ആഴ്ചപ്പതിപ്പിന്റെ മുഖചിത്രം, അളന്നുമുറിച്ച വാക്കുകളുമായി എം.ടി!


കലാമണ്ഡലം സരസ്വതി

ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ എന്നതിനപ്പുറത്തെ എം.ടി വാസുദേവന്‍ നായരെക്കുറിച്ച് അന്ന് വലിയ ധാരണയൊന്നുമില്ല. അളന്നുമുറിച്ചുള്ള സംസാരം അതും മാസ്റ്ററോടാണ്. അദ്ദേഹത്തെ മുമ്പ് പരിചയമുണ്ട്.

കലാമണ്ഡലം സരസ്വതി

ങ്ങൾ താമസിച്ചിരുന്ന കന്യകാപരമേശ്വരി ക്ഷേത്രത്തിനടുത്തുള്ള കോമ്പൗണ്ടിലെ താമസയോഗ്യമായ കെട്ടിടങ്ങളെല്ലാം ഒരു ചെട്ടിയാരുടെ ഉടമസ്ഥതയിലായിരുന്നു. ചുറ്റും താമസിച്ചിരുന്നത് ബ്രാഹ്മണരായിരുന്നു. മഠം എന്നപോലെയുള്ള ഒരു സ്ഥലം. അമ്പലത്തിന്റെ തന്നെ സ്വത്താണ് ഈ കെട്ടിടങ്ങളും. ചെട്ടിയാരും കുടുംബവും അടുത്തുതന്നെയായിരുന്നു താമസിച്ചിരുന്നത്. രംഗരാജു എന്നു പേരുള്ള ആളുടെ കൈവശമായിരുന്നു നിയമപരമായ അവകാശമെല്ലാം ഉണ്ടായിരുന്നത്. അവർ പയ്യെപ്പയ്യെ എല്ലാവരെയും ഒഴിപ്പിച്ചു തുടങ്ങി. അമ്പലത്തിന്റെ അഗ്രശാലയുടെ ഒരു ഭാഗത്തായിരുന്നു ഞങ്ങൾക്ക് വാടകക്ക് ലഭിച്ചിരുന്നത്. ഇന്നും അതേപോലെ തന്നെയുണ്ട് ആ കെട്ടിടങ്ങൾ. വാടകക്കെട്ടിടത്തിൽ നിന്നും മാറണം എന്നോ സ്വന്തമായി ഒരു വീടുവേണമെന്നോ ഒന്നും അന്ന് ആരും ആലോചിച്ചിട്ടേയില്ല. അത്രയും സുഖമായിരുന്നു അവിടുത്തെ ജീവിതം. അച്ഛന്റെയും ഏട്ടന്റെയും മരണവും എനിക്കു തൊട്ടുമൂത്ത ജ്യേഷ്ഠന്റെ വിവാഹവും എല്ലാം അവിടെത്തന്നെയായിരുന്നു. തൊട്ടടുത്തുള്ള പിള്ളവളപ്പിലേക്ക് ചെറിയ ഏട്ടൻ സ്വന്തമായി ഒരു വീടുവാങ്ങി താമസിച്ചു. രാജേശ്വരിയുടെ വിവാഹം കഴിഞ്ഞ് അവൾ പാലക്കാട്ടേക്ക് പോയി. അമ്മയും ഞങ്ങൾ ബാക്കിയുള്ള മക്കളും കന്യകാപരമേശ്വരി കോമ്പൗണ്ടിൽ തന്നെയാണ് താമസം. ഞങ്ങൾ മക്കൾ തമ്മിൽ രണ്ട് രണ്ടരവയസ്സിന്റെ വ്യത്യാസമേയുള്ളൂ. ചേച്ചീ, എന്നോ അക്കാ എന്നോ ആരും വിളിക്കില്ല. എല്ലാവരും 'സച്ചൂ' എന്നാണ് വിളിക്കുക. അംഗങ്ങൾ കുറയുന്നതിനനുസരിച്ച് വീട്ടിൽ ശൂന്യതയും കൂടിക്കൂടി വരുമല്ലോ. സന്തോഷങ്ങളൊക്കെ ഒന്നൊന്നായി ഇറങ്ങിപ്പോയിത്തുടങ്ങുകയാണ്.

1971 ഏപ്രിൽ ഇരുപത്തിയഞ്ചിനിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൃത്തവേഷത്തിലിരിക്കുന്ന ഞാൻ മുഖചിത്രമായി. ഉൾപ്പേജിൽ 'പദാഭിനയം' എന്ന തലക്കെട്ടോടെ പദാഭിനയങ്ങളുടെ വിവിധ ഭാവത്തിലുള്ള ഫോട്ടോകളും അച്ചടിച്ചുവന്നു. നർത്തകി കുമാരി സരസ്വതി, നൃത്തസംവിധാനം എ.ആർ.ആർ ഭാസ്കർ, ഫോട്ടോ ശ്രീധരൻ എന്നിങ്ങനെയായിരുന്നു കാപ്ഷൻ കൊടുത്തിരുന്നത്. എ.ആർ.ആർ ഭാസ്കർ എന്റെ ആധ്യാപകൻ ഭാസ്കരറാവുമാഷ് തന്നെയാണ്. കാരപ്പറമ്പ് സ്കൂളിലെ ഡ്രോയിങ്മാഷായിരുന്ന ശ്രീധരൻ മാസ്റ്റർ നല്ലൊരു മേക്കപ്പ് ആർടിസ്റ്റും ഫോട്ടോഗ്രാഫറുമായിരുന്നു. ''അലർശര പരിതാപം ചൊൽവതിന്ന/ളിവേണി പണി ബാലേ/ ജലജബന്ധുവുമിഹ ജലധിയിലണയുന്നൂ/ മലയമാരുതമേറ്റു മമ മനമതിതരാംബത/ വിവശമായി സഖീ/ വളരുന്നു ഹൃദിമോഹമെന്നോമലേ/ തളരുന്നു മമ ദേഹം കളമൊഴി/ കുസുമവാടികയത്തിലുളവായോ/രളികുലാരവമതിഹ കേൾപ്പതു/ മധികകമായി നിദാനമയി സഖി...'; എന്ന സ്വാതിതിരുനാൾ ഗാനമായിരുന്നു പദാഭിനയത്തിനായി തിരഞ്ഞെടുത്തത്. ഓരോ പദങ്ങൾക്കുമനുസൃതമായ ഭാവങ്ങൾ ശ്രീധരൻ മാസ്റ്റർ ക്യാമറയിൽ പകർത്തി. അവ ആഴ്ചപ്പതിപ്പിന്റെ നടുപ്പേജിൽ അച്ചടിച്ചുവന്നു.

kalamandalam saraswathi

ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ വിളിപ്പിച്ചതുനസരിച്ച് ശ്രീധരൻ മാസ്റ്റർ എന്നെയും കൂട്ടി ആഴ്ചപ്പതിപ്പിന്റെ ഓഫീസിൽ പോയി കണ്ടു, സ്വയം പരിചയപ്പെടുത്തി. എനിക്ക് സ്വതവേ വായനയൊക്കെ കുറവാണ്. വായിക്കുന്നതും പഠിക്കുന്നതും സംഗീതപദങ്ങളാണ്. അതാണ് എന്റെ ജോലിയ്ക്കുവേണ്ട പ്രഥമവായന. അതുകൊണ്ടുതന്നെ ഞാൻ മുഖചിത്രമായി വന്ന ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ എന്നതിനപ്പുറത്തെ എം.ടി വാസുദേവൻ നായരെക്കുറിച്ച് അന്ന് വലിയ ധാരണയൊന്നുമില്ല. അളന്നുമുറിച്ചുള്ള സംസാരം. അതും മാസ്റ്ററോടാണ്. അദ്ദേഹത്തെ മുമ്പ് പരിചയമുണ്ട്. പത്തുമിനിറ്റിൽ കൂടുതൽ സമയം അവിടെ ചെലവഴിച്ചില്ല. ആദ്യസിനിമയുടെ പണിപ്പുരയിലായിരുന്നു എം.ടി എന്നും അതിലേക്ക് മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള കലാകാരികളെ അന്വേഷിക്കുകയാണെന്നും അതാണ് വിളിപ്പിച്ചതിന്റെ ഉദ്ദേശ്യമെന്നും മനസ്സിലായത് പിറ്റെ വർഷം ഭാസ്കരറാവുമാഷ് വന്ന് 'നിർമാല്യ'ത്തിലേക്ക് വിളിച്ചപ്പോഴാണ്.

നൃത്തക്ലാസുകളും പരിപാടികളുമായി ഞാൻ എന്റെതായ തിരക്കുകളിൽത്തന്നെ. മമ്മ ഒരുക്കിത്തന്ന നൃത്യാലയക്ലാസിനുപുറമേ വ്യക്തിഗത ക്ലാസുകളും മുടങ്ങാതെ ഞാൻ കൊണ്ടുപോകുന്നുണ്ട്. പ്രൈവറ്റ് കുട്ടികളുടെ ഒരു രീതിയനുസരിച്ച് നമ്മൾ നല്ല ക്ഷമയുള്ളവരായിരിക്കണം. ഡാൻസ് കൂളിലേക്ക് നൃത്തം പഠിക്കാൻ വരുന്നവർ ചെറിയകുട്ടികളാണെങ്കിലും മാനസികമായി അതിനു തയ്യാറായി ഇരിക്കുന്നവരായിരിക്കും. ക്ലാസ് അവരുടെ വീട്ടിലാകുമ്പോൾ അല്പം ഉഴപ്പലുകൾ സ്വാഭാവികമാണ്. അപ്പോൾ അവരെ നൃത്തത്തിലേക്ക് ആകർഷിക്കുകയാണ് ആദ്യം വേണ്ടത്. അങ്ങനെയാവുമ്പോൾ അടുത്ത ക്ലാസിനായി അവർ ടീച്ചറെയും കാത്തിരിക്കും. അത്തരത്തിലുള്ള മിടുക്കികളായി വിദ്യാർഥിനികളായിരുന്നു എന്റെ ശിഷ്യസമ്പത്തിൽ അധികവും. അതുകൊണ്ടുതന്നെ അവരെ പഠിപ്പിക്കാൻ എത്രദൂരം യാത്ര ചെയ്യാനും എനിക്കിഷ്ടമായിരുന്നു.

നടക്കാവിലും കനകാലയ ബസ് സ്റ്റോപ്പിനടുത്തും കൊട്ടാരം റോഡിലുമെല്ലാം എനിക്ക് പ്രൈവറ്റ് ക്ലാസുകളുണ്ട്. സെന്റ്. വിൻസെന്റ് കോളനിയിൽ താമസിക്കുന്ന അധ്യാപകരുടെ മക്കളെയും പഠിപ്പിക്കുന്നുണ്ട്. കൊട്ടാരം റോഡിൽ ഒരു വീട്ടിൽ കൂടി പോയി ക്ലാസെടുക്കാൻ കഴിയുമോ എന്ന് സെന്റ്.വിൻസെന്റ് കോളനിയിലെ ഒരധ്യാപിക എന്നോടന്വേഷിച്ചു. എനിക്കൊരു കുട്ടിയെ കൂടി കിട്ടിയാൽ അത് അത്രയും സന്തോഷമുള്ള കാര്യമാണ്. അവർ പറഞ്ഞതുപ്രകാരം ഞാൻ വീട് അന്വേഷിച്ചു കണ്ടുപിടിച്ച് അവിടെപ്പോയി സ്വയം പരിചയപ്പെടുത്തി. ഏഴോ എട്ടോ വയസ്സുള്ള മെലിഞ്ഞ ഒരു പെൺകുട്ടി. അധ്യാപികയായ അമ്മയോടൊപ്പമാണ് സംസാരിച്ചത്. മുൻപ് കുറച്ച് ഡാൻസ് പഠിച്ചിട്ടുണ്ട്. പിന്നെ നിർത്തിയതാണ്. വീണ്ടും തുടങ്ങണം. ഫോക്ഡാൻസുകളാണ് പഠിച്ചിട്ടുള്ളത്. ആഴ്ചയിൽ രണ്ടുദിവസം വൈകുന്നേരങ്ങളിൽ ക്ലാസ് എടുക്കാൻ ധാരണയായി. തിരികെ പോരുമ്പോൾ മോളോട് പേര് ചോദിച്ചു. ചിരിച്ചുകൊണ്ടവൾ 'സിതാര' എന്നു പറഞ്ഞു. എം.ടി വാസുദേവൻ നായർ താമസിക്കുന്ന കൊട്ടാരം റോഡിലെ 'സിതാര' എന്ന വീടാണ് അതെന്നും അദ്ദേഹത്തിന്റെ മകളെയാണ് പഠിപ്പിക്കേണ്ടതെന്നും താമസിയാതെ അറിയാതെ അറിയാൻ കഴിഞ്ഞു.

(തുടരും)

Content Highlights :Saraswatham Autobiography of Kalamandalam Saraswathi Chapter 10

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


well

1 min

പുരാതനകിണർ വൃത്തിയാക്കിയപ്പോള്‍ ലോക്കറും മൂര്‍ഖനും; വാവാ സുരേഷ് എത്തി, ലോക്കറിനേക്കുറിച്ച് അന്വേഷണം

Aug 18, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022

Most Commented