'ഇനിയും തുറക്കുമെന്നുറപ്പില്ലാത്ത ഭാവികാലത്തില്‍ ജീവിച്ചവരെക്കുറിച്ച്....' താഹ മാടായി എഴുതുന്നു


നോവല്‍, വേറൊരര്‍ഥത്തില്‍ വായനക്കാരുടെ കാത്തിരിപ്പുകേന്ദ്രങ്ങളാണ്. ഭാവിയിലേക്കു മാത്രമല്ല,അത്, ഭൂതകാലത്തേക്ക് സഞ്ചരിക്കുന്ന വാഹനങ്ങള്‍ വന്നുനില്‍ക്കുന്ന കാത്തിരിപ്പുകേന്ദ്രങ്ങളാണ്. രതിമൃതികളുടെ ഇരട്ട വാതിലുകളിലൂടെ ആളുകള്‍ കയറുകയും ഇറങ്ങിപ്പോവുകയും ചെയ്യുന്നു.

താഹ മാടായി

റൈറ്റേഴ്‌സ് ഡയറിയില്‍ താഹ മാടായി എഴുതുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഓറ് എന്ന നോവലിനെ മുന്‍നിര്‍ത്തിയുള്ള എഴുത്ത്.

രാള്‍ എപ്പോഴും ഭാവിയുടെ വാതില്‍ക്കല്‍ തന്നെ നില്‍ക്കണമെന്നില്ല. അതായത്, ഭാവി, തുറക്കുമെന്നുറപ്പുള്ള ഒരു വാതിലാണെന്ന് എല്ലാവര്‍ക്കും നിശ്ചയമുണ്ട്. എഴുത്തുകാര്‍ ഭാവിയുടെ വാതില്‍ക്കല്‍ അക്ഷമരായി നില്‍ക്കുന്നവരാണ്. രണ്ടു സാധ്യതകള്‍ അവരെ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്. ഒന്ന്, ഭാവിയുടെ ആ വാതില്‍ തന്നെ. വാക്കുകള്‍ നിക്ഷേപിക്കുന്നത് അവിടെയാണ്. മറ്റൊന്ന് ഭൂതകാലം. ഒരു ടീ സ്പൂണ്‍ മൂന്നുവീതം എന്ന പോലെ ,ഭാവിയുടെ വായിലേക്ക്ഭൂതകാലം ഇറ്റിക്കുന്ന ഭാവനയുടെ മാന്ത്രികതയാണ് നോവലെഴുത്ത്.

തെക്കന്‍ പാട്ടുകള്‍, വടക്കന്‍ പാട്ടുകള്‍, മാപ്പിളപ്പാട്ടുകള്‍, നാടന്‍ പാട്ടുകള്‍- എന്നിങ്ങനെ 'കേട്ടുകേട്ടു പടര്‍ന്ന പാട്ടുകള്‍ 'പോലെ 'ഓര്‍മകളുടെ പാട്ടുകളുമു'ണ്ട്. അന്യോന്യം ഗൂഢാത്മകമായി പടരുകയും ദേശബോധങ്ങളുടെ സ്പന്ദനങ്ങളായി രേഖപ്പെടുത്തുകയും ചെയ്ത ഓര്‍മകള്‍. 'ഓറ്' എന്ന നോവലെഴുതുമ്പോള്‍ കുട്ടിക്കാലത്ത് കേട്ടുപടര്‍ന്ന ഓര്‍മകളിലാണ് ബോധം ഇരുട്ടിലും വെളിച്ചത്തിലുമായി നിന്നത്.അത് ചിലപ്പോള്‍ ഒരിക്കലും അച്ചടിച്ചിട്ടില്ലാത്ത ഏതോ കൃതിയിലെ നഷ്ടപ്പെട്ട താളുകള്‍ പരതുന്നതുപോലെ ഭ്രാന്തമായ ഒരു രസമായി. എത്രയോ ദിവസങ്ങള്‍... ഉന്മാദിയുടെ കാലവര്‍ഷം പോലെ ഇടിമിന്നലുകളോടെ ആ ദിവസങ്ങള്‍ കടന്നുപോയി. പിന്നെ, പതുക്കെ, സ്വച്ഛമായി.

ഏകദേശം ഇരുപത്തിയൊന്ന് വര്‍ഷം മുമ്പാണ് ഈ നോവലിലെ ഒരു അധ്യായം, അബൂജഹല്‍ രണ്ടാമന്‍,ദേശാഭിമാനി വാരികയില്‍ വന്നത്. അത് ഭാവിയുടെ വാതില്‍ക്കല്‍ പ്രതീക്ഷയോടെ നിന്ന ബാല്യകാലത്ത് നിന്ന് 'കണ്ടു/കേട്ട' കഥയാണ്. അതിലെ കഥാപാത്രം ഒരു കള്ളനാണ്. അബൂജഹല്‍ എന്ന് കഥയില്‍ പേരുള്ള ആ കള്ളന്‍, യഥാര്‍ഥത്തില്‍ ജീവിച്ചിരുന്ന ഒരാള്‍ തന്നെയായിരുന്നു. യഥാര്‍ഥ പേര് അതല്ല. ഞങ്ങളുടെ കുട്ടിക്കാലത്ത്, താടിയും മുടിയും നീട്ടി വളര്‍ത്തി, മുഷിഞ്ഞ വസ്ത്രങ്ങളോടെ, തേയ്മാനം വന്ന ഹവായ് ചെരിപ്പിട്ട്, ആ മനുഷ്യന്‍ നടക്കുന്നത് 'കണ്ട' തു തന്നെയാണ്. വളരെ തീക്ഷ്ണമായിരുന്നു, ആ നോട്ടം. ഉദാസീനമായ ഒരു ചിരി ആ മുഖത്തുണ്ടായിരുന്നു. 'കോട്ടുകള്ളന്‍' എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടത്. ആ കാലത്ത് മുസ്ലിം കല്യാണവീടുകളില്‍ കയറി, പുതിയാപ്പിളക്കുപ്പായങ്ങള്‍ മോഷ്ടിച്ചിരുന്നതു കൊണ്ടാണ് ആ പേര് വീണതെന്നു 'കേട്ട' കഥയാണ്. പോലീസ് പിടിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടതു കാരണം പോലീസുകാര്‍ അയാളുടെ ഞരമ്പ് മുറിച്ചു കളഞ്ഞുവെന്നതും 'കേട്ട 'കഥ തന്നെ. എന്തായാലും, വെരിക്കോസ് വെയിന്‍ പോലെ കാലുകളില്‍ ഞരമ്പുകള്‍ ഏതോ മരത്തിന്റെ വേര് കണക്കെ തടിച്ചുകിടന്നിരുന്നു. ഞങ്ങള്‍ പഠിച്ച യു.പി.സ്‌കൂളിന്റെ മുറ്റത്ത് കോട്ടുകള്ളന്‍ പല നിറങ്ങളിലുള്ള ഐസുകള്‍ നിറച്ച പെട്ടിയുമായി ഒരു സൈക്കിളുമായി നിന്നു. ഐസ് വാങ്ങിയ കുട്ടികളെ ഹംസ മാഷ് നിരുത്സാഹപ്പെടുത്തി. കോട്ടുകള്ളനില്‍ നിന്ന് ഐസ് വാങ്ങിയ കൂട്ടുകാര്‍ക്ക് അടി കിട്ടി. നിസ്സഹായമായ ഒരു നോട്ടം നോക്കി, വിറ്റുതീരാത്ത ഐസ് നിറഞ്ഞ പെട്ടിയുമായി ആ മനുഷ്യന്‍ സൈക്കിള്‍ ചവിട്ടി മറയുന്നത് ഞങ്ങള്‍, കുട്ടികള്‍, സങ്കടത്തോടെ നോക്കി നിന്നു. പിന്നീട് പ്രതിഭാ ടാക്കീസിനടത്തുള്ള ഒരു ബസ് വെയ്റ്റിങ്ങ് ഷെഡ്ഡിലെ കാത്തിരിപ്പ് സീറ്റില്‍ എത്രയോകാലംഇരുന്നും കിടന്നും അയാള്‍ ശിഷ്ടകാലം ജീവിച്ചു, മരിച്ചു.

ആ മനുഷ്യന്‍ തുറക്കുമെന്നുറപ്പില്ലാത്ത ഒരു ഭാവികാലത്തിലായിരിക്കണം, ജീവിച്ചത്. ആരോടെങ്കിലും അയാള്‍ സംസാരിക്കുന്നത് കണ്ടിട്ടേയില്ല. ഭൂതകാലം അയാള്‍ക്ക്മുന്നില്‍ ഭാവികാലത്തിലേക്ക് തുറക്കാത്ത വാതിലുകളായി. ആ മനുഷ്യനെക്കുറിച്ചെഴുതി തുടങ്ങിയപ്പോള്‍, 'ഓര്‍മകളുടെ പാട്ടുത്സവ 'ത്തിലേക്ക്ദേശത്തിന്റെ പല കൈവഴികളില്‍ നിന്ന് ഒരുപാട് കഥാപാത്രങ്ങള്‍ കയറി വന്നു. അവരൊക്കൊ ഏതോ കാലത്ത് ജീവിച്ചിരുന്നവരോ മരിച്ചവരോ ആയിരുന്നു. പലരും ഇനിയും ജനിക്കാനിരിക്കുന്നവരും.

ഓറ്എന്ന നോവലില്‍ രതി തിളച്ചുമറിയുന്നു. അത് സ്വാഭാവികമായി സംഭവിച്ചതാണ്. കേട്ടാല്‍ അതിശയോക്തി എന്നുതോന്നുന്ന വിധം ലൈംഗിക ജീവിതം നയിച്ച ചിലരുണ്ടായിരുന്നു. പുരുഷ ലിംഗത്തെ ആറ്റുവക്കിലെ പിടക്കുന്ന പിലോപ്പി (മല്‍സ്യം) എന്നു വിശേഷിപ്പിച്ച ഒരു മീന്‍കാരി, പിടക്കുന്ന മീന്‍ വില്‍ക്കുമ്പോള്‍ വിളിച്ചുപറഞ്ഞത്: നല്ല പെട പെടക്കുന്ന കുണ കുണ മീന്‍... എന്നാണ്. അവരത് പറയുമ്പോള്‍, സ്വാഭാവികമായ ഒരു തമാശ പോലെ എല്ലാവരും ചിരിച്ചു.

പുസ്തകം വാങ്ങാം

നോവല്‍, വേറൊരര്‍ഥത്തില്‍ വായനക്കാരുടെ കാത്തിരിപ്പുകേന്ദ്രങ്ങളാണ്. ഭാവിയിലേക്കു മാത്രമല്ല,അത്, ഭൂതകാലത്തേക്ക് സഞ്ചരിക്കുന്ന വാഹനങ്ങള്‍ വന്നുനില്‍ക്കുന്ന കാത്തിരിപ്പുകേന്ദ്രങ്ങളാണ്. രതിമൃതികളുടെ ഇരട്ട വാതിലുകളിലൂടെ ആളുകള്‍ കയറുകയും ഇറങ്ങിപ്പോവുകയും ചെയ്യുന്നു.

അഭിമുഖ സംഭാഷണങ്ങളും ജീവിതമെഴുത്തുമൊക്കെയായി എന്റെ എഴുത്തുകാലം സജീവമായിരുന്നപ്പോഴും, ഉള്ളില്‍ നിന്ന് പിടിവിട്ടു പോകാത്ത കഥകളും കഥാപാത്രങ്ങളും നോവലിലേക്കുള്ള വാതില്‍ തുറന്നുതരുന്നു. നമ്മെ മനസ്സിലാക്കുന്ന എഡിറ്റര്‍മാരും പ്രസാധകരും വായനക്കാരുമുണ്ടാകുമ്പോഴാണ് നോവല്‍ ഒരു പ്രചോദനമായി നിറയുക. മാതൃഭൂമി ബുക്‌സിനും നൗഷാദിനും നന്ദി. നോവലിലെ ഈ പേരിലേക്ക് എത്തുന്നതു വരെ നൗഷാദ് പ്രചോദനം നിറഞ്ഞ സാന്നിധ്യമായി ഒപ്പം നിന്നു. സൈനുല്‍ ആബിദിന്റെ കവര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ആകാംക്ഷയോടൊപ്പം തന്നെ നില്‍ക്കുന്നു.

എഴുത്ത്, ജീവിതത്തെ ടോസ് ചെയ്യുന്നതു പോലെയുള്ള ഒരനുഭവമാണ് എന്നു തോന്നിയിട്ടുണ്ട്.ഏതു പുറം കറങ്ങിത്തിരിഞ്ഞു വരുമെന്നുറപ്പില്ല. ഇതിലെ പോത്ത് അറവുകാരന് ഒരു ധ്യാനഗുരുവിന്റെ മുഖച്ഛായ വന്നത്, ഞാന്‍ ജീവിതത്തില്‍ പരിചയപ്പെട്ട ചില അറവുകാരെങ്കിലും അത്രയും സൗമ്യരായതു കൊണ്ടാണ്. ടോസിടുമ്പോള്‍ അയാളുടെ ചിത്രീകരണം, അയാള്‍ ജീവിച്ച ജീവിതം പോലെ, സൗമ്യപ്രകൃതത്തില്‍ തന്നെ വീണു.

ഓറ്വായനക്കാരിലെത്തുമ്പോള്‍, കഥ നിറഞ്ഞ ദേശവിസ്തൃതിക്ക് നന്ദി. ആ ഭ്രാന്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു.

Content Highlights: Writer's Diary, Thaha Madayi, Oaru Novel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented