ഭഗവദ്ഗീത മൊഴിമാറ്റിയ മുസ്‌ലിം പണ്ഡിതന്‍; മറക്കരുത് ഇസ്ഹാക്ക് സാഹിബിനെ


ഷിജു രാമകൃഷ്ണന്‍

വിദ്വാൻ എ.ഇസ്ഹാക്ക് സാഹിബ്

കരുനാഗപ്പള്ളി: വിദ്വാന്‍ എ.ഇസ്ഹാക്ക് സാഹിബിനെയും അദ്ദേഹത്തിന്റെ കൃതികളെയും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മകന്‍ വാഴയത്ത് ഷാജഹാന്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി കാത്തിരിക്കുകയാണ്. സത്യത്തില്‍ ഭാഷാസ്‌നേഹികള്‍ ഏറ്റെടുക്കേണ്ട ഒരാവശ്യമാണെന്ന് ആ ജീവിതം നമ്മോടുപറയും. ഭഗവദ്ഗീതയുടെയും മനുസ്മൃതിയുടെയും മൊഴിമാറ്റത്തിലൂടെ മതാതീതമാണ് സാഹിത്യവും കലയുമെല്ലാം എന്നത് ഇസ്ഹാക്ക് സാഹിബിന്റെ ജീവിതം മുന്നോട്ടുവെക്കുന്ന ദര്‍ശനമാണ്.

1917ല്‍ കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര വാഴയത്തുവീട്ടിലാണ് ജനനം. ചെറുപ്പത്തില്‍ സംസ്‌കൃതത്തില്‍ അവഗാഹം നേടി. മലയാളം വിദ്വാന്‍ പരീക്ഷ വിജയിച്ചു. കരുനാഗപ്പള്ളി മുസ്!ലിം എല്‍.പി.എസില്‍ മലയാളം അധ്യാപകനായി. സംസ്‌കൃതപഠനം തുടര്‍ന്നു. മരുതൂര്‍കുളങ്ങര എല്‍.പി.എസില്‍ പ്രഥമാധ്യാപകനായിരിക്കെ മലയാളം പണ്ഡിറ്റായി പാലക്കാട് കണ്ണാടി ഹൈസ്‌കൂളിലേക്കുപോയി. 1970ല്‍ പാലക്കാട് അലനല്ലൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍നിന്നാണ് വിരമിക്കുന്നത്.

പാലക്കാട് രമണാശ്രമത്തിലും ഒലവക്കോട് ദിവ്യജീവനനഗറിലും നടന്ന ഗീതാചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ ഗീതാപഠനം ഗൗരവമായി. നാട്ടിലെ വിദ്വാന്‍മാരായ പുല്ലന്തറ കാര്‍ത്തികേയന്‍, പല്ലേലി കുമാരപിള്ള, പന്നിശ്ശേരി ശ്രീനിവാസക്കുറുപ്പ്, കെ.കെ.പണിക്കര്‍ തുടങ്ങിയവരുടെ പ്രോത്സാഹനംകൂടിയായതോടെ ഗീതാപരിഭാഷയ്ക്കായുള്ള ശ്രമംതുടങ്ങി. അങ്ങനെ 1977ല്‍ ഗീത മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ശ്രീകൈരളീ ഭഗവദ്ഗീത എന്നപേരില്‍ പ്രസിദ്ധീകരിച്ചു.

'ഒരു മുഗള്‍ രാജകുമാരന്‍ ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ പാരമ്പര്യം ഭാരതത്തിനുണ്ടെങ്കിലും ഒരു മുസ്‌ലിം പണ്ഡിതന്‍ ഇത്തരമൊരു ശ്രമം നടത്തുന്നത് ആദ്യമാണെന്ന്' അവതാരികയില്‍ ഡോ. ശൂരനാട് കുഞ്ഞന്‍ പിള്ള രേഖപ്പെടുത്തി.

മലയാളത്തില്‍ ഒരു മുസ്‌ലിം കവി തയ്യാറാക്കിയ ആദ്യത്തെ ഗീതാവിവര്‍ത്തനമാണിതെന്നും അഹിന്ദുക്കള്‍ തയ്യാറാക്കിയ ഗീതാവിവര്‍ത്തനം മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ ഏറെയുണ്ടെന്ന് തോന്നുന്നില്ലെന്നുമാണ് അന്ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ഡോ. എ.എന്‍.പി.ഉമ്മര്‍കുട്ടി ചൂണ്ടിക്കാട്ടിയത്. 1980ലും 2011ലുമായി രണ്ടും മൂന്നും പതിപ്പുകളും പുറത്തിറക്കി.

മനുസ്മൃതി പരിഭാഷപ്പെടുത്താന്‍ 1978ല്‍ തുടങ്ങിയ ശ്രമം 1991ലാണ് പൂര്‍ത്തിയായത്. കൈരളീ മനുസ്മൃതി എന്നപേരില്‍ പ്രസിദ്ധീകരിച്ചു.

തമിഴ് ഇതിഹാസ ഗ്രന്ഥമായ തിരുക്കുറല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അസുഖബാധിതനായതിനാല്‍ പാതിവഴിയില്‍ നിലച്ചു. 1998 ഒക്ടോബര്‍ 19ന് അന്തരിച്ചു. ഒട്ടേറെ കവിതകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന ഫെലോഷിപ്പുകളും ശ്രീകൈരളീ ഭഗവദ്ഗീതയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.

Content Highlights: bhagavad gita malayalam translator vidwan a ishac sahib

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented