അക്ബര്‍ കക്കട്ടിലിന്റെ അധ്യാപക കഥകള്‍


അഷ്മിലാ ബീഗം

ഉപന്യാസം എന്ന ശ്രേണിയില്‍പ്പെടുമെങ്കിലും ഒരു കഥ വായിക്കുന്ന മനസ്സോടെ വായിക്കാന്‍ കഴിയുന്ന പുസ്തകമാണ് സ്‌കൂള്‍ ഡയറി. രണ്ടായിരത്തിന്റെ ആദ്യത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്ന സ്‌കൂള്‍ സമ്പ്രദായത്തിന്റെ നേരെഴുത്താണ് പുസ്തകം

ഫോട്ടോ- കെ.കെ സന്തോഷ്

ചിരിയിലൂടെ ചിന്തകളുടെ വാതിലുകള്‍ തുറന്നിടുന്ന എഴുത്തുശൈലിയാണ് അക്ബര്‍ കക്കട്ടിലിന്റേത്. ലളിതവും സുന്ദരവുമായ ഭാഷയില്‍ ഒരു കാലഘട്ടത്തെ മുഴുവനായും കോറിയിടാന്‍ കക്കട്ടിലിന്റെ രചനകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ഉപന്യാസം എന്ന ശ്രേണിയില്‍പ്പെടുമെങ്കിലും ഒരു കഥ വായിക്കുന്ന മനസ്സോടെ വായിക്കാന്‍ കഴിയുന്ന പുസ്തകമാണ് സ്‌കൂള്‍ ഡയറി. രണ്ടായിരത്തിന്റെ ആദ്യത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്ന സ്‌കൂള്‍ സമ്പ്രദായത്തിന്റെ നേരെഴുത്താണ് പുസ്തകം. അധ്യാപകരെ വാര്‍ക്കപ്പണിക്കാര്‍ എന്നാണ് പുസ്തകത്തിലുടനീളം കക്കട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. വരുംതലമുറയെ വാര്‍ത്തെടുക്കേണ്ട 'വാര്‍ക്കപ്പണിക്കാര്‍'. നാടന്‍ ശൈലിയില്‍ സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ സമൂഹത്തിലുടനീളം ഉണ്ടാകുന്ന മാറ്റത്തെ അവതരിപ്പിക്കുകയാണ് എഴുത്തുകാരന്‍.

പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് ഡോ. സുകുമാര്‍ അഴീക്കോടാണ്. അദ്ദേഹം പറയുന്നുണ്ട്- എസ്.കെ. പൊറ്റക്കാട്ടിന്റെയോ കാരൂരിന്റെയോ കഥകളിലെപ്പോലെ പാവപ്പെട്ടവരല്ല കക്കട്ടിലിന്റെ കഥകളിലെ അധ്യാപകര്‍ എന്ന്. ഇന്ന് മനുഷ്യന്‍ പ്രഗല്ഭരാണെന്നും അവര്‍ കൊണ്ടുനടക്കുന്ന ആദര്‍ശങ്ങളും പ്രസ്ഥാനങ്ങളുമാണ് പാവപ്പെട്ടവയെന്നും അവതാരികയില്‍ വിവരിക്കുന്നുണ്ട്.

സിനിമാപ്പാട്ടിന്റെ ചുവ ലളിതഗാന മത്സരത്തില്‍ നഴ്സറിക്കുട്ടിയുടെ നാവില്‍ 'അക്കരയിക്കരെ നിന്നാലെങ്ങനെ ആശതീരും നമ്മുടെ ആശതീരും'എന്ന് പാടിപ്പിച്ചപ്പോള്‍. പുരാണങ്ങള്‍ പറഞ്ഞുകൊടുക്കുന്ന അമ്മമാരുടെ കാലം കഴിഞ്ഞെന്നും. ഇനിയതു നല്ലമക്കള്‍ അമ്മമാര്‍ക്ക് പറഞ്ഞുകൊടുക്കണമെന്നും കക്കട്ടില്‍ പറയുന്നുണ്ട്.

കോപ്പിയടിയില്‍ കുട്ടികള്‍ കാണിക്കുന്ന പുതിയ തന്ത്രങ്ങളും, എ.ഇ.ഒ. യുടെയും, ഡി.ഇ.ഒ. യുടെയും അറിവും, തലയെണ്ണല്‍ ചരിത്രവും, പത്താം ക്ലാസിലെത്തിക്കാതെ തോറ്റ് ബെഞ്ച് തഴയ്ക്കുന്ന സ്‌കൂള്‍ 'യുവാക്കളെയും' ഓരോ അധ്യായത്തിലും കാണാം.

ഭാഷാപ്രയോഗത്തെയും അക്ഷരത്തെറ്റിനെയും ഓരോ അധ്യായത്തിലും ചര്‍ച്ചാ വിഷയമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നമ്മള്‍ ഒരിക്കല്‍ പഠിച്ച അല്ലെങ്കില്‍ സിനിമയിലോ മറ്റോ കണ്ടിട്ടുള്ള ഒരു ക്ലാസ് മുറിയുടെയും സ്‌കൂളിന്റെയും ബെഞ്ചിന്റെയും മണവും ഓര്‍മകളും പുസ്തകം വായിക്കുന്നവരില്‍ ഉണ്ടാവുന്നുണ്ട്. മറ്റ് സ്‌കൂള്‍ സംബന്ധിയായ രചനകളില്‍നിന്ന് വ്യത്യസ്തമായി കക്കട്ടിലിന്റെ സ്‌കൂള്‍ ഡയറിയില്‍ നമ്മെ അടുപ്പിക്കാന്‍ ഒരുപാട് മേമ്പൊടികള്‍ ഉപന്യാസത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. എഴുത്തുകാരനപ്പുറം ഒരധ്യാപകന്‍ കണ്ടും അനുഭവിച്ചും കൊണ്ടും അറിഞ്ഞിട്ടുള്ള കാര്യങ്ങളാണ് പുസ്തകത്തിലെ ഓരോ വരിയും.

അക്ബര്‍ കക്കട്ടില്‍

കാരൂര്‍ നീലകണ്ഠപ്പിള്ളയ്ക്കുശേഷം അധ്യാപക സമൂഹത്തെക്കുറിച്ച് ഏറ്റവുമധികം എഴുതിയ കഥാകാരനാണ് അക്ബര്‍ കക്കട്ടില്‍. ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അദ്ദേഹം നര്‍മംകൊണ്ട് ഹൃദയങ്ങളെ കീഴടക്കി. പാഠം 30 എന്ന പേരിലുള്ള അധ്യാപനജീവിതത്തിലെ കഥകള്‍ മലയാളത്തിലെ ആദ്യത്തെ അധ്യാപക കഥയായാണ് കണക്കാക്കുന്നത്. അധ്യാപകനായിരുന്ന അദ്ദേഹം കേരളസാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്.

school
പുസ്തകം വാങ്ങാം

1954 ജൂലായ് ഏഴിന് കോഴിക്കോട് ജില്ലയിലെ കക്കട്ടിലില്‍ ജനിച്ച അക്ബര്‍ വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം അധ്യാപകനായാണ് വിരമിച്ചത്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് എഴുത്തുലോകത്ത് ശ്രദ്ധേയനാവുന്നത്. രണ്ട് തവണ കേരളസാഹിത്യ അവാര്‍ഡ് നേടിയതുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2016 ഫെബ്രുവരി 17-ന് അന്തരിച്ചു.

അക്ബര്‍ കക്കട്ടിലിന്റെ പുസ്തകങ്ങള്‍ മികച്ച വിലക്കുറവില്‍ വാങ്ങാം

Content Highlights: Akbar Kakkattil Malayalam Book School diary

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented