ക്രിക്കറ്റ് ഒഴികെ എല്ലാകളികളും പിന്തുടരുന്ന, ടെന്നീസ് ഒറ്റ മത്സരവും വിടാതെ കാണുന്ന ടീച്ചര്‍!


രതി മേനോന്‍

ക്രിക്കറ്റ് ഒഴിച്ച് എല്ലാ കളികളും ടീച്ചര്‍ സൂക്ഷ്മമായി പിന്തുടരും. ടെന്നീസ് ആണ് ഏറ്റവും ഇഷ്ടം. ഒറ്റ മത്സരം വിടില്ല. ഫുട്‌ബോള്‍ ലോകകപ്പിന്റെ സമയത്ത് ഓരോ പൂളിലും ഏതൊക്കെ രാജ്യങ്ങള്‍ ആണെന്ന് ടീച്ചര്‍ക്ക് കൃത്യമായി അറിയാം എന്നത് ഒരു അത്ഭുതമാണ്.

ലീലാവതി ടീച്ചർ

ന്റെ അമ്മയുടെ ശിഷ്യയും എന്റെ അധ്യാപികയും ആണെങ്കിലും ടീച്ചറെ അടുത്തറിയാന്‍ കഴിഞ്ഞത്, സി.പി മേനോന്‍ മാഷ് മരിച്ചതിനു ശേഷം ടീച്ചര്‍ ഒറ്റയ്ക്കായപ്പോള്‍ വിഷ്ണുനാരായണന്‍ നമ്പുതിരി സാറിന്റെ നിര്‍ദേശപ്രകാരം ടീച്ചറിന്റെ കൂടെ കുറച്ച് കാലം താമസിച്ചപ്പോഴാണ്. അത്യപൂര്‍വമായ ഒരു ഹൃദയ ബന്ധമായിരുന്നു സി.പി. മേനോന്‍ മാഷുടെയും ടീച്ചറുടെയും. ഒരു കൊല്ലക്കാലം ടീച്ചര്‍ കടുത്ത ശാരീരിക മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയി. 'നിറഞ്ഞ കണ്ണ് ' എന്ന കൃതിയുടെ രചന സമനില വീണ്ടെടുക്കാന്‍ ടീച്ചറെ പ്രാപ്തയാക്കി. മാഷ്ടെ അന്തിമാഭിലാഷം പൂര്‍ത്തിയാക്കാന്‍ 'അപ്പുവിന്റെ അന്വേഷണം' എന്ന കൃതി രചിച്ചു ടീച്ചര്‍ എഴുത്തിലേക്കു തിരിച്ചു വന്നു. രാമായണ ഗദ്യ വിവര്‍ത്തനം ഉള്‍പ്പടെ എത്രയോ രചനകള്‍ പിന്നീട് വന്നു.

ഇപ്പോഴും ജാഗ്രത്തായ മനസ്സ് ഉണ്ടാകുക അപൂര്‍വമാണ്. ഹിന്ദു പത്രത്തിലെ പദപ്രശ്‌ന പൂര്‍ത്തികരണം ദിവസവും ടീച്ചര്‍ക്ക് നിര്‍ബന്ധമാണ്. അതേ താല്‍പര്യത്തോടെ ശിശു സഹജമായ കൗതുകത്തോടെ തുളസി കാക്കാടിന്റെ ഹിന്ദുവിലെ ചിത്രങ്ങളും ടീച്ചര്‍ വെട്ടി എടുത്ത് സൂക്ഷിക്കും. ഫോട്ടോഗ്രാഫിയിലും ചിത്രകലയിലും ടീച്ചര്‍ക്കുള്ള താല്പര്യവും അപഗ്രഥന പാടവവും മനസ്സിലാക്കിയത് നാരായണനന്റെ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് ടീച്ചര്‍ സംസാരിച്ചപ്പോഴാണ്. പുതുതലമുറയുടെ സംവേദനങ്ങളുമായി ടീച്ചര്‍ക്ക് താദാല്‍മ്യം പ്രാപിക്കാന്‍ കഴിയുന്നതിന്റെ ഉദാഹരണം ആണ് സച്ചിദാനന്ദന്‍ മാഷിന്റെ 75 എന്ന കവിതയ്ക്ക് എഴുതിയ ആസ്വാദനവും ബനേഷിന്റെ 'ജലഭരദിനരാത്രങ്ങള്‍ക്ക് ' എഴുതിയ പഠനവും. ഏത് തലമുറയെയും മനസ്സിലാക്കാനും അംഗീകരിക്കാനും ടീച്ചര്‍ക്ക് വിഷമില്ല. എന്തെഴുതുമ്പോഴും അതിനു വേണ്ടി ടീച്ചറുടെ സജ്ജീകരണങ്ങള്‍ കണ്ട് പഠിക്കേണ്ടതാണ്. സാഹിത്യം മാത്രമല്ല ശാസ്ത്രവിഷയങ്ങളും ടീച്ചര്‍ സൂക്ഷ്മമായി പിന്തുടരും.

എഴുത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഈ പ്രതിബദ്ധത. താന്‍ കൈകാര്യം ചെയ്യുന്ന എല്ലാ മണ്ഡലത്തിലും ഇതുണ്ട്. നല്ലൊരു പാചക വിദഗ്ധയായ ടീച്ചര്‍ മകന്‍ വിനയനിഷ്ടപ്പെട്ട പപ്പടവടയും കൊച്ചുമകള്‍ വൈഷ്ണവിക്കു ഇഷ്ടപ്പെട്ട ഫിംഗര്‍ ചിപ്‌സും അനിയന്‍ ശ്രീധരന് ഇഷ്ടപ്പെട്ട തൈര് മുളകും ഉണ്ടാക്കുമ്പോഴും പൂര്‍ണമായും അതില്‍ ഉള്‍ച്ചേര്‍ന്നാണ് ഉണ്ടാക്കുക. വേനല്‍ കാലത്ത് തൊടിയില്‍ ചക്ക നോക്കുമ്പോള്‍ സ്വയം ചക്ക പാകത്തില്‍ മുറിച്ചു അത് വറത്തെടുത്തു കൂടപ്പിറപ്പുകള്‍ക്ക് ഓരോരുത്തര്‍ക്കും എത്തിക്കുന്ന സ്‌നേഹമായിയായ ചേച്ചി അപൂര്‍വത്തില്‍ അപൂര്‍വമാണ്. ഒരു ഭക്ഷ്യ വസ്തുവും ടീച്ചര്‍ പാഴാക്കില്ല. തൊടിയിലെ വാഴയില്‍ നിന്ന് ആവശ്യമില്ലാതെ ഇല മുറിക്കുന്നത് പോലും ടീച്ചര്‍ക്ക് ഇഷ്ടമല്ല. എണ്‍പതു വയസ്സുവരെ എന്തെങ്കിലും പരിപാടിക്ക് ആളുകള്‍ വിളിച്ചാല്‍ ടീച്ചര്‍ക്ക് വേണ്ടി മാത്രം കാര്‍ അയക്കുന്നതിനോട് യോജിപ്പില്ലാതെ ടീച്ചര്‍ ബസ്സില്‍ കയറി പോകുമായിരുന്നു.
സ്‌പോര്‍ട്‌സിനോടുള്ള ടീച്ചറുടെ കമ്പം വലുതാണ്. ക്രിക്കറ്റ് ഒഴിച്ച് എല്ലാ കളികളും ടീച്ചര്‍ സൂക്ഷ്മമായി പിന്തുടരും. ടെന്നീസ് ആണ് ഏറ്റവും ഇഷ്ടം. ഒറ്റ മത്സരം വിടില്ല. ഫുട്‌ബോള്‍ ലോകകപ്പിന്റെ സമയത്ത് ഓരോ പൂളിലും ഏതൊക്കെ രാജ്യങ്ങള്‍ ആണെന്ന് ടീച്ചര്‍ക്ക് കൃത്യമായി അറിയാം എന്നത് ഒരു അത്ഭുതമാണ്. ഒളിമ്പിക്‌സ് ആകട്ടെ കോമണ്‍വെല്‍ത്ത് ഗെയിംസ് ആകട്ടെ ഏഷ്യന്‍ ഗെയിംസ് ആകട്ടെ ഇന്ത്യയുടെ പ്രതിനിധാനം ഉണ്ടോ ഉറക്കമൊഴിച്ചും ടീച്ചര്‍ കാണും.

തനിക്ക് ലഭിക്കുന്ന അംഗീകാരങ്ങളുടെ ഒരു പങ്ക് സമൂഹത്തിനു തിരിച്ചു കൊടുക്കണമെന്ന് ടീച്ചര്‍ക്ക് നിര്‍ബന്ധം ആണ്. എത്രയോ അവാര്‍ഡ് തുകകള്‍ പാവങ്ങളുടെ കൈയില്‍ എത്തിയിരിക്കുന്നു. ഓഖി ദുരന്തത്തില്‍ കാണാതായ ഒരാളുടെ കാര്യം മനോരമ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പത്രത്തെ ബന്ധപ്പെട്ട് അയാളുടെ ഭാര്യ ശെല്‍വിക്കു ടീച്ചര്‍ എത്രയോ സഹായം നല്‍കി. മാതൃഭൂമിയില്‍ സിറാജ്, വിനയന്‍ എന്നൊരു കുട്ടിയുടെ കഥ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഉടന്‍ സിറാജിനെ വിളിച്ചു ടീച്ചര്‍ കുട്ടിയുടെ പഠനത്തിന് ഒരു തുകയുടെ ചെക്ക് ഏല്‍പ്പിച്ചു. ഭൗതികമായ ഒന്നിനോടും ടീച്ചര്‍ക്ക് മമത ഇല്ല. ആ ഒരു മാനസികാവസ്ഥ കൈവരിക്കാന്‍ ചുരുക്കം പേര്‍ക്കേ കഴിയൂ. ഇളയ അനുജന്‍ മോഹനന്റെ മരണം ടീച്ചറെ വല്ലാതെ തളര്‍ത്തിയിട്ടുണ്ട്. എന്നേക്കാള്‍ വളരെ താഴെയുള്ള അവന്‍ പോയിട്ടും ഞാന്‍ ഇരിക്കുന്നല്ലോ മാഷെ എന്ന് സാനുമാഷോട് പറഞ്ഞു വിതുമ്പിയപ്പോള്‍ മരണം നമ്മുടെ കൈയില്‍ അല്ലല്ലോ എന്ന് മാഷ് സമാധാനിപ്പിച്ചു. അന്യം നിന്ന് പോകുന്ന ഒരുപാട് മൂല്യങ്ങളുടെ പ്രതിരൂപമായ ടീച്ചര്‍ ഇനിയും കുറേക്കാലം ആയുരാരോഗ്യ സൗഖ്യത്തോടെ കഴിയാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ..

Content Highlights: m leelavathi writer critic rathi menon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented