വേവലാതിയുള്ളത്. ധന്നു സ്വന്തം കാലില്‍ നില്‍ക്കാറായി. മകള്‍ (കമലാദേവി) വിവാഹിതയായി. അവള്‍ സുഖമായിക്കഴിയുന്നു. നിന്റെയും ബന്നുവിന്റെയും സ്ഥിതിയെന്താകും?

ഇതു കേട്ടപ്പോള്‍ എന്റെ ധൈര്യത്തിന്റെയും സംയമനത്തിന്റെയും ചിറപൊട്ടിത്തകര്‍ന്നു. അന്ന് ഞാന്‍ ജീവിതത്തിലാദ്യമായി പൊട്ടിക്കരഞ്ഞു. നാളിതുവരെ ഞാന്‍ സങ്കടമെല്ലാം സഹിച്ചു കഴിയുകയായിരുന്നു. എന്നാല്‍, ഇന്നത് നിയന്ത്രണം വിട്ടു. ഞാന്‍ വാവിട്ട് നിലവിളിച്ചു. കണ്ണീര്‍ അദ്ദേഹം കാണാതിരിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. എന്റെ മനസ്സദ്ദേഹം കണ്ടിരുന്നു. എന്നാല്‍, കണ്ണീര്‍ കണ്ടിട്ടില്ലായിരുന്നു. ദുഃഖങ്ങളത്രയും സഹിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍, ഞാന്‍ കണ്ണീര്‍ വീഴ്ത്തുന്നത് കാണാന്‍ ഭര്‍ത്താവിന് മനോബലമുണ്ടായിരുന്നില്ല.

അദ്ദേഹം തുടര്‍ന്നു: ''റാണീ, ഞാനും നിന്നെവിട്ടു പോകണമെന്ന് ഒട്ടും ആഗ്രഹിക്കുന്നില്ല. കഷ്ടങ്ങളെല്ലാം ഞാന്‍ സഹിച്ചുകൊള്ളാം. എന്നാല്‍, ഇനി റാണി, ഈ ജന്മത്തില്‍ നീയെനിക്ക് ദേവിയാണ്. അടുത്ത ജന്മത്തില്‍ അമ്മയാകട്ടെ.'' ഇത്രയും കേട്ടപ്പോള്‍ ഞാന്‍ ഭര്‍ത്താവിന്റെ വാ പൊത്തിപ്പിടിച്ചു. എന്നിട്ടുമദ്ദേഹം നിര്‍ത്തിയില്ല.

''റാണീ, നീയൈന്റ ആദിശക്തിയാണ്. ഒട്ടും പരിഭ്രമിക്കരുത്. പരിഭ്രമിച്ചാല്‍ നിനക്ക് എന്നോടൊപ്പം എങ്ങനെ ഇരിക്കാന്‍ സാധിക്കും?'' അങ്ങനെ എന്നെ സമാധാനിപ്പിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ ഒന്നും മിണ്ടാതിരുന്നു. അദ്ദേഹത്തിന്റെ ആശീര്‍വാദം ഏറ്റുവാങ്ങി. കണ്ണുകള്‍ താഴ്ത്തിയാണ് ഞാനിരുന്നത്. മഹത്ത്വമുള്ള ആ കൈകള്‍ എന്റെ നെറ്റിത്തടത്തെ തലോടിക്കൊണ്ടിരുന്നു.

ഒരു വ്യാഴവട്ടത്തിന് മുമ്പുണ്ടായ സംഭവം ഇപ്പോള്‍ ഓര്‍മയിലെത്തുന്നു. അദ്ദേഹം ഒരു പ്രസ്സ് തുടങ്ങിയിരുന്നു. (സരസ്വതി) അവിടത്തെ ജോലികളെല്ലാം അദ്ദേഹം തന്നെയാണ് ചെയ്തിരുന്നത്. കൊടുംതണുപ്പുകാലമായിരുന്നു. അദ്ദേഹം ധരിക്കാറുള്ള രോമക്കുപ്പായം വല്ലാതെ പഴകി മുഷിഞ്ഞിരുന്നു. പുതുതായി ഒരു വൂളന്‍ കോട്ട് വാങ്ങാന്‍ ഞാന്‍ രണ്ടുതവണ നാല്പതുരൂപ വീതം കൊടുത്തു. രണ്ടുതവണയും ആ തുക അദ്ദേഹം തൊഴിലാളികള്‍ക്ക് കൊടുത്തു. വീട്ടിലെത്തിയപ്പോള്‍ ഒരിക്കല്‍ ഞാന്‍ ചോദിച്ചു: ''പുതിയ വസ്ത്രമെവിടെ.''

ചിരിച്ചുകൊണ്ടദ്ദേഹം മറുപടി പറഞ്ഞു: ''ഏത് വസ്ത്രത്തിന്റെ കാര്യമാണ് നീ തിരക്കുന്നത്? ആ തുക ഞാന്‍ തൊഴിലാളികള്‍ക്ക് അന്നേ കൊടുത്തിരുന്നു. അവരതുകൊണ്ട് പുതുവസ്ത്രങ്ങള്‍ വാങ്ങിക്കാണും.''

എനിക്കപ്പോള്‍ വലിയ ശുണ്ഠി വന്നു. ഞാനത് പ്രകടിപ്പിച്ചപ്പോള്‍ തന്റെ സഹജശൈലിയില്‍ അദ്ദേഹം പറഞ്ഞു: ''റാണീ, ഞാനൊന്ന് ചോദിച്ചോട്ടെ. പ്രസില്‍ പകല്‍ മുഴുവന്‍ പണിയെടുക്കുന്നവര്‍. അവര്‍ പട്ടിണികിടക്കുമ്പോള്‍ ഞാന്‍ ശീതമകറ്റാനുള്ള കോട്ടുമിട്ടു നടക്കുന്നത് ഒട്ടും ശരിയല്ലെന്ന് എനിക്ക് തോന്നുന്നു.''

ഈ വാദമുഖം എന്നെ ശുണ്ഠിപിടിപ്പിച്ചു. ഞാന്‍ പരുഷസ്വരത്തില്‍ പറഞ്ഞു: ''ഞാന്‍ നിങ്ങളുടെ പ്രസിന്റെ അവകാശം തനിയെയങ്ങ് ഏറ്റെടുത്തിട്ടില്ലല്ലോ.''

അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: ''നിങ്ങള്‍ എന്നെ ഏറ്റെടുത്തിരിക്കുന്ന നിലയ്ക്ക് എന്റേതായി ഇനി എന്താണ് ശേഷിച്ചിട്ടുള്ളത്? എല്ലാം നിങ്ങളുടേത് തന്നെയാണെന്ന് സാരം. പോരെങ്കില്‍ ഞാനും നിങ്ങളും ഒരേ തോണിയിലെ യാത്രക്കാരാണല്ലോ. അപ്പോള്‍ നമ്മുടെ കര്‍ത്തവ്യങ്ങള്‍ വേറെവേറെയാകില്ലല്ലോ.

എനിക്കിനി എന്റേതുമാത്രമായി ഒന്നുമില്ല. കാരണം ഞാന്‍ എന്നെത്തന്നെ നിങ്ങള്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണല്ലോ.''

ഇതുകേട്ടപ്പോള്‍ ഞാന്‍ ഉത്തരംമുട്ടിനിന്നു. എന്നിട്ട് പറഞ്ഞു: ''അങ്ങനെ ചിന്തിക്കാന്‍പോലും ഞാനാഗ്രഹിക്കുന്നില്ല.''

അളവറ്റ സ്‌നേഹത്തോടെ അദ്ദേഹം പറഞ്ഞു: ''നീ ശരിക്കും ഒരു മണ്ടിപ്പെണ്ണാണ്.''

തണുപ്പകറ്റാനുള്ള വസ്ത്രം ഭര്‍ത്താവ് വാങ്ങില്ലെന്ന് എനിക്ക് മനസ്സിലായി. അപ്പോള്‍ ഞാന്‍ പണം അദ്ദേഹത്തിന്റെ സഹോദരനെ ഏല്പിച്ച് കാര്യം പറഞ്ഞു. അല്പം പ്രയാസം സഹിച്ച് അയാളത് വാങ്ങിക്കൊണ്ടുവന്നു. പുത്തന്‍ സൂട്ട് ധരിച്ച് ഭര്‍ത്താവ് എന്റെ മുന്നില്‍ വന്നുനിന്നു: ''നിങ്ങളുടെ ആജ്ഞ ഞാന്‍ അനുസരിക്കുന്നു. എന്റെ സല്യൂട്ട് സ്വീകരിക്കുക.''

പുതിയ സൂട്ടിട്ട് അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ആശീര്‍വദിച്ചുകൊണ്ട് പറഞ്ഞു: ''ഈശ്വരാനുഗ്രഹത്താല്‍ നിങ്ങള്‍ക്കെന്നും സുഖം ലഭിക്കുമാറാകട്ടെ. പിന്നെയൊരു കാര്യം. സല്യൂട്ട് നല്‍കേണ്ടത് മുതിര്‍ന്നവര്‍ക്കാണ് പ്രായം, ബന്ധം, പദവി ഇതിലെല്ലാം ഞാന്‍ നിങ്ങളെക്കാള്‍ എത്രയോ താഴെയാണ്.''

അപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ''ഈ പറഞ്ഞതിലൊന്നും ഒരു കാര്യവുമില്ല. ഞാന്‍ വിലമതിക്കുന്നത് മനസ്സാണ്. അമ്മയുടെ മനസ്സാണ് നിങ്ങളുടേത്. അമ്മ കുഞ്ഞിന് ഇഷ്ടപ്പെട്ട ആഹാരം നല്‍കി സന്തോഷം നേടുന്നു. അതുപോലെ നിങ്ങള്‍ എന്നോട് പെരുമാറുന്നു. അമ്മയെപ്പോലെ സന്തുഷ്ടയായിരിക്കുന്നു. അതിനാല്‍ ഞാനെപ്പോഴും നിങ്ങള്‍ക്ക് സല്യൂട്ട് നല്‍കിക്കൊണ്ടിരിക്കും.'' പോയവര്‍ഷം മേയില്‍ കുളി കഴിഞ്ഞശേഷം ഒരു പുതിയ ബനിയന്‍ ധരിച്ചപ്പോള്‍ എനിക്കൊരു സല്യൂട്ട് തന്നിരിന്നു. അതായിരുന്നു അദ്ദേഹത്തിന്റെ അവസാന സല്യൂട്ട്.

ലഖ്‌നൗവില്‍ കഴിഞ്ഞുകൊണ്ട് അദ്ദേഹം 'മാധുരി' മാസിക എഡിറ്റ് ചെയ്യുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തനം പ്രബലമായിരുന്നു. കൊടുങ്കാറ്റിന്റെ ശക്തിയുണ്ടായിരുന്നു അതിന്. എന്റെ മനസ്സിലും രാജ്യസ്‌നേഹത്തിന്റെ അലകളുയരാന്‍ തുടങ്ങി. ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു: ''ഇന്നു ഞാന്‍ വീട്ടില്‍ത്തന്നെ ഇരിക്കും. നിങ്ങളും എങ്ങും പോകാതിരുന്നാല്‍ കൊള്ളാം എന്റെ ആരോഗ്യം മെച്ചപ്പെടാന്‍ നിങ്ങള്‍ ഇവിടുണ്ടാകുന്നത് നന്നാകും. ഞാന്‍ എങ്ങും പോകാതെ വീട്ടിലിരുന്നു.

കുറച്ചുകഴിഞ്ഞപ്പോള്‍ ഏതാനും സഹോദരിമാര്‍ അവിടേക്ക് കുതിച്ചെത്തി. അവര്‍ നിര്‍ബന്ധിച്ച് എന്നെ കുട്ടിക്കൊണ്ടുപോയി. ഞാനെന്തുചെയ്യാന്‍? നഗരത്തില്‍ എന്റെ പേരില്‍ ഒരു നോട്ടീസ് വിതരണം ചെയ്തിരുന്നുവെന്നറിഞ്ഞു. ഞാന്‍ ഒരു പരിപാടിക്ക് അവരോടൊപ്പം പോകാന്‍ നിര്‍ബന്ധിതയായി. വീട്ടില്‍ തിരിച്ചെത്തിയത് രാത്രി എട്ടുമണിക്കായിരുന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന കുട്ടികള്‍ വിവരംപറഞ്ഞു. അദ്ദേഹവും കോണ്‍ഗ്രസ് ഓഫീസിലേക്കാണ് പോയിരിക്കുന്നത്? വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ രാത്രി രണ്ടുമണിയായി. ഞാന്‍ അക്കാര്യം തിരക്കിയപ്പോള്‍ അദ്ദേഹം ആദ്യമൊന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു: ''രാജ്യസ്‌നേഹം നിങ്ങളുടെ മനസ്സില്‍ അലയടിക്കുമ്പോള്‍ എന്നെയും അത് പ്രചോദിപ്പിക്കില്ലേ?'' ഞാന്‍ പറഞ്ഞു: ''തീര്‍ച്ചയായും അതങ്ങനെയല്ലേ വരൂ അതുകൊണ്ടല്ലേ നിങ്ങള്‍ക്ക് വലിയ കൃതികള്‍ എഴുതാന്‍ സാധിക്കുന്നത്. ഓരോ കാര്യത്തെപ്പറ്റിയും ചിന്തിക്കാനാകുന്നത്. ഇതൊക്കെയായിട്ടും കൈയില്‍ വരുമാനമൊന്നും എത്തുന്നില്ലല്ലോ. സര്‍ക്കാരിന്റെ പെന്‍ഷനും കിട്ടുന്നില്ലല്ലോ.''

അപ്പോള്‍ അദ്ദേഹം ഇടപെട്ടു. സഹജസ്വാഭാവിക സ്വരത്തില്‍ പറഞ്ഞു: ''നിങ്ങള്‍ ഈ ആര്‍ത്തിയൊക്കെ നിര്‍ത്തണം. ഞാനൊരു തൊഴിലാളിയാണ്. എഴുതുകയാണെന്റെ ധര്‍മം. ഇതാണെന്റെ തൊഴില്‍. ഇതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഒരു കാര്യത്തില്‍മാത്രം വലിയ വിഷമംതോന്നുണ്ട്. ഞാന്‍ തുറുങ്കിലായാല്‍ നിങ്ങളുടെയും മക്കളുടെയും സ്ഥിതിയെന്തായിരിക്കും? നിങ്ങളെക്കുറിച്ചുള്ള വിവരം ഞാന്‍ എങ്ങനെയാണ് അറിയുക?'' ആ സംഭാഷണം ഏറെ നേരം നീണ്ടുപോയി.

എന്റെ ഇന്നത്തെസ്ഥിതി. എനിക്കെല്ലാം നഷ്ടമായിരിക്കുന്നു. എന്റെ നിധി പൂര്‍ണമായും കൈമോശംവന്നിരിക്കുന്നു. ഇന്നു ഞാന്‍ എന്നെയോര്‍ത്ത് വിഷമിക്കുകയാണ്. എന്റെ വിചാരങ്ങളും വിശ്വാസങ്ങളും ആകെ കടപുഴകുകയാണ്. ഇതെന്റെ ജീവിതത്തിലെ അമാവാസിയാണ്. ഈശ്വരദത്തമായ നീതിയിലും എന്റെ വിശ്വാസം കുറഞ്ഞുവരുകയാണ്. അദ്ദേഹം എത്രവലിയ മഹാനായിരുന്നുവെന്ന ഓര്‍മ എന്റെ മനസ്സില്‍ തിരയിളക്കം സൃഷ്ടിക്കുകയാണ് അതെ, അദ്ദേഹം മഹാനായിരുന്നു. ദേവനായിരുന്നു. ഞാന്‍ അദ്ദേഹത്തെ ഭരിക്കുകയാണ് ചെയ്തത്. എന്നോടദ്ദേഹം ഏറ്റവും അടുത്തുനിന്നതിനാല്‍ ആ വ്യക്തിത്വത്തിലെ ദേവത്വം എനിക്കന്ന് തിരിച്ചറിയാനായില്ല. യഥാര്‍ഥത്തില്‍ എനിക്കെന്താണുണ്ടായിരുന്നത്! എന്നിട്ടും അദ്ദേഹം എന്നെ ഉയര്‍ത്തി. സ്‌നേഹിച്ചു, ആദരിച്ചു. ആ മനസ്സില്‍ ഉന്നതമായ ഇടം നല്‍കി. അന്ന് ഞാന്‍ തികച്ചും ഒരു റാണിയായി ശോഭിച്ചു. ഞാനതില്‍ ഏറെ അഭിമാനിച്ചു. ആളുകള്‍ അദ്ദേഹത്തെ നോവല്‍ സമ്രാട്ടായി കരുതി. എന്റെ ഭര്‍ത്താവായിരിക്കുമ്പോഴും അദ്ദേഹം വിനയമുള്ള കൂട്ടുകാരനായിരുന്നു. അന്നെനിക്ക് ഈ ലോകത്തിലെ സമസ്തസുഖങ്ങളും കിട്ടി. ഇന്ന് ഞാന്‍ ഏകയായിരിക്കുന്നു. എന്റെ ജീവിതത്തിലെ കരുത്തെല്ലാം നഷ്ടമായിരിക്കുന്നു. എന്റെ മനസ്സാകെ തകിടം മറിഞ്ഞിരിക്കുന്നു. ഇപ്പോള്‍ എന്റെ പേനയ്ക്ക് ഒന്നും കത്തിക്കുറിക്കാനാകുന്നില്ല. എ?െന്റ വീട്ടിലെ ജോലികള്‍പോലും ചെയ്യാന്‍ വയ്യാത്ത നിലയായി. അ അമൂല്യനിധി നഷ്ടമായപ്പോള്‍ ഇനി എങ്ങോട്ടു നീങ്ങണമെന്ന് അറിയാത്തസ്ഥിതിയായി..

Content Highlights: munshi premchand birth anniversary shivarani devi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented