'മുഖം ചെരിച്ച് പരീക്കുട്ടി കടലിലേക്ക് മിഴിനട്ടു; ശാന്തമായ സമുദ്രം, ആഴമുള്ള ഓര്‍മ്മകള്‍...'


മധുരാജ്മനസ്സില്‍ ഉള്ള ചിത്രം പോട്ടെ, ഒരു ഭേദപ്പെട്ട ചിത്രംപോലും കിട്ടാന്‍ സാധ്യതയില്ല. കണക്ക് കൂട്ടലുകളെല്ലാം പാളിയതായി തോന്നി. പാത മണല്‍ തിട്ടയില്‍ അവസാനിക്കുന്നിടഞ്ഞ് കാര്‍ നിന്നു.

നടൻ മധു തിരുവനന്തപുരം വലിയതുറ കടപ്പുറത്ത്.

മലയാളിക്ക് എന്നുമൊരു വിസ്മയക്കാഴ്ചയാണ് നടന്‍ മധു. വെള്ളിത്തിരയിലായാലും നാട്ടുവഴിയോരത്തായാലും മധുവിനെ രണ്ടായി സങ്കല്പിക്കുക എന്നത് മലയാളിക്ക് സാധ്യമാവാത്ത കാര്യമാണ്. അത്രമേല്‍ അഭിനയം ആ നടനും വ്യക്തിയും ഒന്നായിച്ചേര്‍ന്നിരിക്കുന്നു. മാതൃഭൂമി സീനിയര്‍ ഫോട്ടോജേണലിസ്റ്റ് മധുരാജിന്റെ കാമറയില്‍ പതിഞ്ഞ മധുഭാവങ്ങളാണ് ഇത്തവണ Beyond The Frames വിവരിക്കുന്നത്.

ളര്‍ന്ന ഒരു കടല്‍പ്പക്ഷിയെപ്പോലെ ഒരു വെയില്‍നാളം സാമാന്യം വേഗത്തില്‍ പായുന്ന ഞങ്ങളുടെ കാറിനകത്തേക്ക് പറന്നുവീണു...വെയില്‍ താണു താണു പോകുന്നത് ഒരു നെഞ്ചിടിപ്പോടെ കാറിനകത്ത് ഇരുന്നുകാണുകയായിരുന്നു ഞാന്‍. ജനുവരിയുടെ നീണ്ട സായാഹനത്തോട് ഒരു പകല്‍ കൂടി യാത്ര പറയുന്നു...ഞങ്ങളുടെ കണക്കുകൂട്ടലുകള്‍ എല്ലാംപിഴച്ച ഒരു ദിവസം ആയിരുന്നല്ലോ അത്....

കണ്ണമ്മൂലയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അപ്പുറത്ത് വലിയ തുറ കടപ്പുറത്തേക്കുള്ള യാത്രയില്‍ ആയിരുന്നു ഞങ്ങള്‍. കൂടെ ഉണ്ടായിരുന്നത് എഴുത്തുകാരന്‍ ഭാനുപ്രകാശ്. മറ്റൊരു വിശിഷ്ട അതിഥി കൂടി...മധു. മലയാള സിനിമാപ്രേക്ഷകന്റെ ഹൃദയത്തില്‍ മായാത്ത രണ്ടക്ഷരം. 'കടലിന്റെ പശ്ചാത്തലത്തിലുള്ള എത്രയോ സിനിമകള്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ 'ചെമ്മീന്‍' നല്‍കിയ അനുഭവം മറ്റൊന്നിനും അവകാശപ്പെടാനില്ല. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ...'മധുവിന്റെ ആത്മഗതം.

മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ മാഗസിനുവേണ്ടി നടന്‍ മധുവിന്റെ ജീവിതപരിസരങ്ങളില്‍ ചെന്ന് ഒരു ഫോട്ടോഷൂട്ട് തീര്‍ച്ചപ്പെടുത്തിയപ്പോള്‍ മുതല്‍ മനസ്സില്‍ ഉറപ്പിച്ചതായിരുന്നു കടപ്പുറത്ത് നിന്നുള്ള ഒരു ഫോട്ടോ ഷൂട്ട്. മധു എന്ന നടനെ മലയാളികളുടെ മനസ്സില്‍ അനശ്വരമാക്കിയത് ചെമ്മീനിലെ വിഷാദ കാമുകനായ പരീക്കുട്ടിയാണ്. കടലും കറുത്തമ്മയുമില്ലാതെ പരീക്കുട്ടിയെ നമുക്ക് ഓര്‍ക്കാന്‍ വച്ച...പ്രണയത്തിനുവേണ്ടി അവര്‍ ജീവന്‍ വെടിയാന്‍ തിരഞ്ഞെടുത്തതും കടല്‍...ആ കടല്‍ ഇപ്പോഴും മധുവിന്റെ അരികില്‍ തന്നെയുണ്ട്. വീടിന്റെ മുറ്റത്തുനിന്ന കാറിന്റെ ഡോര്‍ ഒന്ന് തുറന്നടയുന്ന ദൂരം...ദാ, വലിയതുറ കടപ്പുറമായി.

അങ്ങിനെയാണ് മധു താമസിക്കുന്ന തിരുവനന്തപുരം കണ്ണംമൂലക്ക് അടുത്തുള്ള കടപ്പുറത്ത് അദ്ദേഹത്തോടൊപ്പം ഒരു സന്ധ്യാനേരത്ത് ഞങ്ങള്‍ എത്തുന്നത്. മൂന്നു ദിവസത്തെ കാത്തിരിപ്പിന്റെ ഒടുവില്‍ ഫോട്ടോഷൂട്ടിന് സമ്മതം പറഞ്ഞ് അദ്ദേഹത്തിന്റെ ഫോണ്‍കോള്‍ വന്നു. കടുത്ത ദേഹാസ്വാസ്ഥത്തെ തുടര്‍ന്ന് ഒന്നും ചെയ്യാനുള്ള അവസ്ഥയിലായിരുന്നില്ല അദ്ദേഹം. എങ്കിലും കാത്തിരിപ്പിന്റെ ആദ്യദിനങ്ങളില്‍ നടന്ന അദ്ദേഹത്തിന്റെ കുടുംബസംഗമത്തില്‍ ഞങ്ങള്‍ക്കും പങ്കാളിയാകാനായി.

2015-ലെ ജനുവരി മാസം. ഹോട്ടല്‍ മുറിയില്‍നിന്ന് തിരുവനന്തപുരത്തെ കണ്ണംമൂലയിലുള്ള ശിവഭവനില്‍ ഞങ്ങള്‍ എത്തുമ്പാള്‍ സമയം ഉച്ച കഴിഞ്ഞിരുന്നു. ആ കണ്ണുകള്‍ അലിവോടെ ഞങ്ങളെ നോക്കി. പ്രസാദപൂര്‍വ്വം ഞങ്ങളെ വീട്ടിനത്തേക്ക് സ്വീകരിച്ചു. ഫോട്ടോഷൂട്ട് നീണ്ടുപോയതിന് തന്റെ ഖേദം അറിയിച്ചു. കണ്ണമ്മൂലയിലെ ചെറുതും വലുതുമായ രണ്ടു വീടുകളിലാണ് അദ്ദേഹം തന്റെ ജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. താരതമ്യേന ചെറുതായ ഭാര്യവീട് ശിവഭവനില്‍ല്‍ ആണ് അദ്ദേഹം താമസിക്കുന്നത്. കോണ്‍ക്രീറ്റില്‍ പണിത വലിയ വീട് ഒരേ ഒരു മകള്‍ ഉമയുടേത്. മധു എന്ന മാധവന്‍ നായരുടെ വ്യക്തിസ്വകാര്യതകള്‍ നിറഞ്ഞ പഴയ ആ വീട്ടിലെ കടപ്പുമുറിയും പ്രാര്‍ത്ഥനാമുറിയും വായനാമുറിയിലും ക്യാമറ അദ്ദേഹത്തെ പിന്‍തുടര്‍ന്നു. തൊട്ടടുത്തുള്ള മകളുടെ വീടും ഗൗരീശപട്ടത്തെ ജന്മഗൃഹവും കൂടി ക്യാമറയിലേക്ക് പകര്‍ത്തിയപ്പോള്‍ നേരം സന്ധ്യയോട് അടുത്തു. ഇനി കിലോമീറ്ററുകള്‍ താണ്ടി വലിയതുറയില്‍ എത്തുമ്പോള്‍ ഇരുട്ട് വീണിരിക്കും.എന്തായാലും ശ്രമിച്ചു നോക്കാം. ഞങ്ങളുടെ കാര്‍ കടപ്പുറത്തേക്ക്...

പ്രധാന പാത കഴിഞ്ഞ് തീരത്തേക്കുള്ള നിരത്ത് ദുര്‍ഘടമായിരുന്നു. കാറില്‍ ഇരുന്നാല്‍ കാണാം പാത അവസാനിക്കുന്നിടത്ത് ഇരുട്ടില്‍ നിവര്‍ത്തിയിട്ട ക്യാന്‍വാസ് പോലെ അനക്കമറ്റ കടല്‍. നിരത്തിന് ഇരുവശവുമുള്ള മുക്കുവ കുടിലുകളില്‍ വിളക്ക് തെളിഞ്ഞ് തുടങ്ങിയിരുന്നു. എങ്കിലും തീരത്ത് കാല്‍പന്ത് കളിക്കുന്ന കുട്ടികളുടെ ആരവം കേള്‍ക്കാം. തോണിക്കരികില്‍ വട്ടമിട്ട് ചീട്ട് കളിക്കുന്നവര്‍. വീട്ടുമുററത്ത് സ്ത്രീകളുടെ നിഴല്‍രൂപം... മുന്നിലിരിക്കുന്ന വ്യക്തിയുടെ പ്രായം എണ്‍പത്തി ഒന്ന് (2015-ല്‍). അദ്ദേഹം അസ്വസ്ഥനാകുന്നുണ്ടോ? ഞാന്‍ പാളി നോക്കി. ശുണ്ഠിക്കാരനാണ് എന്ന് കേട്ടിട്ടുണ്ട്. ഈ ഇരുട്ടില്‍ അദ്ദേഹം കടപ്പുറത്ത് ഇറങ്ങുമോ? അഥവാ ഇറങ്ങിയാല്‍ തന്നെ ഈ ചുറ്റുപാടില്‍ എങ്ങനെ ഫോട്ടോ എടുക്കും? മനസ്സില്‍ ഉള്ള ചിത്രം പോട്ടെ, ഒരു ഭേദപ്പെട്ട ചിത്രംപോലും കിട്ടാന്‍ സാധ്യതയില്ല. കണക്ക് കൂട്ടലുകളെല്ലാം പാളിയതായി തോന്നി. പാത മണല്‍ തിട്ടയില്‍ അവസാനിക്കുന്നിടഞ്ഞ് കാര്‍ നിന്നു. അസമയത്ത് കാറില്‍ വന്ന് ഇറങ്ങുന്ന അതിഥികളെ അകലെ നിന്ന് അലസമായി വീക്ഷിക്കുന്നര്‍ പക്ഷെ സ്വന്തം പരീക്കുട്ടിയെ അതിവേഗം തിരിച്ചറിഞ്ഞു. അവര്‍ മധുവിന്റെയും പരീക്കുട്ടിയുടെയും പേര് മാറിമാറി വിളിച്ച് ഓടിയടുത്തു. നേരിയ ഇരുട്ടിലും, ചുറ്റും അവരുടെ ചിരിവെളിച്ചം ചിതറി. സ്‌നേഹവും വാല്‍സല്യവും ഉള്ളിലടക്കി അവര്‍ ചുറ്റും കൂടി. കുഞ്ഞുങ്ങളും മുതിര്‍ന്നവരും. കടാപ്പുറഞ്ഞിന്റെ മക്കള്‍ പരീക്കുട്ടിയെ സ്‌നേഹിക്കുന്ന കാഴ്ച്ച. കൂടെ നിന്ന് ഫോട്ടോ എടുത്തു.''മോനേ പരീക്കുട്ടി'' ആരെല്ലാമോ സ്വരം താഴ്ത്തി സ്‌നേഹപൂര്‍വ്വം വിളിച്ചു... കാറ്റ് അത് ഏറ്റ് പിടിച്ചു.... അവര്‍ക്ക് ഇന്നും മധു എന്ന നടന്‍ പരീക്കുട്ടി തന്നെ. ഒരു നടന്‍ അനശ്വരനാകുന്ന നിമിഷം ക്യാമറയിലൂടെ ഞാന്‍ കണ്ടു. 'കടല്‍ പോലെ ശാന്തമാണ് പുറത്തുകാരുടെ മനസ്സ്. ചിലപ്പോള്‍ അത് തിരമാലകള്‍ പോലെ ആഞ്ഞടിക്കും. എന്റെ അനുഭവത്തില്‍ ഒരു പാട് സ്‌നേഹം തന്നവരാണ് അവര്‍. ഭാര്‍ഗ്ഗവീനിലയത്തിന്റെ ഷൂട്ടിങ് സമയത്തും ഞാന്‍ അത് അനുഭവിച്ചറിഞ്ഞതാണ്'. മടക്കയാത്രയില്‍ അദ്ദേഹം ആ കൂടിക്കാഴ്ച്ചയെ ഓര്‍ഞ്ഞു.

ഞാന്‍ വാച്ചിലേക്ക് നോക്കി. സമയം ഏഴേകാല്‍ കഴിഞ്ഞിരിക്കുന്നു. ചെറിയ ഒരു നാട്ടുവെളിച്ചം ബാക്കിയുണ്ട്. ലഭ്യമായ വെളിച്ചത്തില്‍ ഷൂട്ട് ചെയ്യുക തന്നെ. ഒരു നിമിഷം മുഖം ചെരിച്ച് പരീക്കുട്ടി കടലിലേക്ക് മിഴിനട്ടു. സായാഹ്നത്തിന്റെ ആലസ്യം കൊണ്ടാകാം ശാന്തമായ സമുദ്രം. എങ്കിലും, ആഴമുള്ള എത്ര ഓര്‍മ്മകള്‍ ആ ഹൃദയത്തില്‍ അപ്പോള്‍ അലയടിച്ചിരിക്കും...വിദൂരതയില്‍ നിന്ന് മുഖംതിരിച്ച് അദ്ദേഹം മെല്ലെ എന്റെ ക്യാമറയിലേക്ക് നടന്നു. ഇരുട്ടില്‍ ഊറിക്കൂടിയ വെളിച്ചത്തില്‍ ആ നിമിഷത്തെ തീരം വാരിപ്പുണര്‍ന്നു...

Content Highlights: Beyond The Frames, Actor Madhu, Madhuraj


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്തില്‍ ചരിത്രവിജയത്തിലേക്ക് കുതിച്ച് BJP.;വന്‍ തകര്‍ച്ചയിലേക്ക് കോണ്‍ഗ്രസ്, വരവറിയിച്ച് AAP

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented