Alexander Dumas
ലോകപ്രശസ്ത ഫ്രഞ്ച് നാടക കൃത്തും നോവലിസ്റ്റും നോവലിസ്റ്റുമായ അലക്സാണ്ടര്‍ ഡ്യുമാസിന്റെ ജന്മവാര്ഷിക ദിനമാണ് ജൂലായ് 24. 'ദ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ', 'ത്രീ മസ്കിറ്റേസ് എന്നീ പ്രശസ്ത നോവലുകളുടെ കര്‍ത്താവാണ് ഡ്യുമാസ്.
ഫ്രാന്‍സിലെ വില്ലെകോട്ടെറെയില് 1802-ലാണ് അലക്സാണ്ടര്‍ ഡ്യൂമാസിന്റെ ജനനം. നെപ്പോളിയന്റെ ഭരണത്തില്‍ പട്ടാളത്തില്‍ ജനറല്‍ ആയിരുന്നു അച്ഛന്. നെപ്പോളിയന്റെ അപ്രീതിക്ക് പാത്രമായ അച്ഛന് മരിച്ചതോടെ അദ്ദേഹവും മാതാവും പട്ടിണിയില്‍ ആയി. വക്കീല്‍ ഗുമസ്തനായി പണിയെടുത്തിരുന്ന അദ്ദേഹം മെച്ചപ്പെട്ട ജോലി അന്വേഷിച്ച് 1823-ല്‍ പാരീസില്‍ എത്തി. ഒന്നാന്തരം കൈയക്ഷരമായിരുന്നു അദ്ദേഹത്തിന്റേത്. പിന്നീട് ഫ്രഞ്ച് രാജാവായ ഓര്‍ലിയന്‍സിലെ ഡ്യൂക്ക് ഫിലിപ്പിന് കീഴില്‍ ജോലി കിട്ടാന്‍ ഇത് സഹായിച്ചു.
ഡ്യൂക്കിന് കീഴില്‍ ജോലി നേടിയ അലക്സാണ്ടര്‍ ഡ്യൂമാസ് നാടകത്തിലൂടെയാണ് സാഹിത്യജീവിതം ആരംഭിക്കുന്നത്. 1822-ല്‍ എഴുതിയ 'ഐവാനോ' ആയിരുന്നു ആദ്യ നാടകം. നാടകവേദിക്കുവേണ്ടി നിരവധി നാടകങ്ങള്‍ അദ്ദേഹം എഴുതി. മിക്കവയും വിജയം വരിക്കുകയും ചെയ്തു. ദി ടവര്‍ ഓഫ് നെസ്ലേ ആണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ആയി കരുതപ്പെടുന്നത്.
നാടകത്തിന് പുറമേ നോവലും ചെറുകഥയും അദ്ദേഹം എഴുതിയിരുന്നു.1843 ആയപ്പോഴേക്കും 15 നാടകങ്ങള്‍ എഴുതികഴിഞ്ഞിരുന്നു. പക്ഷേ ചരിത്ര നോവലുകള്‍ ആണ് അദ്ദേഹത്തെ പ്രശസ്തനും സമ്പന്നനും ആക്കിയത്. 1844-ല്‍ ആണ് പ്രശസ്തമായ ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ പുറത്തിറങ്ങിയത്. ഇന്നുവരെയുള്ളതില് ഏറ്റവും വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായാണ് ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ പരിഗണക്കപ്പെടുന്നത്.
ഫ്രാന്‍സ്, ഇറ്റലി, മദ്ധ്യധരണ്യാഴിയിലെ ദ്വീപ്, ലെവന്റ് എന്നിവിടങ്ങളിലാണ് ഈ നോവലിന്റെ പശ്ചാത്തലം. 1815-1838 കാലഘട്ടങ്ങളിലെ ചരിത്രപരമയ സംഭവങ്ങളാണ് ഈ പുസ്തകത്തിന്റെ മൗലികാധാരം. ത്രില്ലര്‍ ശൈലിയില്‍ പറയുന്ന നോവലിന്റെ പ്രമേയം പ്രതീക്ഷ, നീതി, പ്രതികാരം, കാരുണ്യം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്. 1870 ഡിസംബര്‍ അഞ്ചിന് അലക്സാണ്ടര്‍ ഡ്യൂമസ് അന്തരിച്ചു.
Content Highlights: Alexandre Dumas birth anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..