ആഗസ്റ്റ് ഇരുപത്; ഓര്‍ക്കുന്നു ദഭോല്‍ക്കര്‍ ആദരവോടെ


ഷബിത

അച്ഛന്റെ ചിതയ്ക്ക് മകള്‍ മുക്ത തീകൊളുത്തി; യാതൊരു മതാചാരങ്ങളുടെയും അകമ്പടിയില്ലാതെ. ചിതാഭസ്മം ദഭോല്‍ക്കറുടെ ജൈവപച്ചകൃഷിത്തോട്ടത്തില്‍ വിതറുകയും ചെയ്തു. 

-

2013 ആഗസ്ത് ഇരുപത്. പൂനെയിലെ ഓംകാരേശ്വർ ക്ഷേത്രത്തിനുമുന്നിലൂടെ പ്രഭാതസവാരിക്കിടെ ദിവസവും കണ്ടുമുട്ടുന്നവർ സുപ്രഭാതം പറഞ്ഞ് വണങ്ങിക്കൊണ്ട് നടത്തം തുടരുകയാണ്. ഇന്ത്യൻ സമയം രാവിലെ ഏഴ് ഇരുപത്. തൊട്ടടുത്ത പാർക്കിങ് ഗ്രൗണ്ടിൽ നിന്നും തോക്കുധാരികളായ രണ്ടുപേർ മോട്ടോർ സൈക്കിളിൽ നിന്നിറങ്ങി പ്രഭാതസവാരിക്കാർക്കിടയിലേക്ക് നടന്നുനീങ്ങി. നാലുതവണയായി നിരത്തി നിറയൊഴിക്കൽ. അറുപത്തിയേഴുകാരന്റെ നെറ്റിയിലേക്കും തലയിലേക്കും തുളഞ്ഞുകയറിയ വെടിയുണ്ടകൾ തീർത്ത സുഷിരങ്ങളിൽ നിന്നും ചീറ്റുന്ന രക്തത്താൽ ക്ഷേത്രപരിസരം ചുവന്നുകട്ടച്ചു. അദ്ദേഹത്തെ അറിയാവുന്നവർ ദഭോൽക്കർ സാബ് എന്ന് ആർത്തുവിളിച്ചുകൊണ്ട് ഓടിവന്നപ്പോഴേക്കും തോക്കുധാരികൾ തങ്ങളുടെ വാഹനത്തിൽ രക്ഷപ്പെട്ടിരുന്നു. തലയ്ക്കും നെഞ്ചിനും വെടിയേറ്റ നരേന്ദ്ര ദഭോൽക്കർ എന്ന സാമൂഹ്യജീവി നിമിഷങ്ങൾക്കകം മരണപ്പെട്ടു.

തന്റെ ഭൗതികശരീരം യാതൊരു മതാനുഷ്ഠാനങ്ങളോടെയും സംസ്കരിക്കാൻ പാടില്ലെന്ന് മക്കളോട് ചട്ടംകെട്ടിയിരുന്നു ദഭോൽക്കർ. മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാനായി ശരീരം വിട്ടുനൽകണമെന്ന് നേരത്തേ തന്നെ അദ്ദേഹം ബന്ധപ്പെട്ടവരെ അറിയിച്ചതാണ്. 1983- മുതൽ വധഭീഷണിയുടെ നിഴലിൽ കഴിയുന്ന അദ്ദേഹത്തിനറിയാം മരണം വിളിപ്പാടകലെയുണ്ടെന്ന്. ഓട്ടോപ്സി കഴിഞ്ഞപ്പോൾ ശരീരം പഠനയോഗ്യമല്ലാതായി. അച്ഛന്റെ ചിതയ്ക്ക് മകൾ മുക്ത തീകൊളുത്തി; യാതൊരു മതാചാരങ്ങളുടെയും അകമ്പടിയില്ലാതെ. ചിതാഭസ്മം ദഭോൽക്കറുടെ ജൈവപച്ചകൃഷിത്തോട്ടത്തിൽ വിതറുകയും ചെയ്തു.

''എന്റെ രാജ്യത്ത് ജീവിച്ചുകൊണ്ട് എന്റെ ജനങ്ങളിൽ നിന്നും ഞാൻ പോലീസ് സുരക്ഷതേടണമെങ്കിൽ അതിനർഥം എനിക്കെന്തോ കാര്യമായ തകരാറുണ്ടെന്നാണ്. ഇന്ത്യൻ ഭരണഘടനയിലെ അപാകതകകൾക്കെതിരെയാണ്, സമൂഹത്തിലെ അലിഖിത നിയമങ്ങൾക്കെതിരേയാണ് ഞാൻ പോരാടുന്നത്, അല്ലാതെ ഒരു വ്യക്തിയ്ക്കുമെതിരേയല്ല ''- പോലീസ് ദഭോൽക്കറിന് സംരക്ഷണമേർപ്പെടുത്തിയപ്പോൾ അദ്ദേഹം നിരസിച്ചത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്.

ഇന്ത്യാരാജ്യമൊന്നാകെ ഇളകിമറിഞ്ഞ ദഭോൽക്കർ വധത്തിന് ഇന്ന് ഏഴാണ്ട് തികയുന്നു. ആഴ്ചയിൽ രണ്ടുദിവസങ്ങളിൽ മാത്രമേ അദ്ദേഹം പൂനെയിൽ ഉണ്ടാവാറുള്ളൂ എന്ന് കൃത്യമായി അറിയുന്നവരാണ് കൊലപാതകം നടത്തിയിരിക്കുന്നത്. കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം പഴുതടച്ച് കൊണ്ട് നടക്കുന്നു എന്ന് പറഞ്ഞെങ്കിലും കേതൻ തിരോദ്കർ എന്ന സാമൂഹ്യപ്രവർത്തകന്റെ പൊതുതാല്പര്യഹർജി പ്രകാരം അന്വേഷണം സംസ്ഥാനപോലീസിൽ നിന്നും സി.ബി.ഐയ്ക്കു കൈമാറി.

രണ്ട് വർഷമായിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. മഹാരാഷ്ട്ര സർക്കാറും സി.ബി.ഐയും ദഭോൽക്കർ വധത്തിന്റെ വിശദാംശങ്ങൾ തരുന്നവർക്കായി പത്തുലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ചുവെങ്കിലും പ്രതീക്ഷയ്ക്കു വകയില്ലായിരുന്നു. 2018 ആഗസ്ത് പതിനെട്ടിന് സചിൻ പ്രകാശ് റാവു ആൻഡ്യുർ എന്നയാളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. രണ്ട് തോക്കുധാരികളിൽ ഒരാളാണെന്ന് കരുതുന്നുവെന്ന് സി.ബി.ഐ പറഞ്ഞു. കൊലപാതകം നടന്ന് അഞ്ച് വർഷങ്ങൾക്കു ശേഷം നടന്ന അറസ്റ്റിൽ അദ്ദേഹത്തിന്റെ കുടുംബം പ്രതീക്ഷയർപ്പിച്ചു.

മഹാരാഷ്ട്രയിൽ നടമാടിയ അന്ധവിശ്വാസങ്ങൾക്കും മന്ത്രവാദങ്ങൾക്കും എതിരെയായിരുന്നു ദഭോൽക്കരുടെ നിരന്തരപോരാട്ടം. അന്ധവിശ്വാസവും മന്ത്രവാദവും നിരോധിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നിരന്തരം കോടതികൾ കയറിയിറങ്ങി. ചില രാഷ്ട്രീയ പാർട്ടികളും സംസ്ഥാനത്തെ വാർക്കാരി വിഭാഗക്കാരും ഇതിനെ ശക്തമായി എതിർത്തു. ഹിന്ദു സംസ്കാരത്തെയും പൈതൃകത്തെയും ആചാരങ്ങളെയും ഹനിക്കുന്നതാണ് ദഭോൽക്കരുടെ നീക്കങ്ങൾ എന്ന് മഹാരാഷ്ട്രയിലെ പ്രമുഖപാർട്ടികൾ ആരോപിച്ചു. മതത്തിനെതിരായി പ്രവർത്തിക്കുന്നു എന്ന ആരോപണത്തിന് ദഭോൽക്കർ കൊടുത്ത മറുപടിയാണ് പ്രസക്തം- ''ബില്ലിൽ ഞാൻ ദൈവത്തെക്കുറിച്ചോ മതത്തെക്കുറിച്ചോ ഒരക്ഷരം പറഞ്ഞിട്ടില്ല. ഇന്ത്യൻ ഭരണഘടന ആരാധനാ സ്വാതന്ത്ര്യം നല്കുന്നുണ്ട്. അതുകൊണ്ട് തന്നെ അത് നിഷേധിക്കണമെന്ന് പറയാൻ ഞാനാരുമല്ല, പക്ഷേ മനുഷ്യജീവൻ വരെ ഹനിക്കപ്പെടുന്ന മന്ത്രവാദങ്ങളും ബലികളും അന്ധവിശ്വാസങ്ങളും നിരോധിച്ചേ മതിയാകൂ.''

മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് അദ്ദേഹം നടത്തിയ പത്രസമ്മേളനത്തിൽ ആരോപണങ്ങൾ അഴിച്ചുവിട്ടു; ''സ്റ്റേറ്റ് അസംബ്ളിയിൽ ഏഴുതവണ ഈ ബിൽ വച്ചിട്ടും പിരഗണിക്കപ്പെട്ടില്ല. സംസ്ഥാനത്തെ പുരോഗമനാശയക്കാരെ നിരാശപ്പെടുത്തുന്നതിൽ മുഖ്യമന്ത്രി വഹ് നിരാശാജനകമാണ്.'' ദഭോൽക്കറുടെ കൊലപാതകം നടന്നതിന്റെ പിറ്റേന്നു തന്നെ മന്ത്രവാദനിരോധന ബിൽ അവതരിപ്പിക്കുകയും ചെയ്തു.

പന്ത്രണ്ട് വർഷം ഡോക്ടറായി സേവനമനുഷ്ഠിച്ചതിനുശേഷമാണ് അദ്ദേഹം മഹാരാഷ്ടയിലെ സാധാരണജനങ്ങൾക്കിടയിലേക്ക് സാമൂഹ്യപ്രവർത്തനവുമായി ഇറങ്ങിച്ചെല്ലുന്നത്. ആദ്യമാദ്യം സാമൂഹ്യ നീതിയ്ക്കായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് തന്റെ ജനങ്ങളുടെ അന്ധവിശ്വാസങ്ങളെ ദൂരീകരിക്കുന്നതിനായി പ്രയത്നിച്ചു തുടങ്ങി. മഹാരാഷ്ട്രാ അന്തശ്രദ്ധാ നിർമൂലൻ സമിതി (MANS) രൂപീകരിച്ചുകൊണ്ട് അന്ധവിശ്വാസങ്ങൾക്കെതിരേ പ്രവർത്തിച്ചു തുടങ്ങി. വ്യാജസ്വാമിമാർക്കും കൂണുകൾ പോലെ മുളച്ചുപൊന്തുന്ന വ്യാജ ആത്മീയസ്ഥാപനങ്ങൾക്കുമെതിരേ അദ്ദേഹം വിശ്രമമില്ലാതെ പോരാടി. മനുഷ്യദൈവങ്ങളെ കണക്കറ്റുപരിഹസിച്ചു. യുക്തിവാദചിന്തകളിലേക്കും പ്രായോഗിക ജീവിതത്തിലേക്കും സാധാരണക്കാരെ ക്ഷണിച്ചു.ആത്മീയത ബിസിനസ്സും രാഷ്ട്രീയവുമാക്കിയവർക്ക് അത് അസഹനീയമായപ്പോൾ ആധുനിക ഇന്ത്യയിലെ ആഗ്സറ്റിന്റെ രക്തസാക്ഷിയായി മാറി ദഭോൽക്കർ. അത്യാർഭാട വിവാഹാഘോഷങ്ങളും ദളിത് തൊട്ടുകൂടായ്മയും അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു. ഇന്ത്യയിലെ ജാതിവ്യവസ്ഥയ്ക്കെതിരേ അവസാനശ്വാസം വരെ നിലകൊണ്ട നരേന്ദ്ര ദഭോൽക്കറെ ഇല്ലായ്മ ചെയ്യാൻ എതിരാളികൾക്ക് കഴിഞ്ഞെങ്കിലും അദ്ദേഹം ഊതിക്കത്തിച്ച ആശയങ്ങളുടെ കനലുകൾ ജ്വലിച്ചുകൊണ്ടേയിരിക്കുന്നു.

Content Highlights: Article on Narendra Dabholkar on his Death Anniversary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented