ജോർജ് ഓർവെൽ
വിഖ്യാത എഴുത്തുകാരനും ലേഖകനും പത്രപ്രവർത്തകനുമായിരുന്ന ജോർജ് ഓർവെല്ലിന്റെ നൂറ്റിപതിനെട്ടാം ജന്മവാർഷികദിനമാണ് ഇന്ന്. 1984, ആയിരത്തിതൊള്ളായിരത്തിഎൺപത്തിനാല്, ആനിമൽ ഫാം, ബർമീസ് ഡെയ്സ്, എ ക്ലർജിമെൻസ് ഡോട്ടർ തുടങ്ങിയ നോവലുകളുടെ സ്രഷ്ടാവായ ജോർജ് ഓർവെല്ലിന്റെ ചില വിഖ്യാതവചനങ്ങൾ വായിക്കാം.
യാഥാർഥ്യം നിലകൊള്ളുന്നത് വേറെയെവിടെയുമല്ല, മനുഷ്യമനസ്സിലാണ്.
ഭൂതകാലവും ഭൗതികലോകവും നമ്മുടെ മനസ്സിൽ കുടികൊള്ളുന്നുവെങ്കിൽ, മനസ്സ് എല്ലാം നിയന്ത്രിക്കുന്നുവെങ്കിൽ പിന്നെന്താണ് പ്രശ്നം?
രണ്ടുചിന്ത എന്നത് ഒരേസമയം ഒരു വ്യക്തിയിലുയരുന്ന കടകവിരുദ്ധമായ രണ്ടുവിശ്വാസങ്ങളെ കൈപ്പിടിയിലൊതുക്കാനും അതംഗീകരിക്കാനുമുള്ള ശക്തിയാണ്.
ഒരു പക്ഷേ ഭ്രാന്തൻ എന്നത് ന്യൂനപക്ഷമായിരിക്കാം!
ചിന്ത ഭാഷയെ ദുഷിപ്പിക്കുന്നുവെങ്കിൽ ഭാഷ ചിന്തയെയും ദുഷിപ്പിക്കാൻ കഴിവുള്ളതാണ്.
അധികാരം ഉപേക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ആരും ഒരിക്കലും അധികാരം പിടിച്ചെടുക്കില്ലെന്ന് മറ്റാരേക്കാളും നമുക്കറിയാം.
നിങ്ങൾ ആരെയെങ്കിലും സ്നേഹിച്ചുവെങ്കിൽ നിങ്ങൾ സ്നേഹിച്ചു. നിങ്ങൾക്ക് മറ്റൊന്നും കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇപ്പോഴും അയാൾക്ക്സ്നേഹം തന്നെ കൊടുക്കുക.
മനുഷ്യമനസ്സിനെ കീറിമുറിച്ച് കഷ്ണങ്ങളാക്കി നിങ്ങൾക്കുവേണ്ട രീതിയിൽ, വേണ്ട രൂപത്തിൽ കൂട്ടിച്ചേർക്കുന്നതാണ് അധികാരം എന്നത്.
നിലവിൽ നിങ്ങൾക്കറിയാവുന്നതിനെക്കുറിച്ച് പറയുന്നതാണ് മഹത്തായ ഗ്രന്ഥം.
ഭൂതകാലം നിയന്ത്രിച്ചവർ ഭാവിയെ നിയന്ത്രിക്കും; വർത്തമാനകാലം നിയന്തിക്കുന്നവർ ഭൂതകാലത്തെയും!
Content Highlights :Important Quotes from George Orwell
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..