ഇന്ത്യയുടെ ദാരിദ്ര്യവും ദാദാഭായ് നവറോജി കണ്ട സമ്പദ്‌വ്യവസ്ഥയും


മായ കടത്തനാട്‌

ഞാനാണ് ശരിയെങ്കില്‍ ഏറ്റവും ഗുരുതരമായ ഈ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട സത്വര നടപടികള്‍ സ്വീകരിക്കാന്‍ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ഭരണാധികാരികളെ പ്രേരിപ്പിക്കും.

ദാദാഭായ് നവറോജി

ഇന്ത്യയുടെ 'ഗ്രാന്‍ഡ് ഓള്‍ഡ്മാന്‍' എന്നിയപ്പെടുന്ന ദാദാഭായ് നവറോജിയുടെ ഓര്‍മദിനമാണ് ജൂണ്‍ മുപ്പത്. ബ്രിട്ടീഷ് ഭരണകാലത്ത് മുച്ചൂടും നശിപ്പിച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അക്കമിട്ട് നിരത്തുകയാണ് അദ്ദേഹം തന്റെ Poverty and un-British rule in India' എന്ന പുസ്തകത്തിലൂടെ ചെയ്തത്. ഇന്ത്യ നേടിയ സാമ്പത്തിക മുന്നേറ്റങ്ങളെ എങ്ങനെയാണ് വെള്ളക്കാര്‍ നശിപ്പിച്ചത് എന്ന് അദ്ദേഹം വസ്തുനിഷ്ഠമായി വിശദമാക്കുന്ന അധ്യായമായ 'ദ പോവര്‍ട്ടി ഓഫ് ഇന്ത്യ'യുടെ ആദ്യഭാഗം വായിക്കാം.

ന്ത്യയില്‍ നടപ്പിലുള്ള ബ്രിട്ടീഷ് ഭരണസംവിധാനത്തിലെ അപ്രിയസത്യങ്ങള്‍ ചൂണ്ടിക്കാണിക്കാനൊരുങ്ങുമ്പോള്‍ത്തന്നെ ഒരു കാര്യം ഊന്നിപ്പറയട്ടെ, ബ്രിട്ടീഷ് ഭരണത്തിന്റെ ഫലമായി ഇന്ത്യയില്‍ നടപ്പിലായ ധാരാളം വികസന പ്രവര്‍ത്തനങ്ങളെയും ക്രമസമാധാനത്തെയും ഞാന്‍ മറക്കുകയോ അവഗണിക്കുകയോ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. അതേപ്പറ്റിയുള്ള എന്റെ മനോഭാവം ഞാന്‍ അനുയോജ്യമായ സന്ദര്‍ഭങ്ങളില്‍ പറഞ്ഞതും അഭിനന്ദിച്ചതുമാണ്.

മുമ്പ് ഞാന്‍ പ്രസ്താവിച്ചതിനെ മുന്‍നിര്‍ത്തി ഇപ്പോഴത്തെ ഭരണ സംവിധാനത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വിശദമായി അവതരിപ്പിക്കുക എന്നതാണ് എന്റെ പ്രഥമ ലക്ഷ്യം. ഇപ്പോഴത്തെ ഭരണസംവിധാനത്തില്‍ ഇന്ത്യ നാനാവിധത്തിലും ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. എന്റെ വിനീതമായ അഭിപ്രായത്തില്‍ ഇനിപ്പറയുന്നതെല്ലാം വെറും ചോദ്യം മാത്രമാകാം. പക്ഷേ പിന്നീട് അത് അതീവ ഗൗരവമുള്ള ചോദ്യമായി മാറുമെന്നതില്‍ എനിക്ക് ഉറപ്പുണ്ട്. ഞാന്‍ എന്താണ് പറയുന്നത് എന്ന് മുഴുവനായും കേട്ടതിനുശേഷം മാത്രം തീരുമാനിക്കുക, ഞാന്‍ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന്. ഞാനാണ് ശരിയെങ്കില്‍ ഏറ്റവും ഗുരുതരമായ ഈ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട സത്വര നടപടികള്‍ സ്വീകരിക്കാന്‍ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ഭരണാധികാരികളെ പ്രേരിപ്പിക്കും. മറുവശത്ത് എന്റെ വിശദീകരണം തെറ്റാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ഏറ്റവും സന്തോഷിക്കുന്നതും ഞാന്‍ തന്നെയായിരിക്കും. ഒപ്പം ഞാനെന്റെ കടമ നിര്‍വഹിക്കും- തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന എന്റെ സ്വഭാവം എന്നെന്നേയ്ക്കുമായി ഞാന്‍ അവസാനിപ്പിക്കും.

1873-ല്‍ ഇന്ത്യന്‍ ഫിനാന്‍സ് സെലക്ട് കമ്മിറ്റിക്കു മുമ്പാകെ ഞാന്‍ സമര്‍പ്പിച്ച രേഖകള്‍ പക്ഷേ റിപ്പോര്‍ട്ടുകളായി പ്രസിദ്ധീകരിച്ചില്ല. കമ്മിറ്റി അധ്യക്ഷനായ മിസ്റ്റര്‍ ആരിറ്റന്റെ നിരീക്ഷണങ്ങളും അവഗണിച്ചു. പിന്നീട് അവയെല്ലാം അണ്ടര്‍ സെക്രട്ടറിയായിരുന്ന സര്‍ ഗ്രാന്റ് ഡഫ്ഫിന് സമര്‍പ്പിക്കുകയും ചെയ്തതാണ്. ആവശ്യമെങ്കില്‍ ഇനിയും കൂടുതല്‍ മെച്ചപ്പെടുത്തി വീണ്ടും സമര്‍പ്പിക്കാന്‍ തയ്യാറാണ്, നിര്‍ദ്ദേശങ്ങള്‍ മാനിക്കപ്പെടുമെങ്കില്‍. എന്റെ റിപ്പോര്‍ട്ടുകളില്‍ ആവര്‍ത്തനങ്ങള്‍ കാണാം. പക്ഷേ കണ്ടെത്തലുകളെ ന്യായീകരിക്കാന്‍ അവ ആവശ്യമാണ് എന്ന് തിരിച്ചറിയുക. മറ്റ് അധികാരികള്‍ക്ക് പരമാവധി ഭാരം നല്‍കാതെ എന്റെ സ്വന്തം ഉത്തരവാദിത്തത്തില്‍ പൂര്‍ത്തിയാക്കിയ ഔദ്യോഗിക റിപ്പോര്‍ട്ടുകളാണിവ. അതുകൊണ്ടുതന്നെ സദസ്സിനെ ബോധിപ്പിക്കാന്‍ എനിക്ക് കണക്കുകള്‍ നിരത്തേണ്ടി വരും. എന്റെ കണ്ടെത്തലുകള്‍ ബ്രിട്ടീഷ് ഭരണത്തിന് മങ്ങലേല്‍പ്പിക്കുന്നതാവാം. പക്ഷേ ചില മന്ദബുദ്ധിത്തരങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യാന്‍ ഞാനൊരുക്കുന്ന മാര്‍ഗമായി ഈ റിപ്പോര്‍ട്ടുകളെ പരിഗണിച്ചാല്‍ നന്നായിരിക്കും.

ഏത് ചര്‍ച്ചയും നിങ്ങള്‍ക്ക് ഈ അവസരത്തില്‍ നിര്‍ദ്ദേശിക്കാം, എന്റെ കുറിപ്പുകള്‍ മുഴുവന്‍ വായിക്കുന്നതുവരെ മാറ്റിവയ്ക്കാം. ഈ റിപ്പോര്‍ട്ടുകള്‍ മുഴുവനും നിങ്ങളുടെ മുമ്പാകെ വാദം കേള്‍ക്കാനായി വെച്ചിരിക്കുന്നു, അല്ലെങ്കില്‍ ചര്‍ച്ചകളില്‍ ആശയക്കുഴപ്പം ഉണ്ടാകും.

ഇന്ത്യയുടെ മൊത്തം ഉദ്പാദനം

1870 ജൂലായ് മാസത്തില്‍ ഞാനൊരു ഏകദേശ കണക്കുണ്ടാക്കി. ഇന്ത്യയുടെ ആവശ്യങ്ങളും മാര്‍ഗങ്ങളുമായിരുന്നു വിഷയം. ഈസ്റ്റ് ഇന്ത്യാ അസോസിയേഷന് മുമ്പാകെ സമര്‍പ്പിച്ച് കണക്ക് ഞാന്‍ ആവര്‍ത്തിക്കട്ടെ.
ഇന്ത്യയുടെ ഉദ്പാദനവരവുകള്‍ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് ഭൂമിയെയാണ്. മൊത്തം ഭൂനികുതി 1870-71 വര്‍ഷത്തില്‍ ചുമത്തിയത് 21,000,000 ബ്രിട്ടീഷ് പൗണ്ട് ആയിരുന്നു. ഇന്ന് വസ്തുനിഷ്ഠമായി പറയുകയാണെങ്കില്‍ മൊത്തം ഉദ്പാദനത്തിന്റെ 1/8 ബ്രിട്ടീഷ് സര്‍ക്കാര്‍ ഭൂനികുതിയായി ചുമത്തി. രാജ്യത്തിന്റെ മൊത്തം ഉദ്പാദനത്തില്‍ 160,00,000ബ്രിട്ടീഷ് പൗണ്ട് വരുമാനം കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും ലഭിച്ചു. അതോടൊപ്പം കറുപ്പില്‍ നിന്നുള്ള വരുമാനം 7000000 പൗണ്ടും ഉപ്പില്‍ നിന്നുള്ള മൊത്തവരുമാനം 6000000പൗണ്ടും വനവിഭവങ്ങളില്‍ നിന്നുള്ള വരുമാനം 600000 ആയി ഉയര്‍ന്നു. മൊത്തം അസംസ്‌കൃതവസ്തുക്കളുടെ മൂല്യനിരക്ക് 182000000 പൗണ്ട് ആയി- അരമില്യണ്‍ ടണ്‍ കല്‍ക്കരിയും ഇതോടൊപ്പം ചേര്‍ത്തുനിര്‍ത്തേണ്ടതുണ്ട്. അതേ സമയം ബ്രിട്ടീഷ് ഇന്ത്യയുടെ ജനസംഖ്യയാവട്ടെ പതിനഞ്ച് കോടിയും!

പിന്നീട് ഉത്പാദനം ഇരുപത് കോടി പൗണ്ടില്‍ നിന്നും മുപ്പത് കോടിയായി ഉയര്‍ന്നു. അതില്‍ നിര്‍മാണ വ്യവസായശാലകളും സ്പിരിറ്റ് നികുതിയും മറ്റും ഉള്‍പ്പെട്ടു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഗ്രോസ് പ്രൊഡക്ഷന്‍ സംഭവിച്ചത് ഇക്കാലയളവിലാണ്. ഈ കണക്ക് എവിടെയും അവതരിപ്പിക്കാനും എപ്പോള്‍ വേണമെങ്കിലും വിശദീകരണങ്ങള്‍ക്ക് വിധേയമാക്കാനും ഞാന്‍ ഒരുക്കമാണ്. അല്ലാത്ത പക്ഷേ ഔദ്യോഗിക കണക്കുകള്‍ ലഭ്യമാക്കിത്തരേണ്ടതാണ്.

കൊല്‍ക്കത്താ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിറ്റി

ഇന്ത്യയുടെ ഭൗതികവും ധാര്‍മികവുമായ സ്ഥിതിവിവരക്കണക്കുകള്‍ വര്‍ഷാവര്‍ഷം സമര്‍പ്പിക്കണമെന്ന് പാര്‍ലമെന്റെ് ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ കണക്കുകള്‍ നല്‍കുന്നതിനായി കൊല്‍ക്കത്തയില്‍ ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. വ്യത്യസ്ത സര്‍ക്കാരുകളുടെ കാലത്തെ ഭരണസമിതിക്കുമമുമ്പാകെ കമ്മിറ്റി ചില പ്രത്യേക പട്ടികകള്‍ പൂരിപ്പിച്ച് നല്‍കാന്‍ നിര്‍ദ്ദേശിച്ചു.

സെന്‍ട്രല്‍ പ്രോവിന്‍സസും ബര്‍മാ റിപ്പോര്‍ട്ടും മാത്രമായിരുന്നു കാര്‍ഷിക സംബന്ധിയായ പട്ടിക കൃത്യമായി സമര്‍പ്പിച്ചത്. മദ്രാസ്, വടക്ക്- കിഴക്ക് പ്രവിശ്യ, പഞ്ചാബ്, ഔഡ എന്നിവ വ്യക്തമായ കണക്കുകള്‍ നല്‍കിയില്ല. ബോംബെയും ബംഗാളും ഏറ്റവും മോശം കണക്കുകള്‍ നല്‍കി. എനിക്കാവശ്യമായ വിവരങ്ങള്‍ ലഭ്യമാകാതിരുന്നപ്പോള്‍ ഇന്ത്യാ ഓഫീസിലേക്ക് ഞാന്‍ അപേക്ഷ നല്‍കി. സ്വാഭാവികമായും മറുപടി വന്നു: ഇന്ത്യയില്‍ നിന്നും കിട്ടാത്തതിനെക്കുറിച്ച് മറുപടി തരാന്‍ അവര്‍ക്ക് കഴിയില്ല എന്നായിരുന്നു പ്രതികരണം. അതുമൂലം കണക്കുകള്‍ തയ്യാറാക്കുന്നതില്‍ ഞാന്‍ നന്നേ പാടുപെട്ടു. വിവരങ്ങളുടെ കനത്തേക്കാള്‍ ഗുണത്തിലായിരുന്നു ശ്രദ്ധ കൊടുക്കേണ്ടിയിരുന്നത്. കണക്കുകളുടെ അഭാവത്തോടൊപ്പം തന്നെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നതായിരുന്നു. ഉദാഹരണത്തിന് വിവിധ ജില്ലകളിലെ ഉദ്പാദനനിരക്കുകളുടെ ശരാശരി എടുക്കുന്നതിനുപകരം എല്ലാ ജില്ലകളിലേതും കൂട്ടിയെഴുതി വെച്ചതായി കണ്ടു. ഇത് പലരും അനുകരിച്ചു. അത് മനപ്പൂര്‍വമാണെന്ന് കരുതാതെ വയ്യ. ഉല്‍പ്പന്നങ്ങളുടെ വരവ് ചെലവ് കണക്കുകളില്‍ പിഴവ് സംഭവിക്കും. അതോടെ ശരാശരിയെ വിശ്വസിച്ചുകൊണ്ടുള്ള എല്ലാ വാദപ്രതിവാദങ്ങളും അസ്ഥാനത്താവും. ഇന്ത്യയുടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള കണക്കുകള്‍ക്ക് അടിസ്ഥാനമില്ലാതെയാവും.

കടപ്പാട്: Poverty and Un-British Rule in India, The Poverty of India- Dadabhai Naoroji


Content Highlights: The Poverty of India, Dadabhai Naoroji

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented