പുഴയുടെ തീരത്തുനിന്ന് കടലിന്റെ നീലയിലേക്ക്


എം.പി. സുരേന്ദ്രന്‍

ഞാന്‍ എപ്പോഴും നിറങ്ങളുടെ കടവിലാണ് ചെന്നുനിന്നത്. ഞാന്‍ നിറങ്ങളെ വിട്ടില്ല. 'വിടില്ല ഞാനീ രശ്മികളെ...' എന്ന് ഇടശ്ശേരി എഴുതിയതുപോലെ ഞാന്‍ നിറങ്ങളുടെ സാധ്യതകളില്‍ പൂര്‍ണമായും അലഞ്ഞുനടന്നു.

കൂടല്ലൂർ അച്യുതൻ (ഒരു പഴയകാല ചിത്രം)

നിറങ്ങളും അതിന്റെ പലവിധ ഛായകളും (ടോണുകള്‍) കൂടല്ലൂര്‍ അച്യുതന് ഒരു തത്ത്വവും വഴിയുമായിരുന്നു. കൂടല്ലൂരില്‍നിന്ന് തൃശ്ശിവപ്പേരൂര്‍ വഴി ചെന്നൈയിലേക്ക് കുടിയേറിയതാണ് അദ്ദേഹത്തിന്റെ ജീവിതം. മറ്റൊരു അര്‍ഥത്തില്‍ അതു നിളയുടെ തിരത്തുനിന്ന് മറീനാ ബീച്ചിലേക്കുള്ള യാത്രയാണ്. രണ്ടിടത്തും നീലജലാശയങ്ങള്‍ ആ ചിത്രകാരന്റെ വാക്കുകളും പ്രതീകങ്ങളുമായി.

കൂടല്ലൂരില്‍ മാടത്ത് തെക്കേപ്പാട്ടില്‍ വാക്കുകളുടെ പ്രജാപതിയുണ്ടായിരുന്നു. എം.ടി. വാസുദേവന്‍ നായര്‍. അതേ തറവാട്ടിലാണ് അച്യുതനും പിറന്നത്. എം.ടി.യുടെ അമ്മാവന്‍ പരമേശ്വരന്‍നായരുടെ മകനാണ് അച്യുതന്‍.

22 വര്‍ഷംമുമ്പ് ഒരഭിമുഖത്തില്‍ അച്യുതന്‍ പറഞ്ഞു: ''ഞാന്‍ എപ്പോഴും നിറങ്ങളുടെ കടവിലാണ് ചെന്നുനിന്നത്. ഞാന്‍ നിറങ്ങളെ വിട്ടില്ല. 'വിടില്ല ഞാനീ രശ്മികളെ...' എന്ന് ഇടശ്ശേരി എഴുതിയതുപോലെ ഞാന്‍ നിറങ്ങളുടെ സാധ്യതകളില്‍ പൂര്‍ണമായും അലഞ്ഞുനടന്നു. അതില്‍ ഞാന്‍ വാക്കുകളും ബിംബങ്ങളും സംഗീതവും കണ്ടെത്തി. ഒടുവില്‍ അതുതന്നെയായിത്തീര്‍ന്നു എന്റെ ജീവിതം. ജീവിതത്തില്‍ പലരേഖകളും ഞാന്‍ സൂക്ഷിക്കുന്നത് പല വര്‍ണങ്ങളിലുള്ള സഞ്ചികളിലോ പെട്ടികളിലോ ആണ്. അതില്‍ നീലയും മഞ്ഞയും ചുമപ്പും കാവിയുമൊക്കെയുണ്ട്.''

മലമക്കാവ് സ്‌കൂളില്‍നിന്ന് തൃത്താല ഹൈസ്‌കൂളിലേക്കും അവിടെനിന്ന് തൃശ്ശൂര്‍ മഹാരാജാ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും എത്തിച്ചേര്‍ന്ന കൗമാരകാലത്ത് ചെമ്പുക്കാവിലെ നമ്പ്യാര്‍ ലോഡ്ജിലാണ് താന്‍ താമസിച്ചിരുന്നതെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു. പൊന്നാനിയില്‍നിന്ന് തൃശ്ശൂരിലെത്തിയ പി.കെ.എ. റഹിമിന്റെ ജ്വാലാ മാസികയില്‍ കഥയെഴുതിയായിരുന്നു തുടക്കം. അതില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു. പക്ഷേ, എഴുതുന്തോറും കഥയുടെ മൗലികതയില്‍ സന്ദേഹങ്ങള്‍ ഉണ്ടായി. പിന്നീട് കൂടല്ലൂരിലേക്ക് തിരിച്ചുപോയി. അക്കാലത്ത് പുഴയുടെ തീരത്തുള്ള കല്ലേക്കുളത്ത് തെക്കിനിപ്പുരയിലായിരുന്നു ജീവിതം. എന്നും നിറഞ്ഞൊഴുകുന്ന നിളയെ കണ്ടു. അച്ഛനാണ് എം.ടി.യെ മലമക്കാവ് സ്‌കൂളില്‍ ചേര്‍ത്തത്. അതേ സ്‌കൂളിലാണ് പിന്നീട് അച്യുതനും പഠിച്ചത്. എം.ടി.യും സഹോദരന്മാരായ ഗോവിന്ദന്‍ നായരും എം.ടി.എന്‍. നായരും എം.ടി.ബി. നായരും തെക്കേപ്പാട്ട് പത്തായപ്പുരയിലെ ട്രങ്ക്‌പെട്ടിയില്‍ സൂക്ഷിച്ച പുസ്തകങ്ങളിലൂടെയാണ് അച്യുതനും ഭാവനയുടെ നിത്യവിശാലങ്ങളായ ലോകത്തേക്ക് പ്രവേശിച്ചത്. പിന്നീട് പുഴ മുറിച്ചുകടന്ന് ചെന്നൈയിലേക്കുപോയി എം.എം.­ഇ.­ഐ. പഠിച്ച് പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനിയറായി. ആ ഇരുപത്തിയാറു കൊല്ലവും മറീനയുടെ കടല്‍ത്തീരങ്ങളിലൂടെ നടന്നു. ആ നീല ജലരാശിയുടെ പ്രലോഭനം തടുക്കാനാവുമായിരുന്നില്ല. പിന്നീട് ചെന്നൈ ആര്‍ട്ട് ക്ലബ്ബില്‍ ചേര്‍ന്ന് വരയുടെ ലോകത്ത് മുഴുവനും സമര്‍പ്പിച്ചു.

അത് അവസാനിച്ചത് നൂറിലേറെ ചിത്രപ്രദര്‍ശനങ്ങളിലും നാല്പതോളം ഏകാംഗപ്രദര്‍ശനങ്ങളിലുമാണ്. മ്യാന്‍മാറിലും ന്യൂയോര്‍ക്കിലും ലണ്ടനിലുമൊക്കെ ആ ചിത്രങ്ങള്‍ സ്ഥാനംപിടിച്ചു.

ചോഴമണ്ഡലത്തിനടുത്ത് ഒരുവിളിപ്പാടകലെ നീലാങ്കരയില്‍ താമസിക്കുമ്പോള്‍ പി. ഗോപിനാഥും യൂസഫ് അറയ്ക്കലുമായി സൗഹൃദംതീര്‍ത്തു. എന്നാല്‍, ചോഴമണ്ഡലത്തിനു പുറത്തായിരുന്നു തന്റെ ഭാവനാലോകമെന്ന് അച്യുതന്‍ ഉറച്ചുവിശ്വസിച്ചു. അമൂര്‍ത്തമായ ആവിഷ്‌കാരങ്ങളിലേക്ക് ചിത്രകാരന്‍ ചെന്നുചേര്‍ന്നു. സംഗീതം അതിന്റെ സഹയാത്രികനായിരുന്നു.

1970ലെ വെളുത്ത കര്‍മങ്ങളില്‍ (വൈറ്റ് റിച്വല്‍) താന്ത്രിക പ്രതീകങ്ങളുടെ തിരനോക്കുണ്ടായിരുന്നു. പിന്നീട്, വര്‍ണങ്ങളുടെ ഗാഢമായ വിന്യാസങ്ങളിലേക്ക് തിരിഞ്ഞു. മിക്കചിത്രങ്ങള്‍ക്കും ശീര്‍ഷകങ്ങള്‍ ഇല്ല. ഇമേജ് 2 (1990) മഞ്ഞ (യെല്ലോ1996) ചുവപ്പ് (റെഡ്2002) എന്നിങ്ങനെ നിറങ്ങളുടെ നാനാര്‍ഥങ്ങള്‍തേടി, കാന്‍വാസില്‍ ഓയില്‍ മീഡിയത്തില്‍, അച്യുതന്‍ തന്റെ കല്പനാലോകങ്ങള്‍ സൃഷ്ടിച്ചു. നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ മേഘമല്‍ഹാര്‍ എന്ന ചിത്രം കാണാം. പ്രത്യക്ഷാനുഭൂതികളുടെ അലൗകികയാത്രയാണ് അതിലെ നീലയുടെ ടോണുകള്‍. അതു സംഗീതത്തിലെ സ്വരങ്ങള്‍പോലെ, നിറങ്ങളുടെ ഒരു ബന്ദിഷ് സൃഷ്ടിച്ചു. ഈ ചിത്രകാരനില്‍ അത്തരം ആഴമേറിയ കലാസങ്കല്പങ്ങളുടെ അടരുകള്‍ സൃഷ്ടിച്ചതില്‍ എം. ഗോവിന്ദനും ഒരു പങ്കുണ്ട്. നീണ്ട സംഭാഷണങ്ങളിലൂടെ അവര്‍ ലോകബോധത്തിന്റെ നൈതികത കണ്ടെത്തിയിരുന്നു.

ഫെയ്‌സ്ബുക്കിലൂടെ തന്റെ ചിത്രങ്ങളുടെ സ്റ്റാറ്റസ് ഇടുമായിരുന്ന കൂടല്ലൂര്‍ അച്യുതന്‍, നിറങ്ങളുടെ മായാക്കാഴ്ചകളില്‍നിന്ന് മോചിതനാവുമ്പോള്‍ നിറങ്ങളുടെ താരസ്ഥായിയിലുള്ള ആലാപനം നിന്നുപോയതായി നാമറിയുന്നു. നിളയുടെ തീരത്തുനിന്ന് ഒരാള്‍കൂടി നടന്നുമറയുകയാണ്.

Content Highlights: achuthan kudallur abstract artist painter

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented