മലയാളത്തിന്റെ ആദ്യ മഹാകാവ്യം


കുറുപ്പിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി രാമചന്ദ്രവിലാസം ആണ്. പിതാവില്‍ നിന്നും ഹിന്ദിഭാഷ അഭ്യസിച്ചിരുന്ന കുറുപ്പിന് തുളസീദാസരാമായണം വായിച്ചതോടെ ഇഷ്ടദേവന്‍ ശ്രീരാമനായി.

അഴകത്ത് പത്മനാഭക്കുറുപ്പ്

ലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവാണ് അഴകത്ത് പത്മനാഭക്കുറുപ്പ്. അവതാരികയില്‍ എ.ആര്‍. രാജരാജവര്‍മ്മയാണ് ആദ്യമായി രാമചന്ദ്രവിലാസത്തെ മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമെന്ന് വിശേഷിപ്പിച്ചത്. 1907 ലാണ് ഈ കൃതി പ്രകാശിതമായത്. ഇരുപത്തിയൊന്ന് സര്‍ഗ്ഗവും ഒടുവിലത്തെ പ്രാര്‍ത്ഥനാനവകവും ഉള്‍പ്പെടെ 1832 ശ്ലോകമാണ് കാവ്യത്തിലുള്ളത്. രാമായണത്തിലെ ഉത്തരകാണ്ഡം ഒഴിച്ചുള്ള കഥയാണ് ഇതിലെ പ്രമേയം.

രാമായണ കഥയിലെ ഒരംശവും വിടാതെയാണ് അഴകത്ത് പത്മനാഭക്കുറുപ്പ് ഈ മഹാകാവ്യം രചിച്ചിരിക്കുന്നത്. കവിയുടെ രാമഭക്തിക്ക് നിദര്‍ശനമായ ഈ കാവ്യത്തിന്റെ രചനയ്ക്ക് അധ്യാത്മരാമായണം, വാല്മീകിരാമായണം, ഭോജന്റെ രാമായണം ചമ്പു തുടങ്ങിയ കാവ്യങ്ങളോട് കടപ്പാടുണ്ട്. മഹാകാവ്യ ലക്ഷണങ്ങളില്‍ പ്രധാനമാണ് ചിത്രസര്‍ഗ്ഗം. സംസ്‌കൃത മഹാകാവ്യങ്ങളുടെ ചുവടു പിടിച്ചാണ് ഇവിടെയും ചിത്രസര്‍ഗ്ഗം നിബന്ധിച്ചിരിക്കുന്നത്.

ചവറ തെക്കുംഭാഗത്ത് അഴകത്ത് തറവാട്ടില്‍ 1869 ഫെബ്രുവരി 16നാണ് അഴകത്ത് പത്മനാഭക്കുറുപ്പ് ജനിച്ചത്. പിതാവ് നാരായണന്‍ എമ്പ്രാന്തിരി. തുളുബ്രാഹ്മണനായിരുന്ന ഇദ്ദേഹം തെക്കുംഭാഗത്തുള്ള പനയ്ക്കത്തോട്ടില്‍ ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു. മാതാവ് കൊച്ചുകുഞ്ഞ് കുഞ്ഞമ്മ. അഴകത്തു പള്ളിയാടി ഈശ്വരന്‍ പത്മനാഭന്‍ എന്നാണ്കവിയുടെ മുഴുവന്‍ പേര്. പതിനൊന്ന് വയസ്സുവരെ പുതുവീട്ടില്‍ പപ്പുപ്പിള്ള ആശാന്റെ കുടിപ്പള്ളിക്കൂടത്തില്‍ പഠിച്ചു. ഇവിടെ നിന്നാണ് തമിഴ് സംസ്‌കൃതം ജ്യോതിഷം തുടങ്ങിയവയുടെ ബാലപാഠങ്ങള്‍ ഇദ്ദേഹം അഭ്യസിച്ചത്.

1894-ലാണ് അദ്ദേഹം രാമചന്ദ്രവിലാസം എഴുതാന്‍ ആരംഭിച്ചത്. 1918 മുതല്‍ ചവറ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ മലയാളം മുന്‍ഷിയായി ജോലി ചെയ്തു.1894 മുതല്‍ മലയാളി പത്രത്തില്‍ ഖണ്ഡശ്ശ പ്രകാശനം ചെയ്ത രാമചന്ദ്രവിലാസം പുസ്തകമായത് 1907ലാണ്. ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചു. കുന്നത്തൂര്‍ പള്ളിക്കല്‍ പകുതിയില്‍ ചാങ്ങയില്‍ പുതിയവീട്ടില്‍ ഭാഗീരഥിക്കുഞ്ഞമ്മയെ വിവാഹം ചെയ്തു. 1918 ല്‍ ചവറ ഇംഗ്‌ളീഷ് ഹൈസ്‌ക്കൂളില്‍ മലയാളം അധ്യാപകനായി. 1931 നവംബര്‍ 6ന് 62ആം വയസ്സില്‍ അന്തരിച്ചു.

മലയാളി, മലയാളമനോരമ, കവനകൗമുദി, വിദ്യാവിനോദിനി, കേരളമിത്രം, സുജനാനന്ദിനി, കേരളപത്രിക തുടങ്ങിയ പത്രമാസികകളിലൂടെയാണ് അഴകത്ത് പദ്മനാഭക്കുറുപ്പിന്റെ ആദ്യകാല രചനകള്‍ പുറത്തുവന്നത്. ശ്ലോകങ്ങള്‍, മുക്തകങ്ങള്‍, സമസ്യാപൂരണങ്ങള്‍ തുടങ്ങിയവയായിരുന്നു തുടക്കത്തില്‍ ഏറെയും എഴുതിയിരുന്നത്. 1891ല്‍ എഴുതിയ ഗന്ധര്‍വവിജയം ആട്ടക്കഥയാണ് കവിയുടെ ആദ്യകൃതി. ഇതെഴുതുമ്പോള്‍ ഇരുപത്തിരണ്ടുവയസ്സായിരുന്നുു ഇദ്ദേഹത്തിന്റെ പ്രായം. പ്രതാപരുദ്രയശോഭൂഷണം എന്ന സംസ്‌കതാലങ്കാരികഗ്രന്ഥത്തിലെ ഒരു നാടകഭാഗം, 1892ല്‍ പ്രതാപരുദ്രകല്യാണം എന്ന പേരില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

കുറുപ്പിന്റെ ഏറ്റവും പ്രസിദ്ധമായ കൃതി രാമചന്ദ്രവിലാസം ആണ്. പിതാവില്‍ നിന്നും ഹിന്ദിഭാഷ അഭ്യസിച്ചിരുന്ന കുറുപ്പിന് തുളസീദാസരാമായണം വായിച്ചതോടെ ഇഷ്ടദേവന്‍ ശ്രീരാമനായി. ഇദ്ദേഹത്തിന്റെ ശ്രീരാമഭക്തിയാണ് രാമചന്ദ്രവിലാസ രചനയ്ക്ക് നിമിത്തമായിത്തീര്‍ന്നത്. അധ്യാത്മരാമായണത്തിന്റെ നിത്യപാരായണമാണ് രാമചന്ദ്രവിലാസത്തിന്റെ രചനയ്ക്ക് പ്രധാന പ്രേരകശക്തിയെന്നാണ് ഉള്ളൂരിന്റെ അഭിപ്രായം. 21 സര്‍ഗങ്ങളുള്ള ഈ കൃതി മലയാളി പത്രത്തില്‍ 1894 മുതല്‍ ഖണ്ഡഃശ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് എ. ആറിന്റെ അവതാരികയോടെ 1907ല്‍ പുസ്തകരൂപത്തില്‍ പ്രകാശനം ചെയ്തു.

Content Highlights: Azhakathu Padmanabha Kurup Birth Anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented