'വലിയ ചോദ്യങ്ങള്‍ ചോദിക്കാന്‍ പാങ്ങുള്ള ഒരാളായിരുന്നില്ല ഞാന്‍'


'എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി എഴുതിയ സാഹിത്യമാണ് കൊച്ചരേത്തി. പുസ്തകത്തിന്റെ പുറംചട്ടയില്‍ എഴുതിവെച്ചതുപോലെ കേരളത്തിലെ ആദിവാസി സമൂഹമായ മലയരയരെക്കുറിച്ച് ഒരു ആദിവാസി എഴുതിയ ആദ്യത്തെ നോവലായിരുന്നു അത്.

നാരായൻ

നാരായന്‍... ആ പേര് സ്‌കൂള്‍ പ്രവേശനകാലത്ത് ആരോ തെറ്റി എഴുതിയതാണ്. അങ്ങനെ നാരായണന്‍, നാരായന്‍ ആയി. അന്നുമുതല്‍ ജീവിതത്തിന്‍മേലുള്ള കൈയേറ്റങ്ങളിലെല്ലാം നാരായന്‍ നിശ്ശബ്ദത ശീലമാക്കി. 'നമ്മുടെ നാട്ടില്‍ എത്രയോ സാഹിത്യപരിപാടികള്‍ നടക്കാറുണ്ട്. അതിലേക്കൊന്നും ആരും എന്നെ വിളിക്കാറില്ല. ഇനി വിളിച്ചാല്‍ത്തന്നെ മിക്കവാറും ഒരു ഇരിപ്പിടം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ ഞാന്‍ പോകാറുമില്ല. ഇപ്പോള്‍ ഒരു പരാജയബോധമുണ്ട്. എത്ര ഓടിയാലും ഞങ്ങളൊക്കെ ഒരിടത്തും എത്തില്ല എന്ന തോന്നലുണ്ട്...'

നാരായന്‍ തന്റെ നിശ്ശബ്ദതയുടെ കാരണമായി കുറിച്ചിട്ട വരികള്‍. പരാജയബോധം വേട്ടയാടിയ ജീവിതമായിരുന്നെങ്കിലും നാരായന്‍ എന്ന എഴുത്തുകാരന്റെ സൃഷ്ടികളെല്ലാം സമൂഹത്തിനുനേരെ ചോദ്യശരങ്ങളെയ്യുന്നതില്‍ വിജയിച്ചു.

'കൊച്ചരേത്തി'യുടെ എഴുത്തുകാരനായിട്ടാണ് നാരായനെ സാഹിത്യലോകം അടയാളപ്പെടുത്തുന്നത്. 'എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി എഴുതിയ സാഹിത്യമാണ് കൊച്ചരേത്തി. പുസ്തകത്തിന്റെ പുറംചട്ടയില്‍ എഴുതിവെച്ചതുപോലെ കേരളത്തിലെ ആദിവാസി സമൂഹമായ മലയരയരെക്കുറിച്ച് ഒരു ആദിവാസി എഴുതിയ ആദ്യത്തെ നോവലായിരുന്നു അത്. അത് സാഹിത്യമാണെന്ന് പുസ്തകമാകുംവരെ ഞാന്‍ കരുതിയിട്ടുമില്ല. എന്താണ് സാഹിത്യം എന്നൊക്കെയുള്ള വലിയ ചോദ്യങ്ങള്‍ ചോദിക്കാന്‍ പാങ്ങുള്ള ഒരാളായിരുന്നില്ല ഞാന്‍. എന്റെ സമുദായത്തിനും അതൊന്നും അറിയില്ല. പുസ്തകം അച്ചടിച്ചുവെന്നത് സത്യമാണ്. അതിനെ നോവല്‍ എന്നും വിളിക്കപ്പെട്ടു.' ആദ്യ കൃതിയെക്കുറിച്ചുള്ള സംസാരത്തിലും നാരായന്റെ ഉള്ളില്‍ പരാജയബോധം തികട്ടിവന്നിരുന്നു.

കണ്ടതും കാണുന്നതുമല്ല യഥാര്‍ഥ ആദിവാസി അനുഭവമെന്ന് മലയാളമറിഞ്ഞത് നാരായന്റെ എഴുത്തുകളിലൂടെയായിരുന്നു. ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, നിസ്സഹായന്റെ നിലവിളി, ആരാണു തോല്‍ക്കുന്നവര്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സൃഷ്ടികളെല്ലാം അതിന്റെ അടയാളങ്ങളാണ്.

രണ്ടുവയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട പരാജയബോധത്തില്‍ പിറന്ന ഓര്‍മകളില്‍നിന്നാണ് തന്റെ എഴുത്ത് തുടങ്ങിയതെന്ന് നാരായന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്.

'പാമ്പുകടിയേറ്റാണ് അമ്മ മരിച്ചത്. അമ്മയെ കണ്ട ഓര്‍മ എനിക്കില്ല. എന്റെ അമ്മയും ഒരു കൊച്ചരേത്തിയായിരുന്നു. ജീവിച്ചിരുന്നെങ്കില്‍ അമ്മയ്ക്ക് എന്തൊക്കെ പറയാനുണ്ടാകുമായിരുന്നെന്ന് ഞാന്‍ എപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നു. അമ്മയെ ഓര്‍ത്ത് എഴുതിയതുകൊണ്ടുതന്നെയാണ് ആദ്യസൃഷ്ടിക്ക് ഞാന്‍ കൊച്ചരേത്തി എന്നുപേരിട്ടത്' നാരായന്‍ ആദ്യസൃഷ്ടിയെക്കുറിച്ച് പറയുന്നു.

അര്‍ഹമായ അംഗീകാരങ്ങളും അഭിവാദ്യങ്ങളും പരിഗണനകളുമൊന്നും ഏറ്റുവാങ്ങാതെയാണ് നാരായന്‍ എന്ന എഴുത്തുകാരന്‍ കടന്നുപോകുന്നത്.

Content Highlights: malayalam writer Narayan, author of kocharethi, dies at 82


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented