'പണ്ട് കേരളത്തേക്കുറിച്ച് ഞാന്‍ അഭിമാനംകൊണ്ടിരുന്നു; ഇന്ന് ആ അഭിമാനമില്ല...'


മധുരാജ്Column

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനുമുന്നിലെ വഴിയോരത്ത് ഉപവസിക്കുന്ന ദയാബായി. ഉപവാസത്തിന്റെ പതിനാലാം ദിവസം

ധ്യപ്രദേശിലെ ബറൂള്‍ ഗ്രാമത്തില്‍ വിശ്രമജീവിതം നയിക്കാന്‍ തയ്യാറെടുക്കവെയാണ് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ സമരമുഖത്ത് ദയാബായി ആദ്യമായി എത്തുന്നത്. അന്ന് അവര്‍ക്ക് പ്രായം 75 (വര്‍ഷം 2018 ല്‍). ഒരു മാസികയില്‍ ആത്മകഥ എഴുതുകയായിരുന്നു അവര്‍. കേരളത്തിലെ പാലയിലെ പൂവരണി എന്ന കൊച്ചു ഗ്രാമത്തിലെ മേഴ്‌സി മാത്യു എന്ന പതിനാറുകാരി പ്രിയപ്പെട്ടവരുടെ ദയാബായി ആയി മാറിയ കഥ. തിരുവസ്ത്രം വെടിഞ്ഞ് നര്‍മ്മദ സമരമുഖത്തും ബിഹാര്‍ മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആദിവാസികളുടെ അവകാശ പോരാട്ടമായിമാറിയ സ്വന്തം ജീവിത കഥ.

'എന്നാല്‍ ഇവിടുത്തെ കുട്ടികളെ കണ്ട ശേഷം എനിക്ക് എഴുത്ത് തുടരാന്‍ കഴിഞ്ഞില്ല... ശാരീരികവും മാനസികവുമായി ആ യാത്ര എന്നെ തളര്‍ത്തി. സാക്ഷരകേരളത്തില്‍ ഈ രീതിയില്‍ ദുരിതജീവിതം നയിക്കുന്ന അമ്മമാരും കുട്ടികളും ഉണ്ടെന്ന തിരിച്ചറിവ്. ഒരുതരം ഇമോഷണല്‍ ഷോക്കായിരുന്നു എനിക്ക്. മധ്യപ്രദേശിലെ വീട്ടിലെത്തി കതക് അടച്ച് ഞാന്‍ ഒരുപാട് കരഞ്ഞു. എന്റെ കരച്ചില്‍ കേള്‍ക്കാന്‍ പക്ഷെ അവിടെ ആരുമുണ്ടായിരുന്നില്ല. ഒരു വളര്‍ത്തു പട്ടി മാത്രം..എന്റെ സങ്കടം പക്ഷെ അവന് മനസ്സിലായി. എന്റെ ദേഹത്ത് മുട്ടിയുരുമ്മി. എന്റെ കണ്ണീര്‍ നക്കി തുടച്ചു. എന്റെ മനസ്സ് തണുത്തു...' കാസര്‍ഗോഡ് സ്‌നേഹ വീട്ടില്‍ എത്തി ആദ്യമായി എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളെ കണ്ട ഓര്‍മ്മകള്‍ പങ്കു വെക്കുകയായായിരുന്നു ദയാബായി.ഒരിക്കല്‍ അവര്‍ പറഞ്ഞു. 'ആദ്യകാലത്ത് കേരളത്തെക്കുറിച്ച് ഞാന്‍ അഭിമാനം കൊണ്ടിരുന്നു. ഇവിടത്തെ സമ്പൂര്‍ണ്ണ സാക്ഷരതയിലും ഭൂപ്രകൃതിയിലും കാഴ്ചകളിലും ഞാനും സന്തോഷവതിയായിരുന്നു. കേരളത്തില്‍ വന്നതോടെ ഇതെല്ലാം മാറി കിട്ടി. താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍. സ്വന്തം നേട്ടങ്ങളില്‍ മാത്രം കണ്ണുംനട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍. വളരെ കുറച്ച് ഉല്‍കൃഷ്ടരായ വ്യക്തികളെ മാത്രമേ എനിക്ക് കേരളത്തില്‍ കാണാന്‍ കഴിഞ്ഞുള്ളു. അതുകൊണ്ട് കേരളത്തില്‍ താമസിക്കാന്‍ ഇന്ന് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. '.

ദയാബായിയെ അവസാനമായി കണ്ടത് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു( 15 ഒക്ടോബര്‍ 2022). സെക്രട്ടേറ്റിയേറ്റിന് മുന്നിലെ നടപ്പാതയിലെ നിലത്ത് കിടക്കുയാണ് അവര്‍. സെക്രട്ടേറ്റിനു മുന്നില്‍ പന്തല്‍ കെട്ടാന്‍ അനുവാദമില്ലാത്തതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ വെയിലും മഴയും കൊണ്ട്... എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിച്ച ഉപവാസ സമരത്തിന്റെ പതിനാലാം ദിവസമായിരുന്നു അന്ന്. കഴിഞ്ഞ ദിവസം പോലീസ് അവരെ ബലമായി അറസ്റ്റ് ചെയ്ത് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആ സമയത്ത് ഗ്ലൂക്കോസ് നില താഴ്ന്ന് അവശനിലയിലായിരുന്നു ദയാബായി. മൂത്രനാളിയില്‍ അണുബാധ ഉണ്ടായതിനാല്‍ ഡോക്ടര്‍ ആന്റിബയോട്ടിക് എടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അലോപതി മരുന്ന് ദയാബായി ഉപയോഗിച്ചിരുന്നില്ല. എന്നാലും സ്വന്തം ഉത്തരവാദിത്വത്തില്‍ ശനിയാഴാച്ച ഉച്ചയോടെ അവര്‍ സമരപ്പന്തലിലേക്ക് മടങ്ങി. തന്റെ പോരാട്ടം പെരുവഴിയിലാകുന്നതിലും ഭേദം മരണം തന്നെ എന്ന ഉറച്ച തീരുമാനത്തോടെ... തറയില്‍ തളര്‍ന്നു കിടക്കുന്ന അവരുടെ കണ്ണുകളില്‍ അവശതയേക്കാള്‍ രണ്ടാഴ്ചത്തെ സഹന സമരത്തോട് അധികൃതര്‍ കാട്ടുന്ന അവഗണനയോടുള്ള പ്രതിഷേധവും രോഷവും വേദനയും തളം കെട്ടി നിന്നു. പോലീസ് ബലം പ്രയോഗിച്ച് മാറ്റുന്നതിനിടയില്‍ കാലിന് പറ്റിയ മുറിവിന്റെ നോവും... പ്രാഥമീക കാര്യങ്ങള്‍ നടത്താന്‍ സമര പ്രവര്‍ത്തകര്‍ ഒരുക്കിയ താല്‍ക്കാലിക കൂടാരത്തില്‍ മൂത്രം ഒഴിക്കാൻ ഇഴഞ്ഞ് എത്തും മുമ്പ് ഉടുത്ത വസ്ത്രം നനഞ്ഞു... ഇതിനെല്ലാം സാക്ഷിയായി നില്‍ക്കുന്നവരില്‍ രോഷവും വേദനയും നിറഞ്ഞു..

'ഞാന്‍ എന്നെ പറ്റി ആലോചിക്കുന്നില്ല. എന്‍ഡോസള്‍ഫാന്‍ ഇരകളായ മനുഷ്യരാണ് എനിക്ക് പ്രധാനം. അതുകൊണ്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും സത്യാഗ്രഹം അവസാനിപ്പിക്കാന്‍ ഞാന്‍ തയ്യാറാവാതിരുന്നത്' ദയാഭായി പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. അവരുടെ തളര്‍ന്ന കൈയിലെ ഞരമ്പില്‍, മിടിക്കുന്ന നെഞ്ചിന്റെ പതിഞ്ഞ താളം എന്റെ കൈ വിരലുകള്‍ അപ്പോള്‍ അറിയുന്നുണ്ടായിരുന്നു.

'തറവാട് ഭാഗം വെക്കുമ്പോള്‍ കാരണവന്മാര്‍ കൂട്ടത്തില്‍ കഴിവില്ലാത്തവരെ കൂടുതല്‍ പരിഗണിക്കാറില്ലെ. ജനാധിപത്യത്തില്‍ സര്‍ക്കാറിനും ഇതേ ഉത്തരവാദിത്വമുണ്ട്. പ്രത്യേകിച്ച് ഒരു ഇടതുസര്‍ക്കാരിന്. നമുക്കറിയാം ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ കാസര്‍കോഡ് ജില്ലയുടെ പിന്നോക്കാവസ്ഥ. 2013 ന് തറക്കല്ല് ഇട്ട ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പേരിന് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം AIIMS (All India Institute of Medical Sciences)അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സ്ഥാപിക്കേണ്ടത് എവിടെയാണ് എന്ന് നിര്‍ദേശിക്കേണ്ടത് സംസ്ഥാനമാണ്. കേരളം നിര്‍ദേശിച്ചത് കോഴിക്കോടിന്റെ പേരാണ്. പിന്നെ എറണാകുളവും തിരുവനന്തപുരവും. കോഴിക്കോട് നിലവില്‍ രണ്ട് മെഡിക്കല്‍ കോളേജും അനവധി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളും ഉണ്ട്. 200 ഏക്കര്‍ ഭൂമിയാണ് ഈ AIIMS നു വേണ്ടത്. കാസര്‍ഗോഡ് ധാരാളം ഭൂമി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കയ്യില്‍ ഉണ്ട്. ഈ ഭൂമി അതിന് ഉപയോഗിക്കാവുന്നതാണ്. 2014 മുതല്‍ കാസര്‍ഗോഡ് AIIMS നു വേണ്ടി മുട്ടാത്ത വാതിലുകളില്ല
പ്രക്ഷോഭങ്ങള്‍, ഉപവാസങ്ങള്‍.... ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ കാസര്‍ഗോഡിന്റെ പേര് പോലും വന്നില്ല. ഇനി ജനങ്ങളുടെ കോടതി കാര്യങ്ങള്‍ തീരുമാനിക്കട്ടെ ശരി തെററുകള്‍...'

വൈകല്യമുള്ള പ്രായ പൂര്‍ത്തിയായ മക്കളുള്ള രക്ഷിതാക്കളുടെ സങ്കടങ്ങള്‍ക്ക് ഒരു പരിധിവരെ പകല്‍ വീടുകള്‍ പരിഹാരമാകുന്നുണ്ട്. നാഡീ ഞരമ്പുകളെ ബാധിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന വിഷ മഴ നനഞ്ഞ മണ്ണില്‍ ഒരു ന്യൂറോ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ അഭാവം. മരിച്ച, അതുപോലെ വൈകല്യമുള്ള എന്‍ഡോ സള്‍ഫാന്‍ പീഡിതരുടെ ബന്ധുക്കള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് കോടതിവിധി മാനിക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന വിമുഖത... കാസര്‍ഗോഡിന്റെ ദു:ഖങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ തീക്കനലിലൂടെ കാതങ്ങള്‍ താണ്ടി എത്തിയ ഇന്ത്യ കണ്ട ആ വലിയ സാമൂഹ്യ പ്രവര്‍ത്തകയുടെ ചുളിവുകള്‍ വീണ മുഖത്തേക്ക് കണ്ണീരും രോഷവുംപടര്‍ന്നു. 'ഇന്ത്യയില്‍ ഒരിടത്തും ഇത്രയും നിര്‍ഭാഗ്യവാന്‍മാരായ മനുഷ്യരെ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ വേദനാജനകമായ കാര്യം കേരളം ഒരു ലജ്ജയുമില്ലാതെ അവരെ അവഗണിച്ചു എന്നതാണ്. നമ്മള്‍ പ്രതിഷേധിക്കുമ്പോള്‍ മാത്രം സര്‍ക്കാര്‍ വാഗ്ദാനം തരും. പക്ഷെ നടപ്പാക്കില്ല. ഞങ്ങള്‍ക്ക് ക്ഷമകെട്ടിരിക്കുന്നു...'

Content Highlights: dayabai endosulfan madhuraj column


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented