ഡബ്ല്യു. ബി യേറ്റ്‌സ്
ഇരുപതാം നൂറ്റാണ്ടിലെ ലോകസാഹിത്യത്തിലെ ഒഴിച്ചുകൂടാനാവാത്ത പേരുകളില്‍ ഒന്നാണ് ഡബ്ല്യു. ബി യേറ്റ്‌സ്. ഐറിസ് സാഹിത്യത്തിന്റെ നെടും തൂണുകളില്‍ ഒന്നായും ആബി തിയേറ്ററിന്റെ അമരക്കാരനുമായി അറിയപ്പെടുന്ന യേറ്റ്‌സിന്റെ കവിതകള്‍ സാഹിത്യപ്രേമികള്‍ക്ക് പ്രിയപ്പെട്ടവയാണ്. യേറ്റ്‌സിന്റെ എണ്‍പത്തിമൂന്നാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ വിഖ്യാതവചനങ്ങള്‍ വായിക്കാം.
# വിശദീകരിക്കപ്പെടാനുള്ളതെന്താണോ അതല്ല കവിത
# മറ്റൊരു ലോകമുണ്ട്, പക്ഷേ ഇതിനുള്ളിലാണ് ആ ലോകവും കുടിയിരിക്കുന്നത്.
# മറ്റുള്ളവരുമായുള്ള വഴക്കില്‍ നിന്നും നമ്മള്‍ വാചകമുണ്ടാക്കുന്നു; നമ്മള്‍ നമ്മളോടുതന്നെ നടത്തുന്ന കലഹത്തില്‍ നിന്ന് കവിതയും!
# ഉത്തരവാദിത്തങ്ങള്‍ സ്വപ്‌നങ്ങളില്‍ നിന്നാരംഭിക്കുന്നു.
# വിശ്വമുണ്ടാക്കുന്നതിനുമുമ്പ് എനിക്കുണ്ടായിരുന്ന മുഖത്തെയാണ് ഞാന്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത്.
# വിവേകിയെപ്പോലെ ചിന്തിക്കാം പക്ഷേ മനുഷ്യരുടെ ഭാഷയിലേ സംസാരിക്കാവൂ.
# അടിച്ചുപരത്താനായി ഇരുമ്പ് ചൂടാകുന്നതുവരെ കാത്തിരിക്കരുത്, പകരം അടിച്ചുപരത്തിചൂടാക്കുക.
# അപരിചിതര്‍ എന്നൊരു കൂട്ടരില്ല, നിങ്ങള്‍ അതുവരെ കണ്ടുമുട്ടാത്ത സുഹൃത്തുക്കളല്ലാതെ.
# എല്ലാ ശൂന്യാത്മാക്കളും അങ്ങേയറ്റത്തെ അഭിപ്രായപ്രവണത കാണിച്ചുകൊണ്ടേയിരിക്കും.
#മദ്യപിക്കാത്തപ്പോള്‍ വളരെ ശാന്തരായിരിക്കും എന്നതാണ് ചില മനുഷ്യരെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശപ്പെട്ട വസ്തുത.
# വീഞ്ഞ് വായില്‍ നിന്നും സ്‌നേഹം കണ്ണില്‍ നിന്നുമാണ് വരിക. പ്രായമായി മരിക്കുന്നതിനുമുമ്പ് നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട സത്യമതാണ്. ഞാന്‍ ഗ്ലാസ് എന്റെ വായിലേക്ക് കമഴ്ത്തുന്നു, നിന്നെ നോക്കി നിശ്വസിക്കുന്നു.
# ദരിദ്രനായ എനിക്കെന്റെ സ്വപ്‌നങ്ങള്‍ മാത്രമേയുള്ളൂ; ഞാനവ നിന്റെ കാല്‍ക്കീഴില്‍ വിരിച്ചിരിക്കുന്നു. മൃദുവായി ചവിട്ടുക, കാരണം നീ എന്റെ സ്വപ്‌നങ്ങളിലാണ് ചവുട്ടിനില്‍ക്കുന്നത്.
# വിദ്യാഭ്യാസം എന്നത് ഒരു കുടം നിറയ്ക്കലല്ല, മറിച്ച് ഒരു തീ കൊളുത്തലാണ്.
# മാന്ത്രികതയാല്‍ നിറഞ്ഞതാണ് ഈ ലോകം മുഴുവന്‍...നമ്മുടെ ഇന്ദ്രിയങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുകയാണ്; കൂടുതല്‍ മൂര്‍ച്ചയുള്ളതാകാന്‍.
# ഏറ്റവും മികച്ചവയ്‌ക്കൊന്നും മതിയായ ബോധ്യങ്ങളില്ല. ഏറ്റവും മോശപ്പെട്ടതാകട്ടെ, വൈകാരിക തീവ്രതയാല്‍ നിറഞ്ഞതുമാണ്.
# ഒരു ത്യാഗത്തിന് ഒരു ഹൃദയത്തെ കല്ലാക്കി മാറ്റാന്‍ കഴിയും.
# വലിയൊരു ഹൃദയത്തിനുപോലും താങ്ങാന്‍ ശേഷിയില്ലാത്തത്ര നിരവധി കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
# സമ്മാനമായി ലഭിച്ചതല്ല ഹൃദയങ്ങളൊന്നും തന്നെ, പൂര്‍ണമായും സൗന്ദര്യമില്ലാത്തവരില്‍ നിന്നും സമ്പാദിച്ചെടുത്തവയാണ്.
# ജീവിതം ഒരു ദുരന്തമാണെന്ന് ഉള്‍ക്കൊള്ളുന്ന നിമിഷം മുതല്‍ മാത്രമേ നമ്മള്‍ ജീവിച്ചുതുടങ്ങുന്നുള്ളൂ.
# ഞാന്‍ എന്നെത്തന്നെ പുനരാവിഷ്‌കരിക്കേണ്ടിയിരിക്കുന്നു
# യുദ്ധമുഖത്ത് ഭടനെതിരേ ഏറ്റുമുട്ടുന്നതിലും ധൈര്യം സംഭരിക്കേണ്ടിയിരിക്കുന്നു നിങ്ങളുടെ സ്വന്തം
ആത്മാവിലെ കറുത്തവശങ്ങളെ വിശകലനം ചെയ്യാന്‍!
# ഒരിക്കലും സംഭവിക്കാത്ത ഒന്നിനുവേണ്ടിയുള്ള ദീര്‍ഘകാല തയ്യാറെടുപ്പാണ് ജീവിതം.'
Content Highlights : famous quotes of irish poet W.B Yeats
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..