പ്രതീകാത്മക ചിത്രം | Photo: freepick.com
ഗ്രന്ഥങ്ങളുടെ ആലയങ്ങൾ ഓരോ നാടിന്റെയും സംസ്കാരത്തെ വിളിച്ചുണർത്തുന്നവയാണ്. അറിവും അവബോധവും സൃഷ്ടിക്കുന്ന ഗ്രന്ഥപ്പുരകൾ നല്ല പൗരന്മാരെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഗ്രന്ഥപ്പുര പ്രശസ്തരുടെ നിർവ്വചനത്തിൽ വായിക്കാം.
എന്റെ സങ്കല്പത്തിലെ സ്വർഗം എന്നത് ഒരുതരം ഗ്രന്ഥശാലയാണ്- ജോർജ് ലൂയിസ് ബോർഗസ്
ഗ്രന്ഥശാലയിൽ പോയി തിരഞ്ഞുപിടിച്ച് കണ്ടെത്തുന്നതിലും ആഹ്ളാദകരമായി ലോകത്തൊന്നും തന്നെയില്ല- വാൾട്ടർ സാവേജ് ലാൻഡർ
ഭാവനയുടെ ഇന്ധനകലവറയാണ് ഗ്രന്ഥശാലകൾ. ലോകത്തിലേക്കുള്ള വാതായനം തുറക്കാനും പര്യവേക്ഷണം നടത്താനും ജീവിതനിലവാരം ഉയർത്താനും ആ ഇന്ധനം മാത്രം മതി- സിഡ്നി ഷെൽഡൻ
ഒരേയൊരു വഴിമാത്രമേ നിങ്ങൾ കൃത്യമായി അറിഞ്ഞിരിക്കേണ്ടതുള്ളൂ: അതാണ് ഗ്രന്ഥാലയത്തിലേക്കുള്ള വഴി!- ആൽബർട്ട് ഐൻസ്റ്റീൻ
സംശയം പിടിപെടുമ്പോൾ നേരെ ഗ്രന്ഥാലയത്തിലേക്ക് നടക്കുക- ജെ.കെ റൗളിങ്
മോശം ഗ്രന്ഥാലയങ്ങളിൽ ഒരുപാട് പുസ്തകങ്ങളുണ്ടാവും. നല്ല ഗ്രന്ഥാലയങ്ങൾ മികച്ച സേവനം നടത്തും. മഹദ്ഗ്രന്ഥാലയങ്ങൾ സമൂഹങ്ങളെ സൃഷ്ടിക്കുന്നു- ആർ. ഡേവിഡ് ലാങ്കസ്
എന്റെ കൈസഞ്ചിയിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു എന്താണെന്ന് ചോദിച്ചാൽ അതെന്റെ ലൈബ്രറികാർഡാണ്- ലോറ ബുഷ്
ഗ്രന്ഥാലയങ്ങൾ നിറയെ ആശയങ്ങളാണ്- ഒരുപക്ഷേ ആയുധങ്ങളിൽ വളരെ അപകടകരമായതും ശക്തിയുള്ളതുമായത്-സാറാ ജെ. മാസ്
മാന്ദ്യകാലത്ത് ഗ്രന്ഥാലയങ്ങൾ വെട്ടിക്കുറയ്ക്കുക എന്നത് പ്ലേഗ് കാലത്ത് ആശുപത്രികൾ വെട്ടിക്കുറയ്ക്കുന്നതുപോലെയാണ്- എലനോർ ക്രംബ്ൾഹ്യൂം
Content Highlights: Famous quotes on libraries, quotes on libraries from writers, Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..