സ്വപ്‌നം ഉറങ്ങുമ്പോള്‍ കാണുന്നതല്ല ; ഉറങ്ങാന്‍ സമ്മതിക്കാത്തതാണ് - സല്യൂട്ട് ഡോ.കലാം...


ഒരു രാഷ്ട്രത്തിലെ ഏറ്റവും 'മികച്ച തലച്ചോറുകളെ' കണ്ടെത്തണമെങ്കില്‍ ക്ലാസ്മുറിയിലെ ഏറ്റവും ഒടുവിലത്തെ ബെഞ്ചുകളില്‍ തിരയണം.

ഡോ. എ.പി.ജെ അബ്ദുൾ കലാം/ഫോട്ടോ: എ.പി

ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ബഹിരാകാശ ശാസ്ത്രജ്ഞനുമായിരുന്ന പ്രതിഭ. അവസാനശ്വാസംവരെ തന്റെ കര്‍മ മണ്ഡലത്തില്‍ സജീവമായിരുന്ന വ്യക്തിത്വം. അദ്ദേഹത്തിന്റെ തൊണ്ണൂറ്റിയൊന്നാം ജന്മവാര്‍ഷികദിനമാണ് ഒക്ടോബര്‍ പതിനഞ്ച്. ഇന്ത്യാമഹാരാജ്യം എക്കാലത്തേക്കുമായി സുവര്‍ണലിപികളാല്‍ കൊത്തിയിട്ട ആ പേരിനുപിറകിലെ അധ്വാനം എന്നത് കലാം പറയുന്നതുപോലെ സ്വപ്‌നവും കഠിനാധ്വാനവും തന്നെയായിരുന്നു. സ്വപ്‌നത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കലാം ഇനിയുള്ള തലമുറയ്ക്കായി പറഞ്ഞുവെച്ച വാചകങ്ങള്‍ വായിക്കാം.

നിങ്ങളുടെ പ്രഥമവിജയത്തിനുശേഷം വിശ്രമിക്കാന്‍ മെനക്കെടരുത്. കാരണം, രണ്ടാമത്തേതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ കൂടുതല്‍ പേരും പറയാന്‍ കാത്തിരിക്കുന്നത് ആദ്യത്തെ വിജയം വെറും ഭാഗ്യം മാത്രമാണെന്ന് പറയാനാണ്.ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്‌നം മറിച്ച് നിങ്ങളെ ഉറങ്ങാന്‍ സമ്മതിക്കാത്തതാണ്.

സ്വപ്‌നങ്ങളെ ചിന്തകളാക്കൂ, ചിന്തകള്‍ പ്രവൃത്തികളും.

നിങ്ങളുടെ ഉദ്യമം വിജയിപ്പിക്കണമെന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും നിങ്ങളുടെ ലക്ഷ്യത്തോടുള്ള ഏകമനസ്സോടെയുള്ള ഭക്തി ഉണ്ടായിരിക്കണം.

ഒരിക്കല്‍ പരാജയപ്പെട്ടാല്‍ പിന്നെയത് ഒരിക്കലും ഉപേക്ഷിക്കരുത് കാരണം FAIL എന്നാല്‍ First Attempt In Learning എന്നാണ് നിര്‍വചിക്കേണ്ടത്.

ഒരേ കാര്യത്തെ വ്യത്യസ്തമായി വീക്ഷിക്കുന്നതിനെയാണ് സര്‍ഗാത്മകത എന്നുപറയുന്നത്.

വിജയിക്കാനുള്ള എന്റെ തീരുമാനം വേണ്ടത്ര ശക്തമാണെങ്കില്‍ തോല്‍വി എന്നെയൊരിക്കലും മറികടന്ന് പോവില്ല.

എല്ലാവര്‍ക്കും ഒരേപോലെ കഴിവുണ്ടായിരിക്കണമെന്നില്ല, പക്ഷേ നമ്മുടെ കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരം നമുക്കെല്ലാവര്‍ക്കും ഒരുപോലെയാണ്.

നിങ്ങള്‍ പിറന്നത് ചിറകുകളോടെയാണ്, അതിനാല്‍ത്തന്നെ നിലത്തിഴയാതെ ആ ചിറകുകള്‍ ഉപയോഗിച്ച് പറന്നുയരാന്‍ പഠിക്കുക.

നിങ്ങളുടെ ഓട്ടോഗ്രാഫില്‍ നിങ്ങളുടെ തന്നെ ഒപ്പ് പതിയുന്ന നിമിഷത്തെയാണ് വിജയം എന്നുപറയുന്നത്.

ഒരു രാഷ്ട്രത്തിലെ ഏറ്റവും 'മികച്ച തലച്ചോറുകളെ' കണ്ടെത്തണമെങ്കില്‍ ക്ലാസ്മുറിയിലെ ഏറ്റവും ഒടുവിലത്തെ ബെഞ്ചുകളില്‍ തിരയണം.

ഒരാളെ പരാജയപ്പെടുത്താന്‍ വളരെയെളുപ്പമാണ്, പക്ഷേ ഒരാളെ വിജയിക്കാനാണ് പാട്.

ആര്‍ഭാടവും കള്ളവും നിലനിര്‍ത്തണമെങ്കില്‍ വലിയ ചെലവ് തന്നെ വേണം. പക്ഷേ സത്യവും ലാളിത്യവും യാതൊരു ചെലവുമില്ലാതെ സ്വയം നിലനിര്‍ത്തപ്പെടുന്നവയാണ്.

ഇന്ന് നിങ്ങള്‍ ചെയ്യുന്നതിലാണ് നാളെത്തെ നിങ്ങളുടെ ഭാവി നിശ്ചയിക്കപ്പെടുന്നത്, അല്ലാതെ നാളെ ചെയ്യാനുദ്ദേശിക്കുന്നതിലല്ല.

സൂര്യനെപ്പോലെ നിങ്ങള്‍ക്ക് ശോഭിക്കണമെങ്കില്‍ ആദ്യം സൂര്യനെപ്പോലെ നിങ്ങള്‍ തപിക്കണം.

യാതൊരു മനഃപ്രയാസവുമില്ലാതെ നിങ്ങളുടെ പോയകാലത്തെ ഉള്‍ക്കൊള്ളുക, ആത്മവിശ്വാസത്തോടെ നിങ്ങളുടെ നടപ്പുകാലത്തെ കൈകാര്യം ചെയ്യുക, ഭയമേതുമില്ലാതെ നിങ്ങളുടെ ഭാവിയെ അഭിമുഖീകരിക്കുക.

നിങ്ങളുടെ കര്‍മ്മത്തെ നിങ്ങള്‍ സല്യൂട്ട് ചെയ്യുന്നുവെങ്കില്‍ മറ്റൊരാളെയും സല്യൂട്ട് ചെയ്യേണ്ടതില്ല. പക്ഷേ നിങ്ങളുടെ കര്‍മത്തെ നിങ്ങള്‍ മലീമസമാക്കുന്നുവെങ്കില്‍ കാണുന്നവരെയെല്ലാം നിങ്ങള്‍ സല്യൂട്ട് ചെയ്തുകൊണ്ടേയിരിക്കേണ്ടി വരും.

ജീവിതം അതികഠിനമായൊരു ഗെയിം ആണ്. വിജയിക്കണമെങ്കില്‍ വ്യക്തിയായിരിക്കുക എന്ന ജന്മാവകാശത്തെ സംരക്ഷിച്ചുകൊണ്ടേയിരിക്കുക തന്നെ വേണം.

മനുഷ്യന് അവന്റേതായ എല്ലാ ബുദ്ധിമുട്ടുകളും ജീവിതത്തില്‍ ഉണ്ടായിരിക്കുകതന്നെ വേണം. കാരണം വിജയം ആസ്വദിക്കുന്നഘട്ടത്തില്‍ ആ ഓര്‍മകള്‍ അത്യാവശ്യമാണ്.

ചെറിയ ലക്ഷ്യം എന്നത് ഒരു ക്രൈം ആണ്. ഏറ്റവും വലിയ ക്രൈം തന്നെ നിങ്ങള്‍ ചെയ്യൂ...

ഓരോ വേദനയും തരുന്നത് ഓരോ പാഠങ്ങളാണ്. ഓരോ പാഠവും മനുഷ്യനെ മാറ്റിക്കൊണ്ടേയിരിക്കുന്നു.

ചിന്തയായിരിക്കണം നിങ്ങളുടെ മൂലധനം, ജീവിതത്തില്‍ എത്രമാത്രം ഉയര്‍ച്ച താഴ്ചകള്‍ നേരിടുന്നു എന്നത് ഒരു പ്രശ്‌നമേയല്ല.

ആകാശത്തേക്കുനോക്കൂ...നമ്മളാരും ഏകരല്ല. ഈ പ്രപഞ്ചം മുഴുവനായും നമ്മോടുകൂടെയുണ്ട്. സ്വപ്‌നം കാണുന്നവര്‍ക്കും അധ്വാനിക്കുന്നവര്‍ക്കും ഏറ്റവും മികച്ചത് നല്‍കാനുള്ള ഗൂഢാലോചനയിലാണ് പ്രപഞ്ചം.

Content Highlights: Dr. A.P.J Abdul Kalam, Famous Quotes, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented