'നിങ്ങള്‍ എന്നെ പരാതിക്കാരിയാക്കി'; സിവിക് ചന്ദ്രന്‍ വിഷയത്തില്‍ ഐസിസിക്ക് അതിജീവിതയുടെ മറുപടി


സിവിക് ചന്ദ്രൻ

സിവിക് ചന്ദ്രന്‍ വിഷയത്തില്‍ തുടര്‍ച്ചയായി അന്വേഷണ കമ്മിറ്റിക്കു നേരെ നടക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഐസിസി അംഗങ്ങളായ പി.ഇ.ഉഷ, ഡോ. ഖദീജാ മുംതാസ്, മൃദുലാദേവി.എസ് എന്നിവര്‍ നല്‍കിയ വിശദീകരണത്തിന് അതിജീവിത മറുപടി പറയുന്നു.

ആഗസ്റ്റ് 28 അയ്യന്‍കാളി ദിനത്തിലാണ് ഇതെഴുതുന്നത്.
അക്ഷരം പഠിക്കുന്നതിന് വേണ്ടി ആദ്യമായി കര്‍ഷക പണിമുടക്ക് നടത്തിയ ഒരു വിപ്ലവകാരിയുടെ ജന്മദിനം.അയ്യന്‍കാളി പഞ്ചമിയുടെ കൈപിടിച്ച് ഊരൂട്ടമ്പലം സ്‌കൂളിലേക്ക്പോയപ്പോള്‍ അധ:സ്ഥിത ജനതയുടെ സാമൂഹിക പുരോഗതി സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതിലൂടെ മാത്രമേ നടപ്പിലാകുകയുള്ളു എന്നാണ് അദ്ദേഹം വിഭാവനം ചെയ്തത്. ഗാന്ധിജിയോട് പറഞ്ഞതു പോലെ പട്ടികജാതി സമുദായത്തില്‍ നിന്ന് പത്തു ബി എ ക്കാരെയെങ്കിലും കാണണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ പെണ്‍കുട്ടിയില്‍ തെളിയുന്ന വെളിച്ചം സമുദായത്തിലെ അന്ധകാരമകറ്റുമെന്ന് അദ്ദേഹം കരുതിയിരിക്കാം. പുലയക്കുടിലുകളില്‍ കട്ടപിടിച്ച ഇരുട്ടെന്നവണ്ണം നിന്നിരുന്ന ദലിത് പെണ്‍കുട്ടികളിലൊരാളിനെ യെങ്കിലും വിദ്യാലയത്തിലേക്കെത്തിക്കാന്‍ അയ്യന്‍കാളി എത്രമാത്രം പ്രയത്‌നിച്ചു കാണണം! ഉന്നതവിദ്യാഭ്യാസം നേടിയ പട്ടികജാതിക്കാര്‍ അവരുടെ സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രയത്‌നിക്കുമെന്നും അവരെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവാം.

നൂറ്റാണ്ടുകള്‍ പോയിമറഞ്ഞപ്പോള്‍ അയ്യന്‍കാളി കൈപിടിച്ചുയര്‍ത്തിയ പഞ്ചമിയുടെ പിന്‍മുറക്കാരികള്‍ വിദ്യാഭ്യാസം നേടി സ്ഥാനമാനങ്ങള്‍ ലഭിച്ച് സ്വന്തം സമൂഹത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി നിരന്തരം പോരാടുന്നു. അങ്ങനെ സല്‍പ്പേരെടുത്ത്ജനഹൃദയങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അതേസമയം കുലംകുത്തികളായി സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി ഇരകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി പെരുവഴിയിലുപേക്ഷിച്ച് കടന്നു കളയാനും അവര്‍ മടിക്കുന്നില്ല. അവര്‍ തന്നെ പറയുന്നു, അയ്യന്‍കാളിയില്‍ നിന്ന് ജ്ഞാന ബോധം നേടിയെന്ന്. ഇതേതുതരം ബോധമെന്ന് ആലോചിച്ചു പോകുകയാണ്.

പഞ്ചമി ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിന്റെ മാത്രമല്ല മുഴുവന്‍ ദലിത് സ്ത്രീ സൂഹത്തിന്റെയും പ്രതിനിധിയാണ്. അക്ഷരത്തെ തൊട്ട് കരുത്തുറ്റവള്‍.അഗ്‌നി തൊടാത്ത ബെഞ്ചില്‍ഉറച്ച ശില. ദലിത് സമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന ഓരോ പെണ്‍കുട്ടിയും പഞ്ചമിയാണ്. അവളെപ്പോലെ ഞാനും
അക്ഷരത്തെ അത്രമേല്‍ സ്‌നേഹിച്ചു.ലോകം അറിയപ്പെടുന്ന ഒരെഴുത്തുകാരിയാകണമെന്ന് സ്വപ്നം കണ്ടു. എന്നാല്‍ എനിക്കിന്ന്
'അതിജീവിത' എന്നറിയപ്പെടാനുംപൊതുസമൂഹത്തിന് മുന്നില്‍ വിശ്വാസ്യത തെളിയിക്കുന്നതിനായി സ്വന്തം അനുഭവങ്ങള്‍ നിരന്തരം എഴുതിക്കൊണ്ടിരിക്കാനുമാണ് കഴിയുന്നത്.ഈ തുറന്ന പോരാട്ടം സര്‍ഗാത്മകതയെ ബാധിച്ചിട്ടുണ്ട്. കൗമാരകാലം തൊട്ടെഴുതിയ കവിതകള്‍ വളരെയധികം പ്രതീക്ഷകളോടെയാണ് പുസ്തകമാക്കിയത്.സഫലമായ ചിരകാല ആഗ്രഹം. ആ പുസ്തകമൊന്നെടുത്തു നോക്കി ഞാന്‍ ജീവന്‍നല്‍കിയ വരികള്‍ വായിച്ച്ആനന്ദിക്കാന്‍ പോലുമാകാതെഅഗ്‌നിബാധയേറ്റവളെപ്പോലെഞാന്‍ എരിഞ്ഞ് നീറുകയാണ്.ദുഷിച്ച സമുദായ മന:സ്ഥിതി എന്നെ തീവെച്ച് കൊല്ലാന്‍ ശ്രമിക്കുകയാണ്.

സാംസ്‌കാരിക നായകവേഷം കെട്ടി വിശ്വാസം നേടിയ ഒരു വിടന്റെ ലൈംഗികാക്രമണമാണ് എന്നെ തകര്‍ത്തെറിഞ്ഞത്. എന്നാല്‍ ആ സംഭവത്തിനു ശേഷം അത് പുറത്തുപറഞ്ഞുവെന്ന കാരണത്താല്‍ അതിനിന്ദ്യമായ രീതിയില്‍ എന്നെ വളഞ്ഞിട്ട് ആക്രമിച്ച് തിന്നുന്ന ചെന്നായ്ക്കളായ ആള്‍ക്കൂട്ടങ്ങളെയാണ് ഞാന്‍ നിത്യേന നേരിടേണ്ടി വരുന്നത്.നീതിക്ക് വേണ്ടി ഏതറ്റം വരെ പോകാന്‍ ഞാനിപ്പോള്‍ തയാറാണ്. പറയാനുള്ളതെല്ലാം പറഞ്ഞിട്ടുംലവലേശം മനസ്സിലാക്കാതെ ആക്രോശങ്ങള്‍ ഉയര്‍ത്തുന്ന വരേ, നിങ്ങളുയര്‍ത്തുന്ന അസത്യക്കടമ്പകള്‍ മറികടക്കുക എന്നതുമൊരു വിപ്ലവമാണ്. എന്റെ കണ്‍മുന്നിലെത്തുന്ന അസത്യങ്ങളുടെ മുനയൊടിക്കേണ്ടത്സമൂഹത്തോട് മാത്രമല്ല എനിക്ക് എന്നോട് തന്നെയുള്ള ഉത്തരവാദിത്വമാണ്.

പാഠഭേദം ഐസിസി അംഗങ്ങള്‍ ഫേസ്ബുക്കില്‍ എഴുതിയതിനുള്ള മറുപടി

#നിങ്ങള്‍ എന്നെ പരാതിക്കാരിയാക്കി

1. ആരൊക്കെയാണ് കമ്മിറ്റിഅംഗങ്ങള്‍, എങ്ങനെയാണ് പ്രവര്‍ത്തനം എന്നെല്ലാം പരാതിക്കാരിയെ മുന്‍കൂട്ടി അറിയിച്ചിരുന്നു. എന്തിനു വേണ്ടിയാണെന്ന് ആദ്യ മീറ്റിംഗിന്റെ തുടക്കത്തിലും.

# മീറ്റിങ്ങിനെക്കുറിച്ച് മൃദുല ദേവി അറിയിച്ചിരുന്നു. ആരൊക്കെ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അത് നിയുക്ത ഐ സി സി ആണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.

2.പരാതിക്കാരിയുടെ വകയായി രേഖാമൂലം കമ്മിറ്റിക്ക്ലഭിച്ചിട്ടുള്ളത് അവര്‍ ഒരു വാട്‌സ്ആപ്പ് കൂട്ടായ്മയില്‍ പോസ്റ്റ് ചെയ്ത വിവരങ്ങള്‍ആണ്. രണ്ടു പേര്‍ക്കെതിരെ ആരോപണമുന്നയിക്കുന്ന ആ പോസ്റ്റില്‍ കമ്മിറ്റി അന്വേഷിക്കാന്‍ നിയുക്തമായ സിവിക് ചന്ദ്രന്റെ ചെയ്തികളെ വേര്‍തിരിച്ചു പറയുന്ന ഒന്നും ഇല്ലായിരുന്നു. മാനസികമായ നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ മൂലം ഇപ്പോള്‍ പരാതി എഴുതി നല്‍കാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് അറിയിച്ചത് .സി വിക്കിന്റെ വിശദീകരണം ചോദിക്കാനാണെന്നു പറഞ്ഞപ്പോഴും ഇതു തന്നെ കൊടുത്താല്‍ പോരേ എന്നാണ് ചോദിച്ചത്. അവരെ സമ്മര്‍ദ്ദത്തിലാക്കേണ്ട എന്നു കരുതി അതു സമ്മതിക്കുകയായിരുന്നു. ആദ്യ മീറ്റിംഗില്‍ പരാതിക്കാരി കമ്മിറ്റി മുന്‍പാകെ പറഞ്ഞ പരാതിയുടെ പൂര്‍ണ രൂപം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയ ശേഷംവിയോജിപ്പൊന്നും അക്കാര്യത്തില്‍ അവര്‍ അറിയിച്ചിട്ടില്ല. റിപ്പോര്‍ട്ടില്‍ പറഞ്ഞതില്‍ നിന്നു വൃത്യസ്തമായാണ് നടന്ന കാര്യങ്ങള്‍ ഇന്ന് പലയിടത്തും ചര്‍ച്ച ചെയ്യപ്പെടുന്നത് എന്നതിനാലാണ് ഇത് എടുത്തു പറയുന്നത് .

#. നടന്ന സംഭവത്തെ അവലോകനം ചെയ്തു കൊണ്ട് ഒരു പരാതി എഴുതാനുള്ള മാനസികനിലഅപ്പോള്‍ ഇല്ലെന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇത്തരമൊരു പ്രശ്‌നത്തില്‍ പരാതിയുടെ ഗൗരവം എന്തെന്ന് ഐസിസി വ്യക്തമാക്കിയിരുന്നില്ല. ഞാന്‍ ഏര്‍പ്പാടാക്കുന്ന മറ്റാരെങ്കിലും അത് ചെയ്താല്‍ മതിയെന്ന കാര്യവും സൂചിപ്പിച്ചില്ല. വാട്‌സാപ്പ് പോസ്റ്റ് തന്നെ അയക്കാനാണ് അവര്‍ പറഞ്ഞത്.

മൂന്നാമത്തെ മീറ്റിങ്ങില്‍ ഐ സി സി അംഗം പി.ഇ. ഉഷ റിപ്പോര്‍ട്ട് വായിച്ച് കേള്‍പ്പിച്ചു.
അത്കേട്ട ഉടനെ ഞാനത് തള്ളിക്കളയുന്നതായി പ്രസ്താവിച്ചിരുന്നു. അതിനു ശേഷമാണ് നൈതികവേദിയുടെ മെയില്‍ ഐഡിയില്‍ നിന്നും റിപ്പോര്‍ട്ട് എനിക്ക് അയച്ചു തന്നത്. എന്നാല്‍ ഒട്ടും നൈതികമല്ലാത്ത റിപ്പോര്‍ട്ട് ഒരു മറുപടി പോലും അര്‍ഹിക്കാത്ത തരത്തില്‍ ഞാന്‍ തള്ളിക്കളഞ്ഞു.

3. സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങളെക്കുറിച്ച് നിഗമനങ്ങളില്‍ എത്താന്‍ സഹായിക്കുന്ന എന്തെങ്കിലും സന്ദേശങ്ങളോ, സൂചനകളോ, പരാതിയില്‍ വ്യക്തത വരുത്താന്‍ സഹായിക്കാവുന്ന വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളോ അവര്‍, കമ്മിറ്റി ആവശ്യപ്പെട്ടിട്ടും, ലഭ്യമാക്കിയിട്ടില്ല. എന്നിട്ടും പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങള്‍ കമ്മിറ്റി മുഖവിലക്കെടുക്കുക തന്നെ ചെയ്തു. സാമ്പത്തിക ഇടപാടുകളെപ്പറ്റിയുള്ള കാര്യങ്ങളില്‍ വൃക്തത വരുത്താനായി പ്രസാധകന് ചോദ്യാവലികള്‍ അയച്ചുകൊടുത്തതും വിശദീകരണം ചോദിച്ചതും അതുകൊണ്ടു തന്നെ.

#. ഫേസ്ബുക്കിലും മഞ്ചാടിക്കുരു പോലുള്ള വാട്‌സപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്ന എന്നെ വ്യക്തിഹത്യ നടത്തുന്ന മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ കമ്മിറ്റിക്ക് നല്‍കിയിരുന്നു. പക്ഷേ അത് ആരാണെഴുതിയതെന്ന് അറിഞ്ഞാല്‍ മാത്രമേ സ്വീകരിക്കൂ എന്നാണവര്‍ പറഞ്ഞത്. എന്റെ സുഹൃത്തുക്കള്‍ പലരില്‍ നിന്ന് കൈമാറി അയച്ചു തന്ന മെസേജുകള്‍ എഴുതിയതാരാണെന്ന് നിര്‍ഭാഗ്യവശാല്‍ എനിക്കറിയുമായിരുന്നില്ല.

ഞാന്‍ ഉന്നയിച്ച പ്രധാന പരാതി സിവിക് ചന്ദ്രന്‍ എന്ന പ്രതി അയാളുമായി യാതൊരു പണമിടപാടും നടത്തിയിട്ടില്ലാത്ത എന്നെ സാമ്പത്തിക തട്ടിപ്പുകാരിയായി അയാളുടെസുഹൃത്തുക്കള്‍ വഴി പ്രചരിപ്പിക്കുന്നുവെന്നായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രസാധകനോട് വിശദീകരണം ചോദിക്കുക മാത്രമാണ് ഐസിസി ചെയ്തത്. മറ്റൊരു നടപടിയുമുണ്ടായില്ല. എന്നാല്‍ എന്നെ ബാധിക്കാത്ത രീതിയില്‍ അത് പരിഹരിക്കാന്‍ ഒത്താശ കാട്ടി.

4.'ഒറ്റു കൊടുക്കല്‍' എന്നത് കൊണ്ടു എന്താണ് അവര്‍ ഉദ്ദേശിച്ചത് എന്നറിയില്ല. സിവിക്കിന്റെയും പ്രസാധകന്റെയും വിശദീകരണങ്ങള്‍ മൂന്നാമത്തെ മീറ്റിംഗില്‍ വായിച്ചു കൊടുത്തിട്ടുണ്ട്. കമ്മിറ്റിയില്‍ ലഭ്യമായ വിവരങ്ങളും നിര്‍ദ്ദേശങ്ങളും അടങ്ങിയ റിപ്പോര്‍ട്ട് പരാതിക്കാരിക്ക് അയച്ചു നല്‍കിയിട്ടുമുണ്ട്.

#. ഒറ്റുകൊടുക്കല്‍ എന്നാല്‍ ഞാനുദ്ദേശിച്ചത് അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ തന്നെയാണ്.പരാതിക്കാരിയുടെ കൂടെയെന്ന് വിശ്വസിപ്പിച്ച് പ്രശ്‌നത്തിന്റെ ഗൗരവം പൂര്‍ണമായി മനസ്സിലാക്കി പ്രതിയുമായി ഉണ്ടാക്കിയ രഹസ്യകരാര്‍ പ്രകാരം അയാള്‍ക്ക് വേണ്ടി വിടുപണി ചെയ്തു.
ഈപ്രശ്‌നം പുറത്തായതിനുശേഷം സുഹൃത്തുക്കളെന്ന വ്യാജേന ചില പാഠഭേദികള്‍ എന്നെവിളിച്ചിരുന്നു. പ്രമുഖ ഫെമിനിസ്റ്റ് എന്നെ അധിക്ഷേപിച്ചുകൊണ്ടെഴുതിയ ദലിത്/ സ്ത്രീ വിരുദ്ധ ഫേസ്ബുക്ക് പോസ്റ്റുകളില്‍ ലൈക്കും കമന്റും ചേര്‍ത്ത് ഒപ്പുവെച്ചരില്‍പി.ഇ. ഉഷ, ദലിത് രക്ഷക മൃദുലാ ദേവിയടക്കമുള്ള ഈ ചാരപ്പണിക്കാരുമുണ്ടായിരുന്നു. എന്നെ വ്യക്തിഹത്യനടത്തി പ്രതിയോട് സ്‌നേഹം പ്രകടിപ്പിക്കുന്ന പോസ്റ്റുകളോട് ഐക്യപ്പെടാന്‍ ഈ വിശുദ്ധ ഐസിസി അംഗങ്ങള്‍ക്ക് എങ്ങനെ കഴിയും?

5. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത കമ്മറ്റി മെമ്പര്‍മാര്‍ നഷ്ടപ്പെടുത്തിയിട്ടില്ല. കമ്മിറ്റി നേരിട്ട് ആ റിപ്പോര്‍ട്ട് എവിടെയും നല്‍കിയിട്ടില്ല. പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഒരു കാര്യവും കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇല്ല.

#കമ്മിറ്റിയറിയാതെ റിപ്പോര്‍ട്ട് പ്രചരിക്കുകയില്ല. ദയവുചെയ്ത് പച്ചക്കളവു പറയരുത്.ഒരു പേജില്‍ പേര് വെളിപ്പെടുത്തിയിട്ടുണ്ട്. തെളിവുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ കാണാം.

6. പോലീസ് കേസ് ആക്കി മാറ്റുവാന്‍ താല്‍പ്പര്യപ്പെടുന്നതായി പരാതിക്കാരി മൂന്നാം ദിവസം അന്ത്യഘട്ടത്തിലല്ലാതെ കമ്മററിയോടു പറഞ്ഞിട്ടില്ല.മറിച്ച്, ഭര്‍ത്താവിനോടും കുടുംബാംഗങ്ങളോടും പോലും പറയാത്ത ഈ വിഷയത്തില്‍ പോലിസ് കേസ് വേണ്ട എന്ന നിലപാട് ആണ് സ്വീകരിച്ചിരുന്നത്. ഒരു കേസുമായി മുന്നോട്ടു പോകുവാനുള്ള മാനസികാവസ്ഥ, തനിക്കില്ല എന്നും അവര്‍ പറഞ്ഞിരുന്നു.

#. ശരിയാണ്. എനിക്ക് പോലീസില്‍ പരാതിപ്പെടണമെന്ന ഉദ്ദേശ്യമില്ലായിരുന്നു. പ്രതി ചെയ്തത് തെറ്റാണെന്ന് സ്വയം സമ്മതിച്ച് സത്യസന്ധമായി മാപ്പ് പരസ്യമായി പറയുക എന്ന പൊറുക്കല്‍ നീതിയില്‍ ഞാന്‍ തൃപ്തിപ്പെടുമായിരുന്നു. എന്നാല്‍ പ്രതിയില്‍ നിന്ന് അത്തരമൊരു സമീപനമുണ്ടായില്ല.
അവസാനത്തെ മീറ്റിങ്ങുവരെ ഐസിസി എന്ന നീതിദേവതകളെ ഞാന്‍ കണ്ണടച്ചു വിശ്വസിച്ചു. മഞ്ചാടിക്കുരു ഗ്രൂപ്പിലും ഫേസ്ബുക്കിലും എന്നെ വ്യക്തിഹത്യ നടത്തിയത്, തട്ടിപ്പുകാരിയാക്കിയത്, പ്രതി നല്‍കിയ പച്ചക്കളവായ വിശദീകരണം വെച്ച്നടന്ന സംഭവത്തില്‍ തെളിവില്ല എന്നു പറഞ്ഞ് കൈകഴുകി റിപ്പോര്‍ട്ടെഴുതിയത്, വീണ്ടും ദുരാരോപണം എനിക്കുമേല്‍ ചൊരിഞ്ഞതിന് എന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയതിന്സര്‍വ്വോപരി അനേകം പെണ്ണുങ്ങളെ ലൈംഗിക ചൂഷണം നടത്തിയതിന് എല്ലാം എനിക്ക് സാംസ്‌കാരിക നായകവേഷം അഭിനയിച്ചവനില്‍ നിന്ന് ഉത്തരം വേണ്ടിയിരുന്നു. എന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്തിയ എല്ലാ കാരണങ്ങള്‍ക്കും ഞാന്‍ സ്വയം തേടിയ പരിഹാരമായിരുന്നു പോലീസില്‍ പരാതിപ്പെടുക എന്നത്. കുടുംബത്തില്‍ പോലും പറയാതെ അതു ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം ഐസിസി യുടെ റിപ്പോര്‍ട്ടും നിലപാടുമാണ്. അതെ. നിങ്ങളെന്നെ പരാതിക്കാരിയാക്കി.

7. മൂന്നാമത്തെ മീറ്റിംഗിന്റെ അവസാനം കമ്മററിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമല്ല എന്നും നിയമപരമായി പോകാന്‍ തനിക്കു വേറെ ആരെയും അറിയില്ല നിങ്ങള്‍ തന്നെ ചെയ്യണം എന്നും അവര്‍ അറിയിച്ചു. ലഭ്യമായ വിവരങ്ങള്‍ വച്ച് കമ്മറ്റിക്ക് ഇത്രയുമാണ് ചെയ്യാന്‍ കഴിയുക. അതല്ലാതെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ചെയ്യാവുന്നത് കമ്മറ്റിയുടെ ഭാഗമായല്ലാതെ ചെയ്ത് തരുവാന്‍ കൂടെയുണ്ടാകും എന്നും കമ്മറ്റി അറിയിച്ചു.കമ്മറ്റിയില്‍പരാതിക്കാരിക്ക് നേരിട്ട് സമീപിക്കാവുന്ന ലഭ്യമായ നിയമ സഹായ വേദികളെക്കുറിച്ച് കമ്മിറ്റി അവരോടു സൂചിപ്പിക്കുകയും ചെയ്തു.

പരാതിക്കാരി ഉന്നയിച്ച 'കുറ്റാരോപിതന്‍ ഇനി സാംസ്‌കാരിക രംഗത്ത് വായ് തുറക്കരുത് ' എന്ന ആവശ്യം കമ്മിറ്റിക്ക് നിര്‍ദേശിക്കാനോ പാഠഭേദത്തിനു നടപ്പിലാക്കുന്നതിനോ കഴിയുന്നതായിരുന്നില്ല.

#അവസാന മീറ്റിങ്ങില്‍ റിപ്പോര്‍ട്ട് വായിച്ച് പരിപാടി അവസാനിപ്പിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ മനസ്സു കലങ്ങിയെങ്കിലുംഒടുക്കത്തെ പ്രതീക്ഷയില്‍ ഞാന്‍ അവരോട് നിയമ സഹായം അഭ്യര്‍ത്ഥിച്ചു.എന്നാല്‍ 'സിവിക് ചന്ദ്രന്‍ കേസ് കൊടുത്താലെന്തു ചെയ്യു'മെന്ന മറുചോദ്യമാണ് അവരുന്നയിച്ചത്. ഈ മൂന്ന് സ്ത്രീകളെ വിശ്വസിച്ച എനിക്ക് കിട്ടിയ അവസാനത്തെ അടിയായിരുന്നു ആ ചോദ്യം. ഇതില്‍ കൂടുതല്‍ ഐസിസി ക്ക് ചെയ്യാന്‍ പരിമിതിയുണ്ട് എന്നാണ് അവര്‍ പറഞ്ഞത്.

പ്രതി പൊതുസമൂഹത്തില്‍ വായ തുറക്കരുത് എന്നത് പ്രായോഗികമായി നടപ്പിലാക്കാനാവില്ല എന്ന് മനസ്സിലാക്കിയിരുന്നു. പാഠഭേദത്തിന്റെ ഔദ്യോഗിക പദവിയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും പാഠഭേദത്തില്‍ ഈ വിഷയം അവതരിപ്പിക്കണമെന്നുമാണ് ഞാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പാഠഭേദം പ്രതിയെ മാറ്റിനിര്‍ത്തിയില്ല. അന്വേഷണത്തിന്റെ ഭാഗമായി കുറ്റാരോപിതനെ മാറ്റി നിര്‍ത്തുന്നുവെന്ന് അറിയിച്ചില്ല. മറിച്ച് ഐസിസി യും മറ്റ് എഡിറ്റേഴ്‌സും അയാളെ സംരക്ഷിക്കാന്‍ പല അടവുകളും പയറ്റി.

8. പരാതിക്കാരി റീഡേഴ്സ് എഡിറ്റര്‍ ആയിരുന്ന പാഠഭേദവുമായി ബന്ധപെടുത്താവുന്ന ഒരു പരാതി അന്വേഷിക്കുന്നതിനാണ് ഐസിസി രൂപീകരിച്ചത്. മറ്റാരും പാഠഭേദത്തെയോ കമ്മിറ്റിയെയോ ഏതെങ്കിലും പരാതിയുമായി സമീപിച്ചിട്ടില്ല. പരാതിക്കാരിപലര്‍ക്കും സമാന പരാതി ഉണ്ടെന്ന പൊതു പ്രസ്താവന നടത്തുകയല്ലാതെ കമ്മിറ്റിയുടെ മുന്‍പില്‍പേരുകളോ പരാതികളോ കൊണ്ടുവന്നിട്ടില്ല. കമ്മിറ്റിയുടെ മാന്‍ഡേറ്റില്‍ വരുന്ന കാര്യങ്ങളില്‍ ഒതുങ്ങി നില്‍ക്കുക എന്നത് ഇത്തരം സമിതികളുടെ അച്ചടക്കത്തിന്റെ ഭാഗമാണ്.

# മറ്റുപരാതിക്കാരുടെ പേര് വിവരങ്ങള്‍ പരസ്യമാക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല.

പരാതിക്കാരില്‍ ചിലരെ എഡിറ്റര്‍ മുദുലാദേവി തന്നെ അറിയുന്ന സ്ഥിതിക്ക്അവരെയെല്ലാം കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാക്കുക എന്ന ചുമതല മാനസികാഘാതത്തില്‍ കഴിയുന്ന ഞാന്‍ തന്നെചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടത് അത്തന്ത്രപൂര്‍വ്വം ഒഴിവാക്കാനായിരുന്നു. അതെ നീതിദേവതകളും മനുഷ്യാവകാശത്തിന് വേണ്ടി വിലപിക്കുന്നവരുമായ ഐസിസി അംഗങ്ങള്‍ പാഠഭേദം സ്‌കൂളിലെ അച്ചടക്കം പാലിച്ച് 'ഒതുങ്ങി നില്‍ക്കുന്ന' വിധേയരായ വിദ്യാര്‍ത്ഥികളായിരുന്നു. ഒരു പരാതി തന്നെ കൈകാര്യം ചെയ്യാനാകാതെ പൊറുതി മുട്ടിയ അവര്‍ മറ്റു പരാതികള്‍ കണ്ണടച്ച് ഡിലിറ്റ് ചെയ്തു!

9. പാഠഭേദം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നാരോപിച്ചഒരു വാട്‌സ്ആപ്പ് സന്ദേശവും പരാതിക്കാരി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാക്കിയിട്ടില്ല. പാഠഭേദം അംഗങ്ങള്‍ പരാതിക്കാരിക്കെതിരെ പ്രചാരണം നടത്തുന്നതായി അവര്‍ക്ക് വിശ്വസിക്കാവുന്ന ഒരു സുഹൃത്തിനോട് വേറൊരു സുഹൃത്ത് അയച്ചു എന്ന് പറയുന്ന ഒരു വാട്‌സ്ആപ്പ് മെസ്സേജിന്റെ സ്‌ക്രീന്‍ഷോട് ആണ് കമ്മിറ്റിക്കു നല്‍കിയത്. അയച്ച ആളുടെയോ ലഭിച്ച ആളുടെയോ പേര്, നമ്പര്‍ വ്യക്തമാക്കാതെ പ്രെസെന്റ് ചെയ്ത ആ സന്ദേശത്തെ എന്തെങ്കിലും തെളിവോ സൂചനയോ ആയി പരിഗണിക്കാന്‍ ആകുമായിരുന്നില്ല.

അതെ. ഒന്നിനും തെളിവില്ല എന്നു തന്നെയാണ് ഐസിസി പലപ്പോഴും ആവര്‍ത്തിച്ചത്. തെളിവുകള്‍ പിറന്നപടി കമ്മിറ്റിക്ക് മുമ്പില്‍ (അതോ കമ്മീഷനോ? റിപ്പോര്‍ട്ടില്‍ രണ്ടും പറയുന്നുണ്ട് ) എത്തണമെന്നും അത് എത്തിക്കേണ്ടത് ഞാനാണെന്നും അങ്ങനെ എത്താത്ത തെളിവുകളെ പരിഗണിക്കേണ്ടതില്ലെന്നുമായിരുന്നു അവരുടെ അന്ധഗജന്യായം.

10. അന്വേഷണം നടത്തുന്ന കാലയളവില്‍ സിവിക്കിനെ പാഠഭേദം പ്രവര്‍ത്തനത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു.

# ഐസിസി,ഇത് വാക്കുകള്‍ കൊണ്ട് എഴുതിയാല്‍ പോര. തെളിവ് വേണം. നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ട അതേ തെളിവ് സഹിതം പറഞ്ഞാല്‍ സ്വീകരിക്കാം.

11. റീഡേഴ്‌സ് എഡിറ്റര്‍ സ്ഥാനത്തു നിന്ന് ഈകാരണം കൊണ്ട് മാറിനില്‍ക്കുന്നത് സ്ത്രീയുടെ പ്രവര്‍ത്തന മണ്ഡലങ്ങളെ സ്വയം ചുരുക്കുന്നതിന്റെ സൂചനയാകാമെന്നതിനാലാണ് അങ്ങനെ മാറേണ്ടതുണ്ടോ എന്നന്വേഷിച്ചത്.അക്കാര്യത്തില്‍ ഒരു നിര്‍ബന്ധവും ഞങ്ങള്‍ ചെലുത്തിയിട്ടില്ല.

#. ഇല്ല കമ്മിറ്റി. നിങ്ങള്‍ ഒന്നും ചെലുത്തിയിട്ടില്ല, സ്ത്രീയുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ ചുരുങ്ങിയൊതുങ്ങിയിരുന്ന് അസത്യം പറഞ്ഞും എഴുതിയും, എന്റെ നാട്ടുഭാഷയില്‍ പറഞ്ഞിട്ടേ ഉള്ളൂ. നന്ദി...നമോവാകം!

Content Highlights: Civic Chandran, padhabhetham ICC, Survivor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented