ബലാത്സംഗവീരനെ വിവാഹം ചെയ്ത മേട്രണ്‍ രാജുമുഖര്‍ജി; വികാരവിചാരങ്ങളുടെ പ്രണയസങ്കേതമായ തിഹാര്‍!


സുനില്‍ ഗുപ്ത

രാജുമുഖര്‍ജിയെപ്പറ്റി പറയുമ്പോള്‍ സുന്ദരി എന്നുമാത്രം പറഞ്ഞാല്‍പോര, അതിസുന്ദരിയായ ജയില്‍ ഓഫീസര്‍ ആയിരുന്നു അവര്‍. അവര്‍ നടന്നുവരുന്നത് കാണാന്‍ തടവറയ്ക്കകത്തും പുറത്തും ധാരാളം കണ്ണുകള്‍ കാത്തിരുന്നിരുന്നു എന്നു പറയുന്നതാണ് യാഥാര്‍ഥ്യം.

വര: ശ്രീലാൽ

രു ജയിലറെ സംബന്ധിച്ചിടത്തോളം സ്വന്തം വീട് എത്രമാത്രം ഉത്തരവാദിത്തമുള്ളതാണോ അതേ ഉത്തരവാദിത്തം ജയിലിലും നിറവേറ്റതുണ്ട്. തന്റെ വീട്ടിലെ അംഗങ്ങൾ ഭക്ഷണം കഴിച്ചോ, കിടക്കാൻ നല്ല സൗകര്യമുണ്ടോ, പുതച്ചിട്ടുണ്ടോ, ഉറങ്ങുന്നില്ലേ, അസുഖം വല്ലതുമുണ്ടോ, അസാധാരണമായ എന്തെങ്കിലും സ്വഭാവം പ്രകടിപ്പിക്കുന്നുണ്ടോ തുടങ്ങി അകത്തുകിടക്കുന്നവരുടെ പ്രാഥമിക കർമങ്ങൾ വരെ കൃത്യമായി നടക്കുന്നില്ലേ എന്ന് ജയിലർ നിരീക്ഷിച്ചിരിക്കണം. ജയിലറുടെ മാത്രം ഉത്തരവാദിത്തത്തിൽ സമ്പൂർണ സുരക്ഷാസംവിധാനങ്ങളോടെ കഴിയുന്നവരാണ് തടവുകാർ. രാജ് കപൂർ നായകനായ ഒരു ക്ലാസിക് സിനിമയുണ്ട് 'ഖാൻ ദോസ്ത'. അതിൽ അദ്ദേഹത്തിന്റെ കഥാപാത്രം ഒരു ജയിൽ ഓഫീസറാണ്. കാക്കിയണിഞ്ഞ, പോലീസുകാരല്ലാത്ത, ജയിൽ ഓഫീസറുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. സ്വന്തം സഹോദരിയുടെ വിവാഹത്തിന് അയ്യായിരം രൂപ സംഘടിപ്പിക്കാൻ കഴിയാത്ത ആ കഥാപാത്രത്തിന്റെ അവസ്ഥ കാണിക്കുന്നത് എത്ര ദുരിതമാണ് ഈ ജോലിയെന്നാണ്. പക്ഷേ ഈ ജോലിയുടെ മഹത്തരം വളരെ വലുതാണ് എന്നാണ് എന്റെ അനുഭവത്തിൽ നിന്നും പറയാനുള്ളത്.

ഓരോ ജയിൽ ഉദ്യോഗസ്ഥനുമുന്നിലും എത്തുന്ന തടവുകാരൻ സമൂഹത്തിലെ സ്വാഭാവിക ജീവിതത്തിൽ നിന്നും സ്വമേധയാ അല്ലെങ്കിൽ സാഹചര്യത്താൽ അകന്നുപോയവരാണ്. കുറ്റകൃത്യം എന്നത് സമൂഹത്തിനും വ്യക്തിജീവിതത്തിനും തികച്ചും ഭീഷണിയുയർത്തുന്ന ഒന്നാണ്. അത്തരം വ്യക്തികളെ കൈകാര്യം ചെയ്യുന്നതിലൂടെ, അവരെ പുനരുദ്ധരിപ്പിക്കുന്നതിലൂടെ ഏറ്റവും വലിയ ഒരു സാമൂഹ്യനന്മക്കാണ് ജയിൽ ഉദ്യോഗസ്ഥർ വഴിയൊരുക്കുന്നത്. വളരെ ചെറിയ കുറ്റകൃത്യങ്ങൾക്ക് തടവിലാകുന്നവരെ വലിയ വലിയ തെറ്റുകളിലേക്ക് പോകാൻ സാഹചര്യമൊരുക്കാതെ, വമ്പൻകുറ്റവാൡകളുടെ മോഹവലയത്തിലേക്ക് ആകർഷിക്കപ്പെടാതെ, നല്ല മനുഷ്യരായി പുറത്തിറങ്ങാൻ തക്കവണ്ണമുള്ള മനസ്സിനുടമകളാക്കി തീർക്കാൻ തീർച്ചയായും ജയിൽ ഉദ്യോഗസ്ഥർക്ക് കഴിയും. തിഹാറിൽ തടവിൽ കഴിയുന്നവരെക്കുറിച്ച് നിങ്ങൾക്ക് ഏകദേശരൂപം കിട്ടിയിട്ടുണ്ടാകുമല്ലോ. കൊടുംകുറ്റവാളികൾ തൊട്ട് സാഹചര്യസമ്മർദ്ദത്താൽ കൊലപാതകം ചെയ്തുപോയവർ വരെ ഒരേ ജുഡീഷ്യൽ നിയമം അനുസരിച്ചുകഴിയുന്നവരാണ്. എന്നിരുന്നാലും അവരും മനുഷ്യരാണ്. അകത്തെയും പുറത്തെയും വികാരവിചാരങ്ങളുടെ പ്രസക്തിയെക്കുറിച്ചാണ് ഇനി പറയാനുള്ളത്.

എൺപതുകളുടെ തുടക്കത്തിലാണ് ഞാൻ തിഹാർ ജയിലറായി ഉത്തരവാദിത്തമേൽക്കുന്നത്. അന്ന് വിവാഹ കമ്പോളത്തിൽ എനിക്ക് ഒട്ടും ഡിമാന്റില്ലായിരുന്നു. ഒരു ജയിലറെക്കൊണ്ട് തങ്ങളുടെ പെൺമക്കളെ വിവാഹം കഴിപ്പിച്ചയക്കാൻ ഞാൻ പെണ്ണുകണ്ട വീടുകളിലെ പിതാക്കന്മാരൊന്നും തയ്യാറാവാതിരുന്ന കാലം. ഞാൻ ജയിലറായതുകൊണ്ട് എന്റെ സഹോദരിക്കും അനിയനും ഉത്തമമായ ആലോചനകൾ വരാതിരുന്ന കാലം. അയാൾ ജയിലറാണ്, എന്തെങ്കിലും പ്രശ്നമുണ്ടായാൽ പിടിച്ച് അകത്തിടും എന്നായിരുന്നേ്രത മുതിർന്നവർ പറഞ്ഞിരുന്നത്! ഭാഗ്യവശാൽ പൂനം എന്ന പെൺകുട്ടിക്ക് എന്റെ ജോലിയെക്കുറിച്ച് വലിയ ധാരണപോയിട്ട് ഒട്ടും ധാരണയില്ലാത്തതിനാൽ അവളുമായിട്ടുള്ള എന്റെ വിവാഹം നടന്നു. തിഹാർ ജയിൽ കോംപ്ളക്സിലാണ് എന്റെ താമസം. ഒരുമതിലിനപ്പുറം കൊടുകുറ്റവാളികൾ. ഒരൊറ്റ ദിവസംപോലും നേരത്തിനും കാലത്തിനുമെത്താത്ത ഭർത്താവ്. അന്നും ഇന്നും പൂനം പറയാറുണ്ട് ഒരു ജയിൽ ഓഫീസറെ വിവാഹം ചെയ്തതാണ് അവൾ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ പാതകമെന്ന്. ശരിയാണ്. തിഹാർ ജയിൽ എന്ന സ്ഥാപനം തലയിൽ ഉള്ളിടത്തോളം കാലം സൈ്വര്യജീവിതം നയിക്കാൻ പറ്റില്ല. അതറിഞ്ഞുകൊണ്ടുതന്നെയാണല്ലോ ഉത്തരവാദിത്തമേറ്റെടുത്തതും. തിഹാറിൽ എപ്പോൾ വേണമെങ്കിലും വെടിവെപ്പും കൊലപാതകവും നടക്കാം. അപ്പോൾ തിരികെ ജയിലിലേക്ക് ഓടണം. വീട്ടിൽ പൂനം തനിച്ചാണോ, ജയിൽ ചാടുന്നവർ ഞങ്ങൾ താമസിക്കുന്ന കോട്ടേഴ്സിൻെ മുറ്റത്തേക്കാണല്ലോ ചാടുക എന്നൊന്നും ഓർത്തിരിക്കാൻ പറ്റില്ല. അതൊക്കെ നോക്കിയിരുന്നാൽ ഈ പണിയെടുക്കാൻ കഴിയില്ല. പറഞ്ഞുവരുന്നത് ഞങ്ങളുടെ മധുവിധുവിലും ശേഷമുള്ള ദാമ്പത്യത്തിലുമൊക്കെ മുഴച്ചുനിന്ന തിഹാറിനെക്കുറിച്ചാണ്. അതേ തിഹാറിൽ പക്ഷേ സ്വച്ഛന്ദവും സുരഭിലവുമായ പ്രണയവല്ലികൾ പൂത്തുലഞ്ഞുനിൽപ്പുണ്ടായിരുന്നു.

എൺപതുകളുടെ തുടക്കത്തിൽ തിഹാറിലെ ഒന്ന്, രണ്ട്, മൂന്ന് സെക്ഷനുകൾ ഒന്നിച്ചായിരുന്നു ഉണ്ടായിരുന്നത്.സ്ത്രീകളെയായിരുന്നു അവിടെ പാർപ്പിച്ചത്. സ്ത്രീകളും പുരുഷന്മാരുംയും വെവ്വേറെയാണ്. പുരുഷ ഉദ്യോഗസ്ഥരും വനിതാ ഉദ്യോഗസ്ഥരും തമ്മിൽപോലും പരസ്പരം യാതൊരു സമ്പർക്കവും ഇല്ല. മേട്രൺ രാജു മുഖർജിയെ ഓർക്കാതെ തരമില്ല. വനിതാ സെല്ലിലാണ് രാജുമുഖർജിയുടെ ഡ്യൂട്ടി. തന്റെ ഡ്യൂട്ടികഴിഞ്ഞ് ഓഫീസ് ക്വാർട്ടേഴ്സിലേക്ക് അവർ പോവുക പുരുഷന്മാരെ പാർപ്പിച്ചിരിക്കുന്ന ജയിലിനരികിലൂടെയാണ്. രാജുമുഖർജിയെപ്പറ്റി പറയുമ്പോൾ സുന്ദരി എന്നുമാത്രം പറഞ്ഞാൽപോര, അതിസുന്ദരിയായ ജയിൽ ഓഫീസർ ആയിരുന്നു അവർ. അവർ നടന്നുവരുന്നത് കാണാൻ തടവറയ്ക്കകത്തും പുറത്തും ധാരാളം കണ്ണുകൾ കാത്തിരുന്നിരുന്നു എന്നു പറയുന്നതാണ് യാഥാർഥ്യം. ഡെപ്യൂട്ടി സൂപ്രണ്ടിന്റെ കീഴിൽ ജോലിചെയ്യുന്ന രാജുമുഖർജി വളരെ തന്റേടിയായ ഒരു സ്ത്രീ കൂടിയായിരുന്നു. ദിവസവും വൈകുന്നേരം അവർ പോകുന്ന വഴിക്ക് ഒരു സെല്ലിനടുത്ത് നിന്ന് കുറച്ചുനേരം വർത്തമാനങ്ങൾ പറയും. ബലാത്സംഗക്കേസിൽ ഏഴ് വർഷം തടവുശിക്ഷയനുഭവിക്കുന്ന ഒരു കുറ്റവാളിയുടെ തടവറയ്ക്കുമുന്നിൽ നിന്നായിരുന്നു രാജുമുഖർജി സംസാരിച്ചിരുന്നത്. തടവുകാലാവധി കഴിയുന്നതുവരെ അയാൾ അകത്തിരുന്നും അവർ പുറത്തുനിന്നും സംസാരം തുടർന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ രണ്ടുപേരും വിവാഹിതരായി. ജയിൽ നിയമമനുസരിച്ച് 'കുടുംബപര'മായ യാതൊരുവിധ ബന്ധങ്ങളും ഉദ്യോഗസ്ഥർ തടവിൽകഴിയുന്നവരുമായി പുലർത്താൻ പാടില്ല. ശിക്ഷാകാലാവധിക്കുശേഷം യാതൊരുവിധത്തിലുള്ള തുടർബന്ധവും പുലർത്താൻ പാടുള്ളതുമല്ല. എന്നിരുന്നാലും വിവാഹശേഷവും മേട്രൺ മുഖർജി തന്റെ ജോലിയിൽ തന്നെ തുടർന്നു. ആരും അവർക്കെതിരെ പരാതി പറയുകയോ അച്ചടക്ക നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല. അതിന് വ്യക്തമായ കാരണമുണ്ടായിരുന്നു. അനാഥയായ ഒരു പെൺകുട്ടിയായിരുന്നു രാജുമുഖർജി. നാരിനികേതനിലാണ് വളർന്നത്. അവൾ സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുക്കുകയാണെങ്കിൽ ആയിക്കോട്ടെ എന്നാണ് എല്ലാവരും കരുതിയത്. വലിയ വിവാദമൊന്നും അതേച്ചൊല്ലി ഉണ്ടാക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് അന്നത്തെ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ എത്തിച്ചേർന്നത്. പക്ഷേ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥയായിരുന്നു രാജുമുഖർജിയെങ്കിൽ കാര്യങ്ങൾ നേരെ തലതിരിഞ്ഞായിരുന്നു സംഭവിക്കുക. തടവിൽക്കഴിയുമ്പോൾ അയാളും നല്ല സ്വഭാവമായിരുന്നു പ്രകടിപ്പിച്ചിരുന്നത്. രാജുവും അയാളും ഇന്നും സന്തോഷത്തോടെ ജീവിക്കുന്നു.

ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരായിരുന്നെങ്കിൽ സ്ഥിതിമാറിയേനെ എന്നു പറഞ്ഞല്ലോ. തിഹാറിലെ ഒരു ലേഡി ഡോക്ടറും ഇതേപോലെ പ്രണയത്തിലായിട്ടുണ്ട്. വനിതാ ഡോക്ടർമാർക്ക് പുരുഷതടവുകാരെ ചികിത്സിക്കുന്നതിൽ വിലക്കില്ല എന്നാണ് ജയിൽ നിയമം. എന്നാൽ പുരുഷഡോക്ടർമാർ വനിതാതടവുകാരെ ചികിത്സിക്കുന്നതിൽ വിലക്കുണ്ട്. വിദഗ്ദ ചികിത്സക്കു മാത്രമേ ഇത്തരം നിയമങ്ങളിൽ ഇളവുകളുള്ളൂ. ഈ പറഞ്ഞ ഡോക്ടർ ഹോമിയോപ്പതിയാണ്. ഒരു തടവുകാരനുമായി കൊടികുത്തിയ പ്രണയമായി. വിവാഹമല്ലാതെ നിവൃത്തിയില്ല എന്നായപ്പോൾ ശിക്ഷാകാലവധി കഴിഞ്ഞതും വിവാഹിതരായി. കരാടറിസ്ഥാനത്തിലായിരുന്നു വനിതാ ഡോക്ടർ ജോലിചെയ്തിരുന്നത്. അതിനാൽതന്നെ നിയമപരമായ കൂടുതൽ നൂലാമാലകളൊന്നും അവർക്കുണ്ടായില്ല.

ഗുരുദീപ് ബഗ്ഗയുടെ കേസിലും ഇതുപോലൊരു പ്രണയ ട്വിസ്റ്റ് ഉണ്ട്. 1980 മുതൽ കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു ബഗ്ഗ. അന്തസ്സായൊരു കുടുംബപശ്ചാത്തലമുള്ള സുമുഖനായ ഒരു യുവാവായിരുന്നു ബഗ്ഗ. ഡൽഹിയിലെ ഹൗസ്ഖാസിലാണ് ബഗ്ഗയുടെ കുടുംബം. ഈ കുടുംബത്തെ എനിക്ക് വളരെ അടുത്തറിയാൻ കഴിഞ്ഞത് ബഗ്ഗയുടെ സഹോദരിമാരിലൂടെയാണ്. അവർ സ്ഥിരമായി സഹോദരനെ കാണാൻ വരും. സ്ത്രീകൾ ജയിൽ സന്ദർശിക്കുക വളരെ വിരളമാണ്. തടവിൽ കഴിയുന്നവരുടെ ഭാര്യമാർ വല്ലപ്പോഴും വന്നെങ്കിലായി. കുടുംബത്തിലെ പ്രധാനപ്പെട്ട വരുമാനക്കാരൻ അകത്താകുമ്പോൾ ജീവിതം മുന്നോട്ടുനീക്കാനുള്ള ശ്രമത്തിലായിരിക്കും പലരുടെയും ഭാര്യമാർ. ബഗ്ഗയുടെ കേസ് അങ്ങനെയല്ല, സഹോദരിമാരും ബന്ധുക്കളും അയാളെ മാറിമാറി സന്ദർശിച്ചുകൊണ്ടേയിരുന്നു.

ജയിൽ ഉദ്യോഗത്തിന് അങ്ങനെയൊരു നല്ലവശം കൂടിയുണ്ട്. ഒറ്റനോട്ടത്തിൽ നല്ലമനുഷ്യനെയും ബോൺക്രിമിനലിനെയും തിരിച്ചറിയാൻ കഴിയും. വളരെ മോശം സമയത്ത് അതിലും മോശം സാഹചര്യത്തിൽ പെട്ടുപോയതാണ് ബാഗ്ഗയ്ക്കു പറ്റിയ തെറ്റ്. ഒരു ഗ്യാസ് സിലിണ്ടർ പെട്ടെന്ന് തന്നെ കിട്ടാൻ വേണ്ടി തിരക്കുകൂട്ടിയതാണ് ബഗ്ഗാ. അവന്റെ പ്രായവും അതായിരുന്നു. ഷോപ് മാനേജർ പക്ഷേ അവന്റെ സ്വഭാവത്തോട് അതിലും മോശമായി പ്രതികരിച്ചു. തമ്മിൽ വാക്കേറ്റമായി വഴക്കായി. കത്തിക്കുത്തിലാണ് കാര്യമവസാനിച്ചത്. ഷോപ് മാനേജർ കൊല്ലപ്പെട്ടു. ബഗ്ഗയ്ക്ക് ജീവപര്യന്തവും കിട്ടി. വളരെ ചെറിയൊരു തർക്കമാണ് നിയന്ത്രണാതീതമായിപ്പോയത്.ഡൽഹി ഹൈക്കോടതി ഈ കേസിനെ നിരീക്ഷിച്ചതിങ്ങനെയായിരുന്നു:

''ആത്മനിയന്ത്രണം നഷ്ടപ്പെട്ടുപോകുന്നതിന്റെ അനന്തരഫലങ്ങളാണ് ഈ കേസ് വ്യക്തമാക്കുന്നത്. കുറ്റാരോപിതൻ വളരെ ചെറുപ്രായക്കാരനും മികച്ച കുടുംബപശ്ചാത്തലമുള്ളയാളുമാണ്. ക്രിമിനൽ പശ്ചാത്തലം അയാൾക്ക് മുമ്പില്ലാത്തതുമാണ്. ഈ ചെറുപ്പക്കാരന്റെ വളരെ ഊർജസ്വലമായ ജീവിതം ജയിലിന്റെ നാലുചുവരുകൾക്കുള്ളിൽചുരുങ്ങിപ്പോകാൻ പാടില്ലായിരുന്നു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. സർക്കാരിനോട് കോടതി ശുപാർശ ചെയ്യുകയാണ്, ഈ യുവാവിന് വിധിച്ച ജീവപര്യന്തത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇളവുകൾ നൽകേണ്ടതാണ്.''

ബഗ്ഗ ജയിലിൽ കഴിയുമ്പോൾ അവനുമായി പ്രണയത്തിലായത് എന്റെ കീഴിൽ ഇന്റേൺഷിപ്പിനുവന്ന ഒരു പെൺകുട്ടിയായിരുന്നു. സോഷ്യൽ വർക്കിൽ അവൾ മാസ്റ്റർ ഡിഗ്രി ചെയ്തുകൊണ്ടിരിക്കുന്ന കാലമാണ്. ഞാൻ മുഖാന്തരമാണ് അവൾ ബഗ്ഗായെ പരിചയപ്പെടുന്നത്. ഒരു ദിവസം കോടതിയിൽ പോയി ഞാൻ തിരികെ വന്നപ്പോൾ രണ്ടുപേരും എന്റെ മുറിയിൽ ഇരിക്കുന്നു. പ്രിസൺ മെത്തഡോളജിയിൽ പ്രൊജക്ട് ചെയ്യുകയാണ് അവൾ. ഒരു മാസത്തോളമായി തിഹാറിൽ എത്തിയിട്ട്. രണ്ടുപേരയും കണ്ടപ്പോൾ തന്നെ ഒരു അസ്വാഭാവികത എനിക്കു തോന്നി. രണ്ടുപേരും നല്ല വിദ്യാഭ്യാസമുള്ളവരാണ്. അതീവഭാഗ്യവാനുമായിരുന്നു ബഗ്ഗ. ശിക്ഷാകാലാവധി കുറച്ചുകൊണ്ടുള്ള ഉത്തരവ് വളരെപെട്ടെന്ന് തന്നെ കൈപ്പറ്റി. നല്ല അഭിപ്രായം മാത്രമേ എല്ലാവർക്കും ബഗ്ഗായെക്കുറിച്ച് പറയുവാനുണ്ടായിരുന്നുളളൂ. താൻ ചെയ്ത കുറ്റം എന്തായിരുന്നു എന്ന് വിശദമായി അറിയാവുന്ന ഒരു പെൺകുട്ടിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനം ബഗ്ഗാ എടുത്തതിനുപിന്നിൽ എന്റെ ഇന്റേൺ മാത്രമാണ് കാരണം എന്നു ഞാൻ വിശ്വസിക്കുന്നു. വൈകാതെ തന്നെ അവർ വിവാഹിതരായി. ക്ഷണക്കത്തുമായി അവർ രണ്ടുപേരും എന്നെ കാണാൻ വന്നു. എല്ലാം മംഗളങ്ങളും നേർന്നെങ്കിലും ജയിൽ മോചിതരുടെ തുടർജീവിതത്തിൽ ഇടപെടാനോ പങ്കുചേരാനോ പോകില്ല എന്ന എന്റെ പോളിസിയുടെ ഭാഗമായി ഞാൻ വിവാഹത്തിലോ തുടർസൽക്കാരങ്ങളിലോ പങ്കെടുത്തില്ല. പോരാത്തതിന് ജീവപര്യന്തം തടവിന് വിധിച്ച ബഗ്ഗായുടെ ശിക്ഷാകാലവധി ഇത്രമേൽ വെട്ടിച്ചുരുക്കിയ സംഭവം മറ്റൊരാളുടെ കാര്യത്തിലും ഞാൻ കണ്ടിട്ടുമില്ലായിരുന്നു. കാലങ്ങൾക്കുശേഷം ബഗ്ഗയുടെ ഫെയ്സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. ലോകമെമ്പാടും ഡിസ്റ്റലറി ബിസിനസ് നടത്തുകയാണ് ബഗ്ഗയിപ്പോൾ. അവരുടെ ദാമ്പത്യം വളരെ സന്തോഷപൂർവം മുന്നോട്ടുപോകുന്നു.

കുറ്റവാളിയാണ് എന്ന അപകർഷതാബോധം എത്രമാത്രം ജീവിതത്തെ ബാധിച്ചിരിക്കും എന്ന ആശങ്ക മേൽപ്പറഞ്ഞ കമിതാക്കളുടെ കാര്യത്തിൽ എനിക്കുണ്ടായിരുന്നു. രാജുമുഖർജിയുടെ കാര്യത്തിലായിരുന്നു കൂടുതൽ ആശങ്ക. അവർ വിവാഹം കഴിച്ചയാൾ ഒരു റേപ്പിസ്റ്റ് ആയിരുന്നല്ലോ. പക്ഷേ അതിശയിപ്പിക്കുന്ന മാറ്റമായിരുന്ന അയാൾക്ക് വന്നുചേർന്നത്. സുശക്തമായ ഒരു കുടുംബബന്ധം അയാൾ നിലനിർത്തി. രാജുവിന്റെ ഭർത്താവ് തന്റെ പഴയ മേച്ചിൽപ്പുറങ്ങൽ തേടിപ്പോകും എന്നുതന്നെയായിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷേ എന്റെ അനുമാനങ്ങൾ തീർത്തും തെറ്റാണെന്ന് അവരുടെ ജീവിതം തെളിയിച്ചു.

രാജുമുഖർജിയുടെ കാര്യം പറയുമ്പോൾ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണത്തെക്കൂടി സൂചിപ്പിക്കേണ്ടതുണ്ട്. വളരെ കുറച്ച് വനിതാ ഉദ്യോഗസ്ഥരേ ഞാൻ വരുമ്പോൾ തിഹാറിലുണ്ടായിരുന്നുള്ളൂ. വിവാഹം കഴിഞ്ഞ് കുട്ടികളും ബാധ്യതകളുമാകുമ്പോൾ പലരും രാജിവെച്ച് കളമൊഴിഞ്ഞുപോയി. ബാക്കി വന്നത് നാലുപേരാണ്. ഒന്നുകിൽ വിവാഹബന്ധം വേർപെടുത്തിയവരോ, അല്ലെങ്കിൽ വിവാഹമേ വെണ്ടെന്ന് വച്ചവരോ, മെച്ചപ്പെട്ട കുടുംബപശ്ചാത്തലം ഇല്ലാത്തവരോ ആയിരുന്നു ആ നാലുപേരും. ഇന്ന് സ്ഥിതിഗതികൾക്ക് മാറ്റം വന്നു. ജയിൽ ഉദ്യോഗസ്ഥർക്കിടയിൽ വളരെ സ്മാർട്ടായ യുവാക്കൾ വന്നുതുടങ്ങി. ബിടെക്കും എംടെക്കും പിഎച്ഡിയും പോലുള്ള ഉന്നത് ബിരുദമുള്ള യുവതികളും ജയിൽ സംവിധാനത്തിന്റെ ഭാഗമാകുന്നു എന്നത് ആശാവഹമായ കാര്യമാണ്.

തിഹാറിലെ മറ്റൊരു പ്രണയസംഭവമായിരുന്നു തടവുകാർക്കിടയിലെ പ്രണയം. ജയിലിൽ സാധാരണ നടത്തിവരാറുള്ള ആഘോഷവേളകളിലും കോടതിയിലേക്ക് ഒരേ വാഹനത്തിൽ പോകുന്ന സമയത്തുമൊക്കെയാണ് തടവുകാരായ കമിതാക്കൾ തമ്മിൽ കണ്ടുമുട്ടുന്നത്. വനിതാ എന്ന തടവുകാരി ഡാനിഷ് എന്ന തടവുകാരനെയാണ് വിവാഹം ചെയ്തത്. അശോക് എന്ന തടവുകാരൻ ഹൈക്കോടതിയിൽ പെറ്റീഷൻ നൽകിയത് തനിക്ക് വിവാഹം കഴിക്കണം എന്ന ആവശ്യം ഉയർത്തിപ്പിടിച്ചായിരുന്നു. വനിതാ തടവുകാരിയായ ഹേമയെ താൻ വിവാഹം കഴിക്കാനാഗ്രഹിക്കുന്നുവെന്നും തങ്ങൾക്ക് ജാമ്യം അനുവദിക്കണം എന്നുമായിരുന്നു അശോകിന്റെ ആവശ്യം. വിവാഹം എന്നത് ഒരു റീഹാബിലിറ്റേഷൻ പ്രോസസ് തന്നെയാണ്. കോടതി രണ്ടുപേർക്കും പരോൾ അനുവദിച്ചു. താമസിയാതെ തന്നെ ഇരുവരും വിവാഹിതരായി. ശിക്ഷാകാലാവധികഴിഞ്ഞിറങ്ങിയതിനുശേഷം ഒരിക്കലും രണ്ടുപേരും തിഹാറിൽ തിരിച്ചെത്തിയിട്ടില്ല എന്നതിലൂടെ ഞാൻ മനസ്സിലാക്കുന്നു അവർ നേർവഴിക്ക് ജീവിതം നയിക്കുന്നവെന്ന്. തടവിൽ കഴിയുന്നവരെ വിവാഹം കഴിക്കാൻ ആരെങ്കിലും മുന്നോട്ടുവരികയാണെങ്കിൽ, തടവുകാരന് ആരെയെങ്കിലും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഹർജി ഉടൻ തന്നെ കോടതി പരിഗണനയിൽ വെക്കും. കുടുംബം എന്ന ഇന്ത്യൻ സങ്കല്പത്തോടുള്ള ബഹുമാനത്തേക്കാൾ റീഹാബിലിറ്റേഷൻ എന്ന പ്രക്രിയക്കാണ് കോടതി ഇവിടെ മുൻതൂക്കം കൊടുക്കുന്നത്.

ജസീക്കാലാൽ വധക്കേസിലെ മനുശർമയെ ഓർമയുണ്ടാവുമല്ലോ. സിദ്ധാർഥ് വസിഷ്ഠ് എന്നാണയാളുടെ യഥാർഥപേര്. മോഡലും സെലിബ്രിറ്റി ബാർമെയ്‌ഡുമായിരുന്ന ജസീക്കാലാലിനെ മനുശർമ വെടിവെച്ച് കൊല്ലുകയായിരുന്നു. 1999 ഏപ്രിൽ മുപ്പതിനാണ് സംഭവം നടന്നത്. മനുശർമ
ഹരിയാനയിലെ കോൺഗ്രസ് നേതാവും മുൻ എം.പിയുമൊക്കെയായിരുന്ന വിനോദ്ശർമയുടെ മകനാണ്. ജീവപര്യന്തം ശിക്ഷ വിധിച്ച മനുശർമ തടവുകാലത്ത് വിവാഹാവശ്യാർഥം പരോളിൽ പോയി. പരോൾ കാലാവധി കഴിഞ്ഞപ്പോൾ തിരികെ ജയിലിൽ പ്രവേശിപ്പിച്ചു. 2006-ൽ തിഹാറിൽ പ്രവേശിപ്പിക്കപ്പെട്ട മനുശർമ 2020-ലാണ് ജയിൽ മോചിതനായത്. അപ്പോൾ മനുവിന് ഒരു കുഞ്ഞുമുണ്ടായിട്ടുണ്ട്.

തടവുകാരികൾ ജയിൽ ഉദ്യോഗസ്ഥർക്ക് പ്രണലേഖനങ്ങളെഴുതുന്ന ശീലത്തിനും ഒട്ടുംകുറവില്ലായിരുന്നു. ഇഷ്ടം പോലെ പ്രണയലേഖനങ്ങൾ ഞാൻ കൈപ്പറ്റിയിട്ടുണ്ട് അക്കാലത്ത്. നല്ലഭാഷയും ഭാവുകത്വവും നിറഞ്ഞ എഴുത്തുകൾ വായിക്കുന്നത് ഒരു രസമായിരുന്നു. തിഹാറിലെ സാഹചര്യത്തിലിരുന്നുകൊണ്ട് ഇത്രമേൽ പ്രണയാതുരമായ കത്തുകൾ എഴുതാൻ അവർക്ക് കഴിയുന്നുവെങ്കിൽ, മെച്ചപ്പെട്ട ജീവിതസാഹചര്യം കൂടി ഉണ്ടായിരുന്നെങ്കിൽ സാഹിത്യത്തിലും സാംസ്കാരികരംഗങ്ങളിലുമൊക്കെ അവർ ആരെങ്കിലുമൊക്കെയായിത്തീരുമായിരുന്നു. വിദ്യാജെയ്ൻ കൊലക്കേസിൽ തടവിലായ ചന്ദ്രേഷ് ശർമയുടെ കത്തുകളാണ് ഞാൻ ഇപ്പോഴും ഓർത്തിരിക്കുന്നത്. വിഖ്യാതമായ കൊലപാതകമായിരുന്നു അത്. അവരുടെ ഭർത്താവ് ഡോ. എൻ.എസ് ജെയ്ൻ ആണ് ചന്ദ്രേഷ് ശർമയെ കൊലപാതകത്തിന് നിയോഗിച്ചത്. പണത്തിന്റെയും ഡോ.ജെയ്നുമായുള്ള ബന്ധം നിലനിർത്തേണ്ടതിന്റെയും ആവശ്യാർഥം മാത്രമാണ് ചന്ദ്രേഷ് വിദ്യയെ കൊലപ്പെടുത്തുന്നത്. ചന്ദ്രേഷ് ശർമ ജയിലിലെ എല്ലാ ഓഫീസർമാർക്കും പ്രണയലേഖനങ്ങൾ എഴുതുമായിരുന്നു. പ്രണയം അവരുടെ സ്വഭാവത്തിന്റെ അടിസ്ഥാനമായിരുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കിയത് കത്തുകൾ പരസ്പരം കൈമാറി വായിച്ചുകൊണ്ടായിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും ദീർഘകാലം ചന്ദ്രേഷിന്റെ കത്തുകൾ എനിക്കു വരാറുണ്ടായിരുന്നു.

Co-Authored by Shabitha

(തുടരും)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented