ഷേക്‌സ്പിയര്‍ എന്ന 'അപ്‌സ്റ്റാര്‍ട് ക്രോ' കൊയ്‌തെടുത്ത വിശ്വനാടകം 


തന്റെ സ്വത്തുക്കളുടെ ഭൂരിഭാഗവും ആദ്യപുത്രി സൂസന്നയക്കായിരുന്നു നീക്കിവെച്ചിരുന്നത്. ബാക്കിയുള്ളതെല്ലാം  ഏറ്റവും പ്രിയപ്പെട്ട, ജീവിതത്തിലെ മികച്ച 'രണ്ടാമത്തെ മെത്തയായി' (അത്ര സുഗമമായ ദാമ്പത്യമല്ലാതിരുന്നിട്ടു കൂടി) ഷേക്‌സ്പിയര്‍ തന്നെ വിശേഷിപ്പിച്ച ഭാര്യ ആനിയ്ക്കായിരുന്നു.

വില്യം ഷേക്‌സ്പിയർ

വോത്ഥാനകാലത്തെ യൂറോപ്പിലെ കവിയും നാടകകൃത്തും അഭിനേതാവുമായിരുന്ന വില്യം ഷേക്സ്പിയറിന്റെ 457-ാം ജന്മദിനമാണിന്ന്. അദ്ദേഹത്തിന്റെ ജനനത്തെക്കുറിച്ച് കൃത്യമായ അറിവുകൾ ലഭ്യമല്ലെന്നിരിക്കേ ബ്രിട്ടനിലെ സ്ട്രാറ്റ്ഫോർഡിലെ ഹോളി ട്രിനിറ്റി ചർച്ചിൽ മാമോദീസ സ്നാനം ചെയ്യപ്പെട്ടത് 1564 ഏപ്രിൽ 26 നാണെന്ന് ചർച്ച് റെക്കോർഡുകൾ പ്രകാരം ഏപ്രിൽ 26 വിശ്വോത്തരനാടകകൃത്തിന്റെ ജന്മദിനമായി ആചരിക്കപ്പെടുന്നു.

ബ്രിട്ടനിലെ ലതർവ്യാപാരിയായിരുന്ന ജോൺ ഷേക്സ്പിയറിന്റെയും ഭൂവുടമയായിരുന്ന മേരി ആർഡനിന്റെയും മൂന്നാമത്തെ മകനായാണ് വില്യം ഷേക്സ്പിയർ ജനിച്ചത്. ജുവാൻ, ജൂഡിത് എന്നീ രണ്ടു സഹോദരിമാരായിരുന്നു ഷേക്സ്പിയറിനുണ്ടായിരുന്നത്. അവരെക്കൂടാതെ ഗിൽബെർട്, റിച്ചാർഡ്, എഡ്മണ്ട് എന്നീ സഹോദരന്മാരും അദ്ദേഹത്തിന്റെ ഇയവരായിട്ടുണ്ടായിരുന്നു. തന്റെ പിതാവിന്റെ പ്രതാപവും കച്ചവടത്തകർച്ചയും നേരിട്ടനുഭവിച്ചറിഞ്ഞ ഷേക്സ്പിയർ, മനുഷ്യജീവിതത്തിലെ സ്ങ്കീർണാവസ്ഥകളെ പലപ്പോഴും നിർവചിച്ചത് അതിശയകരമായ ഭാഷ കൊണ്ടായിരുന്നു. ജീവിതമൂല്യങ്ങളെ ഒരു താത്വികന്റെ ദൃഷ്ടിയാൽ ദർശിച്ച പ്രവാചകനായി മാറി പലപ്പോഴും അദ്ദേഹം. പ്രാഥിക വിദ്യാഭ്യാസങ്ങളെല്ലാം തന്നെ അക്കാലത്തെ തന്റെ മികവിനാൽ സൗജന്യമായി നേടാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്.

വ്യക്തി ജീവിതത്തിലും ഷേക്സ്പിയർ വളരെ വ്യത്യസ്തനായിരുന്നു. പതിനെട്ട് തികഞ്ഞപ്പോൾ തന്നെ ഇരുപത്താറുകാരിയായ ആനി ഹാത്വേയെ വിവാഹം ചെയ്തു. വിവാഹത്തിനു മുമ്പേ തന്നെ താൻ കാരണം ഗർഭിണിയായ യുവതിയെ സദാചാര ഇംഗ്ളണ്ടിന്റെ സാമൂഹ്യവിമർശനത്തിനും ശിക്ഷകൾക്കും വിട്ടുകൊടുക്കാതെ നേരെ ജീവിതത്തോട് ചേർത്തു നിർത്തുകയായിരുന്നു അദ്ദേഹം ചെയ്തത്. ആ ബന്ധത്തിൽ പിറന്ന പെൺകുഞ്ഞിനെ സൂസന്ന എന്നാണ് നാമകരണം ചെയ്തത്. അധികം വൈകാതെ തന്നെ ഇരട്ടക്കുട്ടികളായ ഹാംനെറ്റും ജൂഡിത്തും കൂടി പിറന്നെങ്കിലും ഹാംനെറ്റ് ഒരു വയസ്സു തികയും മുമ്പേ മരണപ്പെട്ടു.

ഇരട്ടക്കുട്ടികളുടെ ജനനത്തിനുശേഷമുള്ള ഏഴുവർഷങ്ങൾ ഷേക്സ്പിയർ എന്തായിരുന്നു ചെയ്തതിരുന്നത് എന്നത് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ 'ലോസ്റ്റ് ഇയേഴ്സ്' എന്നാണ് ആ എഴുവർഷക്കാലത്തെ വിശേഷിപ്പിക്കുന്നത്. ഒരു പ്രതിഭയുടെ ജീവിതത്തിലെ ഏറ്റവും നല്ല സർഗാത്മകമായ കാലഘട്ടത്തെ അദ്ദേഹം എവ്വിധത്തിൽ വിനിയോഗിച്ചിരിക്കാം എന്നതിനുള്ള ഗവേഷണങ്ങൾ ഇന്നും നടന്നുകൊണ്ടിരിക്കുന്നു. അസിസ്റ്റന്റ് സ്കൂൾ മാസ്റ്ററായി ഷേക്സ്പിയർ ജോലിയാരംഭിച്ചത് ഇക്കാലയളവിലാകാം എന്ന നിഗമനവും ഉണ്ട്. എന്നിരുന്നാലും ഇരുപത്തിയാറാം വയസ്സുമുതൽ ഷേക്സ്പിയറിലെ പ്രതിഭ ലോകത്തെ വീക്ഷിച്ചത് നാടകത്തിലൂടെയായിരുന്നു.അതിന് സാഹചര്യമൊരുക്കിക്കൊടുത്തതാവട്ടെ 'ലോഡ് ചേംബർലെയ്ൻസ് മെൻ' എന്ന നാടകക്കമ്പനിയുടെ പാർട്ണർഷിപ്പും.

1603-ൽ ജെയിംസ് ഒന്നാമൻ അധികാരമേറ്റപ്പോൾ നാടകക്കമ്പനിയുടെ പേര് 'കിങ്സ് മെൻ' എന്നാക്കി. കിങ്സ് മെൻ കമ്പനി ഷേക്സ്പിയറുടെ സുവർണകാലഘട്ടത്തിന്റെ ശുഭാരംഭമായിരുന്നു. നിരവധി സാഹിത്യകൃതികൾ പ്രസിദ്ധീകരിക്കുക വഴി ഇംഗ്ലീഷ് സാഹിത്യത്തിലെ ജനപ്രിയനായി അദ്ദേഹം മാറിക്കഴിഞ്ഞത് കിങ്സ്മെൻ കാലത്താണ്. പതിനാറാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നാടകലോകം അത്ര എളുപ്പത്തിലൊന്നും നവാഗതരെ അംഗീകരിക്കാത്ത സാഹചര്യമാണ് ഷേക്സ്പിയർ തിരുത്തിയെഴുതിയത്.

1590-കളുടെ ആദ്യപകുതിയോടെ നടൻ, നാടകകൃത്ത് എന്നീ നിലകളിൽ ഷേക്സ്പിയർ നിലയുറപ്പിച്ചു. അക്കാലത്താണ് വിഖ്യാത നാടകകൃത്തായ റോബർട്ട് ഗ്രീൻ ഷേക്സ്പിയറെ ഇത്തരത്തിൽ നിർവചിച്ചത്: ''There is an upstart Crow , beautified with our feathers, that with his Tiger's heart Wrapped in a Player's hide, Suppose he is as well able to Bombast out a blank verse a the best of you: and being an absolute johannes factotum, is in his own conceit the only Shake-Scene in a Country''.

ഷേക്സ്പിയറിന്റെ സമകാലികരായ, അദ്ദേഹത്തിനുമുമ്പേ സാഹിത്യത്തിലമർന്നിരുന്ന ക്രിസ്റ്റഫർ മാർലോയും തോമസ് നാഷേയുമൊക്കെ തങ്ങളുടെ ഉയർന്ന വിദ്യാഭ്യാസം കൊണ്ട ലഭിച്ച ബൗദ്ധികതയിലൂന്നിയ നാടകങ്ങൾ സൃഷ്ടിച്ചത് മറന്നുകൊണ്ടാണ് ഷേക്സ്പിയറെ ഉന്നതിയിൽ പ്രതിഷ്ഠിച്ചത് എന്ന ആരോപണവും റോബർട്ട് ഗ്രീനിന് നേരിടേണ്ടി വന്നു.

ആകെ എഴുതിയ മുപ്പത്തിയേഴ് നാടകങ്ങളിൽ പതിനഞ്ചെണ്ണവംു 1597-ഓടു കൂടി അതായത് തന്റെ മുപ്പത്തിമൂന്നാം വയസ്സിനുള്ളിൽ തന്നെ എഴുതി പൂർത്തിയാക്കിയിട്ടുണ്ട് ഷേക്സ്പിയർ. സ്ട്രാറ്റ്ഫോർഡിലെ ഏറ്റവും മികച്ച ആഢംബരഗൃഹങ്ങളിൽ രണ്ടാമതായുള്ള വീടും തന്റെ കുടുംബത്തിനായി അദ്ദേഹം വാങ്ങിയതും സർഗാത്മകത തന്ന വരുമാനത്തിൽ നിന്നായിരുന്നു. രണ്ട് വർഷത്തിനുള്ളിൽ തന്റെ നാടക കൂട്ട്കെട്ട് ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ഗ്ലോബ് തിയേറ്റർ എന്നൊരു സ്ഥാപനവും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലായി. സർഗാത്മകതയെ നന്നായി കച്ചവടവത്‌കരിക്കാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ മാത്രം ബുദ്ധിയുടെ കഴിവായിരുന്നു.

ചരിത്രനാടകങ്ങളും, ദുരന്തനാടകങ്ങളും റൊമാന്റിക് നാടകങ്ങളും ഒന്നുപോലെ വഴങ്ങിയ ആ സർഗാത്മകതയ്ക്കുമുന്നിൽ ലോകം തലകുനിച്ചു ബഹുമാനിച്ചപ്പോഴും സ്വതസിദ്ധമായ ഡയലോഗുകൾകൊണ്ട് അത്തരം പ്രകീർത്തനങ്ങളെയും അദ്ദേഹം റദ്ദു ചെയ്തിരുന്നു.

അമ്പത്തിരണ്ടാമത്തെ വയസ്സിൽ 1616 ഏപ്രിൽ ഇരുപത്തിമൂന്നിന് മരണമടയുമ്പോൾ ലോകസാഹിത്യത്തിന് ഇനിയൊരു സംഭാവനയും നൽകാനില്ലായിരുന്നു അദ്ദേഹത്തിന്. ഭാവനയെ ഉപയോഗിച്ചുകൊണ്ട് ഭൗതികമായും സമ്പന്നനായ ഷേക്സ്പിയർ തന്റെ സ്വത്തുക്കളുടെ ഭൂരിഭാഗവും ആദ്യപുത്രി സൂസന്നയക്കായിരുന്നു നീക്കിവെച്ചിരുന്നത്. ബാക്കിയുള്ളതെല്ലാം ഏറ്റവും പ്രിയപ്പെട്ട, ജീവിതത്തിലെ മികച്ച 'രണ്ടാമത്തെ മെത്തയായി' (അത്ര സുഗമമായ ദാമ്പത്യമല്ലാതിരുന്നിട്ടു കൂടി) ഷേക്സ്പിയർ തന്നെ വിശേഷിപ്പിച്ച ഭാര്യ ആനിയ്ക്കായിരുന്നു.

Content Highlights : 457 Birth Anniversary of William Shakespeare


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented