
'അച്ഛന്മാരെ ജോലിക്കു വിടുന്നവ'യും അമ്മമാരെ വീട്ടുജോലികള്‍ ഏല്പ്പിക്കുന്നതുമായ പ്രമേയം കൊണ്ട് നിറഞ്ഞവയായിരുന്നു അവര്‍ അവിടെ കണ്ട നഴ്സറി പാട്ടുപുസ്തകങ്ങളില്‍ അധികവും. മാത്രമല്ല, കഥകളിലെ ആണ്‍കുട്ടികള്‍ സാഹസികമായ പ്രകടനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുമ്പോള്‍ അടങ്ങിയൊതുങ്ങി വീടിന് അകത്തിരുന്നവരായിരുന്നു പെണ്‍കുട്ടികള്‍.
സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശക്തിയുക്തം വാദിച്ചിരുന്ന ആളായിരുന്നു കമല. അങ്ങനെയുള്ള കമലയെ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു പുസ്തകങ്ങളിലെ പുരുഷാധിപത്യം. കമല ജോലിക്കാരിയായ അമ്മയായിരുന്നു. അവരുടെ ഭര്‍ത്താവായിരുന്നു വീട്ടുകാര്യങ്ങള്‍ നോക്കുകയും കുഞ്ഞുങ്ങളെ പരിപാലിക്കുകയും ചെയ്തിരുന്നത്.
അങ്ങനെയെങ്കില്‍ പുരുഷാധിപത്യം നിറഞ്ഞ നഴ്സറിപ്പാട്ടുകള്ക്കു പകരം സ്വന്തം വീടിന്റെ പശ്ചാത്തലമാക്കി, ജോലി ചെയ്യുന്ന അമ്മമാരെ കഥാപാത്രങ്ങളാക്കുന്ന നഴ്സറിപ്പാട്ടുകള്‍ സൃഷ്ടിച്ചു കൂടെയെന്ന് കമല ആലോചിച്ചു. അങ്ങനെ അമ്മ ജോലിക്കു പോകുന്ന അച്ഛന് കുഞ്ഞിനെ നോക്കുന്ന നഴ്സറിപ്പാട്ടുകള്‍ പിറവി കൊണ്ടു.
ഹിന്ദിയിലായിരുന്നു ആദ്യം എഴുതിയിരുന്നത്. തീര്‍ത്തും വിപ്ലവകരമായ ഒരു നീക്കം. പാട്ടുകള്‍ ശ്രദ്ധേയമായതോടെ 1982ല്‍ ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് എമര്‍ജെന്‍സി ഫണ്ട് പാട്ടുകള്‍ പ്രസിദ്ധീകരിക്കാനായി മുന്നോട്ടു വന്നു. അഞ്ച് ഭാഷകളിലേക്കു കൂടി പാട്ടുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.
ജോലി ചെയ്യുന്ന അമ്മമാരും കുഞ്ഞുങ്ങളെ നോക്കുന്ന അച്ഛന്മാരും നഴ്സറിപ്പാട്ടുകളില് ഇടം പിടിച്ചു. പെണ്‍കുട്ടികളും ആണ്‍കുട്ടികളെ പോലെ ഓടിക്കളിച്ചു.ലിംനീതിയെ കുറിച്ച് ബോധമുള്ളവരായി വേണം കുട്ടികള്‍ വളര്‍ന്നു വരാന്‍ എന്നായിരുന്നു കമലയുടെ കാഴ്ചപ്പാട്.
മുപ്പത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ലിംഗനീതിയെ കുറിച്ച് സജീവമായ ചര്‍ച്ചകള്‍ രാജ്യത്ത് നടക്കുകയും ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധേയമാണ് കമലയുടെ അന്നത്തെ നീക്കം. സ്ത്രീകള്‍ക്ക് സഹായകമായ നിയമങ്ങള്‍ നിലവില്‍ വന്നിട്ടുണ്ട്. പക്ഷെ സമൂഹം നിയമത്തിനെക്കാള്‍ ബഹുദൂരം പിന്നിലാണ്. കമല പറയുന്നു. സസ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഗത് എന്ന സംഘടനയുടെ ഉപദേശകയാണ് ഇപ്പോള്‍ കമല.
പുനഃപ്രസിദ്ധീകരണം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..