നമ്മൾ ജീവിക്കുന്നത് വായനയുടെ ആധികാരികത എന്ന വാക്ക് അർഥശൂന്യമായിമാറിയ വിചിത്രഘട്ടത്തിൽ


സുനിൽ പി. ഇളയിടം

വായനയ്ക്കുവേണ്ടി നമ്മുടെ മുന്നിലെത്തിക്കൊണ്ടിരിക്കുന്ന പല പുസ്തകങ്ങളും ഏകപക്ഷീയമായിത്തന്നെ മുഖവിലയ്‌ക്കെടുക്കുന്ന ഒരു പ്രവണത ഉണ്ടായിരുന്നെങ്കിലും ഇന്നൊരിക്കലും സമൂഹം അങ്ങനെയല്ല. അങ്ങനെ ആവാനും കഴിയില്ല. കാരണം അത്ര വിപുലമായ ഒരു ശേഖരമാണ് മനുഷ്യന്റെ മുന്നിലുള്ളത്.

-

ന്ന് ലോകവായനാദിനമായി ആചരിക്കപ്പെടുന്ന ദിവസം. വായന എന്നത് ആധുനികസമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ടമനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രക്രിയകളിലൊന്നാണ്. തുടക്കഘട്ടങ്ങളിലൊക്കെ ഒരുപക്ഷേ വായനയ്ക്കുവേണ്ടി നമ്മുടെ മുന്നിലെത്തിക്കൊണ്ടിരിക്കുന്ന പല പുസ്തകങ്ങളും ഏകപക്ഷീയമായിത്തന്നെ മുഖവിലയ്ക്കെടുക്കുന്ന ഒരു പ്രവണത ഉണ്ടായിരുന്നെങ്കിലും ഇന്നൊരിക്കലും സമൂഹം അങ്ങനെയല്ല. അങ്ങനെ ആവാനും കഴിയില്ല. കാരണം അത്ര വിപുലമായ ഒരു ശേഖരമാണ് മനുഷ്യന്റെ മുന്നിലുള്ളത്. അതിൽ ഒരു തിരഞ്ഞെടുപ്പു നടത്തുവാൻ ഓരോ വായനക്കാരനും നിർബന്ധിതനാണ്. മാത്രമല്ല ഓരോവായനയിലൂടെയും അയാൾ സ്വീകരിക്കുന്ന ആശയങ്ങൾ, അദ്ദേഹം തന്നെ മുൻകൂട്ടിത്തയ്യാറാക്കി വച്ചിരിക്കുന്ന ആശയലോകവുമായി ഇടഞ്ഞും ഇടപഴകിയുമാണ് അത് രൂപപ്പെട്ടുവരുന്നത്.

വായന അഗാധമായ ഒരു രാഷ്ട്രീയപ്രവർത്തനമായി മാറിയ ഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന് സാരം. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, ഏതൊരു കാര്യത്തെയും ന്യായീകരിക്കാൻ കഴിയുംവിധമുള്ള അതിവിപുലമായ രചനകളുടെ സാന്നിധ്യം നമ്മുടെ കാലത്ത് ഉണ്ട് എന്നതാണ്. അതുകൊണ്ടുതന്നെ വായനയുടെ ആധികാരികത എന്ന വാക്ക് അർഥശൂന്യമായിമാറിയിരിക്കുന്ന ഒരു വിചിത്രഘട്ടത്തിലും കൂടിയാണ് നാം ജീവിക്കുന്നത്. ആധികാരികമായ ഗ്രന്ഥങ്ങൾ,ആധികാരികമായ എഴുത്തുകാർ, ആധികാരികമായ വചനങ്ങൾ തുടങ്ങിയ വാക്കുകൾ ഒന്നുംതന്നെ ഒട്ടും ആധികാരികമല്ലാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്ന് ചുരുക്കം.

ഇവിടെ യഥാർഥത്തിൽ വായന എന്നത് മനുഷ്യന്റെ വികാസത്തിൽ നൈതികവും രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ നിർണായകമായ സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു പ്രക്രിയ എന്നതിനപ്പുറം, സമകാലീന സാഹചര്യത്തിൽ ഈ ലോകത്തിന്റെ മനുഷ്യജീവിതത്തിലെ സംഘർഷങ്ങളുടെ വലിയൊരു ഭൂമികയായി മാറിയിട്ടുണ്ട് എന്ന് നമ്മൾ കാണേണ്ടതുണ്ട്. ഒരുപക്ഷേ ഏറ്റവും പുതിയ കാലഘട്ടത്തിൽ 'വായന' എന്നത് ഏറ്റവും പുതിയ ലോകത്തേക്കുള്ള, ഏറ്റവും കീഴ്ത്തട്ട് വിഭാഗങ്ങളുടെ പ്രവേശനം വലിയ രീതിയിൽ അംഗീകരിക്കുവാനുള്ള ഒരവസരം ലോകത്തിന് മുന്നിൽ തുറന്നിട്ടിരിക്കുന്നു. മുഖ്യധാര എന്നൊക്കെ നമ്മൾ വിളിക്കുന്ന ചരിത്രരചനയിലോ പുസ്തകരചനയിലോ അതിന്റെ ഭാവനകളിലോ ഇടം പിടിക്കാത്തതായ നിരവധിയായ കാര്യങ്ങൾ നമ്മുടെ പാഠപുസ്തകങ്ങളിലേക്കും സാഹിത്യപുസ്തകങ്ങളിലേക്കും ചരിത്രപുസ്തകങ്ങളിലേക്കും ഒക്കെ കടന്നുവന്ന പുതിയൊരു ചരിത്രഘട്ടം കൂടിയാണിത് എന്ന് നമ്മൾ കാണാതെ പോകരുത്.

മനുഷ്യജീവിതത്തിന്റെ അതിസങ്കീർണമായ അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്ന നിരവധിയായ രചനകൾക്ക് ലോകം സാക്ഷ്യംവഹിക്കുകയും അതെല്ലാം തന്നെ വിപുലമായി വായിക്കപ്പെടുകയും ചെയ്യുന്ന ഒരു സാഹചര്യം കൂടി നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ട് വായന എന്ന് ഇന്ന് വളരെ വ്യക്തമായി ഒരു തിരഞ്ഞടുപ്പിന്റെയും അതോടൊപ്പം തന്നെ നൈതിക-രാഷ്ട്രീയബോധ്യത്തിന്റെയും കാര്യംകൂടിയായി മാറിയിട്ടുണ്ട്.

ഈ തിരഞ്ഞെടുപ്പിൽ തന്നെയാണ് അതിന്റെ രാഷ്ട്രീയം കുടികൊള്ളുന്നത്. വായനയിലൂടെ എന്താണ് മനസ്സിലാക്കുന്നത്, ആരാണ് മനസ്സിലാക്കുന്നത് എന്നതിനപ്പുറം എന്തു വായിക്കാൻ തിരഞ്ഞെടുക്കുന്നു എന്നതിൽത്തന്നെയാണ് അതിന്റെ രാഷ്ട്രീയം പ്രാഥമികമായി കുടികൊള്ളുന്നത്. ഇന്ത്യയ്ക്കകത്തുള്ള നിരവധിയായ രചനകൾ വർഷങ്ങളോളം പരിഗണിക്കപ്പെടാതെ കിടന്നതിന്റെ ചരിത്രം നമുക്കറിയാം. ഇന്ത്യാചരിത്രത്തെ നിർണായകമായി സ്വാധീനിച്ച്, മാറ്റിമറിച്ച നിരവധിയായ ചരിത്രപുരുഷന്മാർ സമൂഹത്തിൻ വിസ്മൃതിയിലേക്കാണ്ടുപോയതിന്റെ ചരിത്രവും നമുക്കറിയാം. അത്തരം കാര്യങ്ങളെ വീണ്ടെടുക്കാനായിട്ട് മനുഷ്യസമൂഹത്തെ പ്രാപ്തമാക്കുന്നതിൽ പുസ്തകങ്ങൾ, എഴുത്തുകൾ, അതിന്റെ പിന്നിലുള്ള ഭാവനകൾ തുടങ്ങിയവ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്.

അത്തരമൊരു കാലത്ത് വായനയ്ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ആ തിരഞ്ഞെടുപ്പിൽ ജീവിതത്തിന്റെ ചക്രവാളത്തെ, ജീവിതത്തിന്റെ വീക്ഷണത്തെ, സമൂഹത്തെ സംബന്ധിച്ച അറിവിനെ, മനുഷ്യനെ സംബന്ധിച്ച നമ്മുടെ ധാർമികമായബോധ്യം വിപുലപ്പെടുത്തുന്നതിന്റെ തിരഞ്ഞെടുപ്പ് നടത്തുവാൻ നമുക്ക് കഴിയുക എന്നതാണ് പ്രധാനം. വായന ഏതാണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന വാദമൊക്കെ കുറേയേറെ വർഷങ്ങളായി നമ്മൾ കേൾക്കുന്നു. ശുദ്ധ അസംബന്ധമാണതൊക്കെ. മനുഷ്യൻ ഉള്ളിടത്തോളം കാലം വായനയുടെ രീതികളും മാധ്യമങ്ങളും മാറിമറിയുമെങ്കിലും ഒഴിവാക്കാൻ കഴിയാത്ത ഒരു കാര്യമായി ചരിത്രത്തിൽ അവശേഷിക്കും. ഈ വായനാദിനത്തിൽ കൂടുതൽ വായനയിലൂടെ. ആ വായനയിലെ പുതിയ ലിംഗരാഷ്ട്രീയ ബോധ്യത്തിലൂടെ, ചരിത്രത്തെയും സമൂഹത്തെയും മുന്നോട്ട് നയിക്കുവാൻ കഴിയട്ടെ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented