'നിരുപാധികമാം സ്‌നേഹം നിന്നില്‍ പൊട്ടിക്കിളര്‍ന്നു പൊന്തട്ടെ...'


വി മുരളി

എവിടെയും ദീര്‍ഘമായ പ്രഭാഷണത്തിന് 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'കന്‍ താല്‍പ്പര്യം കാണിക്കാറില്ല. പക്ഷേ, നിളാതീരത്ത് മഹാകവി വള്ളത്തോള്‍ സമാധിക്ക് സമീപത്തമുള്ള വേദിയില്‍ കവിത തുളുമ്പുന്ന പ്രഭാഷണം കാഴ്ചവെച്ച അക്കിത്തം അന്ന് സദസ്സിനെ വിസ്മയമായിപ്പിച്ചു.

വള്ളത്തോൾ, അക്കിത്തം

ഇന്ന് വള്ളത്തോളിന്റെ നൂറ്റിനാല്പത്തിരണ്ടാം ജന്മവാര്‍ഷികദിനം. വള്ളത്തോളും അക്കിത്തവും! മലയാളമഹാകാവ്യത്തിലെ രണ്ടിതിഹാസങ്ങള്‍, അത്ഭുതങ്ങള്‍. 1997-ലും 2017ലും കലാമണ്ഡലം സന്ദര്‍ശിക്കാനെത്തിയ അക്കിത്തത്തെക്കുറിച്ചോര്‍ക്കുകയാണ് ലേഖകന്‍. 1997 ഒക്ടോബര്‍ പതിനാറ്- വള്ളത്തോള്‍ ജയന്തിദിനത്തില്‍ അന്നത്തെ കലാമണ്ഡലം ചെയര്‍മാന്‍ ഒ.എന്‍.വി. കുറുപ്പിന്റെ സ്‌നേഹ നിര്‍ബന്ധത്തിന് വഴങ്ങി കവിസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത് മഹാകവി അക്കിത്തമായിരുന്നു.കവിസമ്മേളനത്തില്‍ കവിത ചൊല്ലാനല്ലാതെ എവിടെയും ദീര്‍ഘമായ പ്രഭാഷണത്തിന് 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'കന്‍ താല്‍പ്പര്യം കാണിക്കാറില്ല. പക്ഷേ, നിളാതീരത്ത് മഹാകവി വള്ളത്തോള്‍ സമാധിക്ക് സമീപത്തമുള്ള വേദിയില്‍ കവിത തുളുമ്പുന്ന പ്രഭാഷണം കാഴ്ചവെച്ച അക്കിത്തം അന്ന് സദസ്സിനെ വിസ്മയമായിപ്പിച്ചു.

ലോകത്തിനു മുന്നില്‍ കേരളത്തിന്റെ കവിഹൃദയം വിടര്‍ത്തിക്കാണിച്ച സ്ഥാപനമാണ് കലാമണ്ഡലമെന്ന ആമുഖത്തോടെയായിരുന്നു പ്രഭാഷണത്തിന്റെ ആരംഭം. ഇരുപതാം നൂറ്റാണ്ടിലെ കേരള സംസ്‌ക്കാര പ്രബുദ്ധതയുടെ നിദര്‍ശനമായ കലാമണ്ഡലം അതിന്റെ ആദ്യദശയില്‍ കവിയരങ്ങിന് പ്രാധാന്യം കല്‍പ്പിക്കാതിരുന്നതിന്റെ കാരണം അതിന്റെ പ്രാണനാഡിയായിരുന്ന വള്ളത്തോളിന്റെ സന്നിധിയില്‍ സദാസമയവും കവി സമ്മേളനമാണെന്നതിനാലാണ്. സകലമാന ജനങ്ങളെയും കവികളാക്കി മാറ്റാനുതകുന്ന കഥകളിയെ വിശ്വവ്യാപകമാക്കി മാറ്റുക എന്നതായിരുന്നു വള്ളത്തോളിന്റെ ലക്ഷ്യം.

'നാടായ നാടൊക്കൊക്കണ്ടുവെന്നാകിലും വീടാണു ലോകം വലിയ ലോകം'എന്ന് പാടിയ മഹാകവി ഒളപ്പമണ്ണ ചെയര്‍മാനായി വന്നപ്പോഴാണ് കവി സമ്മേളനങ്ങള്‍ക്ക് കലാമണ്ഡലം പ്രാധാന്യം നല്‍കിയത്. കലാമണ്ഡലത്തിന്റെ സാരഥ്യം ഒ.എന്‍.വി കൈവരിച്ചതോടെ കവി സമ്മേളന പാരമ്പര്യത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചുവെന്നഭിപ്രായപ്പെട്ടതിനുശേഷമുള്ള ഒരോ വാക്കുകളും അക്കിത്തത്തിന്റെ പ്രഭാഷണത്തെ വേറിട്ടതാക്കി. കഥകളിയടക്കം എല്ലാ കലകളുടെയും പ്രയോജനം മനുഷ്യമനസ്സിലെ കവിതയെ ഉണര്‍ത്തലാണ്. കവിതയ്ക്കും മൂന്ന് മുഖങ്ങളുണ്ട്- സത്യം, സൗന്ദര്യം, ധര്‍മ്മം. ഇതിഹാസപുരാണങ്ങളില്‍ കണ്ണില്‍പ്പെടുന്ന മുഖം ധര്‍മ്മമാണ്. ഉപനിഷത്തുക്കളില്‍ അത് സത്യമായി മാറുന്നു. ആദികാവ്യത്തില്‍ അത് സൗന്ദര്യമാണ്.

കേരളവാല്മീകിയായ വള്ളത്തോള്‍, കഥകളിയെ ഉദ്ധരിച്ചാല്‍ കവിത സ്വയം ജനഹൃദയങ്ങളില്‍ നില നില്‍ക്കുമെന്നാണ് അനുമാനിച്ചത്. ഉള്ളൂര്‍ ഊന്നിയത് ധര്‍മ്മത്തിലായിരുന്നു. ആശാന്‍ സത്യത്തിന്മേലാണ് ശ്രദ്ധിച്ചത്. പ്രഭാഷണത്തിനിടയില്‍ ഒരോരുത്തരെയും ഉദാഹരിച്ചപ്പോള്‍ അവരുടെ കവിതകളും ചൊല്ലി. കോട്ടയത്തെ സാഹിത്യപരിഷത്തില്‍ തനിക്ക് ധര്‍മ്മത്തേക്കാള്‍ സൗന്ദര്യമാണ് മുഖ്യം എന്ന് പരസ്യമായി പറഞ്ഞ മഹാകവി വള്ളത്തോള്‍ ഓര്‍മ്മയായതോടെ കവിത ശില്‍പവൈദഗ്ധ്യത്തില്‍ നിന്നുകന്നുപോയെന്നത് ശരിവെച്ച അക്കിത്തം, നൊബേല്‍ സമ്മാനത്തിന് അര്‍ഹമായ മലയാള കവിതകളുണ്ടായത് ഈ യുഗത്തിലാണെന്ന് തന്റെ മുന്നേ നടന്നവരുടെയും സമകാലികരുടെയും കവിതകള്‍ എടുത്തുകാട്ടി സദസ്സിന് തിരിച്ചറിവ് പകരാനും മറന്നില്ല.

2017-ല്‍ അദ്ദേഹം വീണ്ടും പഴയ കലാമണ്ഡലത്തിലെത്തിയത് മഹാകവി അധ്യക്ഷനായ നിള വിചാരവേദിയുടെ ദേശീയ നദീമഹോത്സവം ഉദ്ഘാടനം ചെയ്യാനായിരുന്നു. പത്ത് വര്‍ഷം മുമ്പേ ഭാരതപ്പുഴയ്ക്കായി ഒരു സംഘടന എന്നത് മഹാകവിയുടെ ആശയമായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന അനില്‍ ദേവ് ഭവെ മഹാകവി നിര്‍ദ്ദേശിച്ചതനുസരിച്ച് നിളാ വിചാരവേദി രൂപീകരണത്തിന് മുന്നോടിയായി നിളാപരിക്രമ നടത്തി. കവിയുടെ ഇടപെടലില്‍ കേന്ദ്ര മന്ത്രാലയം നിള വിജ്ഞാന കേന്ദ്രവും കഴിഞ്ഞ ദിവസം അനുവദിച്ചു. ഈ പേര് പോലും നിര്‍ദ്ദേശിച്ചത് മഹാകവിയാണ്. ദേശീയ നദീമഹോത്സവ വേദിയിലും അനാരോഗ്യത്തെ അവഗണിച്ചു നിളയുടെ ഭൂതവും വര്‍ത്തമാനവും വിവരിച്ച് നദി സംസ്‌ക്കാരത്തെക്കുറിച്ച് നടത്തിയ വൈജ്ഞാനിക പ്രഭാഷണവും വേറിട്ടതായിരുന്നു. വേദിയില്‍ നിന്ന് ഇറങ്ങി വളരെ പ്രയാസപ്പെട്ട് വാക്കറിന്റെ സഹായത്തോടെ മഹാകവി വള്ളത്തോളിന്റെ സമാധിയിലെത്തി പ്രണമിച്ച് പുഷ്പാര്‍ച്ചന നടത്തിയാണ് അന്ന് മടങ്ങിയത്.

Akkithamin Keralakalamandalam
അക്കിത്തം വള്ളത്തോള്‍ സ്മൃതിമണ്ഡപത്തില്‍

നിരുപാധികമാം സ്‌നേഹം നിന്നില്‍ പൊട്ടിക്കിളര്‍ന്നു പൊന്തട്ടെ..... മനുഷ്യസന്നിധിയിലെ വരികള്‍ ഓട്ടോഗ്രാഫിനായി ചുറ്റും കൂടിയ കുട്ടികളെ ഓര്‍മ്മിപ്പിച്ചാണ് അന്ന് ഇതിഹാസ കവി കുമരനെല്ലൂരിലെ ദേവായനത്തിലേക്ക് മടങ്ങിയത്.

Content Highlights: Akkitham visited keralakalamandalam and deliver a speech on Vallathol


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented