ഗീതാഞ്ജലി ശ്രീ; അറുപത്തിനാലാം വയസ്സിലെ വിശ്വവിശ്രുത സമ്മാനം!


ഡോ. ആര്‍സു

ഗീതാഞ്ജലി ശ്രീ ബുക്കർ പുരസ്‌കാരവുമായി | Photo: AP

ഇന്ത്യക്ക് അഭിമാനമുണ്ടാക്കുന്നതാണ് ഈ വര്‍ഷത്തെ ബുക്കര്‍ അവാര്‍ഡ്. ഗീതാഞ്ജലി ശ്രീ രചിച്ച 'രേത് സമാധി' എന്ന ഹിന്ദി നോവലിനാണ് ഈ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഡെയ്സി റോക്വെല്‍ നിര്‍വ്വഹിച്ച ഇംഗ്ലീഷ് വിവര്‍ത്തനത്തിലൂടെയാണ് ഈ നോവലിന്റെ മഹത്വം പുറംലോകമറിഞ്ഞത്.

2019-ല്‍ ഡല്‍ഹിയിലെ രാജ്കമല്‍ പ്രകാശന്‍ ആണ് ഈ നോവല്‍ പുറത്തിറക്കിയത്. ഇന്ത്യാ വിഭജനം സൃഷ്ടിച്ച മുറിവുകളെക്കുറിച്ചുള്ള നിനവുകളാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. ഒരു അമ്മയുടെ മനോവ്യഥയും സംഘര്‍ഷവുമാണ് ഇതിന്റെ പ്രതിപാദ്യം. ഭര്‍ത്താവിന്റെ മരണശേഷം ഇതിലെ നായിക പാകിസ്താനിലേക്ക് പോവുകയാണ്. വാര്‍ധക്യത്തില്‍ കൈശോരകാല സ്മരണകള്‍ മനസ്സില്‍ ചേക്കേറുന്നത് ഇതില്‍ ഹൃദയദ്രവീകരണക്ഷമമായി ചിത്രീകരിച്ചിട്ടുണ്ട്.

''ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാതെയാണ് ഈ സമുന്നത അവാര്‍ഡ് എന്നെ തേടിയെത്തിയത്. എനിക്ക് ഈ നിമിഷത്തില്‍ ആനന്ദവും ആശ്ചര്യവും അനുഭവപ്പെടുന്നു. അവാര്‍ഡ് എന്നെ വിനയാന്വിതയാക്കുന്നു. പരിഭാഷയുടെ പ്രാധാന്യം മനസ്സിലാക്കിയ സന്ദര്‍ഭമാണിത്'' എന്നാണ് എഴുത്തുകാരി പ്രതികരിച്ചത്.

പുസ്തകം വാങ്ങാം

നോവല്‍, ചെറുകഥ, നാടകം എന്നീ ശാഖകളില്‍ ഗീതാഞ്ജലി ശ്രീ നൂറില്‍പ്പരം ഈടുറ്റ കൃതികള്‍ രചിച്ചിട്ടുണ്ട്. നാസിറ ശര്‍മ്മയുടെ ജിന്ദാ മുഹാവരേ എന്ന നോവലിന്റെ വേറൊരു തലമാണ് 'രേത് സമാധി'യിലുള്ളത്. വിഭജന സമയത്ത് ആവേശത്തോടെ പാകിസ്താനിലേക്ക് പോയ ഒരു വ്യക്തി വീണ്ടുവിചാരമുണ്ടായി ഇന്ത്യയിലേക്ക് വരാന്‍ ശ്രമിക്കുന്നതാണ് നാസിറ ശര്‍മ്മയുടെ നോവലിലുള്ളത്.

ഉത്തര്‍പ്രദേശിലെ മൈന്‍പുരിയില്‍ ജനിച്ച ഗീതാഞ്ജലിക്ക് 64-ാം വയസ്സിലാണ് ഈ വിശ്വവിശ്രുത സമ്മാനം ലഭിച്ചത്. ബാബറി മസ്ജിദ് തകര്‍ച്ചയുടെ പശ്ചാത്തലത്തിലെഴുതിയ നോവലായ 'ഹമാരാ ശഹര്‍ ഉസി ബരസ്' വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

Content Highlights: Geethanjali Sree, Dr. Arsu, Tomb of Sand

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022

Most Commented