-
ചൂടന്‍ കാപ്പിയും കുടിച്ച് പുസ്തകവും വായിച്ച് മണിക്കൂറുകളോളം ഏകാന്തമായി ഇരിക്കാന്‍ പറ്റുന്നിടം അന്വേഷിക്കുന്നവരാണോ നിങ്ങള്‍. അതോ, സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളാണോ. ഇതില്‍ ആരാണെങ്കിലും മറ്റുള്ള ശല്യങ്ങളൊന്നുമില്ലാതെ വായിക്കാനും പഠിക്കാനും ഇതാ നിങ്ങള്‍ക്കൊരിടം. ക്യൂബ്-ദ റീഡിങ് നെസ്റ്റ്.
രാജ്യത്തിന്റെ മെട്രോ നഗരങ്ങളിലുള്‍പ്പെടെ പ്രചാരത്തിലുള്ള വായനാമുറികളാണ് ശാസ്തമംഗലം ഇന്ദിരാഭവന് സമീപം പ്രവര്‍ത്തിക്കുന്ന ക്യൂബില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ 7.30 മുതല്‍ രാത്രി ഒന്‍പത് വരെ ആഴ്ചയില്‍ എല്ലാദിവസവും ഇവിടെ വന്ന് വായനയിലും പഠനത്തിലും മുഴുകാം. ഏകാഗ്രമായ അന്തരീക്ഷമാണ് ഈ പഠന ക്യൂബിക്കിളിനെ ശ്രദ്ധേയമാക്കുന്നത്.
ലൈഫ് സ്കില്‍സ്, സോഫ്റ്റ് സ്കില്‍സ് ട്രെയ്നേഴ്സായ കവിത നിരൂപിന്റെയും കൃഷ്ണകുമാര്‍ പ്രേമിന്റെയും ആശയത്തില്‍ നിന്നാണ് തലസ്ഥാനത്ത് സ്വകാര്യമായ വായനാമുറി ഒരുങ്ങുന്നത്. ന്യൂഡല്‍ഹിയില്‍ യു.പി.എസ്.സി. പരീക്ഷയ്ക്കായി തയ്യാറെടുക്കുമ്പോള്‍ ഇത്തരം റീഡിങ് ക്യൂബിക്കിള്‍ ആയിരുന്നു ഇവര്‍ക്ക് പ്രധാന ആശ്രയം. ശല്യമൊന്നുമില്ലാതെ പഠിക്കാനൊരിടം തേടുന്നവര്‍ ധാരാളം അവിടെയുണ്ടായിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിയപ്പോള്‍ ഇവിടെയും റീഡേഴ്സ് ക്യൂബിക്കിള്‍ ആരംഭിക്കുകയായിരുന്നുവെന്നു മരുതംകുഴി സ്വദേശിയായ കൃഷ്ണകുമാര്‍ പറയുന്നു.
28 ക്യൂബിക്കിള്സാണ് ഇവിടെയുള്ളത്. ഇതില്‍ 26 എണ്ണവും സിവില്‍ സര്‍വീസ്, നീറ്റ് ഉള്‍പ്പെടെയുള്ള പ്രവേശനപ്പരീക്ഷ എന്നിവയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളും ഡോക്ടര്‍മാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകളും ബുക്ക് ചെയ്ത് കഴിഞ്ഞു. ആയിരം രൂപ നല്കിയാല് ഒരുമാസത്തേക്ക് ഒരു ക്യൂബിക്കിള്‍ ലഭിക്കും.
കൂടാതെ, മാതൃഭൂമി ഉള്‍പ്പെടെയുള്ള ദിനപ്പത്രങ്ങളും മത്സരപ്പരീക്ഷകള്‍ക്ക് സഹായകമാകുന്ന മാസികകളും ലഭ്യമാണ്. ടീ, ലൈം ടീ, കോഫി എന്നിവയും നല്‍കുന്നുണ്ടെന്ന് കവിത പറയുന്നു. ഇവിടെ ഒരു ക്യൂബിക്കിള്‍ ഒരു മാസം ഏതുസമയത്തും ഉപയോഗിക്കാവുന്ന രീതിയില്‍ ലഭ്യമാകുമെന്നതാണ് പ്രധാന പ്രത്യേകതയെന്നു ഇരുവരും പറയുന്നു.
ഈ വര്‍ഷം ജനവരി ഒന്‍പതിനാണ് സ്ഥാപനം ആരംഭിച്ചത്. ഇപ്പോള്‍തന്നെ ധാരാളം പേര് എത്തുന്നുണ്ടെന്നും അവര്‍ പറയുന്നു. ചര്‍ച്ചകള്‍ക്കായി പ്രത്യേകം മുറിയും ഇതോടൊപ്പമുണ്ടെന്നത് ഗ്രൂപ്പായി വരുന്നവര്‍ക്കും സൗകര്യപ്രദമാകുന്നു.
Content Highlights: Cube The Reading Nest is the space to study without getting distracted
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..