അന്തര്‍വാഹിനികള്‍ നിരീക്ഷിക്കുന്ന സൈനികനില്‍ നിന്നും എഴുത്തിലേക്ക്; കണ്ടാണശ്ശേരിയുടെ കോവിലന്‍


ക്വിറ്റിന്ത്യാ സമരത്തില്‍ ഗാന്ധിജി അറസ്റ്റുചെയ്യപ്പെട്ടപ്പോള്‍ ക്ലാസ്സ് ബഹിഷ്‌കരിച്ച് മുദ്രാവാക്യവുമായി പുറത്തിറങ്ങിയ കോവിലന്‍ പിന്നെ തിരിച്ചുകയറിയില്ല. അച്ചടക്കലംഘനത്തിന് പുറത്താക്കപ്പെട്ടതോടെ വിദ്യാഭ്യാസവും അവസാനിച്ചു.

കോവിലൻ

ലയാളസാഹിത്യത്തിലെ ഗോത്രത്തനിമ നിറഞ്ഞ അനുഭവേദ്യ എഴുത്തിന്റെ സൃഷ്ടാവായ വട്ടംപറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്ന കോവിലന്റെ ജന്മവാര്‍ഷിക ദിനമാണ് മെയ് 9. കണ്ടാണശ്ശേരി എന്ന തട്ടകത്തെ ഒരു ആഗോള മാതൃകയാക്കി ഗ്രാമവൃക്ഷം പോലെ പന്തലിച്ചുനിന്ന എഴുത്തുകാരന്‍. പട്ടാളജീവിതം പ്രമേയമാക്കിയ കഥകളായിരുന്നൂ കോവിലന്റെ ആദ്യകാല രചനകള്‍. പിന്നീട് തട്ടകവും തോറ്റങ്ങളും പുറത്തുവന്നു, നാട്ടുവഴക്കങ്ങളും മിത്തുകളും ഇഴചേര്‍ത്ത കോവിലന്റെ ഭാഷ മലയാളത്തിന് പുതിയ അനുഭവമായി. മണ്ണും മനുഷ്യനും തമ്മിലുള്ള പ്രഗാഢമായ ബന്ധത്തെ ഇത്രത്തോളം തീവ്രമായി അവതരിപ്പിച്ചിട്ടുള്ള വേറേ എഴുത്തുകാര്‍ അപൂര്‍വ്വമാണ്. '

ഗ്രാമ്യഭാഷയുടെ ചൂടും ചൂരുമുള്ള കഥകളിലൂടെ മലയാളസാഹിത്യത്തില്‍ നാട്ടുവഴക്കങ്ങളുടെ നവഭാവുകത്വം സൃഷ്ടിച്ചു. വിശപ്പിനെക്കുറിച്ചും നാട്ടുജീവിതത്തിന്റെ ചുളിവുകളിലൂടെയും ചെരിവുകളിലൂടെയും കോവിലന്റെ കഥയും നോവലും സഞ്ചരിച്ചു. അങ്ങനെ ജാതീയതയും അസ്പ്രശ്യതയും അന്ധവിശ്വാസങ്ങളും വികാരവിചാരങ്ങളും നിറഞ്ഞ കേരളീയ ഗ്രാമങ്ങളുടെ വിറങ്ങലിച്ച ജീവിതപ്രാന്തങ്ങളിലേക്ക് തന്റെ എഴുത്തിനെ തിരിച്ചുവിട്ടു അദ്ദേഹം. അനുഭവേദ്യമായ എഴുത്താണ് കോവിലന്റെ പ്രത്യേകത. തീവ്രാനുഭവങ്ങളും അസ്പ്രശ്യതയും കണ്ടുനിന്നവന്റെയല്ല അനുഭവിച്ചറിഞ്ഞവന്റെ എഴുത്ത് ഭാഷ്യമായിരുന്നു അത്. അതുകൊണ്ടുതന്നെ മലയാളസാഹിത്യത്തിലെ റിയലിസ്റ്റ് എഴുത്തുഭാഷയ്ക്ക് തന്നെ അത് പുതിയൊരു ശൈലീഭാവം നല്‍കി. തട്ടകവും തോറ്റങ്ങളും ഒരര്‍ത്ഥത്തില്‍ മലയാളത്തിലെ മാജിക്കല്‍ റിയലിസത്തിന്റെ അനാദൃശ്യപാടവമുള്ള ആഖ്യാനമായാണ് അറിയപ്പെടുന്നത്. ഗ്രാമ്യതയും ഗോത്രഭാവങ്ങളും ഇണചേരുന്ന സാഹിത്യത്തിന്റെ കരുത്തുള്ള സ്ഥലികളായി കോവിലന്റെ ഓരോ രചനയും.

തൃശൂര്‍ ജില്ലയിലെ ഗുരുവായൂരിനടുത്ത് കണ്ടാണിശ്ശേരിയില്‍ 1923 ജൂലൈ 9 ന് ജനിച്ചു. കണ്ടാണശ്ശേരി എക്‌സല്‍സിയര്‍ സ്‌കൂളിലും നെന്മിനി ഹയര്‍ എലിമെന്ററി സ്‌കൂളിലും പാവറട്ടി സാഹിത്യദീപിക സംസ്‌കൃത കോളേജിലുമായിരുന്നു വിദ്യാഭ്യാസം. കെ.പി. നാരായണപ്പിഷാരടി, പി.സി. വാസുദേവന്‍ ഇളയത്, എം.പി. ശങ്കുണ്ണിനായര്‍ എന്നിവരുടെ ശിക്ഷണം അയ്യപ്പനെ തുണച്ചു. 13ാം വയസ്സുമുതല്‍തന്നെ ചിന്തയിലേയ്ക്കും എഴുത്തിലേയ്ക്കും മനസ്സുതുറന്നു.

ക്വിറ്റിന്ത്യാ സമരത്തില്‍ ഗാന്ധിജി അറസ്റ്റുചെയ്യപ്പെട്ടപ്പോള്‍ ക്ലാസ്സ് ബഹിഷ്‌കരിച്ച് മുദ്രാവാക്യവുമായി പുറത്തിറങ്ങിയ കോവിലന്‍ പിന്നെ തിരിച്ചുകയറിയില്ല. അച്ചടക്കലംഘനത്തിന് പുറത്താക്കപ്പെട്ടതോടെ വിദ്യാഭ്യാസവും അവസാനിച്ചു.

1943ലാണ് അയ്യപ്പനെ കോവിലനായി രൂപാന്തരപ്പെടുത്തിയ റോയല്‍ നേവിയില്‍ ജോലിക്കാരനാവുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ശത്രുരാജ്യങ്ങളുടെ അന്തര്‍വാഹിനികള്‍ നിരീക്ഷിക്കുന്ന ഓപ്പറേറ്ററായാണ് നിയമനം. ബര്‍മയിലും സിങ്കപ്പൂരിലും ജോലിചെയ്തു. ഗ്രേറ്റ് ഇന്ത്യന്‍ നേവല്‍ മ്യൂട്ടിനി എന്നറിപ്പെട്ട സൈനികരുടെ ആജ്ഞാലംഘനത്തിനും ലഹളയ്ക്കും കോവിലന്‍ സാക്ഷിയായി. 1946ല്‍ നേവിയിലെ ജോലി ഉപേക്ഷിച്ചു. എങ്കിലും സൈനികനാവാന്‍ തന്നെയായിരുന്നു തീരുമാനം.

1948ല്‍ കരസേനയില്‍ ചേര്‍ന്നു. കോര്‍ ഓഫ് സിഗ്‌നല്‍സില്‍ റേഡിയോ ഓപ്പറേറ്ററായി 20 വര്‍ഷം പണിയെടുത്തു. 1968ലാണ് വിരമിച്ചത്. പിന്നീട് കാണുന്നത് കണ്ടാണശ്ശേരിയിലെ 'ഗിരി'യില്‍ എഴുത്തുജന്മം സ്വീകരിച്ച കോവിലനെയാണ്. പുറംലോകത്തെ ഓരോ ചലനത്തിലും സദാ ജാഗരൂകനായ, ശക്തമായ സാമൂഹികാവബോധമുള്ള, പ്രതികരണ തീവ്രമായ മനസ്സുള്ള, അക്കാര്യത്തില്‍ സൈനികന്റെ അച്ചടക്കം ലംഘിക്കുന്ന ഒരു ക്ഷുഭിത വയോധികന്‍. 'ഗിരി' എന്ന, പട്ടാളജീവിതത്തിന്റെ സമ്പാദ്യ നിര്‍മ്മിതിയായ വീട്ടിലാണ് കോവിലന്റെ പ്രശസ്തമായ പല കൃതികളും പിറന്നത്. 26 കൃതികളാണ് കോവിലന്റേതായി ഉള്ളത്. 10 ചെറുകഥാ സമാഹാരങ്ങള്‍, 12 നോവലുകള്‍, ഒരു നാടകം, മൂന്ന് ലേഖനസമാഹാരങ്ങള്‍.

ഒരുപലം മനയോല(1957), ഈ ജീവിതം ആനന്ദമാണ്(57), ഒരിക്കല്‍ മനുഷ്യനായിരുന്നു(1960), ഒരു കഷണം അസ്ഥി(1961), തേര്‍വാഴ്ചകള്‍, സുജാത(71), ശകുനം(1974), തിരഞ്ഞെടുത്ത കഥകള്‍(1980), കോവിലന്റെ കഥകള്‍(1985), സുവര്‍ണകഥകള്‍(2002), എന്റെ പ്രിയപ്പെട്ട കഥകള്‍(2003), എന്നിവയാണ് കോവിലന്റെ കഥാസമാഹാരങ്ങള്‍.തകര്‍ന്ന ഹൃദയങ്ങള്‍(1946), എ മൈനസ് ബി (1958), ഏഴാമെടങ്ങള്‍(1965), താഴ്വരകള്‍(1969), തോറ്റങ്ങള്‍(1970), ഹിമാലയം(1972), ഭരതന്‍(1976), ജന്മാന്തരങ്ങള്‍(1982), തട്ടകം(1995), എന്നീ നോവലുകളും ബോര്‍ഡൗട്ട്, തറവാട് എന്നീ നോവലെറ്റുകളും നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും എന്ന നാടകവും കോവിലന്റേതായിട്ടുണ്ട്.

1972 ലും 77 ലും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം. 1998 ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരവും മാതൃഭൂമി പുരസ്‌കാരവും വയലാര്‍ പുരസ്‌കാരവും നേടി. 2005 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നേടി. മുട്ടത്തു വര്‍ക്കി പുരസ്‌കാരം, ഖത്തറിലെ പ്രവാസി എന്ന സംഘടനയുടെ ബഷീര്‍ പുരസ്‌കാരം, എ.പി. കുളക്കാട് പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ പരിഷത്ത് അവാര്‍ഡ്, എന്‍.വി. പുരസ്‌കാരം എന്നിവയും നേടി. 2010 ജൂണ്‍ 2 ന് കോവിലന്‍ കണ്ടാണിശ്ശേരിയിലെ പുല്ലാനിക്കുന്നിലെ സ്വവസതിയില്‍ വെച്ച് അന്തരിച്ചു.

Content Highlights: malayalam writer kovilan birth anniversary

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented