ഒരു തലമുറയെ കള്ളുഷാപ്പില്‍നിന്ന് വായനശാലയിലേക്കെത്തിച്ച ചരിത്രം; 85ന്റെ നിറവില്‍ ദേശപോഷിണി


രൂപ വനജ വാസുദേവൻ

ദേശപോഷിണി വായനശാല

കോഴിക്കോടിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ മുന്‍പന്തിയിലുള്ള ദേശപോഷിണി വായനശാലയ്ക്ക് 85 വയസ്. കുതിരവട്ടം അങ്ങാടിയുടെ പടിഞ്ഞാറുണ്ടായിരുന്ന കള്ളുഷാപ്പായിരുന്നു 1930കളില്‍ സാധാരണക്കാരുടെ ഒത്തുചേരല്‍ കേന്ദ്രം. ഒന്നുംരണ്ടും പറഞ്ഞു വഴക്കുണ്ടാക്കിയാണ് ഓരോ ദിവസവും അവിടുത്തെ കൂട്ടായ്മ പിരിയാറുള്ളത്. ഒ.ചോയിക്കുട്ടി, സി.ഗോപാലന്‍, വി.കൃഷ്ണന്‍ എന്നീ മൂന്നുപേരാണ് ആ കൂട്ടായ്മയ്ക്ക് വായനയുടെ ലോകം പരിചിതമാക്കാന്‍ ദേശപോഷിണിയെന്ന വായനശാലയ്ക്ക് വിത്തു പാകിയത്. 1937 ഫെബ്രുവരി 28ന് റാവു ബഹദൂര്‍ എം.പി. ചിരുകണ്ടനാണ് തറക്കല്ലിട്ടത്. സ്വന്തം കെട്ടിടം യാഥാര്‍ഥ്യമായതോടെ നവംബര്‍ 27ന് വായനശാല പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. സേഠ് നാഗ്ജി അമര്‍സിയാണ്‌ ഉദ്ഘാടനം ചെയ്തത്. ചടങ്ങിനുശേഷം അദ്ദേഹം 25 രൂപ വായനശാലയ്ക്ക് സംഭാവനയായി നല്‍കി. ഇന്നും മുടക്കാതെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വകയായി വര്‍ഷം തോറും ഒരു തുകയെത്താറുണ്ട്. ഭീമാ ഗ്രൂപ്പും വര്‍ഷത്തില്‍ ദേശപോഷിണിക്ക് പണമയയ്ക്കാറുണ്ട്.

കോഴിക്കോട് ജില്ലയില്‍ ആദ്യമായി സ്വന്തം കെട്ടിടത്തില്‍ തുടങ്ങിയ വായനശാലയും ദേശപോഷിണി തന്നെ. 468 രൂപ കൊണ്ട് നിര്‍മിച്ച കെട്ടിടവും 437 പുസ്തകങ്ങളും 117 അംഗങ്ങളുമായി തുടങ്ങിയ ദേശപോഷിണിക്ക് ഇന്ന് ഇറീഡറുകളും 55,000ത്തിലേറെ പുസ്തകങ്ങളും 8,000ത്തോളം അംഗങ്ങളുമുണ്ട്. വായനശാലയുടെ ഭാഗമായ കേന്ദ്ര കലാസമിതിയിലൂടെയാണ് നാടക, സിനിമാ രംഗങ്ങളില്‍ അതികായരായ പലരും ആദ്യമായി അരങ്ങത്തെത്തുന്നത്. ഒരു ദേശത്തിന്റെ കഥ പറഞ്ഞ എസ്.കെ. പൊറ്റക്കാടു മുതല്‍ തിക്കോടിയന്‍, കെ.ടി, ഉറൂബ്, കുതിരവട്ടം പപ്പു, ബാലന്‍ കെ.നായര്‍, കുഞ്ഞാണ്ടി, വാസുപ്രദീപ്, നെല്ലിക്കോട് ഭാസ്‌കരന്‍, നെല്ലിക്കോട് കേമളം, ശാന്താദേവി, കുട്ട്യേടത്തി വിലാസിനി, മച്ചാട് വാസന്തി, മാമൂക്കോയ, ടി.ദാമോദരന്‍, സതീഷ് കെ. സതീഷ് തുടങ്ങിയ നിരവധിപേര്‍ ദേശപോഷിണി നാടകങ്ങളുടെ അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിച്ചു. 1940 മുതല്‍ ദേശപോഷിണി നാടകരംഗത്തുണ്ടെങ്കിലും 1952ല്‍ തിക്കോടിയന്റെ മേല്‍നോട്ടത്തിലാണ് കലാസമിതി തുടങ്ങിയത്. അദ്ദേഹം ആദ്യമായി നാടകമെഴുതിയതും ദേശപോഷിണിക്ക് വേണ്ടിയാണ്. കലാസമിതിക്കായി കര്‍ട്ടന്‍ വലിക്കാന്‍ നിന്ന പപ്പു പിന്നീട് നാടകങ്ങളിലും സിനിമകളിലും സജീവസാന്നിധ്യമായ കുതിരവട്ടം പപ്പുവായി. ഇന്ന് നാടകത്തോടൊപ്പം ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്. കലാപഠനകേന്ദ്രം വക ശാസ്ത്രീയ നൃത്തം, സംഗീതം, വാദ്യോപകരണങ്ങള്‍, ചിത്രകല, തുന്നല്‍, ടേബിള്‍ ടെന്നീസ്, ചെസ്, ത്വയ്‌കോണ്ടോ പരിശീലിപ്പിക്കുന്നു. വായനാമുറിയും ചെറിയ കുട്ടികള്‍ക്കായി പ്ലേ സ്‌കൂളും വയോജനങ്ങള്‍ക്ക് സംസാരിച്ചിരിക്കാനായി പ്രത്യേക മുറിയും ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ കമ്യൂണിറ്റി ഹാളുമുണ്ട്. ദീര്‍ഘകാലം പ്രസിഡന്റാ യിരുന്ന എ. പി. ബാലകൃഷ്ണപിള്ളയാണ് വായനശാലയെ ഇന്ന് കാണുന്ന പുരോഗതിയിലേക്ക് എത്തിച്ചത്.എ.പി. കൃഷ്ണകുമാര്‍ (പ്രസിഡന്റ്), എം.ടി. സേതുമാധവന്‍ (വൈസ് പ്രസിഡന്റ്), പി.കെ. പ്രകാശന്‍ (ജനറല്‍ സെക്രട്ടറി), ടി. സുജീഷ് ബാബു (ജോ. സെക്രട്ടറി), സി.പി.രവീന്ദ്രന്‍, പി.സന്തോഷ് കുമാര്‍, പി.കെ.ബിജേഷ്, കവിത അരുണ്‍, എ.പി.കാര്‍ത്തിക്, സി. ഉല്ലാസ്, കെ.യതീന്ദ്രന്‍ (അംഗങ്ങള്‍) എന്നിവരാണ് ഭരണസമിതിയിലുള്ളത്. അടുത്തപടിയായി വായനശാലയെ വിപുലപ്പെടുത്താനാണ് ലക്ഷ്യം. നിലവില്‍ കമ്പ്യൂട്ടറില്‍ ചേര്‍ത്തിട്ടുള്ള പുസ്തകങ്ങള്‍ തിരഞ്ഞ് നമ്പറെഴുതി കൊടുത്താല്‍ ലൈബ്രറേറിയന്‍ അതെടുത്തു തരുന്നതാണ് ദേശപോഷിണിയിലെ രീതി. വായനശാലയുടെ പോരായ്മയായി അംഗങ്ങള്‍ പറയുന്നതും ഈയൊരു പ്രശ്‌നം തന്നെ. അതുമാറി വായനക്കാര്‍ക്ക് നേരിട്ട് പുസ്തകം കൈയിലെടുത്ത് മറിച്ചുനോക്കി തിരഞ്ഞെടുക്കാനുള്ള സംവിധാനം വരും.

വാര്‍ഷികം നാടിന് ഉത്സവം

നാട്ടിന്‍പുറത്തെ കൂട്ടായ്മയെ കള്ളുഷാപ്പില്‍നിന്ന് വായനശാലയിലേക്കെത്തിച്ചതാണ് ദേശപോഷിണിയുടെ വിജയം. വായനശാലയുടെ വാര്‍ഷികം നാടിന് ഉത്സവമാണ്. കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ പെട്രോമാക്‌സ് വെളിച്ചത്തില്‍ വാര്‍ഷികങ്ങള്‍ ആഘോഷിച്ചു നാട്ടുകാര്‍. കുതിരവട്ടത്തുനിന്ന് വിവാഹം കഴിഞ്ഞു പോയ സ്ത്രീകള്‍ ഭര്‍ത്താവിനോടും മക്കളോടുമൊപ്പം ദേശപോഷിണിയുടെ വാര്‍ഷികദിനത്തില്‍ വീട്ടിലേക്ക് എത്താറുണ്ടായിരുന്നു. ഇന്നും വലിയ മാറ്റമില്ലാതെ വാര്‍ഷികങ്ങള്‍ ആഘോഷിക്കപ്പെടുന്നു. ഇത്തവണത്തെ വാര്‍ഷികാഘോഷം ഞായറാഴ്ചയാണ്. വൈകീട്ട് നാലുമണിക്ക് ദേശപോഷിണി കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങ് മേയര്‍ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കലാസമിതിയുടെ നാടകമായ അറബിക്കടലിലെ ചീങ്കണ്ണി, സംഗീത, നൃത്ത, ഹാസ്യ പരിപാടികള്‍ തുടങ്ങിയവയുണ്ടാകും. സ്വതന്ത്രസമരസേനാനി പി. വാസു(സോഷ്യോ വാസു)വിനെ ആദരിക്കും.

Content Highlights: deshaposhini library 85th anniversary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented