ലോക്ക്ഡൗണും മാറുന്ന തൊഴില്‍ സംസ്‌കാരവും


അഖില്‍ എസ് മുരളീധരന്‍

അതുകൊണ്ടു തന്നെ പല വിട്ടുവീഴ്ചകളും പരീക്ഷണങ്ങളും ഈ മേഖലകളില്‍ നേരിടാന്‍ തയ്യാറെടുക്കുക തന്നെ വേണം. ചിലപ്പോള്‍ കഴിഞ്ഞതില്‍ നിന്നും വ്യത്യസ്തമായ നല്ല ഒരു കാലമായിരിക്കും വരാന്‍ പോകുന്നത്.

-

ഫീസുകള്‍ എന്ന സങ്കല്‍പത്തില്‍ നിന്നും അവനവന് പ്രിയപ്പെട്ട ഇടങ്ങളില്‍ ജോലി ചെയ്യുക എന്ന ആശയം പ്രാവര്‍ത്തികമാകാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഓഫീസ് സങ്കല്‍പങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. കോവിഡ് കാലം ആ ചിന്തക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നിടുകയാണ്. ഓഫീസുകള്‍ വീടുകളിലേക്ക് ചുരുങ്ങുകയാണ്. ഒരുപാട് നേട്ടങ്ങളും കോട്ടങ്ങളും അതിനുണ്ട് എങ്കിലും ഈ പ്രതിസന്ധിയില്‍ വര്‍ക്ക് ഫ്രം ഹോം ചെറുത്തു നില്‍പ്പിന്റെ വലിയ സാധ്യത തന്നെയാണ്.

കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി ഏതൊക്കെ മേഖലകളെ സ്വാധീനിക്കും എന്ന് പറയാറായിട്ടില്ല. തൊഴില്‍ മേഖലകളില്‍ അതൊരു പുതിയ സംസ്‌കാരത്തിന് തുടക്കം കുറിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുക എന്നൊരു സംവിധാനത്തിലേക്ക് ഫെബ്രുവരി മധ്യത്തില്‍ തന്നെ പ്രമുഖ അമേരിക്കന്‍ കമ്പനികളെല്ലാം ചുവടു മാറിയിരുന്നു. അത് തുടര്‍ന്നു പോകും എന്നു തന്നെയാണ് ലഭിക്കുന്ന സൂചനകള്‍. ഈ മാറ്റം ഇന്ത്യയെ പോലുള്ള രാജ്യങ്ങളെയും സ്വാധീനിക്കും. എങ്ങനെയാണ് ഈ പുതിയ രീതികള്‍ സംവിധാനം ചെയ്യപ്പെടുന്നതെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. കോവിഡ് സൃഷ്ടിക്കുന്ന ഭീഷണി ഒരു നീണ്ട കാലയളവിലേക്ക് തുടര്‍ന്നു പോകാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ കമ്പനികള്‍ തങ്ങളുടെ തൊഴിലാളികളുടെ ഉല്‍പാദന ക്ഷമത നഷ്ടപ്പെടാതിരിക്കാനും അവരെ കൂടുതല്‍ സമ്മര്‍ദ്ദങ്ങളിലേക്ക് തള്ളി വിടാതിരിക്കാനും ശ്രദ്ധിക്കും.

തൊഴില്‍ ചെയ്യാന്‍ വീടുകള്‍ തന്നെയാണ് ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളെന്ന് ഇതിനോടകം തന്നെ ജീവനക്കാരക്കിടയില്‍ നടത്തിയ ചില സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എങ്കിലും ദീര്‍ഘ കാലത്തേക്ക് അതൊരു പരീക്ഷണവുമായി വന്‍ കിട കമ്പനികള്‍ എടുത്തേക്കു മെന്ന സൂചനയുണ്ട്.

ലോകം മാറുകയാണ്

ചില വലിയ ദുരന്തങ്ങള്‍ ജീവിതത്തെയും ലോകത്തെയും തന്നെ മാറ്റി മറിക്കും. ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷമുള്ള മാന്ദ്യത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരിക്കും അടുത്ത കുറച്ചു വര്‍ഷങ്ങള്‍ നമുക്ക് കടന്നു പോകേണ്ടി വരിക. ആളുകളുടെ പ്രവര്‍ത്തനങ്ങളിലും വ്യക്തിത്വത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകും. കുറച്ചു കാലത്തേക്കെങ്കിലും ആള്‍ക്കൂട്ടങ്ങളോട് മാനസികമായ ഒരു പേടി പോലും ഉണ്ടായെന്നു വരാം. അതിനെല്ലാം അനുസരിച്ചുള്ള ഒരു തയ്യാറെടുപ്പിലേക്കാണ് ഇനി മാറേണ്ടത്. ലോക രാജ്യങ്ങളുടെ പരസ്പര സഹകരണം ഈ മേഖലയില്‍ ഉണ്ടാകും കാരണം ഇതൊരു ആഗോള പ്രതിസന്ധിയാണ്. അതുകൊണ്ടു തന്നെ തൊഴില്‍ സംസ്‌കാരം ആഗോളതലത്തില്‍ മാറുന്നത് ലോകത്തിന് മൊത്തത്തില്‍ ഗുണം ചെയ്യും. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള തൊഴില്‍ സാധ്യതകളിലേക്ക് പുതിയ അവസരങ്ങള്‍ ഉണ്ടാകും. നിലവിലുള്ള ഫ്രീ ലാന്‍സ് ജോലികളില്‍ തന്നെ പുതിയ സാധ്യതകളാണ് ലോകം കാത്തിരിക്കുന്നത്.

മാധ്യമ വിനോദ മേഖലകളെ ആദ്യഘട്ടത്തില്‍ കോവിഡ് പ്രത്യാഘാതം ബാധിച്ചെങ്കിലും വരുന്ന കാലങ്ങളിലും ഇത്തരം മേഖലകളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാം മോജോ രീതിയിലേക്ക് അതു ചുരുങ്ങുമ്പോള്‍ സ്വാഭാവികമായും ജീവനക്കാര്‍ അതിനനുസരിച്ചുള്ള മാറ്റത്തിന് തയ്യാറെടുക്കണം .

വര്‍ക്ക് ഫ്രം ഹോം

വൈകാരികതയും തൊഴിലും തമ്മിലുള്ള ബന്ധം ഒരു പ്രശ്‌നമാകുമോ എന്നായിരുന്നു ആദ്യം വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ പലര്‍ക്കും തോന്നിയിരുന്നത്. വീട്ടിലാകുമ്പോള്‍ സന്ദര്‍ശകരുടെ തിരക്ക്(കോവിഡ് കാലമായതുകൊണ്ട് താല്‍ക്കാലിക ആശ്വാസമാണ്), കുട്ടികള്‍ അങ്ങനെ പലതും മാനേജ് ചെയ്യേണ്ടി വരില്ലേ എന്നൊരു സംശയമുണ്ടായിരുന്നെങ്കിലും പലരും അവരുടേതായ ഇടങ്ങളിലേക്ക് സംതൃപ്തി കണ്ടെത്തി തുടങ്ങിയിട്ടുണ്ട്. പലരും ഈ ദിവസങ്ങള്‍ കൊണ്ട് അനാവശ്യമായ മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും മുക്ത രായിട്ടുണ്ട്.

ഓഫീസില്‍ ലഭിക്കാത്ത സ്വാതന്ത്ര്യവും അച്ചടക്കവും അനാവശ്യ ചിലവുകളും വരെ ഒഴിവായി എന്നാണ് പലരുടെയും അഭിപ്രായം കാലക്രമത്തില്‍ ഇതൊരു ശീലമായി മാറുന്ന തരത്തിലേക്ക് വരുമ്പോള്‍ പുതിയ സാധ്യതകള്‍ തുറക്കുകയാണ്.

ഈ പ്രതിസന്ധി നീണ്ടു നില്‍ക്കുമോ

കോവിഡ് കാലം കഴിഞ്ഞാലും അതുണ്ടാക്കിയ ആഘാതത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഇനിയും കാലങ്ങള്‍ വേണ്ടി വരും എന്നുതന്നെയാണ് സൂചനകള്‍. പഴയ പല രീതികളും മാറി പുതിയൊരു സംസ്‌കാരം തന്നെ രൂപപ്പെടുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എല്ലാമേഖലകളെയും അതു സ്വാധീനിക്കും.
വിദേശ രാജ്യങ്ങളില്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. ലോകത്തൊട്ടാകെ കോടിക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടം പലതരത്തിലും രാജ്യങ്ങളെ ബാധിക്കാനിടയുണ്ട്. പല അവശ്യ സര്‍വീസുകളും പുതിയ രീതികളെ അവലംബിച്ചാകും തുടര്‍ന്നു പ്രവര്‍ത്തിക്കുക. അതുകൊണ്ടു തന്നെ പല വിട്ടുവീഴ്ചകളും പരീക്ഷണങ്ങളും ഈ മേഖലകളില്‍ നേരിടാന്‍ തയ്യാറെടുക്കുക തന്നെ വേണം. ചിലപ്പോള്‍ കഴിഞ്ഞതില്‍ നിന്നും വ്യത്യസ്തമായ നല്ല ഒരു കാലമായിരിക്കും വരാന്‍ പോകുന്നത്.

പുതിയ അവസരങ്ങള്‍

കോവിഡ് സൃഷ്ടിച്ച ഭീതി തീര്‍ച്ചയായും ലോകം മറികടക്കും. പക്ഷെ അതൊരിക്കലും പഴയ പോലെ ആകാന്‍ ഇടയില്ലാത്തതുകൊണ്ട് ആ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവേണ്ടത് അത്യാവശ്യമാണ്. സ്വയം അപ്‌ഡേറ്റ് ചെയ്യുക ലോകത്തെ സാഹചര്യങ്ങളെപ്പറ്റി പൊതുവായ ഒരറിവുണ്ടായിരിക്കുക എന്നത് ഇനിയുള്ള കാലത്ത് അത്യാവശ്യമാണ്. മൊത്തത്തില്‍ ഉണ്ടാകാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ചും അതിലെ ഗുണങ്ങളെയും ദോഷങ്ങളെയും പറ്റി ധാരണ ഉണ്ടാകേണ്ടതും അത്യാവശ്യമാണ്. ഒരു സാധാരണ തൊഴിലാളി എന്ന വ്യക്തിത്വത്തില്‍ നിന്നും എല്ലാ സംഭവങ്ങളെയും നിരീക്ഷിക്കുകയും ഉചിതമായ തീരുമാനങ്ങള്‍ എടുക്കേണ്ടുകയും ചെയ്യുന്ന പുതിയൊരു വ്യക്തിത്വത്തിലേക്ക് ആളുകള്‍ മാറേണ്ടി വരും. പരസ്പര സഹകരണത്തെ അടിസ്ഥാനമാക്കിയ പ്രവര്‍ത്തനങ്ങളാകും ഇനിയുള്ള കാലത്തില്‍ കൂടുതല്‍ അഭികാമ്യമാകുക.

ആശങ്കകള്‍

ഗാര്‍ഹിക പീഡനങ്ങളുടെ വര്‍ദ്ധനവ്

ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നതാണ് പ്രധാനമായും ലോക്ക് ഡൗണ്‍ കാലത്തെ ഒരു പ്രധാന വെല്ലുവിളി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ആക്രമണങ്ങളുടെ നിരക്ക് ഉയര്‍ന്നിട്ടുണ്ട് എന്നതാണ് അതിനൊരു പ്രധാന കാരണം. ഒരു ദീര്‍ഘ കാലയളവിലേക്ക് വീടുകളില്‍ തങ്ങുന്നത് ഇത്തരം പ്രവണതകള്‍ ഉണ്ടാക്കുന്നത് ഏതു തരത്തില്‍ പുതിയ കാല തൊഴില്‍ സംസ്‌കാരത്തെ ബാധിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്.

Content Highlights: covid 19 lockdown and job culture


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented